14/04/2026
വിവേകാനന്ദ ലേണിംഗ് ആൻഡ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ, ലീഡ് ഇൻഡ്യ 3.0 റെസിഡൻഷ്യൽ ക്യാമ്പ് ഈ മാസം 29 മുതൽ മെയ് 3 വരെ കാക്കനാട് പാലച്ചുവട് വ്യാസവിദ്യാലയത്തിൽ വെച്ച് നടക്കുകയാണ് .
വേനലവധിയുടെ രസം ഒട്ടും കളയാതെ കളിയും ചിരിയും വർത്തമാനവുമായിട്ടാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്. കേരളത്തിലെ ഏറ്റവും മികച്ച ശാസ്‌ത്ര -സാങ്കേതിക വിദഗ്ദ്ധരും കലാപ്രവർത്തകരും മനശ്ശാസ്‌ത്ര വിദഗ്ദ്ധരും നിയമജ്ജരും ലഹരി വിരുദ്ധ പ്രവർത്തകരും പങ്കെടുക്കുന്ന ക്യാമ്പിൽ ആശയവിനിമയ രീതി (Interaction) ആണ് സ്വീകരിച്ചിട്ടുള്ളത്.
ഇത് കൂടുതൽ മികച്ച രീതിയിൽ പഠിക്കാൻ പ്രേരണ നൽകുക എന്ന ഉദ്ദേശ്യത്തിൽ മാത്രമുള്ള ക്യാമ്പല്ല .....
അതിനുമപ്പുറം , ജീവിതത്തിൽ തെറ്റുകൾ പറ്റാതെ , കൃത്യമായ ലക്ഷ്യം ഉറപ്പിച്ച് , വഴി തെറ്റി പോകാതെ പ്രണയക്കുരുക്കുകളിലും ലഹരി സംഘങ്ങളിലും പെടാതെ , നന്നായി പഠിച്ച് നല്ല മക്കളും നല്ല പൗരൻമാരുമായി വളരാൻ വഴി കാട്ടുന്ന ക്യാമ്പാണ് .....
ഉത്തരവാദിത്തമുള്ള പൗരൻ / മനുഷ്യൻ എന്നതാണ് ലക്ഷ്യം .....
ലക്ഷ്യം നിർണ്ണയിക്കപ്പെട്ടാൽ പഠനം താനേ നടക്കും
ക്യാമ്പിനെ സഫലമാക്കുന്നവർ -
Dr. Madhu S Nair , Former Chairman & Managing Director, Cochin Shipyard Ltd.
Dr. K . Shivaprasad , Former Vice Chancellor , Kerala Technical University
Adv. O M Shaleena, Deputy Solicitor General of India
Arun Krishnan P R, Senior Project Officer, Teach To Learn, IIT Madras
Dr. Bindu M P, Asst. Professor , Chinmaya Viswa Vidhyapeeth
Mahesh Mohan , Founder , Vivekayogi, Dpty . General Manager , Amritha University
Dr. Harikrishnan V P , Asst. Professor , Amrita University
Rema K Nair , Director , Theatre Activist
Joby Balakrishnan , Former Member , NCTE , Member , Text Book committee NCERT
P.N. Arin Chandra Bose, DySP (Rtd ) CBI ,Administrative Head, Ernakulam Medical Centre, Kochi
Dr Abesh Reghuvaran ,Assistant Professor ,Centre for Science in Society ,CUSAT
Saranya Mohan K , Consultant Psychologist , IDHAM Counselling Services.
Anjali E N , Project Cordinator ,Super 60 , ASAP Kerala
Deepak Ravi M , Medical Team member , National Football Team, INDIA
Reshma V M , Student Counsellor , Tribal Hostels
Akhil Sukumaran , National Cyclist , Central Uty , Kerala
Dr. G S Venu , MD , V - Lead Foundation
Divin Das , Director , V - Lead Foundation
Niranjana Kishan , JNU
കൂടാതെ കേരള പോലീസിൻ്റെ D- DAD, നാർക്കോട്ടിക് ടീം അംഗങ്ങളും ഒരു ദിവസം ക്യാമ്പിൽ ഉണ്ടായിരിക്കും.
ഒപ്പം ഇന്ത്യയിലെ വ്യത്യസ്ത യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടായിരിക്കും
രെജിസ്ട്രേഷനും വിശദാംശങ്ങൾക്കും ബ്രോഷറിലെ QR കോഡ് ഉപയോഗിക്കുക, തന്നിരിക്കുന്ന നമ്പറുകളിൽ വിളിക്കുക