EDRAAC - North Meghala

Directions Contact the organization

EDRAAC - North Meghala EDRAAC -Ernakulam District Residents' Associations' Apex Council (EDRAAC) is the central organisation of Residents' Associations in the Ernakulam District.

This page is created for the North Zone.

വിഷയം: കുടിവെള്ള വിതരണത്തിലെ ഗുരുതര പ്രതിസന്ധിയും അശാസ്ത്രീയ പ്രവർത്തനങ്ങളും ഉടൻ പരിഹരിക്കുകകൊച്ചി: കച്ചേരിപ്പടി, അയ്യപ്...
09/10/2026

വിഷയം: കുടിവെള്ള വിതരണത്തിലെ ഗുരുതര പ്രതിസന്ധിയും അശാസ്ത്രീയ പ്രവർത്തനങ്ങളും ഉടൻ പരിഹരിക്കുക

കൊച്ചി: കച്ചേരിപ്പടി, അയ്യപ്പൻകാവ്, കണ്ണച്ചൻ തോട്, പച്ചാളം, മത്തായി മാഞ്ഞൂരാൻ റോഡ്, എസ്‌.ആർ.എം. റോഡ്, ചിറ്റൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ ജൂലൈ മാസം മുതൽ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമത്തിനും ജലവിതരണ തടസ്സത്തിനും എതിരെ EDRAAC നോർത്ത് മേഖലാ പ്രസിഡന്റ് ശ്രീമതി ഫിലോമിന മോഹൻദാസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

തമ്മനത്തെ കണക്ഷൻ ടാങ്ക് തകർന്നതിനെ തുടർന്ന് ജലവിതരണ ശൃംഖലയിൽ ഉണ്ടായ തകരാറുകൾ പരിഹരിക്കുന്നതിൽ ജല അതോറിറ്റിയും സ്യൂസ് (SUEZ) കമ്പനിയും പൂർണ്ണ പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് നേരെ അധികാരികൾ പുലർത്തുന്ന അനാസ്ഥയ്ക്കും നിരുത്തരവാദപരമായ സമീപനത്തിനും എതിരെ താഴെ പറയുന്ന വിഷയങ്ങൾ ഞങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെക്കുന്നു:

പ്രഷർ പോയിന്റ് ബോക്സ് സ്ഥാപിക്കുന്നതിലെ അവ്യക്തതയും ജനങ്ങളുടെ ബുദ്ധിമുട്ടുകളും:
വിവിധ റോഡുകളിലും പ്രദേശങ്ങളിലും പ്രഷർ പോയിന്റ് ബോക്സ് (Pressure Point Box) സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ജലമർദ്ദം കൃത്യമായ നിലവാരത്തിൽ എല്ലാ പ്രദേശങ്ങളിലും എങ്ങനെ ഉറപ്പാക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണമില്ല. *ടാങ്ക് തകർച്ചയ്ക്ക് ശേഷം 4 മാസം മുമ്പുവരെ* കാര്യമായ പ്രശ്നങ്ങളില്ലാതെ പോയ വിതരണ ശൃംഖല ഇന്ന് തകിടം മറിഞ്ഞിരിക്കുന്നു. സ്യൂസ് കമ്പനി ടാപ്പുകളിലെ എയർ നീക്കം ചെയ്യുന്ന ജോലികളിൽ മാത്രമായി ഒതുങ്ങിനിൽക്കുകയാണ്.

കൗൺസിലർമാരും പൊതുജനങ്ങളും ഇരുട്ടിൽ:
റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മാത്രമാണ് കൗൺസിലർമാർക്ക് നൽകുന്നത്. വാർഡുകളിൽ ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളുമായി കൗൺസിലർമാർ പലപ്പോഴും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ വാർഡ് 18-ലെ കൗൺസിലർ ജലജ ആചാര്യ മാത്രമാണ് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി വാട്ടർ അതോറിറ്റി ഓഫീസുകൾ കയറിയിറങ്ങി സജീവമായി ഇടപെടുന്നത്. ജനങ്ങളെ ദിവസേനയുള്ള പുരോഗതി അറിയിക്കുന്നതിനുള്ള യാതൊരുവിധ സംവിധാനവുമില്ല.
കുടുംബങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതം: പല കോളനികളിലെയും ഏകദേശം 20-ഓളം കുടുംബങ്ങളും, മാടവനത്താഴത്തെ 6 കുടുംബങ്ങളും കുടിവെള്ളം ലഭിക്കാതെ പബ്ലിക് ടാപ്പുകളെയും പുറത്തുനിന്നും ടാങ്കർ ലോറികളിൽ വെള്ളം വിലകൊടുത്തു വാങ്ങുന്നതിനെയും ആശ്രയിക്കേണ്ടി വരുന്നു. ഇതിനായി ദിവസേന 900 രൂപയോളമാണ് സാധാരണക്കാർ ചെലവഴിക്കുന്നത്. ആഴ്ചയിൽ കുറഞ്ഞത് 3 തവണയെങ്കിലും പമ്പിംഗ് നടത്തേണ്ടതുണ്ടെങ്കിലും അധികൃതർ ഇത് പാലിക്കുന്നില്ല.

