SNUP School പൂർവ്വ വിദ്യാർത്ഥികൾ Kangarappady

  • Home
  • India
  • Eranakulam
  • SNUP School പൂർവ്വ വിദ്യാർത്ഥികൾ Kangarappady

SNUP School പൂർവ്വ വിദ്യാർത്ഥികൾ  Kangarappady Sree Narayana Upper Primary School,
Kangarappady (Since 1968)
പൂർവ്വ വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി

അവിചാരിതമായി കണ്ടുമുട്ടിയ ഒരു ഫങ്ക്ഷനിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമത്തെകുറിച്ചു നാസ്സർ ഇക്കയോട് സംസാരിക്കുന്നത്. എനിക്ക് ...
21/01/2024

അവിചാരിതമായി കണ്ടുമുട്ടിയ ഒരു ഫങ്ക്ഷനിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമത്തെകുറിച്ചു നാസ്സർ ഇക്കയോട് സംസാരിക്കുന്നത്. എനിക്ക് താല്പര്യമുണ്ട്, ഞാൻ എല്ലാ പരിപാടിയും മാറ്റിവെച്ചു പങ്കെടുക്കും എന്നറിയിച്ചു. ഒരു പ്രവാസിക്ക് അവധികാലം നൂറു തിരക്കുകളുടേതാണെന്ന് നമുക്കെല്ലാവർക്കുമറിയാം. അന്നുമുതൽ നമ്മുടെ സ്കൂളിന്റെ പരിപാടികൾക്ക് പ്രഥമ പരിഗണന നൽകി, ആളും അർഥവുമായി എന്തിനും ഏതു സമയത്തും കൂടെയുണ്ടെന്നത് സംഘാടകർക്ക്‌ ഏറെ പ്രചോദനം നൽകുന്നതാണ്. സ്വന്തം നാടും, ഗൃഹാതുരത്ത്വം നിറഞ്ഞ സ്കൂൾ കാലഘട്ടവും ഇത്ര അകമഴിഞ്ഞ് മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നത് ഒരുപക്ഷെ പ്രവാസിയായതുകൊണ്ടാവാം.

കങ്ങരപ്പടിയിലെ പൊതു പ്രവർത്തന രംഗത്തും, കലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ നാസറിക്കയെ വളരെ ആരാധനയോടെയാണ് കുട്ടിക്കാലത്തു നോക്കി കണ്ടിരുന്നത്. അതെ ഊഷ്മളത ഇന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ സഹോദരതുല്യരായി കണ്ടു സഹകരിക്കാൻ തയ്യാറായ നാസ്സർ കെ. കെ. എന്ന നമ്മുടെ നാസറിക്കയോട് പൂർവ്വ വിദ്യാർത്ഥിയെന്നനിലയിൽ നന്ദിയറിയിക്കുന്നു. ഇക്കയെപ്പോലൊരാൾ കങ്ങരപ്പടിയിൽ ഉണ്ടായിരുന്നെങ്കിൽ നമ്മൾ കുറച്ചുകൂടി പ്രോഗ്രസ്സിവ് ആയേനെ എന്ന് ഈ സാഹചര്യത്തിൽ ഓർത്തുപോയി....ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്ക, തന്റെ പ്രവാസജീവിതത്തിലെ തിരക്കുകളിലേക്ക് മടങ്ങിപ്പോകും, ഈ പുതുവർഷത്തിൽ എല്ലാ നന്മകൾ ആശംസിക്കുന്നു. സമയത്തിന് ഏറെ വിലമതിക്കുന്ന ഈ കാലഘട്ടത്തിൽ ഞങ്ങൾക്കായി മാറ്റിവെച്ച സമയത്തിനും, മനസ്സിനും ഹൃദയം നിറഞ്ഞ കൂപ്പുകൈ. പൂർവ്വ വിദ്യാർത്ഥി സംഗമം ഇത്ര പൂർണ്ണതയിലെത്തിയത് ഇക്കയുടെ സജീവ സാന്നിദ്യം കൊണ്ടുകൂടിയാണ്.......

കങ്ങരപ്പടി SNUP സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘടനം വളരെ ലളിതമായ ചടങ്ങുകളോടെ ഇന്നലെ നടന്ന...
20/01/2024

