06/03/2026
ഹൊസൂർ കെഎംസിസി 2026 റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി
𝐇𝐨𝐬𝐮𝐫 | 06-03-2026
ഹൊസൂർ: ആൾ ഇന്ത്യ കെഎംസിസി ഹൊസൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ലെ റമദാൻ റിലീഫ് കിറ്റ് വിതരണം സ്പോർട് അരീന ടർഫ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.
ഹൊസൂർ കെഎംസിസി പ്രസിഡന്റ് എസ്.വി. സുലൈമാൻ സാഹിബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷറഫലി ഇ.കെ സ്വാഗതം പറഞ്ഞു. കിറ്റ് വിതരണ ഉദ്ഘാടനം കൃഷ്ണഗിരി എംപി ജി. ഗോപിനാഥ് നിർവ്വഹിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ ഹൊസൂർ കെഎംസിസി പ്രവർത്തകർ വിതരണം ചെയ്തു.
ചടങ്ങിൽ മുൻ എംഎൽഎ എച്ച്. അബ്ദുൽ ബാസിത്, തമിഴ്നാട് മുസ്ലിം ലീഗ് സ്റ്റേറ്റ് ലീഡർ മുഹമ്മദ് ഫൈസാൻ, എഐകെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഷീദ് പൊള്ളാച്ചി, മുസ്ലിം ലീഗ് കൃഷ്ണഗിരി ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഉമർ എന്നിവർ സംസാരിച്ചു.
റഫീഖ് മൗലവി ഖിറാഅത്ത് പാരായണം നിർവഹിച്ചു. കെ. മുഹമ്മദ് റഫീഖ് നന്ദി രേഖപ്പെടുത്തി.
𝐀𝐢𝐤𝐦𝐜𝐜 𝐌𝐞𝐝𝐢𝐚 𝐖𝐢𝐧𝐠 𝐇𝐨𝐬𝐮𝐫
_________________________