25/05/2022
പ്രിയ മെമ്പർമാരെ,
കണ്ണാന്തറ വെള്ളാന്തറ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ കുടുംബ യോഗം 20-05-2022, വെള്ളിയാഴ്ച വൈകീട്ട് നടന്നു.
അസോസിയേഷന്റെ തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.
*തീരുമാനിച്ച കാര്യങ്ങൾ*
1. ഇപ്രാവശ്യത്തെ Annual General Body ചെറിയ തോതിൽ നടത്തുക.
2. നമ്മുടെ അസോസിയേഷൻ പരിധിയിൽ രണ്ട് ഭാഗത്ത് Traffic Mirror സ്ഥാപിക്കുക. (Sponsor)
3. അസോസിയേഷൻ പരിധിയിൽ നിർദ്ദേശങ്ങൾ അടങ്ങിയ notice board വയ്ക്കുക.
4. യാത്ര തടസ്സം നേരിടുന്ന രണ്ട് സ്ഥലങ്ങളായ മംഗല്യ, കണ്ണാന്തറ ഇവിടെയുള്ള സ്ഥാപനങ്ങളുമായി ഒരിക്കൽ കൂടെ സംസാരിച്ച് പ്രശ്നത്തിനുള്ള പരിഹാരം കാണുക.
5. അസോസിയേഷന്റെ അക്കൗണ്ടിൽ മാസ വരിസംഖ്യ പറ്റുന്നവർക്ക് നിക്ഷേപിക്കാം. (ONLINE)
6. Table and Chair വാങ്ങാൻ തീരുമാനിച്ചു.(Sponsor)
*ചർച്ച ചെയ്ത കാര്യങ്ങൾ*
1. മുൻസിപ്പാലിറ്റിയുടെ ഫുഡ് വേസ്റ്റ് വീടുകളിൽ നിന്ന് എടുക്കാനുള്ള സൗകര്യം.
2. ഇതിനായി പൈപ്പ് കംപ്പോസിറ്
3. അസോസിയേഷന് ഒരു ഓഫീസ് ആവശ്യമുണ്ടോ?
4. അസോസിയേഷൻ ചിട്ടി തുടങ്ങണമോ?
5. കുട്ടികൾക്ക് കളിക്കാൻ ഒരു സ്ഥലം.
6. ഇപ്പോഴുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ സഹായിക്കാൻ മെമ്പർമാരിൽ താല്പര്യമുള്ളവർക്ക് പങ്കുചേരാം.
കുടുംബ യോഗത്തിൽ പങ്കെടുക്കുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത എല്ലാ മെമ്പർമാർക്കും ഒരിക്കൽക്കൂടെ നന്ദി അറിയിക്കുന്നു.
*KVRWA കമ്മിറ്റി*