Corruption Free Society Vadakarapathy

Corruption Free Society Vadakarapathy അഴിമതിരഹിത സമൂഹത്തിനു വേണ്ടി പ്രയത്?

🚨 உண்மை ஒருபோதும் உறங்காது! உயர்நீதிமன்றத்தையே ஏமாற்ற நினைத்த கம்பெனியின் சாயம் வெளுத்தது! 🚨இன்றைய 'சுப்ரபாதம்' (Suprabh...
17/04/2026

🚨 உண்மை ஒருபோதும் உறங்காது! உயர்நீதிமன்றத்தையே ஏமாற்ற நினைத்த கம்பெனியின் சாயம் வெளுத்தது! 🚨

இன்றைய 'சுப்ரபாதம்' (Suprabhaatham) நாளிதழில் நமது மாபெரும் மக்கள் போராட்டத்தின் உண்மை நிலை செய்தியாக வெளிவந்துள்ளது.

வடகரப்பதியில் எந்த அனுமதியும் இன்றி செயல்படத் துடிக்கும் தனியார் மீன் கழிவு தொழிற்சாலைக்கு, நள்ளிரவில் துர்நாற்றம் வீசும் கழிவுகளை ஏற்றி வந்த கண்டெய்னர் லாரியை (KL 02 BV 0288) கிணர்ப்பள்ளம் சந்திப்பில் ஊர் மக்கள் சிறைபிடித்தனர். "எங்கள் கம்பெனியில் வாசனையே இல்லை" என்று நீதிமன்றத்தில் பொய் அறிக்கை கொடுத்தவர்களின் வண்டியில் இருந்து வந்த துர்நாற்றத்தை அங்கு வந்த போலீசாராலும் மக்கள் பிரதிநிதிகளாலும் கூட தாங்க முடியவில்லை! மக்கள் விடிய விடிய நள்ளிரவு முழுவதும் வண்டிக்கு காவல் காத்ததையடுத்து, அந்த லாரியை போலீசார் திருப்பி அனுப்பினர்.

இந்தச் செய்தித்தாள் சுட்டிக்காட்டியுள்ள மிக முக்கியமான சட்டபூர்வமான விஷயம்:

தேர்தல் நடத்தை விதிகளைக் காரணம் காட்டி வடகரப்பதி பஞ்சாயத்து நிர்வாகம் இந்த பிரச்சனையில் இருந்து தப்பிக்க முடியாது.

பொது மக்களின் சுகாதாரத்திற்கும் உயிருக்கும் அச்சுறுத்தல் ஏற்படும் இதுபோன்ற சூழ்நிலைகளில், தனது சட்டபூர்வமான சிறப்பு அதிகாரத்தை (Discretionary Power) பயன்படுத்தி உடனடியாக கம்பெனிக்கு 'ஸ்டாப் மெமோ' (Stop Memo) வழங்க வடகரப்பதி பஞ்சாயத்து செயலாளருக்கு முழு அதிகாரம் உள்ளது.

உடனடி நடவடிக்கை எடுக்காவிட்டால் மாபெரும் மக்கள் போராட்டம் வெடிக்கும் என ஊர் மக்கள் எச்சரித்துள்ளனர். சட்டம் சாதாரண மக்களுக்குத் தெரியாது என்று நினைத்து காசு சம்பாதிக்க நினைப்பவர்களுக்கு இது ஒரு பாடம்!

மக்களின் விழிப்புணர்வே நமது பலம்! ஊழலுக்கு எதிரான நமது போராட்டத்தின் இந்த வெற்றியை அனைவருக்கும் பகிருங்கள்! ✊

കോടതിയിൽ "മണമില്ല" എന്ന് കള്ളം പറഞ്ഞ കമ്പനിയുടെ മുഖമൂടി വടകരപ്പതിക്കാർ അർദ്ധരാത്രി വലിച്ചുകീറിയപ്പോൾ! 🔥 വീഡിയോ കണ്ടുനോക്...
15/04/2026

കോടതിയിൽ "മണമില്ല" എന്ന് കള്ളം പറഞ്ഞ കമ്പനിയുടെ മുഖമൂടി വടകരപ്പതിക്കാർ അർദ്ധരാത്രി വലിച്ചുകീറിയപ്പോൾ! 🔥 വീഡിയോ കണ്ടുനോക്കൂ...
🚨 நீதிமன்றத்தில் "துர்நாற்றம் இல்லை" என்று பொய் சொன்ன கம்பெனியின் முகமூடியை நள்ளிரவில் கிழித்தெறிந்த வடகரப்பதி மக்கள்! 🔥 வீடியோவைப் பாருங்கள்...

