Al Kausar Ulama Council

Al Kausar Ulama Council അൽകൌസർ ഉലമാ കൌൺസിൽ
കേരളക്കരയിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

   #ജനുവരി_26
26/01/2026


#ജനുവരി_26

27/10/2025

#വഹിയാണ്_ആധാരം
ൗസർ_ഉലമാ_കൗൺസിലിന്റെ_പ്രബോധന_സമ്മേളനം

26/10/2025 ഞായറാഴ്ച കൊല്ലം ജില്ലയിൽ അൽ കൗസർ ഉലമാ കൗൺസിൽ സംഘടിപ്പിച്ച പ്രബോധനപരിപാടി വളരെ ആത്മീയതയുടെയും അറിവിന്റെയും നിധിയായി മാറി. " #വഹിയാണ്_ആധാരം” എന്ന ശീർഷകത്തിലുള്ള ഈ സമ്മേളനം, ഇസ്ലാമിക ബോധവത്കരണത്തിന്റെ ശക്തമായ വിളംബരമായി നിറഞ്ഞുനിന്നു.

പരിപാടിയുടെ പ്രധാന ക്ലാസ് നടത്തിയത് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ്, ബഹുമാന്യനായ സുലൈമാൻ ഉസ്താദ് ആയിരുന്നു. അദ്ദേഹം കേരളത്തിലെ ഏറ്റവും പരിചിതമായ പണ്ഡിതന്മാരിൽ ഒരാളാണ് — അല്ലാഹു അദ്ദേഹത്തിന് നൽകിയിട്ടുള്ള ആഴമേറിയ ഇൽമും ദീർഘദർശനവും അതിന്റെ തെളിവാണ്. ഉസ്താദിന്റെ ക്ലാസ്സ്‌ ആത്മാവിനെ തൊടുന്ന തരത്തിലായിരുന്നു. പ്രത്യേകിച്ച് “സഹാബാക്കളെ ചീത്തവിളിക്കുന്നവർ നരകത്തിലാണ്” എന്ന വിഷയത്തിൽ അദ്ദേഹം അവതരിപ്പിച്ച നിലപാട്, വിശ്വാസത്തിന്റെ ഉറച്ച അടിത്തറയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

തുടർന്ന് ജമാലുദ്ദീൻ ഉസ്താദ് തന്റെ പ്രഭാഷണത്തിലൂടെ സമൂഹത്തെ വളരെയധികം ആകർഷിച്ചു. ഷിയാചിന്തകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഗൗരവമേറിയ വിശകലനം, സത്യബോധം തേടുന്ന ഓരോ മനസ്സിനും ഏറെ പ്രയോജനകരമായിരുന്നു. പണ്ഡിതശ്രേഷ്ഠനായ അദ്ദേഹത്തിന്റെ വാക്കുകളിൽ ഉമ്മത്തിന്റെ ഐക്യവും വിശുദ്ധിയുമായിരുന്നു പ്രതിഫലിച്ചത്.

അതിനുശേഷം മുസമ്മിൽ മൗലവി പേഴ്സണൽ ബോർഡ് അംഗം കൂടിയായും കന്യാകുളങ്ങര പള്ളിയിലെ ഹത്തീബായും പ്രവർത്തിക്കുന്ന അദ്ദേഹം — ക്ലാസ്സ്‌ നടത്തി. തീവ്രമായ ജ്ഞാനവും, വിനയപരമായ വ്യക്തിത്വവും കൊണ്ട് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ, ഒരു പണ്ഡിതന്റെ നിഷ്കളങ്കതയും ഖലിസ്സതയും തെളിഞ്ഞുനിന്നു. ഷിയാചിന്തകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അവതരണം, ശ്രോതാക്കളെ ആത്മീയമായ ചിന്തയിലേക്ക് നയിച്ചു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഈ സമ്മേളനം മനസ്സിൽ നാളുകളോളം നിലനിൽക്കുന്ന ഒരു അനുഭവമായി. ഓരോ പ്രഭാഷണവും വിശ്വാസത്തിന്റെ അടിത്തറയെ ഉറപ്പിക്കുന്നതും, ഉമ്മത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതുമായ സന്ദേശങ്ങളായി മാറി.

അൽ കൗസർ ഉലമാ കൗൺസിലിന്റെ കൊല്ലം ജില്ല ശാഖ, ഇതുപോലെയുള്ള ധാർമികവും ബോധവത്കരണപരവുമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയായി തുടരുന്നു. മതബോധത്തിന്റെ വിളക്കുകൾ തെളിയിക്കുന്നതിൽ അവർ ചെയ്യുന്ന പ്രവർത്തനം ശരിക്കും പ്രശംസനീയമാണ്.

അല്ലാഹു ഈ സംഘടനയെയും അതിലെ പണ്ഡിതന്മാരെയും നന്മയിൽ നിലനിറുത്തി, ഇസ്ലാമിന്റെയും സത്യത്തിന്റെയും സേവനത്തിൽ എന്നും വിജയികളാക്കട്ടെ. ആമീൻ.

