27/05/2026
ഒട്ടേറെ വലിയ പ്രോജക്ടുകൾക്കാണ് ഈ ശ്രമത്തിലൂടെ മോഡീ_ശൻ ഡീൽ ഉന്നം വെയ്ക്കുന്നത്.
അതിലൊന്ന്, നമ്മുടെ തീരത്തെ കരിമണൽ ശേഖരം അദാനിക്ക് വടിച്ച് കോരിക്കൊടുക്കാൻ വേണ്ടി ഉള്ളതാണ്.
CMRL കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയിരുന്നു എന്ന് തെളിഞ്ഞ രമേശ് ചെന്നിത്തലയെയും പി. കെ. കുഞ്ഞാലിക്കുട്ടിയെയും പരോക്ഷമായി ഭീഷണിപ്പെടുത്താൻ കൂടി ഇന്നത്തെ റെയ്ഡുകൾക്ക് സാധിച്ചിട്ടുണ്ട്.
കാരണം, കരിമണൽ ഖനനത്തിൽ ഇരുവർക്കുമുള്ള താൽപര്യങ്ങളെക്കാൾ
മോഡീ_ശൻ ഡീലുകൾക്കാണ് പ്രാധാന്യം. അവർക്കാണ് അദാനി ഏറെ പ്രിയപ്പെട്ടവൻ ആയിട്ടുള്ളത്. അതിൻ്റെ ഭാഗമായാണ്, വടശ്ശേരി മേനോൻ്റെ മോൻ സതീശൻ തെരഞ്ഞെടുപ്പ് റിസൾട്ട് വരുന്നതിന് മുന്നേ തന്നെ അദാനി കമ്പനി ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത്
ചെന്ന് അദാനിയുടെ ഉദ്യോഗസ്ഥനെ കണ്ട് ചർച്ചകൾ നടത്തിയത്.
സഖാക്കളെ, ബഹുജനങ്ങളെ..
സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയൻ്റെ കണ്ണൂരിലെ കുടുംബ വീട്ടിലും തിരുവനന്തപുരത്തെ വാടകവീട്ടിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഇന്ന് രാവിലെ മുതൽ ആരംഭിച്ച റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. സഖാവിൻ്റെ മകളുടെ കമ്പനിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്ന കെട്ടിച്ചമച്ച കഥയാണ് റെയ്ഡുകളുടെ കാരണമായി ED അധികൃതർ അറിയിക്കുന്നത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. പി. എ. മുഹമ്മദ് റിയാസിൻ്റെ വീട്ടിലും റെയ്ഡ് തുടരുകയാണ്. തീർത്തും രാഷ്ട്രീയപ്രേരിതമായ ഇത്തരം നടപടികൾക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മോദി സർക്കാരിൻ്റെ 12 വർഷ ഭരണകാലത്ത് ഇതുവരെ ആറായിരത്തോളം പേർക്ക് എതിരെ ED കേസുകൾ എടുക്കുകയും ജാമ്യം പോലും തടഞ്ഞ്, ഡൽഹി മുഖ്യമന്ത്രിയെ പോലും തടങ്കലിൽ വെയ്ക്കുകയും ചെയ്തത് നാമെല്ലാം അറിഞ്ഞതായിരുന്നല്ലോ? മാസങ്ങളുടെ നീണ്ട ജയിൽവാസത്തിനു ശേഷം,
പ്രതികളെന്ന് ED ആരോപിച്ച മുഴുവൻ വ്യക്തികളും പരമോന്നതകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തുവന്നു.
കോടതികളുടെ അതിരൂക്ഷമായ വിമർശനം ആയിരുന്നു എല്ലാ ജാമ്യ ഉത്തരവുകളിലും ED യ്ക്ക് എതിരെ ഉണ്ടായിരുന്നത്. തെളിവുകളുടെ കണിക പോലും ഇല്ലാതെ രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് എതിരെ ആയിരുന്നു പരമോന്നത കോടതിയുടെ അതിരൂക്ഷ വിമർശനം.
ആറായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്ത ED യ്ക്ക് കേവലം 50നോട് അടുത്ത കേസുകളിൽ മാത്രമാണ് പ്രതികളെ PMLA കോടതികളിൽ നിന്നും കുറ്റക്കാരായി കണ്ടെത്തിക്കൊണ്ട് ശിക്ഷവാങ്ങി കൊടുക്കാൻ സാധിച്ചിട്ടുള്ളത്. ഇങ്ങനെ ശിക്ഷവിധിച്ച ചുരുങ്ങിയ അവസരങ്ങളിൽ പോലും അപ്പീൽ കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
അതായത്, ED എടുക്കുന്ന കേസുകളിൽ കേവലം 0.1% ല് താഴെമാത്രമാണ് കൺവിക്ഷൻ റേറ്റ്. അത് പോലും അപ്പീൽ കോടതികളിൽ പരാജയപ്പെടുകയും ചെയ്യുന്നു. തീർത്തും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി ഭരണാധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ് മോദി സർക്കാരിനെ സംബന്ധിച്ച് ED അന്വേഷണം എന്നത്. അതിൻ്റെ ഉത്തമമായ ഉദാഹരണമാണ്, ആറായിരത്തോളം വ്യക്തികൾക്ക് എതിരെ കേസുകൾ എടുത്തിട്ട് കേവലം 53 കേസുകളിൽ മാത്രം കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചതും അതിൽ 50നോട് അടുത്ത സംഖ്യകളിൽ മാത്രം ശിക്ഷിക്കാൻ സാധിച്ചിട്ടുള്ളതും. (അറുപതോളം കേസുകളിൽ, പ്രതികൾ എല്ലാവരും ബിജെപി യിൽ ചേർന്നതിനു ശേഷം, കേസുമായി മുന്നോട്ട് പോകുന്നില്ല എന്ന് കാണിച്ച് കോടതികളിൽ ED, ക്ലോസർ റിപ്പോർട്ടുകൾ സമർപ്പിച്ച്, നിരുപാധികം കേസുകളിൽ നിന്നും വിമുക്തരാക്കിയിട്ടുമുണ്ട്.)
രാഷ്ട്രീയ എതിരാളികൾക്ക് നേരെ ED കേസുകൾ എടുത്ത് പ്രതികാര രാഷ്ട്രീയം പയറ്റുന്ന സംഘപരിവാറുകാർക്ക് ചൂട്ട് തെളിയിച്ച് കൊടുക്കുന്ന ഉത്തരവാദിത്തമാണ് കേരളത്തിലെ UDF ഭരണകൂടം ചെയ്ത് വരുന്നത്.
അങ്ങേയറ്റം അപലപനീയമായ ഈ നടപടികൾക്ക് എതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയാണ് ഇടതുപക്ഷം. ഇന്ന് വൈകിട്ട് (27/05/2026) ആറ് മണിക്ക് ആറാട്ടുപുഴ പത്തിശ്ശേരിമുക്കിൽ നിന്നും പ്രതിഷേധ സൂചകമായി പന്തംകൊളുത്തി പ്രകടനം ആറാട്ടുപുഴ ബസ് സ്റ്റാൻഡിലേക്ക് സംഘടിപ്പിക്കുന്നു. എല്ലാ പാർട്ടി അംഗങ്ങളും അനുഭാവികളും ജനാധിപത്യവിശ്വാസികളായ ബഹുജനങ്ങളും പ്രതിഷേധപരിപാടികളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
CPI M ആറാട്ടുപുഴ വടക്ക് Lc Sunilkumar Uthaman Viswabharan Madavan Syam Jason Geetha Sidharthan Anu Chandran Sujith R Mangalam Smitharajesh Smitharajesh Amal Jyothi