അഴിമതിരഹിത സമൂഹം വടകരപ്പതി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയ ആ അർദ്ധരാത്രിയുടെ നേർചിത്രം യു.ടി.വി (UTV) ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പുഴുവരിച്ച മത്സ്യമാലിന്യങ്ങളുമായി നമ്മുടെ ഊരിനു നടുവിലൂടെ വന്ന കണ്ടെയ്നർ ലോറി നമ്മൾ തടഞ്ഞപ്പോൾ പുറത്തുവന്ന ആ 'സുഗന്ധം' ചില്ലറയല്ല! "ഈ കമ്പനിക്ക് മണമില്ല, പുകയില്ല, എല്ലാം ജനങ്ങളുടെ തോന്നലാണ്" എന്ന് ഹൈക്കോടതിയിൽ വരെ ന്യായീകരിച്ച ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ആ നാറ്റം സഹിക്കാനാവാതെ അവിടെക്കിടന്ന് ഛർദ്ദിക്കേണ്ടി വന്നു! സ്വന്തം നാട്ടുകാരെ കാശിനുവേണ്ടി ഒറ്റിക്കൊടുത്തവർക്കുള്ള പ്രകൃതിയുടെ മറുപടിയാണിത്. 🤣🤢

ഫാക്ടറീസ് വകുപ്പിന്റെ ലൈസൻസോ, ഭൂജല വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് ഈ റെഡ് കാറ്റഗറി കമ്പനി നമ്മുടെ കുടിവെള്ളവും ജീവവായുവും മുട്ടിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് ശ്വാസം മുട്ടുന്നു, ജനങ്ങൾക്ക് സ്വന്തം വീട്ടിലിരുന്ന് ഒരുനേരത്തെ ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ല. ഇതിനെതിരെ നമ്മൾ വിവരാവകാശ (RTI) നിയമപ്രകാരം ശേഖരിച്ച സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ നിയമപോരാട്ടം ശക്തമായി തുടരുകയാണ്.

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 233 പ്രകാരം അടിയന്തരമായി ഈ അനധികൃത കമ്പനിക്ക് 'സ്റ്റോപ്പ് മെമ്മോ' (Stop Memo) നൽകാൻ അധികാരികൾ തയ്യാറാകണം. അല്ലാത്തപക്ഷം ഇതൊരു വലിയ ജനകീയ പ്രക്ഷോഭമായി മാറും.

മുഴുവൻ വടകരപ്പതിക്കാരും ഈ വാർത്താ വീഡിയോ കാണുക, പരമാവധി ഷെയർ ചെയ്ത് ഈ അനീതിക്കെതിരെ പ്രതികരിക്കുക! ✊

ஊழலற்ற சமூகம் வடகரப்பதி மக்கள் கூட்டமைப்பின் தலைமையில் மக்கள் ஒன்றிணைந்து நள்ளிரவில் நடத்திய மாபெரும் போராட்டத்தின் நேரடி காட்சிகள் இதோ, UTV செய்திகளில்.

புழுக்களோடு வந்த மீன் கழிவு கண்டெய்னர் லாரியை நாம் தடுத்து நிறுத்தியபோது அதிலிருந்து வந்த அந்த 'சுகந்த மணம்' கொஞ்சநஞ்சமல்ல! "இந்த கம்பெனியில் வாசனையே இல்லை, மாசும் இல்லை" என்று உயர்நீதிமன்றம் வரை சென்று நியாயப்படுத்திய அதிகாரிகளும் மக்கள் பிரதிநிதிகளும் அந்த நாற்றம் தாங்க முடியாமல் அங்கேயே வாந்தி எடுக்க வேண்டியதாயிற்று! சொந்த ஊர் மக்களைக் காசுக்காகக் காட்டிக்கொடுத்தவர்களுக்கு இயற்கை கொடுத்த பதிலடி இது. 🤣🤢

முறையான தொழிற்சாலை உரிமமோ (Factory License), நிலத்தடி நீர் துறையின் அனுமதியோ இல்லாமல் நமது குடிநீரையும் மூச்சுக்காற்றையும் இந்த ரெட் கேட்டகிரி கம்பெனி நாசமாக்குகிறது. நம் குழந்தைகள் மூச்சுத் திணறுகிறார்கள், சொந்த வீட்டில் நிம்மதியாக ஒருவேளை உணவு கூட உட்கொள்ள முடியவில்லை. RTI ஆவணங்கள் மற்றும் சரியான ஆதாரங்களுடன் இதற்கெதிரான நமது சட்டப் போராட்டம் வலுவாகத் தொடர்கிறது.