കങ്ങരപ്പടി SNUP സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘടനം വളരെ ലളിതമായ ചടങ്ങുകളോടെ ഇന്നലെ നടന്നു.
കങ്ങരപ്പടിയുടെ തന്നെ അഭിമാനമായ സിനിമ താരം ശ്രീ. ഗോകുലൻ ഉദ്ഘടനം നിർവഹിച്ചു. സ്കൂൾ മാനേജർ മാധവൻ മുളംതുരുത്തി, ഹെഡ്മിസ്ട്രസ്സ് സ്മിത ഗോപിനാഥ്, പൂർവ്വ വിദ്യാർത്ഥികളായ, ശ്രീ. നാസർ കെ.കെ., ശ്രീ. ഭാസ്കരൻ എം. കെ. , ശ്രീ. അനീഷ് വി.കെ. എന്നിവർ സംസാരിച്ചു. സ്കൂളിന് വേണ്ടി ശ്രീ. അബ്ദുൽ നാസർ നന്ദി രേഖപ്പെടുത്തി.
തുടർന്ന്, പൂർവ്വ വിദ്യാർഥികൾ സമാഹരിച്ച കംപ്യൂട്ടറുകൾ, PC -1 സ്കൂളിലെ നോൺ ടീച്ചിങ് സ്റ്റാഫ് ആയ ശ്രീമതി. സിനി എം. വി., PC -2 ശ്രീ. ഭാസ്കരൻ എം.കെ., PC -3 ശ്രീ. കെ.കെ. നാസർ, PC -4 ശ്രീ. ഗംഗാധരൻ എ.പി. , PC -5 ശ്രീ. വിനോജ് എം. കെ. & ശ്രീമതി ലിഷ എം.കെ, PC -6 ശ്രീ. സജി ടി.പി., സുബൈർ പി. കെ., & ഷിബു ടി.കെ എന്നിവർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. എല്ലാ പൂർവ്വ വിദ്യാർത്ഥികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...

17/01/2024

പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കളെ....
നമ്മൾ നൽകിയ ആദരത്തിനു നന്ദി സൂചകമായി വേലായുധൻ സാറും, മകൻ അഭിലാഷും നൽകിയ സന്ദേശം....

"പ്രിയമുള്ളവരേ

അച്ഛനും മാറ്റാധ്യാപകർക്കും നിങ്ങൾ, പുർവ്വ വിദ്യാർത്ഥികൾ,
നൽകിയ ആദരവ് ഏറെ പ്രശംസനീയവും മഹത്തരവും ആയിരുന്നു.... തീർച്ചയായും ജീവിതത്തിന്റെ സായാഹ്നങ്ങൾ ധന്യമാകുക ഇങ്ങനെയൊക്കെ ആകും..ഏറെ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ദിവസം എന്റെ മനസ്സിലും അങ്ങനെ പതിഞ്ഞു കിടക്കുമെന്ന് ഉറപ്പിച്ചു പറയട്ടെ..
ഗുരുവെന്ന വാക്കിനെ അതിന്റെ മുഴുവൻ അർത്ഥത്തോടെയും ഉൾക്കൊണ്ടു നിങ്ങൾ നൽകിയ ആദരവ് ഒരിക്കലും ഈ നാട് മറക്കില്ല എന്ന് കരുതുന്നു.. നല്ല ശിഷ്യസമ്പത്തു ഈശ്വരാനുഗ്രഹത്തിന്റെ നേർകാഴ്ചയാണെന്ന് നിങ്ങളിലൂടെ കാലം തെളിയിച്ചു..

നന്ദി
ജീവിത സായാഹ്നത്തിൽ അധ്യാപകർക്ക് ഒരു ഒത്തുകൂടലിനുള്ള അവസരം ഒരുക്കിയതിന്...കാലങ്ങൾക്ക് ശേഷം അച്ഛനെ ആ നല്ല
നാളുകളിലേക്ക് കൂട്ടികൊണ്ട് പോയതിനു ,

ഏറ്റവും ഇഷ്ടപെട്ടിരുന്ന അങ്കണത്തിൽ... ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ മുൻപിലേക്ക് ഒരിക്കൽ കൂടി എത്താൻ നിങ്ങൾകാരണമായതിനു ...
അച്ഛന്റെയും മറ്റ് അധ്യാപകരുടെയും മനസ്സിലേക്ക് മഴവിൽ നിറമുള്ള തിളക്കങ്ങൾ സമ്മാനിച്ചതിന്.

ഓർമ്മിക്കുമല്ലോ --
നന്ദി സ്നേഹം അറിയിക്കലാണ്.. കരുതലിനോട്..... ചേർത്തുനിറുത്തലിനോട്..
ഇത്രയും മനോഹരമായ ഒരു പുതുവത്സര സമ്മാനത്തിന്.... നന്ദി"

SNUPS
15/01/2024

SNUPS

15/01/2024

കടന്നുപോയ കാലങ്ങളിലെ പുഞ്ചിരികൾ....
കാണാമറയത്തുപോയ സുഹൃദങ്ങൾ.....
തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന നാം......

ഇത്ര മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ...
വേറൊരിടം നമുക്കില്ല.....

SNUPS Intro Song

15/01/2024
സൗഹൃദങ്ങൾ
15/01/2024

സൗഹൃദങ്ങൾ

പൂർവ്വ വിദ്യാർത്ഥി സംഗമം | പ്രധാന അദ്ധ്യാപകൻ
15/01/2024

പൂർവ്വ വിദ്യാർത്ഥി സംഗമം | പ്രധാന അദ്ധ്യാപകൻ

പൂർവ്വ വിദ്യാർത്ഥി സംഗമം | പ്രധാന അദ്ധ്യാപകന് ആദരം
15/01/2024

പൂർവ്വ വിദ്യാർത്ഥി സംഗമം | പ്രധാന അദ്ധ്യാപകന് ആദരം

Address

Kangarapapdy
Eranakulam
682021

Website

Alerts

Be the first to know and let us send you an email when SNUP School പൂർവ്വ വിദ്യാർത്ഥികൾ Kangarappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share