Troll Haripad

Troll Haripad Haripad's own troll page Online promotion available..!

വേദന ഇല്ലാത്ത ലോകത്തേക്ക് അവൻ പോയ് 😢... ആ ചിരി ഇനി ഇല്ല 😑 Prabhulal Prasannan 🌹
05/10/2022

വേദന ഇല്ലാത്ത ലോകത്തേക്ക് അവൻ പോയ് 😢... ആ ചിരി ഇനി ഇല്ല 😑

Prabhulal Prasannan 🌹

അഭിനന്ദനങ്ങൾ 👏🎉
04/05/2022

അഭിനന്ദനങ്ങൾ 👏🎉

ഹരിപ്പാടിന്റെ അഭിമാനം അബ്ദുൾ സലാമിനു അഭിനന്ദങ്ങൾ 👏
20/03/2022

ഹരിപ്പാടിന്റെ അഭിമാനം അബ്ദുൾ സലാമിനു അഭിനന്ദങ്ങൾ 👏

https://m.facebook.com/story.php?story_fbid=693050701858026&id=100034593064225ചെറുതോ വലുതോ ഇല്ലനമ്മളാൽ കഴിയുന്നത് എന്തും...
06/02/2022

https://m.facebook.com/story.php?story_fbid=693050701858026&id=100034593064225

ചെറുതോ വലുതോ ഇല്ല
നമ്മളാൽ കഴിയുന്നത് എന്തും
നമ്മളിൽ ഒരാൾക്ക് വേണ്ടി
🙏🏼
*സുമനസുകളുടെ കരുണയ്ക്കായി*
ഞാൻ അശ്വതി, അഛന്റെ പേര് ഗോപി. സ്ഥലം ആലപ്പുഴ ജില്ല ഹരിപ്പാട് കാർത്തികപ്പള്ളി താലൂക്ക് കുമാരപുരം പഞ്ചായത്തിൽ അശ്വതി ഭവനം. അപസ്മാര രോഗിയായ അമ്മയും വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കിടപ്പിലായ അപ്പൂപ്പനും പിന്നെ ഞാനും അഛനും . സാമ്പത്തികം അനുവദിക്കാത്തതിനാൽ എന്റെ പഠിത്തം + 2 ൽ അവസാനിപ്പിച്ചു. അഛൻ പണിക്കു പോകുന്നതുമാത്രമാണ് ഏകവരുമാനം. ഇപ്പോൾ ജീവിതം ആകെ താളം തെറ്റിയത് ഒരു മാസം മുമ്പ് അഛന് പണിസ്ഥലത്തു വച്ച് തോളിൽ ഭാരം എടുത്തതു കാരണം തോൾ മസിൽ (Biceps) ഉള്ളിൽ അടർന്നു താണുപോയി. എത്രയും പെട്ടന്ന് ഒരു major surgery ആണ് doctors നിർേദ്ദശിച്ചിട്ടുള്ളത്. Surgery ക്കും അനുബന്ധ ചികിത്സകൾക്കും കൂടി *3 ലക്ഷം* രൂപയാണ് ചെലവ്. ഒരു മാസമായി കോട്ടയം , തിരുവനന്തപുരം മെഡിക്കൽ കോളജ് കളിൽ treatment നടത്തിയതിനുതന്നെ നല്ലൊരുതുക കടമായി.നാട്ടുകാരുടെയും ബന്ധുക്കളടെയും സഹായത്താലാണ് അമ്മയുടെയും അപ്പൂപ്പന്റെയും മരുന്നു ചെലവവുൾപ്പെടെ നിത്യവൃത്തി നടന്നു പോവുന്നത്.
ഈ സാഹചര്യത്തിൽ നല്ലവരായ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. *നിങ്ങളാൽ കഴിയുന്ന സഹായം നൽകി ഞങ്ങളെ ഈ വിഷമാവസ്ഥയിൽ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.*
അഛന്റെ അക്കൗണ്ട് നമ്പർ: 20182864350
SBI Haripad
*Ifsc: SBIN0010596*
*Name: GOPI*
*Mobile : 9562265731(GOPI)*
*7902722572(ASWATHI)*
ഹരിപ്പാടോ പരിസര പ്രദേശങ്ങളിലോ ഉള്ളവർക്കു നേരിട്ട് വന്നു കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്.