கேரளா பஞ்சாயத்து ராஜ் சட்டம் 233ன் படி உடனடியாக இந்த சட்டவிரோத ஆலைக்கு 'ஸ்டாப் மெமோ' (Stop Memo) வழங்க அதிகாரிகள் முன்வர வேண்டும். இல்லையெனில் இது மாபெரும் மக்கள் போராட்டமாக வெடிக்கும்.

வடகரப்பதி மக்கள் அனைவரும் இந்தச் செய்தி வீடியோவைப் பாருங்கள், முடிந்தவரை ஷேர் செய்து இந்த அநீதியைத் தட்டிக்கேளுங்கள்! ✊

വീഡിയോ ലിങ്ക്: https://youtu.be/4aDIaOMUrT8

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

12/02/2026
എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവ്! ഫയൽ പൂഴ്ത്തിയ ഉദ്യോഗസ്ഥർ കുടുങ്ങും 🛑✊അഹല്യ ഗ്രൂപ്പി...
11/02/2026

എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവ്! ഫയൽ പൂഴ്ത്തിയ ഉദ്യോഗസ്ഥർ കുടുങ്ങും 🛑✊

അഹല്യ ഗ്രൂപ്പിന്റെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നൽകിയ പരാതികൾ മറുപടി നൽകാതെ പൂഴ്ത്തിവെച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി!

എലപ്പുള്ളി പഞ്ചായത്തിൽ ലഭിക്കുന്ന പരാതിക്ക് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ല; സെക്രട്ടറി S.L സുമക്കെതിരെ അച്ചടക്ക നടപടി ഒരുങ്ങുന്നു.

അഴിമതിരഹിത സമൂഹം - വടകരപ്പതി. കൂട്ടായ്മ 2025 ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ 9 മാസം കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇടപെട്ടിരിക്കുകയാണ്. (Order No: LSGD/PD/4347/2026-GR6 Date: 10-02-2026).

രണ്ട് തലത്തിലുള്ള അന്വേഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്:
1️⃣ കയ്യേറ്റം ഒഴിപ്പിക്കാത്തതിന്: പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളുടെ പൊതുവായ വീഴ്ചയ്ക്കെതിരെ (02-02-2026 ലെ ഉത്തരവ്).
2️⃣ ഫയൽ പൂഴ്ത്തിയതിന്: എലപ്പുള്ളി സെക്രട്ടറി സുമ എസ്.എൽ.-നെതിരെ വ്യക്തിപരമായ അച്ചടക്ക നടപടി (Disciplinary Action) എടുക്കുന്നതിന് (ഇന്നത്തെ ഉത്തരവ്).

ഉദ്യോഗസ്ഥ ഗർവ്വിനും അഴിമതിക്കും എതിരായ പോരാട്ടം ഫലം കാണുകയാണ്. സത്യം ജയിക്കും! 🔥🇮🇳

#അഹല്യ #அஹலியா

🛑 അഹല്യയുടെ കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ കുടുങ്ങും! അന്വേഷണത്തിന് ഉത്തരവിട്ട് LSGD ഡയറക്ടർ ✊🇮🇳🛑 அகலியா நிறுவனத்...
09/02/2026

🛑 അഹല്യയുടെ കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ കുടുങ്ങും! അന്വേഷണത്തിന് ഉത്തരവിട്ട് LSGD ഡയറക്ടർ ✊🇮🇳
🛑 அகலியா நிறுவனத்தின் ஆக்கிரமிப்பு: அதிகாரிகளுக்கு எதிராக விசாரணைக்கு உத்தரவு! ✊🇮🇳

അഹല്യ ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണങ്ങൾക്കും സർക്കാർ ഭൂമി കയ്യേറ്റത്തിനും ഒത്താശ ചെയ്ത പുതുശ്ശേരി, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അധികൃതർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു! (Order No: LSGD/PD/3314/2026-GR6 Date: 02-02-2026).

പരാതി നൽകിയിട്ടും നടപടി എടുക്കാതെ ഫയൽ മുക്കിയ ഉദ്യോഗസ്ഥരുടെ "ഗുരുതരമായ കൃത്യവിലോപവും ഒത്തുകളിയും" അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പാലക്കാട് ജോയിന്റ് ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകി.