ഉത്തരവാദത്തമില്ലായ്മയും പരാതി പരിഹാരത്തിലെ വീഴ്ചയും:

എ.ഇ. (AE) അല്ലെങ്കിൽ എ.ഇ.എക്സ്. (AEX) തുടങ്ങിയ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചാൽ പ്രതികരിക്കുന്നില്ല. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒരു നിശ്ചിത തീയതിക്കകം നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ ഇതുമായി ബന്ധപ്പെട്ട് നൽകിയ നിരവധി പരാതികളും, വിതരണ വാൽവ് മനപ്പൂർവ്വം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ബഹു. എറണാകുളം എം.എൽ.എ ശ്രീ. ടി.ജെ. വിനോദ് ജലവിഭവ വകുപ്പ് മന്ത്രിക്ക് നൽകിയ ഔദ്യോഗിക പരാതിയും (Ref: MLA/EKM/788/2026) വകവെക്കാതെ അധികൃതർ മൗനം പാലിക്കുകയാണ്.

സേവന നിലവാര കരാറും (SLA - Service Level Agreement) മൂലകാരണ വിശകലനവും (RCA - Root Cause Analysis):

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായ സമയപരിധിയോ സേവന നിലവാര കരാറോ (SLA - Service Level Agreement) നിലവിലില്ല. വാട്സാപ്പ്, എസ്.എം.എസ് അല്ലെങ്കിൽ പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് തത്സമയ പരാതി സ്ഥിതി അറിയാൻ സാധിക്കണം.

ജൂലൈ മുതൽ തുടരുന്ന കനത്ത ജലവിതരണ തടസ്സത്തിന് കാരണമായ അടഞ്ഞുകിടന്ന ജലവിതരണ വാൽവ് കണ്ടെത്തുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ചും, ഇതിന് പിന്നിലെ സാങ്കേതിക അന്വേഷണ റിപ്പോർട്ട് സംബന്ധിച്ചും ജല അതോറിറ്റി വ്യക്തമായ മറുപടി നൽകണം.
ഈ വിഷയത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ സമയം നിശ്ചയിച്ചുള്ള പരിഹാരം കാണണമെന്നും EDRAAC നോർത്ത് മേഖല ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഈ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുന്നു.

സ്ഥലം: കൊച്ചി
തീയതി: 09-10-2026
വിശ്വസ്തതയോടെ,
ശ്രീമതി ഫിലോമിന മോഹൻദാസ്

*EDRAAC നോർത്ത് മേഖലയ്ക്ക് വേണ്ടി പത്രസമ്മേളനത്തിൽ പങ്കെടുത്തവർ (At Ernakulam Press Club)*

1. പ്രസിഡൻ്റ് - ഫിലോമിന മോഹൻദാസ്
2. സെക്രട്ടറി - ജോൺ ആനന്ദ്
3. ട്രഷറർ - യമുന വി എസ്
4. ജോയിൻ സെക്രട്ടറി - സുജിത്ത് സി സുകുമാരൻ
5. കമ്മിറ്റി അംഗം - സേവിയർ പി ജെ

Contact: 9846533202
Philomina Mohandas

EDRAAC നോർത്ത് മേഖല തിരഞ്ഞെടുപ്പും ഡിവിഷൻ കൗൺസിലർമാർക്ക് ഉള്ള സ്വീകരണവും
20/01/2026

EDRAAC നോർത്ത് മേഖല തിരഞ്ഞെടുപ്പും ഡിവിഷൻ കൗൺസിലർമാർക്ക് ഉള്ള സ്വീകരണവും

EDRAAC North മേഖലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. Congratulations to the entire team 🔥❤️
20/01/2026

EDRAAC North മേഖലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.

Congratulations to the entire team 🔥❤️

Address

43/585/C, Cemetery Junction
Eranakulam
682018

Website

Alerts

Be the first to know and let us send you an email when EDRAAC - North Meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to EDRAAC - North Meghala:

Shortcuts

Share