11/12/2025
തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ പുനർ ഉപയോഗം: ഒരു മാർഗ്ഗരേഖ
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും മാലിന്യം കൊണ്ട് നിറയാറുണ്ട്. ഫ്ളക്സ് ബോർഡുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, തുണിത്തരത്തിലുള്ള ബാനറുകൾ അങ്ങനെ പലവക വസ്തുക്കളാണ് ഇവയിൽ അധികവും വരുന്നത്.
കുറെയൊക്കെ നീക്കം ചെയ്യപ്പെടും. മിക്കതും വർഷങ്ങളോളം അവിടെത്തന്നെ കാണും. ഇവയെല്ലാം നേരിട്ട് നശിപ്പിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് പരിസ്ഥിതിക്ക് ദോഷമാണ്. എന്നാൽ
ഇത്തരത്തിലുള്ള വസ്തുക്കൾ പുനരുപയോഗിച്ചാൽ അതിൽ നിന്ന് ഉപയോഗപ്രദമായ നിരവധി ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനാകും. ഇക്കാര്യത്തിലെ ചില പ്രായോഗിക സാധ്യതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്
തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കളിൽ ഏറ്റവും ഈടുനിൽക്കുന്ന മാരക വസ്തുവാണ് ഫ്ളക്സ് ബോർഡുകളും ഹോർഡിങ്ങുകളും. ഇതിൽ ഏറിയ പങ്കും വിനൈൽ ഷീറ്റുകളോ പ്ലാസ്റ്റിക് ആധാരിത വസ്തുക്കളോ ആണ്. മഴയെയും കാറ്റിനെയും ചെറുക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ ഇവയെ പലവിധത്തിൽ പുനരുപയോഗിക്കാം.
1. റൂഫിങ് മെറ്റീരിയൽ - ചെറിയ ഷെഡുകൾ, സ്റ്റോറേജ് യൂണിറ്റുകൾ തുടങ്ങിയ വിവിധ സംരംഭങ്ങൾക്ക് മേൽക്കൂരയായി ഉപയോഗിക്കാം.
2. ടാർപോളിൻ പകരക്കാരൻ - ടാർപോളിന് താൽക്കാലിക പകരക്കാരനായി ഉപയോഗിക്കാം.
3. ഗ്രോസറി/ടൂൾ/കിറ്റ്/ഷോൾഡർ ബാഗുകൾ - ഡിസാസ്റ്റർ റിലീഫിന് ഉപയോഗിക്കുന്ന തരം കിറ്റ് ബാഗുകൾ, IFFK പോലെയുള്ള പരിപാടികളിൽ ഉപയോഗിക്കുന്ന ഫാഷൻ ബാഗുകൾ തുടങ്ങിയവയായി വരെ രൂപാന്തരപ്പെടുത്താം.
4. ബൈക്ക്/കാർ കവർ
5. സീറ്റ് കവർ/ഡെലിവറി ബാഗ്
6. എയർ ഫിൽ ചെയ്യാവുന്ന ബണ്ട് മെറ്റീരിയൽ - വെള്ളപ്പൊക്കസാഹചര്യങ്ങളിൽ അല്ലെങ്കിൽ ഫീൽഡ് വർക്ക് സൈറ്റുകളിൽ താൽക്കാലിക ബണ്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കാം.
7. ആർട്ട് വർക്കുകൾക്കും അലങ്കാര മതിലുകൾക്കും - ഫ്ളക്സിന്റെ മറുവശം സാധാരണയായി വെള്ളനിറത്തിലുള്ളതാണ്. അതിനാൽ street art, mural തുടങ്ങിയവയ്ക്ക് ഒരു വലിയ ക്യാൻവാസ് പോലെ ഉപയോഗിക്കാം. ആർട്ടീരിയ, ബിനാലെ പോലെയുള്ള പ്രോജക്റ്റുകൾക്കും ഉപയോഗിക്കാം.
8. കൃഷി ഉപയോഗത്തിന് - നിറങ്ങൾ നീക്കംചെയ്ത ശേഷം ഇവയെ ഗ്രീൻഹൗസ് മെറ്റീരിയലോ, ഗ്രൗണ്ട് കവറോ ആയി ഉപയോഗിക്കാം.
പേപ്പർ പോസ്റ്ററുകൾ: പുനഃചംക്രമണത്തിനായി പേപ്പർ ഫാക്ടറികൾക്ക് തന്നെ