Edappalayam

Edappalayam Edappalayam

പ്രവാസികൾ എന്നത് പണ്ട് മുതലേ ഒരു ചർച്ചാ വിഷയമാണ്. പ്രവാസികൾക്ക് എന്തൊക്കെ സമൂഹത്തിനു ചെയ്യാൻ സാധിക്കും എന്നത് എല്ലാകാലത്തും നമ്മുടെ സമൂഹത്തിൽ ഒരു വലിയ വിഷയവുമാണ്. പക്ഷെ തിരിച്ചു പ്രവാസികൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നതും പ്രവാസികൾ എത്രത്തോളം വേദനകൾ അനുഭവിക്കുന്നു എന്നതും ഉറക്കെപ്പറയാനും ബന്ധപ്പെട്ടവരിലെത്തിക്കാനും പ്രവാസികൾ തന്നെ ഉണ്ടാകുന്നില്ല എന്ന ഭീകരമായ അവസ്ഥയാണ് ഇന്നുള്ളത്.


പ്രവാസികളു

ടെ എണ്ണം പോലെത്തന്നെ പ്രവാസികളുടെ സംഘടനകളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. പക്ഷേ ഇവിടെയാണ് 'ഇടപ്പാളയം' എന്ന നാമത്തിൽ അബുദാബിയിലെ എടപ്പാൾ പ്രവാസികൾ ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കുന്നത്. പ്രവാസിയുടെ പ്രവാസം എന്ന കാലചക്രത്തിലെ ഓരോ ഘട്ടത്തിലുമുള്ള ഇടപെടലും ഉന്നമനവുമാണ് സംഘടന ഉദ്ദേശിയ്ക്കുന്നത്. ജോലി അന്വേഷിച്ചു സന്ദർശന വിസയിലെത്തുന്ന പ്രവാസിയുടെ ആദ്യ ഘട്ടം മുതൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചുപോകുന്നത് വരെയുള്ള അവസാന ഘട്ടം വരെ.


ജോലി അന്വേഷിക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, ജോലി നഷ്ടപ്പെട്ടാൽ പുതിയത് കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ, ജോലിയ്ക്കയറ്റത്തിന് ആവശ്യമായ കരിയർ ഗൈഡൻസ്, പ്രവാസികളുടെ കലാ സാംസ്കാരിക സാഹിത്യ കായിക കഴിവുകളുടെ കണ്ടെത്തലും പ്രോത്സാഹനവും, സാമ്പത്തിക ആസൂത്രണവും അച്ചടക്കവും ഉദ്ദേശിച്ചുള്ള കൺസൾട്ടിങ് ക്ലാസുകൾ, ആരോഗ്യ സംരക്ഷണ ക്ലാസ്സുകൾ സംഘടിപ്പിക്കൽ, എടപ്പാൾ പ്രദേശത്തിന്റെ ചരിത്രവും, സാംസ്കാരികവുമായ പ്രത്യേകതകൾ, പ്രമുഖ വ്യക്തിത്വങ്ങൾ ഇത്യാദി കാര്യങ്ങൾ ഇവിടെ വളരുന്ന കുട്ടികൾക്ക് പരിചയപ്പെടുത്തലും മറ്റും, ഗവണ്മെന്റ് തലങ്ങളിലുള്ള പ്രവാസി സംബന്ധ വിഷയങ്ങളിലും പദ്ധതികളിലും ഇടപെടലും സമ്മർദ്ദം ചെലുത്തലും തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഇടപ്പാളയം ഏറ്റെടുക്കുന്നത്.


ഇടപ്പാളയത്തിൽ നമ്മൾ ഓരോ പ്രവാസിക്കും വലിയ പങ്കുണ്ട്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമല്ല പ്രവാസി ജീവിക്കാൻ കൂടി അവകാശപ്പെട്ടവനാണ്. അത് തന്നെയാണ് ഇടപ്പാളയത്തിന്റെ മുഖ്യലക്ഷ്യം. ഒരു വര്ഷത്തിലോ രണ്ട് വര്ഷം കൂടുമ്പോളോ ലഭിക്കുന്ന ചുരുങ്ങിയ അവധിക്കാലം മാത്രമല്ല പ്രവാസിക്ക് ആസ്വദിക്കേണ്ടത്. നമ്മുടെ ആയുസ്സിന്റെ ഓരോ ദിനങ്ങളും നമുക്കെന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങളാവട്ടെ.


നമുക്കൊരുമിച്ചു നിൽക്കാം... ഒരു കൂട്ടമായി...

ഓണാശംസകൾ... 😍
26/08/2026

ഓണാശംസകൾ... 😍

ആശംസകൾ...
25/08/2026

ആശംസകൾ...