08/10/2025

മുത്ത് നബി കാരുണ്യത്തിന്റെ സ്നേഹ വസന്തം 03

പ്രവാചക പ്രകീർത്തന സദസും ഫലസ്തീൻ ഐക്യദാർ

അൽഉസ്താദ് സുലൈമാൻ അൽ കൗസരി ചിലവ്

അൽ കൗസർ ഉലമ കൗൺസിൽ കോട്ടയം ജില്ല

08/10/2025

മുത്ത് നബി കാരുണ്യത്തിന്റെ സ്നേഹ വസന്തം 02

പ്രവാചക പ്രകീർത്തന സദസും ഫലസ്തീൻ ഐക്യദാർ

അൽഉസ്താദ് സുലൈമാൻ അൽ കൗസരി ചിലവ്

അൽ കൗസർ ഉലമ കൗൺസിൽ കോട്ടയം ജില്ല

08/10/2025

മുത്ത് നബി കാരുണ്യത്തിന്റെ സ്നേഹ വസന്തം 01

പ്രവാചക പ്രകീർത്തന സദസും ഫലസ്തീൻ ഐക്യദാർ

അൽഉസ്താദ് സുലൈമാൻ അൽ കൗസരി ചിലവ്

അൽ കൗസർ ഉലമ കൗൺസിൽ കോട്ടയം ജില്ല

30/09/2025
📣 #ഇന്നാലില്ലാഹി  #വഇന്നാ  #ഇലൈഹി  #റാജിഊൻ...🌹ജനാസ സംസ്കരണത്തില്‍ പങ്കെടുക്കിൻ...പത്തനംതിട്ട ജാമിഅ: കശ്ശാഫുൽ ഉലൂം അറബിക്...
26/08/2025

📣 #ഇന്നാലില്ലാഹി #വഇന്നാ #ഇലൈഹി #റാജിഊൻ...

🌹ജനാസ സംസ്കരണത്തില്‍ പങ്കെടുക്കിൻ...

പത്തനംതിട്ട ജാമിഅ: കശ്ശാഫുൽ ഉലൂം അറബിക് കോളേജിന്റെ പ്രിൻസിപ്പലും, ഇടത്തല ജാമിഅ:ത്തുൽ കൗസരിയ്യായിലെ ദീർഘകാല മുദർരിസും, ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും, ഒരു പുരുഷായുസ്സ് മുഴുവനും തദരീസിലും, തഅ്‌ലിമിലും, തസവ്വുഫിലും, ദഅ്‌വത്തേ തബ്‌ലീഗിലും കഴിഞ്ഞുകൂടാൻ ഭാഗ്യവും ലഭിച്ച #മൗലാന #അബ്ദുൽ #ഗഫ്ഫാർ #അൽ #കൗസരി(65) ഉസ്താദ് അവർകൾ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി.

അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.....

എല്ലാവരും മർഹൂമിന്റെ മഗ്ഫിറത്തിനും മർഹമത്തിനും പ്രത്യേകം ദുആ ചെയ്യിൻ.
പടച്ചവൻ ഉന്നതമായ പ്രതിഫലം നൽകുമാറാകട്ടെ.
ആഖിറം നന്നാകുമാറാകട്ടെ...
ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാകട്ടെ.

കുടുംബാതികൾക്ക് ക്ഷമയും, അർഹമായ പ്രതിഫലവും, നല്ല പകരവും നൽകുമാറാകട്ടെ. ആമീൻ.

🟣 #ഖബ്റടക്കം:- ഇൻഷാ അള്ളാ ഇന്ന് (26-8-2025 ചൊവ്വ) ഷാഫി അസർ നമസ്കാരാനന്തരം ചേരാനല്ലൂർ (ഇടപ്പള്ളി) ജു:ആ മസ്ജിദ് ഖബർസ്ഥാനിൽ.

സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:-

مَنْ شَهِدَ الْجَنازَةَ حَتَّى يُصَلَّى عَلَيْهَا فَلَهُ قِيرَاطٌ، وَمَنْ شَهِدَهَا حَتَّى تُدْفَنَ فَلَهُ قِيرَاطَانِ، قِيلَ: وَمَاالْقِيرَاطَانِ؟ قَالَ: مِثْلُ الْحَبَلَيْنِ الْعَظِيمَيْنِ.* وفي رواية له: *أَصْغَرُهُمَا مِثلُ أُحُدٍ.*
(مسلم)
“ആരെങ്കിലും ജനാസയിൽ പങ്കെടുത്ത് നമസ്ക്കാരം നടക്കുന്നത് വരെ കൂട്ടത്തിൽ കഴിഞ്ഞാൽ അവന് ഒരു ഖീറാത്വ് പ്രതിഫലം ലഭിക്കുന്നതാണ്. ആരെങ്കിലും ജനാസയിൽ പങ്കെടുത്ത് മറവ് ചെയ്യുന്നത് വരെ കൂട്ടത്തിൽ കഴിഞ്ഞാൽ അവന് രണ്ട് ഖീറാത്വ് പ്രതിഫലം നൽകപ്പെടും. രണ്ട് ഖീറാത് എന്താണെന്ന് തങ്ങളോട് ചോദിക്കപ്പെട്ടപ്പോൾ തങ്ങൾ അരുളി: രണ്ട് വലിയ മലകൾക്ക് തുല്ല്യമായ പ്രതിഫലമാണ്. ഒരു രിവായത്തിൽ വരുന്നു: അതിൽ ഏറ്റവും ചെറുത് ഉഹ്‌ദ് മലയോളമുള്ളതാണ്.”
(മുസ്‌ലിം)

“മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്.”
(മുസ് ലിം)

_*💧തഅ്സിയത്ത് അറിയിക്കൂ:-*_
*أَعْظَمَ اللَّهُ أَجْرَكَ ، وَاَحْسَنَ عَزَاكَ ،وَغَفَرَ لِمَيِّتِك.*
_“അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലവും, സമാധാനവും, മയ്യിത്തിന് മാപ്പും നല്‍കട്ടെ.!”_

മുഹമ്മദ് നൂഹ് മൗലവി അൽ ഹസനി മുണ്ടക്കയം
+91 80890 27988

🔹🔹🔹🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...

🌹 #അൽ #കൗസർ #ഉലമാ #കൗൺസിൽ...🌹

Address

Aluva
Eranakulam
683563

Alerts

Be the first to know and let us send you an email when Al Kausar Ulama Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Al Kausar Ulama Council:

Share