24/08/2026
ഗുരുവായൂർ സേവാഭാരതി ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം
24/8/2026 തിങ്കൾ
ഗുരുവായൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം നടന്നു.പടിഞ്ഞാറേ നടയിലുള്ള സാന്ദീപനി ബാലഭവനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
തൈക്കാട് ഫമാലി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോക്ടർ കെ എൻ അനു വിതരണോദ്ഘാടനം നടത്തി. സേവാഭാരതി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് സെക്രട്ടറി ശ്രീമതി എൻ. ഉമടീച്ചർ സ്വാഗതം ആശംസിച്ചു.ഡോ.സി.ജി. നന്ദകുമാർ, ശ്രീമതി ജ്യോതി രവീന്ദ്രനാഥ് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. രമേഷ് ടി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് സേവാഭാരതി യൂണിറ്റ് അംഗങ്ങൾ ഭക്ഷ്യ കിറ്റുകൾ വീടുകളിൽ വിതരണം ചെയ്തു. നിർധനരായ 50 കുടുംബങ്ങൾക്കാണ് ഇത്തവണ ഗുരുവായൂർ സേവാഭാരതി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. ആപത്ഘട്ടങ്ങളിൽ മാത്രമല്ല വയോജന പരിപാലനത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ് ഗുരുവായൂർ സേവാഭാരതി.