ഇടപ്പാളയം അബുദാബി ചാപ്റ്റർ ഹാപ്പിനെസ്സ് വിങ്ങിന്റെ കീഴിൽ 80 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ രക്‌തദാന ക്യാമ്പി...
18/08/2026

ഇടപ്പാളയം അബുദാബി ചാപ്റ്റർ ഹാപ്പിനെസ്സ് വിങ്ങിന്റെ കീഴിൽ 80 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ രക്‌തദാന ക്യാമ്പിൽ നിന്നും ചില ദൃശ്യങ്ങൾ...

Happy Independence Day...
14/08/2026

Happy Independence Day...

ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച് ഇടപ്പാളയം അബുദാബി ചാപ്റ്റർ ഹാപ്പിനസ്സ് വിങ്ങിന്റെ കീഴിൽ ആഗസ്റ്റ്‌ 16 ഞായറ...
14/08/2026

ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച് ഇടപ്പാളയം അബുദാബി ചാപ്റ്റർ ഹാപ്പിനസ്സ് വിങ്ങിന്റെ കീഴിൽ ആഗസ്റ്റ്‌ 16 ഞായറാഴ്ച 10 to 2 pm വരെ ഖാലിദിയ്യ ബ്ലഡ്‌ ബാങ്കിൽ വെച്ച് നടക്കുന്ന രക്തദാനക്യാമ്പിൽ പരമാവധി സുഹൃത്തുക്കൾ എത്തുമല്ലോ...

ഇടപ്പാളയം അബുദാബി സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ലോകകപ്പ് പ്രവചനമത്സര വിജയികൾ...
01/08/2026

ഇടപ്പാളയം അബുദാബി സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ലോകകപ്പ് പ്രവചനമത്സര വിജയികൾ...

24/07/2026

12 th ശേഷം ദുബായിൽ സ്ക്കോളർഷിപ്പോടെ ഉപരിപഠനത്തിന് ഇടപ്പാളയം അവസരം ഒരുക്കുന്നു

ദുബായിൽ നോളജ് പാർക്കിലുള്ള പ്രശസ്തമായ TIIB ക്യാമ്പസിൽ കോമേഴ്സ് & മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സുകളിൽ പഠിക്കാൻ ഇടപ്പാളയം അംഗങ്ങളുടെ കുട്ടികൾക്ക് അവസരം.
അർഹരായ 3 കുട്ടികൾക്ക് സ്കോളർഷിപ്പോട് കൂടി പഠിക്കാനാണ് അവസരം ഒരുങ്ങുന്നത്.

അപേക്ഷ നൽകാനായി കമന്റിൽ കൊടുക്കുന്ന ഓൺലൈൻ അപേക്ഷാ ഫോം ഉപയോഗപ്പെടുത്താം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2026 ആഗസ്ത് 3.

ഇതിനോടനുബന്ധിച്ച് എടപ്പാൾ MH സ്കൂളിൽ വെച്ച് ഈ വരുന്ന ആഗസ്ത് 7 ന് നടക്കുന്ന കോമെഴ്‌സ് ബ്രിഡ്ജ് സമ്മിറ്റ് എന്ന ഇവന്റിൽ ഈ സ്ക്കോളർഷിപ്പിനെ കുറിച്ചും ദുബായ് ഉൾപ്പെടെയുള്ള വിദേശ യൂണിവേഴ്സിറ്റികളിൽ ഉള്ള ഉപരിപഠന സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും ഒരു സെഷൻ കൂടി സംഘടിപ്പിച്ചിട്ടുണ്ട്

ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളും സാധ്യതകളും അനാവരണം ചെയ്യുന്ന ഈ സമ്മിറ്റിലേക്ക് കൂടി എല്ലാവരെയും ക്ഷണിക്കുന്നു.

ഇടപ്പാളയം
ഗ്ലോബൽ കമ്മിറ്റി

⭕എടപ്പാളയം ഗ്ലോബൽ എജ്യുക്കേഷൻ അവാർഡ് പ്രോഗ്രാം ശ്രദ്ധേയമായിJUL 11, 2026EDAPPAL NEWS Ready more 👇🏻👇🏻👇🏻   https://edappaln...
14/07/2026

⭕എടപ്പാളയം ഗ്ലോബൽ എജ്യുക്കേഷൻ അവാർഡ് പ്രോഗ്രാം ശ്രദ്ധേയമായി
JUL 11, 2026
EDAPPAL NEWS

Ready more 👇🏻👇🏻👇🏻
https://edappalnews.com/എടപ്പാളയം-ഗ്ലോബൽ-എജ്യുക്/
🪀പ്രാദേശിക വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ..▪️
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://chat.whatsapp.com/CpKlNaxRg95Dyse4ydhZZ0

എടപ്പാൾ: “പ്രവാസി പ്രവാസിക്ക്” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഇടപ്പളയം ഗ്ലോബൽ സം

14/07/2026

GCC പ്രവാസി കൂട്ടായ്മ "ഇടപ്പാളയം" സംഗമവും അവാർഡ് ദാനവും അഡ്വ വി.എസ്‌ ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

14/07/2026

Address

Edapal

Alerts

Be the first to know and let us send you an email when Edappalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share