ഇതൊരു വലിയ വിജയമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൊതുസ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല. അഴിമതിക്കെതിരായ നമ്മുടെ നിയമപോരാട്ടം തുടരും! 🔥

- അഴിമതിരഹിത സമൂഹം - വടകരപ്പതി.

அகலியா (Ahalia) குழுமத்தின் சட்டவிரோத நில ஆக்கிரமிப்புகளுக்கு துணைபோன புதுச்சேரி மற்றும் எலப்புள்ளி ஊராட்சி அதிகாரிகளுக்கு எதிராக உள்ளாட்சித் துறை (LSGD) முதன்மை இயக்குனர் விசாரணைக்கு உத்தரவிட்டுள்ளார்! (ஆணை எண்: LSGD/PD/3314/2026-GR6 தேதி: 02-02-2026).

புகார் அளித்தும் நடவடிக்கை எடுக்காமல் இருந்த அதிகாரிகளின் "கடுமையான கடமை தவறுதல் மற்றும் கூட்டுச் சதி" (Serious Negligence & Collusion) குறித்து விசாரித்து நடவடிக்கை எடுக்குமாறு பாலக்காடு இணை இயக்குனருக்கு (Joint Director) கடுமையான உத்தரவு பிறப்பிக்கப்பட்டுள்ளது.

இது மக்கள் சக்திக்கு கிடைத்த மிகப்பெரிய வெற்றி! ஊழலுக்கு எதிரான எமது சட்டப் போராட்டம் தொடரும்! 🔥

- ஊழலற்ற சமூகம் - வடகரப்பதி.

#അഹല്യ #அஹலியா

07/02/2026

😱വടകരപ്പതിയിൽ കുടിവെള്ളം പാഴാകുന്നു;
അധികൃതർ ഉറക്കത്തിലോ? 🚨

ഒഴലപ്പതി ടാങ്കിന് സമീപം പ്രധാന വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം അറ്റകുറ്റപ്പണി വൈകുന്നു. ആയിരക്കണക്കിന് ലിറ്റർ വെള്ളം കണ്മുന്നിൽ പാഴാകുന്നത് കണ്ടിട്ടും മിണ്ടാതിരിക്കാൻ കഴിയില്ല.

📍 സ്ഥലം: ഒഴലപ്പതി, വടകരപ്പതി പഞ്ചായത്ത്.

കോഴിപ്പാറ സഹകരണ ബാങ്കിലെ വ്യാപക ക്രമക്കേടുകൾ ഇനി ED അന്വേഷിക്കുംகோழிப்பாறை கூட்டுறவு வங்கியின் முறைகேடுகள் இனி அமலாக்கத்...
06/02/2026

കോഴിപ്പാറ സഹകരണ ബാങ്കിലെ വ്യാപക ക്രമക്കേടുകൾ ഇനി ED അന്വേഷിക്കും
கோழிப்பாறை கூட்டுறவு வங்கியின் முறைகேடுகள் இனி அமலாக்கத்துறை (ED) விசாரணை செய்யும்

കോഴിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നടത്തിപ്പിലെ ദൂഷ്യഫലങ്ങൾ കാരണം ബാധിക്കപ്പെട്ട ഗുണഭോക്താക്കളിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുവാൻ അഴിമതിരഹിത സമൂഹം വടകരപ്പതി ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ, രേഖകൾ അല്ലെങ്കിൽ സന്ദേശങ്ങൾ കൈമാറാൻ താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

📩 വിവരങ്ങൾ കൈമാറാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://m.me/ChitturRTI

നിങ്ങളുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ നമുക്ക് കൈകോർക്കാം.

கோழிப்பாறை சேவை கூட்டுறவு வங்கியின் நிர்வாகச் சீர்கேடுகளால் பாதிக்கப்பட்ட பயனாளிகளிடமிருந்து கூடுதல் ஆதாரங்களைச் சேகரிக்க ஊழலற்ற சமூகம் வடகரப்பதி மக்கள் கூட்டமைப்பு (Azhimathirahitha Samooham Vadakarapathy Janakeeya Koottayma) தயாராகி வருகிறது. வங்கி முறைகேடுகள் தொடர்பான ரகசியத் தகவல்கள், ஆவணங்கள் அல்லது செய்திகளைப் பகிர விரும்புவோர் கீழே உள்ள இணைப்பைக் கிளிக் செய்து எங்களைத் தொடர்பு கொள்ளலாம்.

