CITU EDAVA

CITU EDAVA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CITU EDAVA, Labor Union, Edava.

രാജ്യത്ത് നിലനിന്നിരുന്ന സുപ്രധാനമായ ഒരു തൊഴിൽ നിയമമായിരുന്നു തുല്യ ജോലിക്ക് തുല്യ വേതനം. എന്നാൽ പുതിയ ലേബർ കോഡുകൾ വന്നു...
09/02/2026

രാജ്യത്ത് നിലനിന്നിരുന്ന സുപ്രധാനമായ ഒരു തൊഴിൽ നിയമമായിരുന്നു തുല്യ ജോലിക്ക് തുല്യ വേതനം. എന്നാൽ പുതിയ ലേബർ കോഡുകൾ വന്നുതോടെ ആ നിയമം ഇല്ലാതായിരിക്കുന്നു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ, സ്ഥിരം കരാർ തൊഴിലാളി വ്യത്യാസമില്ലാതെ തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന നിയമപരമായ പരിരക്ഷ ഇല്ലാതായിരിക്കുന്നു. കേന്ദ്ര ബിജെപി സർക്കാർ തുടരുന്ന തൊഴിലാളി- ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.....

2026 ഫെബ്രുവരി 12 ന് ദേശീയ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
30/01/2026

2026 ഫെബ്രുവരി 12 ന് ദേശീയ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

19/07/2025
അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത ബിന്ദു ജയപ്രകാശിന് അഭ...
05/07/2025

അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത
ബിന്ദു ജയപ്രകാശിന് അഭിവാദ്യങ്ങൾ

രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും കാർഷിക മേഖല കോർപ്പറേറ്റ്കൾക്ക് തീറെഴുതുന്നതിന് വേണ...
28/06/2025

രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും കാർഷിക മേഖല കോർപ്പറേറ്റ്കൾക്ക് തീറെഴുതുന്നതിന് വേണ്ടിയാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കാർഷിക നിയമങ്ങളിലൂടെ ഇത് നടപ്പാക്കാൻ മോദി സർക്കാർ ശ്രമിച്ചെങ്കിലും കർഷകരുടെ സമാനതകളില്ലാത്ത സമര പോരാട്ടത്തിലൂടെ അതിനെ ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞു.... കർഷകരുടെ കണ്ണീരൊപ്പാൻ എന്ന പേരിൽ അധികാരത്തിൽ വന്ന മോദി സർക്കാർ കർഷകരോട് നീതി കാട്ടാൻ തയ്യാറായിട്ടില്ല... സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് കാർഷിക വിളകൾക്ക് ഉൽപാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നിശ്ചയിക്കണമെന്നത് നടപ്പാക്കാൻ തയ്യാറായിട്ടില്ല. ഓരോ ബഡ്ജറ്റിലും കർഷകർക്ക് നൽകുന്ന വളത്തിന്റെയും വിത്തിന്റെയും കീടനാശിനികളുടെയും സബ്സിഡി കുറച്ച് കൊണ്ടുവരികയാണ്. വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിലൂടെ കർഷകന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതും നിഷേധിച്ചിരിക്കുകയാണ്... ഈ സാഹചര്യത്തിലാണ് രാജ്യത്തെ കർഷകർ തങ്ങളുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം നടത്തുന്നത്... ആ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കർഷകർ രാജ്യവ്യാപക പണിമുടക്കിൽ അണിനിരക്കുന്നത്... രാജ്യത്തെ സമസ്ത ജനവിഭാഗങ്ങളും അണിനിരക്കുന്ന പണിമുടക്ക് നമുക്ക് വിജയിപ്പിക്കാം...

രാജ്യവ്യാപക പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന തെക്കൻ മേഖല ജാഥ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ.എളമരം കരീ...
26/06/2025

രാജ്യവ്യാപക പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന തെക്കൻ മേഖല ജാഥ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ.എളമരം കരീം ഉദ്ഘാടനം ചെയ്തു. സ. മേഴ്സികുട്ടിയമ്മയുടെ നേതൃത്വത്തിലുള്ള ജാഥ ആലപ്പുഴ, പത്തനംതിട്ട,കൊല്ലം ജില്ലകളിൽ പര്യടനം നടത്തി ജൂൺ 30ന് തിരുവനന്തപുരത്ത് സമാപിക്കും...

അഭിവാദ്യങ്ങൾ
24/06/2025

അഭിവാദ്യങ്ങൾ

രാജ്ഭവനെ ആർഎസ്എസ്  കാര്യാലയമാക്കുവാൻ അനുവദിക്കുകയില്ല എന്ന മുദ്രാവാക്യമുയർത്തി സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സം...
21/06/2025

രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കുവാൻ അനുവദിക്കുകയില്ല എന്ന മുദ്രാവാക്യമുയർത്തി സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചും ധർണ്ണയും സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.
സഖാക്കൾ സി ജയൻബാബു, സികെ ഹരികൃഷ്ണൻ, കെഎസ് സുനിൽകുമാർ, ആർ രാമു, എസ് പുഷ്പലത എന്നിവർ സംസാരിച്ചു.

Address

Edava

Website

Alerts

Be the first to know and let us send you an email when CITU EDAVA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category