SNDP Yogam Cyber Sena Idukki District

SNDP Yogam Cyber Sena Idukki District IDUKKI

എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയനിൽ 2026 ഏപ്രിൽ 17, 18, 19 വെള്ളി, ശനി, ഞായർ തിയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാ...
14/04/2026

എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയനിൽ 2026 ഏപ്രിൽ 17, 18, 19 വെള്ളി, ശനി, ഞായർ തിയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാര യജ്ഞത്തിന് മുന്നോടിയായി രണ്ട് ദിവസമായി നടന്നിരുന്ന ദിവ്യജ്യോതി പ്രയാണത്തിന് എൻ ആർ സിറ്റി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ സമാപനമായി .

എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയനിൽ നടക്കുന്ന ശ്രീ നാരായണ ധർമ്മ വിചാര യജ്ഞവേദിയിൽ പ്രോജ്വലിപ്പിക്കാനുള്ളദിവ്യജ്യോതിയെ ശിവഗിരി മഹാസമാധിയിൽ നിന്ന് സ്വികരിച്ച് ആനയിച്ച് കൊണ്ടുള്ള ദിവ്യജ്യോതി പ്രയാണം യൂണിയനിലെ മുട്ടുകാട് ശാഖയിൽ നിന്നാരംഭിച്ചു..

പൂജനീയ ശിവഗിരി മഠം പ്രബോധ തീർത്ഥ സ്വാമികളിൽ നിന്നും എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡൻറ് ശ്രീ എം.ബി ശ്രീകുമാർ ധർമ്മ പതാക സ്വീകരിച്ച് നയിക്കുന്ന ദിവ്യ ജ്യോതി പ്രയാണം മുട്ടുകാട് ശാഖയിൽ നിന്നുമാരംഭിച്ച് ബൈസൺവാലി, ഉപ്പാർ ശ്രീനാരായണോദയം(ദേശീയം), കുഞ്ചിത്തണ്ണി, ശ്രീനാരായണപുരം, പന്നിയാർകുട്ടി, മുല്ലക്കാനം, കള്ളിമാലി, മന്ദിരംസിറ്റി, മുക്കുടിൽ, രാജാക്കാട്, കനകപ്പുഴ, വട്ടപ്പാറ, സേനാപതി, ശാന്തൻപാറ, പൂപ്പാറ, രാജകുമാരി നോർത്ത്, കുരുവിള സിറ്റി, രാജകുമാരി സൗത്ത് എന്നീ ശാഖകളിലൂടെ എൻ ആർ സിറ്റി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പരിസമാപിച്ചു.

എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയൻ സെക്രട്ടറി ശ്രീ കെ എസ് ലതീഷ് കുമാർ, യോഗം അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ കെ ഡി രമേശ്, വൈസ് പ്രസിഡൻ്റ് ശ്രീ ജി അജയൻ, കൗൺസിലർമാരായ ശ്രീ ഐബി പ്രഭാകരൻ,എൻ ആർ വിജയകുമാർ, ശ്രീ കെ കെ രാജേഷ്, യൂണിയൻ കുടുംബ യോഗം കോഡിനേറ്റർ ശ്രീ വി എൻ സലിം മാസ്റ്റർ, യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ ജോബി വാഴാട്ട്, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് ശ്രീ വിഷ്ണു ശേഖരൻ, സെക്രട്ടറി ശ്രീ സനിൽ കെ ആർ, വനിതാ സംഘം പ്രസിഡൻ്റ് ശ്രീമതി രജനി തങ്കച്ചൻ, സെക്രട്ടറി ശ്രീമതി വിനീത സുഭാഷ്, സൈബർ സേന ജില്ലാ ചെയർപേഴ്സൺ ശ്രീമതി സജിനി സാബു ,സൈബർസേന യൂണിയൻ വൈസ് ചെയർ പേഴ്സൺ ശ്രീമതി സുമ സുരേഷ്, ശ്രീമതി ദർശന ശാഖാ പ്രസിഡൻ്റുമാർ ,വൈസ് പ്രസിഡൻ്റുമാർ ,സെക്രട്ടറിമാർ, മാനേജിംഗ് കമ്മറ്റിയഗംങ്ങൾ, യൂത്ത് മൂവ്മെൻറ് വനിതാ സംഘം സൈബർ സേന പ്രവർത്തകർ, കുടുംബ യൂണീറ്റ് നേതാക്കൾ, ശാഖാംഗങ്ങൾ, ശ്രീനാരായണ വിശ്വാസികൾ തുടങ്ങിയവർ. ദിവ്യജ്യോതി പ്രയാണത്തെ അനുഗമിച്ചു...

13/12/2025

📿 #ഗുരുവരുൾ

"ആചാര്യൻ, അച്ഛൻ, അമ്മ, അതിഥി — ഇവരെ ഈശ്വരനെപ്പോലെ ആരാധിക്കണം."
– ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

"One must revere the teacher, father, mother, and guest just as one reveres the Divine."
– Jagadguru Sree Narayana Gurudevan

#ശ്രീനാരായണഗുരുദേവൻ

12/12/2025

📿 #ഗുരുവരുൾ

“ശുചിത്വം നിഷ്കർഷയോട് കൂടി പാലിക്കണം.
ശുചിത്വമുള്ളവനോട് മാറിനിൽക്കണമെന്നു പറയുവാൻ
ആർക്കെങ്കിലും കഴിയുമോ? പറഞ്ഞാൽ മാറാൻ
മനസ്സുവരുമോ?”

– ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Cleanliness must be maintained with discipline.
Who can ask a clean person to stay away?
And even if someone says so, will we feel like moving away?

– Jagadguru Sree Narayana Gurudevan

11/12/2025

📿 #ഗുരുവരുൾ

"നമ്മുടെ ധർമ്മം ശരിയായി അനുഷ്ഠിച്ചാൽ ഒന്നിനെയും ഭയപ്പെടുവാനില്ല."
— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

"When we perform our duty righteously, there is nothing to fear."
— Jagadguru Sree Narayana Gurudevan

10/12/2025

📿 #ഗുരുവരുൾ

മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തത് കൊണ്ട് ഒന്നിന് മറ്റൊന്നിനെ തോൽപ്പിക്കാൻ കഴിയുകയില്ല.
ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം…

– ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

If religions keep fighting, none will ever defeat the other.
For these religious conflicts to end, everyone must learn all religions with an equal and balanced mind.

– Jagadguru Sree Narayana Guru

08/12/2025

📿 #ഗുരുവരുൾ

“മനുഷ്യൻ കെട്ടുപോയാൽ ലോകത്തിൽ സുഖമുണ്ടായിട്ട് എന്ത് പ്രയോജനം?
ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അത് ആവശ്യമില്ല.
ജാതി ഇല്ല. ഉണ്ടെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.”

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

When a person’s mind and character are corrupted, what is the use of any comfort in the world?
Caste destroys human beings, so it is unnecessary.
Caste does not exist — believing it exists is sheer foolishness.

— Jagadguru Sree Narayana Gurudevan

05/12/2025

📿 #ഗുരുവരുൾ

"ധൈര്യവും ത്യാഗവും ഉള്ളവർ ഇറങ്ങി പ്രവർത്തിക്കണം."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Those with courage and selflessness should step forward and act.

— Jagadguru Sreenarayana Gurudevan

04/12/2025

📿 #ഗുരുവരുൾ

"ചെയ്തതിലുണ്ടായ പശ്ചാത്താപം മതി പ്രായശ്ചിത്തമായി."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Repentance for what has been done is enough as atonement.

— Jagadguru Sree Narayana Gurudevan

03/12/2025

📿 #ഗുരുവരുൾ

"അറിവില്ലാതെ ഭക്തിയും
ഭക്തിയില്ലാതെ അറിവും
പൂർണമാകില്ല."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Knowledge without devotion,
and devotion without knowledge,
can never be complete.

— Jagadguru Sree Narayana Gurudevan

#ശ്രീനാരായണഗുരു

03/12/2025

ഏവരേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് എസ് എൻ ഡി പി യോഗം പീരുമേട് യൂണിയൻ പ്രസിഡൻ്റ് ശ്രീ.ഗോപി വൈദ്യർ (82), ചെമ്പൻകുളം, കുമളി നമ്മെ വിട്ടു പിരിഞ്ഞു.

പ്രായത്തെപ്പോലും അവഗണിച്ചു കൊണ്ട് ഏറെ ശ്രദ്ദേയമായ സംഘടനാ പ്രവർത്തനമായിരുന്നു അദ്ദേഹം ഇക്കാലമത്രയും നടത്തിയിരുന്നത്. കൂടാതെ ഇടുക്കി മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും കൂടിയായിരുന്ന വൈദ്യരുടെ വിടവാങ്ങൽ ഏറെ വിടവുകൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല.

നിനച്ചിരിക്കാത്ത നേരത്ത് നമ്മെ വിട്ടു പിരിഞ്ഞ പ്രിയ നേതാവിന് കണ്ണുനീർ പ്രണാമം ..... 🌹🌹

പൊതുദർശനം : 3-12-2025 രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ ഹോളിഡേഹോം.
സംസ്കാരച്ചടങ്ങുകൾ : 4-12-2025 രാവിലെ 11 ന് വീട്ടുവളപ്പിൽ.

01/12/2025

📿 #ഗുരുവരുൾ

"ആചാര്യൻ, അച്ഛൻ, അമ്മ, അതിഥി, ഇവരെ ഈശ്വരനെപ്പോലെ ആരാധിക്കണം."

– ശ്രീനാരായണ ഗുരുദേവൻ

"Respect the teacher, father, mother and guest just like you respect God."

– Sree Narayana Gurudevan

30/11/2025

📿 #ഗുരുവരുൾ

"ലോകരെല്ലാം സൻമനസുള്ളവരായി കണ്ടിരുന്നെങ്കിൽ എത്ര ആനന്ദമായിരുന്നു."
– ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

"How joyful the world would have been if we could see everyone as people with noble hearts."
– Jagadguru Sree Narayana Gurudevan

#ശ്രീനാരായണഗുരുദേവൻ

Address

Idukki
685551

Website

Alerts

Be the first to know and let us send you an email when SNDP Yogam Cyber Sena Idukki District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share