73 ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ രാജ്പഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്ന ഹരിപ്പാടിന്റെ അഭിമാനമായ വാണ...
26/01/2022

73 ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ രാജ്പഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്ന ഹരിപ്പാടിന്റെ അഭിമാനമായ വാണി എസ് ന് ട്രോൾ ഹരിപ്പാടിന്റെ സ്നേഹാഭിവാദ്യങ്ങൾ...

തുലാപറമ്പ് നടുവത്ത് 669-ാം നമ്പർ എൻ എസ്സ് എസ്സ് കരയോഗാംഗമായ ശ്രീ വിജയകുമാറിൻ്റെ യും ശ്രീമതി ഷിജു എസ് പിള്ളയുടേയും മകളായ വാണി കേരളത്തിൽ നിന്നും പങ്കെടുക്കുന്ന 8 വിദ്യാർത്ഥികളിൽ ഒരാളാണ്.
ആലപ്പുഴ എസ്.ഡി കോളജിലെ രണ്ടാം വർഷ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർഥിനിയായ വാണി നാഷണൽ സർവീസ് സ്കീം അംഗമാണ്. ഹരിപ്പാടിന്റെ അഭിമാനമായി മാറിയ നമ്മുടെ സഹോദരിക്ക് ആശംസകൾ... 🇮🇳🇮🇳🇮🇳
© adarshhpd

03/12/2021
എല്ലാരും കൂടി പുഴുങ്ങി തിന്നട്ടെ 😠© Gopan Gopalakrishnan
17/11/2021

എല്ലാരും കൂടി പുഴുങ്ങി തിന്നട്ടെ 😠

© Gopan Gopalakrishnan

05/09/2021

തകിലും നാദസ്വരോം നമുക്കെന്തിനാ...
വണ്ടിയുണ്ടല്ലോ, വണ്ടിയിൽ ഹോണുണ്ടല്ലോ 😁

© Adarsh Hpd
Vedio courtesy : Anil M Haripad

ഹരിപ്പാട്ടുകാരനായി 22 വർഷങ്ങൾ😍1999 ജൂലൈ 13ന് ആറര വയസ്സിൽ ആറടി രണ്ടിഞ്ചുകാരനായി ശ്രീധരൻ പിള്ള ചേട്ടന്റെയും ഗോപൻ ചേട്ടന്റെ...
13/07/2021

ഹരിപ്പാട്ടുകാരനായി 22 വർഷങ്ങൾ😍

1999 ജൂലൈ 13ന് ആറര വയസ്സിൽ ആറടി രണ്ടിഞ്ചുകാരനായി ശ്രീധരൻ പിള്ള ചേട്ടന്റെയും ഗോപൻ ചേട്ടന്റെയും കൈയ്യും പിടിച്ച് ഹരിപ്പാട്ടെ ഗോപുരവാതിൽ കടന്ന് ഒരു പറ്റം ഹരിപ്പാട്ടുകാരുടെ കാണിക്കയായി വേലായുധ സ്വാമിക്ക് നടക്കിരുത്തപ്പെട്ട ആനകുട്ടി, ഇന്ന് 2021 ജൂലൈ 13-ാ൦ തീയതി 22 വർഷങ്ങൾക്ക് ശേഷം തന്റെ വളർച്ചയോടൊപ്പം ജനങ്ങളുടെ മനസിലെ സ്ഥാനവും വളർത്തി ഹരിപ്പാട്ടുകാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു😎.

