30/07/2025
*നിർധന വിദ്യാർത്ഥികൾക്കായി ശുഭാരംഭം*
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കര ഗവർമെൻറ് ഹൈസ്ക്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.അന്തരിച്ച യൂത്ത് വിംഗ് പ്രവർത്തകൻ റഷാദ് തൈക്കണ്ടിയുടെ സ്മരണാർത്ഥം എല്ലാ വർഷവും നടത്തി വരാറുള്ള പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുട,ബാഗ്,നോട്ട് ബുക്ക്,ജോമെട്രി ബോക്സ് , വാട്ടർ ബോട്ടിൽ എന്നിവ അടങ്ങിയ 50000 രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. അന്തരിച്ച എംടി ഗോൾഡ് ഉടമ എം ടി സാബുവിൻറെ സ്മരണാർത്ഥം സ്ക്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ റഷീദലി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് പ്രസിഡണ്ട് എം ബാസിത്ത് കിറ്റുകൾ പ്രധാനാധ്യാപിക ശ്രീജ ജനാർദ്ദനന് കൈമാറി.
യൂണിറ്റ് ജനറൽ സെക്രട്ടറി ടി.ടി.നാസർ,ട്രഷറർ സജി തോമസ്, സവാദ് , മുഹ്സിൻ പി ബാസിം,കെഗദാഫി,നാസർ ഇ കെ സി, സാബിർ മേച്ചേരി,അഷറഫ് ഇ,ഷെബീബ് കെ പി,ഇല്യാസ്,
അസീസ് പട്ടാണി, ജയപ്രകാശ്, ജാഫർ ഇ കെ സി , രാധകൃഷ്ണൻ , അബ്ദുറഹ്മാൻ മേച്ചേരി,ബിജു ടെക്നോ കൂൾ, ഷാജി എടക്കര,സുലൈമാൻ കാട്ടിപ്പടി,മുജീബ് സി പി,സൈദാ ബീഗം ,മിനി ജോസഫ്
ഹഫ്സത്ത് , സ്റ്റാഫ് സെക്രട്ടറി ഒ ശശികുമാർ , സീനിയർ അസിസ്റ്റൻറ് എസ് സിന്ധു തുടങ്ങിയവർ സംസാരിച്ചു.