📩 தகவல்களைப் பகிர இங்கே கிளிக் செய்யவும்: https://m.me/ChitturRTI

உங்கள் தகவல்கள் முற்றிலும் ரகசியமாக வைக்கப்படும் என்று நாங்கள் உறுதியளிக்கிறோம். நீதிக்கான இந்தப் போராட்டத்தில் ஒன்றிணைவோம்.

02/02/2026

അനധികൃത ഷെഡ് നിർമ്മാണം; ശശിക്കെതിരെ പോലീസ് അന്വേഷണം
சட்டவிரோத கொட்டகை கட்டுமானம்; சசி மீது போலீஸ் விசாரணை

നിയമങ്ങൾ കാറ്റിൽപ്പറത്തി, അയൽവാസിയുടെ ജീവനും സ്വത്തിനും ഭീഷണിയായി നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ ഒടുവിൽ നിയമം പിടിമുറുക്കുന്നു! ✋⚖️

വടകരപ്പതി ഗ്രാമപഞ്ചായത്ത് ആട്ടയാംപതി സ്വദേശി, പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മോ പോലും വകവെക്കാതെ ശശികുമാർ ആർ. നടത്തിവന്ന അനധികൃത ഷെഡ് നിർമ്മാണ സ്ഥലത്ത് പോലീസ് എത്തി തെളിവെടുപ്പ് നടത്തി. 👮‍♂️📸

കെട്ടിട നിർമ്മാണ ചട്ടങ്ങൾ (KPBR) ലംഘിച്ച്, യാതൊരു അനുമതിയും ഇല്ലാതെ, അയൽവാസിയുടെ അതിർത്തിയിലേക്ക് പോലും കയ്യേറി നടത്തിയ ഈ നിർമ്മാണത്തിനെതിരെയാണ് ഇപ്പോൾ പോലീസ് അന്വേഷണം നടക്കുന്നത്. നിയമലംഘകർക്കുള്ള ശക്തമായ താക്കീതാണ് ഈ നടപടി.

നിയമം എല്ലാവർക്കും ഒന്നാണ്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ മൗനം വെടിയുക! 🚫🏗️

விதிகளை மீறி அண்டை வீட்டாரின் உயிருக்கும் சொத்துக்கும் அச்சுறுத்தல் விடுத்த சட்டவிரோத கட்டுமானத்திற்கு எதிராக சட்டம் இறுதியாக பிடிபடுகிறது! ✋⚖️

வடகரப்பட்டி கிராம பஞ்சாயத்து, ஆட்டையாம்பட்டியைச் சேர்ந்த சசிகுமார் ஆர். என்பவரின் சட்டவிரோத கொட்டகை கட்டுமான இடத்தை போலீசார் அடைந்து, பஞ்சாயத்து செயலாளரின் தடைக் குறிப்பு கூட இல்லாமல் ஆதாரங்களை சேகரித்தனர். 👮‍♂️📸

கட்டிடக் கட்டுமான விதிகளை (KPBR) மீறிய, எந்த அனுமதியும் இல்லாமல் அண்டை வீட்டாரின் எல்லையைக் கூட ஆக்கிரமித்த இந்தக் கட்டுமானத்தை போலீசார் தற்போது விசாரித்து வருகின்றனர். இந்த நடவடிக்கை சட்டத்தை மீறுபவர்களுக்கு ஒரு வலுவான எச்சரிக்கையாகும்.

சட்டம் அனைவருக்கும் ஒன்று. சட்டவிரோத கட்டுமானத்திற்கு எதிராக உங்கள் மௌனத்தை உடைக்கவும்! 🚫🏗️

കെ-സ്മാർട്ട്: ജനകീയ ഇടപെടലിന് ഫലം കണ്ടു! നമ്മുടെ ആവശ്യങ്ങൾ ഇൻഫർമേഷൻ കേരള മിഷൻ അംഗീകരിച്ചു ✅തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ...
31/01/2026

കെ-സ്മാർട്ട്: ജനകീയ ഇടപെടലിന് ഫലം കണ്ടു!
നമ്മുടെ ആവശ്യങ്ങൾ ഇൻഫർമേഷൻ കേരള മിഷൻ അംഗീകരിച്ചു ✅

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായുള്ള 'കെ-സ്മാർട്ട്' (K-SMART) സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, ഭരണനിർവ്വഹണം കൂടുതൽ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് 'അഴിമതി രഹിത സമൂഹം വടകരപ്പതി' ബഹു. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായി ഇൻഫർമേഷൻ കേരള മിഷൻ (IKM) എക്സിക്യൂട്ടീവ് ഡയറക്ടർ നമ്മുടെ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ്.