നിരവധി അനവധി ആനകളെ കേരളകരയിലേക്ക് എത്തിച്ച പാപ്പാല പറമ്പിൽ അച്ചായന്റെ കൈയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് മനിശ്ശേരി കുടുംബത്തിലെ ഹരിയുടെ കൂടെ ചേർന്ന് ഹരിപ്രസാദായി അവൻ വിലസി നടന്ന സമയത്താണ്, ഒരാനയെ വേണമെന്ന ആഗ്രഹത്താൽ ഇറങ്ങി തിരിച്ച ഹരിപ്പാട്ടുകാരുടെ കണ്ണിൽ പെട്ട് ഹരിപ്പാട്ടേക്ക് എത്തുന്നത്.😅

അന്ന് 1999 ജൂലൈ മാസം 13ആം തീയതി, ക്ഷേത്രത്തിലെ സ്‌കാന്ദ മഹാപുരാണ അഷ്ടാവിംശാഹ മഹായജ്ഞത്തിന്റെ സമാപന ദിവസമായിരുന്നു അത്. വേലായുധസ്വാമിക്ക് വിശേഷാല്‍ #കളഭവും , #കളഭത്തിനേ നടയിരുത്തലും. നാട്ടുകാരുടെ കാണിക്കയായത് കൊണ്ട് തന്നെ നാട്ടുകാർ നറുക്കിട്ടെടുത്ത് ഹരിപ്രസാദിനെ സ്കന്ദൻ എന്ന പേര് വിളിച്ചു.... ഹരിപ്പാട് സ്കന്ദൻ😍
അന്ന് ക്ഷേത്രാങ്കണം മൈതാനമാക്കി അവൻ ഓടി കളിച്ചു വളർന്ന കഥ ഒരു 30 വയസ്സിന് മുകളിൽ ഉള്ളവരോട് ചോദിച്ചാൽ ഇന്നും അത് പറയാൻ അവർക്ക് നൂറു നാവായിരിക്കും എന്നതിൽ സംശയം വേണ്ട.

ചെറുപ്പത്തിന്റെ ആവേശത്തിൽ അത്യാവശ്യം തല്ലുകൊള്ളിത്തരം കാട്ടിയിട്ടുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് തന്റെ ഉത്തരവാദിത്തങ്ങൾ മനസിലാക്കി ഓണാട്ടുകരയിലെ ഗജവീരന്മാർക്കൊപ്പം മുൻ നിരയിൽ തന്റേടത്തോടെ തിടമ്പാനയായി വിലസി ഒരു കാലത്ത് തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ചു. ശബരിമലയിൽ ഇരുമുടി ഏന്തി മല ചവിട്ടിയ ആദ്യ ആനയായി ശബരിമല ശാസ്താവിനെയും എഴുന്നള്ളിക്കാൻ അവന് ഭാഗ്യം ലഭിച്ചു. ശാസ്താവിനെയും , തന്റെ തമ്പുരാനായ വേലായുധസ്വാമിയേയും ശിരസിലേറ്റിയ പുണ്യവുമായി അവൻ ചെങ്ങന്നൂർ , അമ്പലപ്പുഴ , തിരുനക്കര , ആറന്മുള , വൈക്കം എന്നിങ്ങനെ തിരുവിതാംകൂറിലെ പുകഴ്പെറ്റ പല ക്ഷേത്രങ്ങളിലേയും എഴുന്നള്ളിപ്പുകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത യുവരാജാവായി മാറുകയായിരുന്നു.

പ്രായത്തിനൊത്ത വളർച്ചയുടെ പേരിലായാലും ചന്തത്തിലായാലും ഇന്നേ വരെ ഒരിടത്തും അവനെ മാറ്റി നിർത്തേണ്ടി വന്നിട്ടില്ല. 18 നഖം, ഉയർന്ന വായൂ കുംഭം, നിലത്തിഴയുന്ന തുമ്പി, നിലം മുട്ടാത്ത നിറച്ച് രോമങ്ങളുള്ള വാൽ എന്നിങ്ങനെ നീളും അവന്റെ ലക്ഷണ പെരുമകൾ.
ഒരു കൊമ്പിന് അൽപ്പം സ്ഥാന വ്യത്യാസം ഉണ്ടെങ്കിലും അത് ചട്ടകാരന്റെ പ്രീതിക്ക് കാരണമാകും എന്ന് പറയപ്പെടുന്നു.

