06/10/2025
“തുടരുന്ന അവഗണന,
തുടരുന്ന വാഗ്ദാന ലംഘനം“
6 പതിറ്റാണ്ട് പിന്നിട്ട കടപ്പുറം ഗ്രാമപഞ്ചായത്തിലെ UDF ഭരണം പഞ്ചായത്തിലെ സർവ്വ മേഖലയെയും തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്...
ഇതിൽ പ്രതിഷേധിച്ച്
ഇന്നലെ രാവിലെ 10 മണിക്ക് കടപ്പുറം വട്ടേക്കാട് നിന്ന് ആരംഭിച്ച LDF കാൽനട ജാഥ
ആവേശകരമായതുടക്കം കുറിച്ചു…
മികച്ച ജനപങ്കാളിത്തമായിരുന്നു ഇന്നലെ വൈകീട്ട് 7 മണിക്ക് ജാഥാ സമാപനം നടന്ന അഞ്ചങ്ങാടി സെന്ററിൽ കണ്ടത്...
കാൽനട ജാഥയിൽ കടപ്പുറത്തെ വിവധയിടങ്ങളിലെ ജനങ്ങളോട് സംവദിക്കാൻ കഴിഞ്ഞു… ഇന്നുവരെ കടപ്പുറം പഞ്ചായത്തിൽ നിന്നുണ്ടായ, ജനങ്ങൾ അനുഭവിച്ച, അവഗണനയും, അവഹേളനവും ഇന്നലെത്തെ ജാഥയിൽ പ്രകടമായിരുന്നു...
കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇടപെടാത്ത പഞ്ചായത്ത് ഭരണതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്...
പിണറായി സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടു, ഇപ്പോഴും കിടപ്പാടമില്ലാതെ വലയുന്ന കുടുംബങ്ങളുണ്ട്, അവരെ സംരക്ഷിക്കാൻ ഒരു നടപടിയുമില്ല...
ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നത് കൊണ്ട് ചെറിയ വരുമാനം ലഭിക്കുന്ന ഓട്ടോ തൊഴിലാളികൾ അവരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, കിട്ടുന്ന വരുമാനം വർക്ക്ഷോപ്പിൽ കൊടുക്കാൻ കഴിയാതെ കടം വാങ്ങി പണി കഴിപ്പിക്കുന്നു, എടുക്കുന്ന തൊഴിലിനുള്ള മൂല്യം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല...
സംസ്ഥാനത്തിനകത്തും, പുറത്തും കായികരംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളുള്ള, കലാ-കായിക, സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ക്ലബ്ബുകളുള്ള കടപ്പുറത്തെ
യുവജങ്ങളുടെ, അവരുടെ
ഇഷ്ട വിനോദമായ ഫുട്ബോൾ കളിക്കാൻ, മത്സരങ്ങൾ സംഘടിപ്പിക്കാൻ ഒരു പഞ്ചായത്ത് ഗ്രൗണ്ട് നിർമിച്ചു നൽകാൻ ഇതുവരേയും ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല...
ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനം വർധിപ്പിക്കാൻ ദീർഘ വീക്ഷണമുള്ള ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല...
ഇവർക്കെതിരെ ശക്തമായ ജനവികാരം ഉയർത്തികൊണ്ട് ജാഥയിൽ അണിനിരന്ന സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ...
എൽസി മെമ്പർമാർ
പാർട്ടി മെമ്പർമാർ,
പാർട്ടി അനുഭാവി മെമ്പർമാർ,
ജാഥയുടെ തുടക്കം മുതൽ
ജാഥാ സമാപനം വരെ ചുട്ടുപൊള്ളുന്ന റോഡിലൂടെ, ശക്തമായ വെയിലിനെ വകവെക്കാതെ നടന്ന സമര സഖാക്കൾ...✊🏻
എൽസി മെമ്പർ സഖാവ് ഇ.വി മുസ്തഫക്കയുടെ 10 വയസ്സുള്ള മകൻ ഷഹബാസ് അമൻ...
പ്രായം തളർത്താത്ത സമരപോരാളി ബ്ലാങ്ങാട് സൗത്ത് ബ്രാഞ്ച് മെമ്പർ മാണി വിഗ്രഹം...
സ്വീകരണ പോയിന്റുകളിൽ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് ചെയ്ത അവഗണനകളെ, വാഗ്ദാന ലാംഗാനങ്ങളെ പ്രസംഗങ്ങളിൽ തുറന്നു കാണിച്ച സഖാക്കൾ...
കെ.വി അഷ്റഫ്, ഏരിയ കമ്മിറ്റി അംഗം ഷൈനിഷാജി, പിഎച്ച് മെഹറൂഫ്, ബീന ഭൂപേഷ്...
ജാഥാ വിജയത്തിനായി പ്രവത്തിച്ച ബ്രാഞ്ച് സെക്രട്ടറിമാർ, മുഴുവൻ സമയവും
പ്രവർത്തനങ്ങൾക്കുണ്ടായിരുന്ന, എ.കെ മുനീർ, കെ.എം സക്കീർ...
ഉദ്ഘാടന പരിപാടി വിജയമാക്കിയ ബ്രാഞ്ച് സെക്രട്ടറിമാരായ ഉമ്മർ മനാഫ്, പിഎസ് റഫീക്ക്
വാർഡ് മെമ്പർമാരായ
പ്രസന്ന ചന്ദ്രൻ, മുഹമ്മദ്മാഷ്...
പുതിയങ്ങാടി, അഴിമുഖം ബ്രാഞ്ചുകളിലെ പ്രിയ സഖാക്കൾ...
സമരസഖാക്കൾക്ക് ഭക്ഷണവും, ഇടവും നൽകിയ ഇരട്ടപ്പുഴ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സി.എ സുബൈർ, ഇരട്ടപ്പുഴ നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി.കെ ഹക്കീം രണ്ടു ബ്രാഞ്ചിലേയും പ്രിയപ്പെട്ട സഖാക്കൾ...
എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കൾ...പ്രവർത്തകർ...
സാമ്പത്തികമായി സഹായിച്ചവർ…
ജാഥയിൽ പങ്കെടുത്ത സമരസഖാക്കൾ...
ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയ സഹപ്രവർത്തകർ...
പ്രിയപ്പെട്ട നാട്ടുകാർ,
നിങ്ങൾ നൽകിയ ആവേശകരമായ
സ്വീകരണങ്ങൾക്ക് നന്ദി…നന്ദി..!!