നമ്മുടെ ഇടപെടലിലൂടെ ഉണ്ടായ പ്രധാന മാറ്റങ്ങൾ/തീരുമാനങ്ങൾ:

🔹 രേഖകളുടെ പകർപ്പ് ഓൺലൈനായി: ഫയലുകളുടെ പകർപ്പ് (Copy of Records) ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷാ സംവിധാനം കെ-സ്മാർട്ടിൽ ഉടൻ ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചു. 🔹 ഗ്രാമസഭ ഡിജിറ്റലാകും: ഗ്രാമസഭ മിനിറ്റ്സും, തീരുമാനങ്ങളും ഇനിമുതൽ ഡിജിറ്റലായി രേഖപ്പെടുത്തും. ഇതോടെ ഗ്രാമസഭകളിലെ തിരിമറികൾ അവസാനിക്കും. 🔹 യോഗങ്ങൾ ലൈവ് കാണാം?: പഞ്ചായത്ത് ഭരണസമിതി യോഗങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി (Citizen Login വഴി) വീക്ഷിക്കാനുള്ള അവസരം നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അറിയിച്ചു. 🔹 ഫയൽ ട്രാക്കിംഗ്: അപേക്ഷകളുടെ മറുപടിയും ഫയൽ നീക്കവും ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ, വിവരാവകാശ നിയമത്തേക്കാൾ (RTI) വേഗത്തിൽ രേഖകൾ ലഭിക്കാൻ പൗരനെ സഹായിക്കുന്ന "1999-ലെ പഞ്ചായത്ത് രാജ് (രേഖകളുടെ പകർപ്പ് നൽകൽ) ചട്ടങ്ങൾ" പ്രകാരമുള്ള 'ഫോം 1' കെ-സ്മാർട്ടിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അധികൃതർ വ്യക്തത തേടിയിരുന്നു. ഇതിനുള്ള കൃത്യമായ സ്പഷ്ടീകരണവും നിയമവശങ്ങളും നമ്മൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ഡിജിറ്റൽ സംവിധാനങ്ങൾ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാവണം. സുതാര്യമായ ഭരണസംവിധാനത്തിനായി നമ്മുടെ പോരാട്ടം തുടരും.

അധികൃതരിൽ നിന്നും ലഭിച്ച മറുപടി കത്ത് ഇതോടൊപ്പം ചേർക്കുന്നു. 👇

 #അഹല്യയുടെ ഭൂമി കയ്യേറ്റം: പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്!പാലക്കാട്: പുതുശ്ശേ...
30/01/2026

#അഹല്യയുടെ ഭൂമി കയ്യേറ്റം: പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്!

പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ അഹല്യ ഇൻറർനാഷണൽ ഫൗണ്ടേഷൻ നടത്തിയ വൻകിട ഭൂമി കയ്യേറ്റങ്ങൾക്കെതിരെ നടപടി എടുക്കാതെ ഒത്തുകളിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) അന്വേഷണം പ്രഖ്യാപിച്ചു.

സർക്കാർ ഭൂമിയും നീർച്ചാലുകളും കയ്യേറി അഹല്യ ഗ്രൂപ്പ് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ച് പരാതി നൽകിയിട്ടും, കൃത്യമായ അന്വേഷണം നടത്താതെയും തെറ്റായ റിപ്പോർട്ടുകൾ നൽകിയും കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച സെക്രട്ടറി ശ്രീ. എം. സുരേഷിനെതിരെയാണ് നടപടി.

പരാതിയിന്മേൽ പ്രാഥമിക പരിശോധന നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി (Order No: LSGD/PD/2293/2026-GR6).

അഴിമതിക്കും ഭൂമി കയ്യേറ്റത്തിനുമെതിരെ അഴിമതിരഹിത സമൂഹം വടകരപ്പതി ജനകീയ കൂട്ടായ്മ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് ഈ നടപടി. അന്വേഷണം പൂർത്തിയാകുന്നതോടെ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

#അഹല്യ #அஹலியா Ahalia Diabetes Hospital

Address

Chittur

Alerts

Be the first to know and let us send you an email when Corruption Free Society Vadakarapathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Corruption Free Society Vadakarapathy:

Share