നീരുകാലം കഴിഞ്ഞാൽ ഹരിപ്പാട്ടെ വീടുകളിൽ വഴിയടിച്ച് തീറ്റയെടുത്ത് വളർന്ന അവൻ ഇപ്പോൾ എഴുന്നള്ളിപ്പുകളിൽ നിന്ന് എഴുന്നള്ളിപ്പുകളിലേക്ക് പോകുന്നത്ര തിരക്കിലായിരിക്കുന്നു.🤠 (സീസണിൽ 90ൽ പരം എഴുന്നള്ളത്ത് )
ആ വളർച്ചക്ക് കാരണമായി എന്നും എടുത്ത് പറയേണ്ടത് അവന്റെ മനസാക്ഷി സൂക്ഷിപ്പുകാരായിരുന്ന നടേശൻ ചേട്ടന്റേയും നവീൻ ചേട്ടന്റേയും കഴിവും, തൊഴിലിനോടുള്ള കൂറം തന്നെയാണ്.😍

നാൾക്ക് നാൾ ഉയർന്നുകൊണ്ടിരിക്കുന്ന അവന്റെ യശസ്സിനോടൊപ്പം അവന് കിട്ടുന്ന പട്ടങ്ങളും കൂടി കൂടി വന്നു.
ഗജരാജകുമാരൻ , ഹരിഗീത ഗജപ്രജാപതി , ഷണ്മുഖപ്രിയൻ എന്നിങ്ങനെ ഒട്ടേറെ ബഹുമതികളും അവനെ തേടി വന്നു...

അതേ അവൻ ഹരിപ്പാട്ട് എത്തിയിട്ട് അങ്ങനെ 22 വർഷം കടന്നു പോയിരിക്കുന്നു. ആറാം വയസ് മുതൽ ഓടി കളിച്ച തന്റെ തട്ടകത്തിൽ അവന് ഇനിയും ധാരാളം ശോഭിക്കാനുണ്ട്. പഴയതിലും ഉശിരോടെ പൊന്ന് തമ്പുരാന്റെ ചിത്തിര എഴുന്നള്ളിക്കുന്നത് കാണാൻ ഓരോ ഹരിപ്പാടനും ഇന്നും കൊതിക്കുന്നു. ഇനി വരാൻ പോകുന്നത് അവന്റെ നാളുകളാണ്...😈

✍️ Adarsh Hpd

ഒരു ഡോസ് മരുന്നിന് 18 കോടി‌; അപൂർവ രോഗം; കൈകോർക്കാം കുരുന്ന് ജീവനായിസ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ് കണ്ണ...
05/07/2021

ഒരു ഡോസ് മരുന്നിന് 18 കോടി‌; അപൂർവ രോഗം; കൈകോർക്കാം കുരുന്ന് ജീവനായി
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ് കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നാണ് ഈ രോഗം മാറാന്‍ ആവശ്യം. ഒരു ഡോസ് മരുന്നിന് പതിനെട്ടു കോടിയാണ് വില.
മെലിഞ്ഞുകൊണ്ടേയിരിക്കുന്നു. സോള്‍ജെന്‍സ്മ എന്ന മരുന്നു ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും. രണ്ടു വയസിനുള്ളില്‍ മരുന്ന് നല്‍കണം. അതിനിനി, വരുന്ന നവംബര്‍ വരെ മാത്രമെ സമയമുള്ളൂ. ഇത്രയും വലിയ തുക കണ്ടെത്താന്‍ നമുക്കോരുരുത്തര്‍ക്കും കൈകോര്‍ക്കാം. മുഹമ്മദ് ചിരിച്ചുകളിച്ച് വളരുന്നത് കാണാം.Share Maximum 🙏🙏

Google Pay/UPI : 8921223421
NAME MARIAM.P.C
Account Number : 14610100135466
IFSC : FDRL0001461

ഹരിപ്പാട്ടുകാരൻ❤️© Adarsh Hpd
18/06/2021

ഹരിപ്പാട്ടുകാരൻ❤️

© Adarsh Hpd

Address

Harippad
Haripad
690514

Website

Alerts

Be the first to know and let us send you an email when Troll Haripad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share