02/04/2026
KGNA ആലുവ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു 💪🏥
കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (KGNA) ആലുവ ഏരിയ സമ്മേളനം 2026 മാർച്ച് 30-ന് ഉച്ചയ്ക്ക് 2 മണിക്ക് ആലുവ DH ബ്ലഡ് ബാങ്ക് ഹാളിൽ വച്ച് നടന്നു. സംഘടനാ കരുത്ത് വിളിച്ചോതിയ സമ്മേളനത്തിൽ നിരവധി പ്രതിനിധികൾ പങ്കെടുത്തു.
ഏരിയ പ്രസിഡന്റ് സ. റിനി വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഏരിയ സെക്രട്ടറി സ. കൃഷ്ണമ്മ സ്വാഗതം ആശംസിച്ചു. സ. ഹസീനബീവി രക്തസാക്ഷി പ്രമേയവും, സ. രമ്യ രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
KGNA സംസ്ഥാന കമ്മിറ്റി അംഗം സ. ബിന്ദു കെ.എസ്. സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വച്ച് സംസ്ഥാന കായികമേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ സ. ജിൻസ് കെ. എൽദോസിനെ മോമെന്റോ നൽകി ആദരിച്ചു.
അഭിവാദ്യങ്ങൾ
അർപ്പിച്ചവർ:
• സ. ബേസിൽ പി. എൽദോസ് (സംസ്ഥാന കമ്മിറ്റി അംഗം)
• സ. സലീഷ് (ജില്ലാ ജോയിന്റ് സെക്രട്ടറി)
• ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സ്മിത ബക്കർ, ദീപാ മാത്യു, രശ്മി ആർ നായർ, ജിസ്മി മാത്തച്ചൻ, സൗമ്യ കൃഷ്ണൻ, രന്തി.
പ്രവർത്തന റിപ്പോർട്ടും ചർച്ചയും 📋
ഏരിയ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഡിജി ആന്റണി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സുസ്മിത ടി.ആർ. സമ്മേളന പ്രമേയങ്ങൾ അവതരിപ്പിച്ചു.
വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള അംഗങ്ങൾ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
ചർച്ചകൾക്ക് ബിന്ദു കെ.എസ്, ബേസിൽ പി. എൽദോസ് എന്നിവർ മറുപടി നൽകി.
പുതിയ ഭാരവാഹികൾ (2026-27) ✨
സമ്മേളനം പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
• പ്രസിഡന്റ്: സ. ജിൻസ് കെ. എൽദോസ്
• സെക്രട്ടറി: സ. കൃഷ്ണമ്മ കെ.എസ്.
• ട്രഷറർ: സ. റിനി വേലായുധൻ
ലിറ്റി വർഗീസ് നന്ദി രേഖപ്പെടുത്തിയ യോഗത്തിൽ 45-ഓളം അംഗങ്ങൾ പങ്കെടുത്തു.
സമ്മേളനം അംഗീകരിച്ച പ്രധാന പ്രമേയങ്ങൾ 📢
1. നഴ്സിംഗ് ഇതര ജോലികളിൽ നിന്നും നഴ്സുമാരെ ഒഴിവാക്കുക.
2. നഴ്സസ് ഡ്യൂട്ടീസ് ആൻഡ് റെസ്പോൺസിബിലിറ്റീസ് പുനക്രമീകരിക്കുക.
3. വി.ഐ.പി. ഡ്യൂട്ടിയിലെ അവ്യക്തതകൾ പരിഹരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
4. എല്ലാ ഐ.പി. ആശുപത്രികളിലും 24 മണിക്കൂർ ഫാർമസി സൗകര്യം നടപ്പിലാക്കുക.
5. മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് ക്യാഷ്‌ലെസ് സേവനം വിപുലമാക്കുക.
6. ഇൻ-സർവ്വീസ് ട്രെയിനിംഗുകളിൽ TA, DA കൃത്യമായി ലഭ്യമാക്കുക.
7. നിർബന്ധിത സ്ഥലം മാറ്റം ലഭിക്കുന്നവർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഏർപ്പെടുത്തുക.
8. നഴ്സിംഗ് ഡയറക്ടറേറ്റ് സ്ഥാപിക്കുക.
9. നഴ്സുമാർക്ക് മാൽ പ്രാക്ടീസ് ഇൻഷുറൻസ് നടപ്പിലാക്കുക.