07/01/2026
ചേർത്തല നഗരത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകാൻ ചേർത്തലയിൽ സംഘടിപ്പിച്ച ശില്പശാല കൃഷി മന്ത്രി P പ്രസാദ് ഉദ്ഘാടനം ചെയ്തു .
ചേർത്തല അർബൻ എഡ്ജ് ഡെവലപ്മെൻറ് ഫോറത്തിന്റെ (CUE Forum) ആഭിമുഖ്യത്തിൽ റോട്ടറി ഹാളിൽ ശനിയാഴ്ച ആയിരുന്നു ശിൽപ്പശാല .
ചേർത്തല നഗരസഭ കൗൺസിലർമാരും
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായിരുന്നു പങ്കാളികൾ .
സുസ്ഥിര നഗര വികസനത്തിന്റെ ആധുനിക കാഴ്ചപ്പാടുകളെക്കുറിച്ച് എൻഐടി കാലിക്കറ്റ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
നഗര വികസനത്തിൽ പരിസ്ഥിതി സൗഹൃത, സാമൂഹിക ഉൾക്കൊള്ളൽ, സാമ്പത്തിക സാധ്യതകളുടെ പരമാവധി പ്രയോജനം എന്നിവ എങ്ങനെ സാധ്യമാക്കാമെന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ശില്പശാലയിൽ ക്യു ഫോറം പ്രസിഡൻ്റും പ്രിൻസിപ്പൽ ട്രാൻസ്പോർട്ട് സ്പെഷ്യലിസ്റ്റുമായ
ടോണിമാത്യു,
മുൻ എംപി മുൻ അഡ്വ:എ.എം. ആരിഫ്, റിട്ടയേഡ് ടൗൺ പ്ലാനർ ജയശ്രീ വി.കെ., ചേർത്തല മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്ത്, ആർക്കിടെക്റ്റ് അജയ് ജോസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
ചേർത്തല നഗരത്തിന്റെ പ്രാദേശിക നഗര വികസന സാധ്യതകൾ, ഗതാഗത സംവിധാനം, നഗര ആസൂത്രണം, ഭരണപരമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
ചേർത്തല നഗരസഭ ചെയർപേഴ്സൺ എസ്. സോബിൻ, വൈസ് ചെയർപേഴ്സൺ വത്സലകുമാരി എന്നിവരടക്കം നഗരസഭ കൗൺസിലർമാർ ശില്പശാലയിൽ പങ്കെടുത്തു. ആധുനിക നഗര സങ്കൽപ്പങ്ങൾക്ക് അനുസൃതമായി ചേർത്തല നഗരത്തെ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൗൺസിലർമാർ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചു.
കൊച്ചിയുടെ ഉപഗ്രഹ നഗരമായി വളരുന്ന ചേർത്തല, ദേശീയപാത വികസനത്തോടൊപ്പം അതിവേഗം മുന്നേറുന്ന നഗരമായി മാറുന്ന സാഹചര്യത്തിൽ, പ്രാദേശിക സാമ്പത്തിക വികസന സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ജീവിത ഗുണതയുള്ള ഒരു ആധുനിക നഗരമായി മാറ്റുന്നതിനുള്ള മാർഗങ്ങളാണ് ശില്പശാലയിൽ ഗൗരവകരമായി ചർച്ച ചെയ്തത്. നിലവിലുള്ള ചേർത്തല മാസ്റ്റർ പ്ലാനിന്റെ അവലോകനവും, വരാനിരിക്കുന്ന റിവൈസ്ഡ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട പുതിയ പദ്ധതികളുമാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
ചേർത്തലയിലെ വിവിധ കനാലുകളും ജലാശയങ്ങളും, നഗരത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം, പേരുകേട്ട മത്സ്യഭക്ഷണ വിഭവങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന രീതിയിൽ വിനോദസഞ്ചാര വികസന പദ്ധതികൾ തയ്യാറാക്കുന്നതിനെക്കുറിച്ചും വെള്ളക്കെട്ട് പരിഹാര മാർഗ്ഗങ്ങളെപ്പറ്റിയും
കമ്മ്യൂണിറ്റി ലെവൽ ജൈവമാലിന്യ സംസ്ക്കരത്തെ സംബന്ധിച്ചും
തെരുവ് നായ വിഷയവും കുളവാഴയും, വാർഡ് തല പകൽ വീടും, വാർഡ് തല ശിൽപ്പശാലയും വിശദമായി ചർച്ച ചെയ്തു.
ഇതിലൂടെ നഗരത്തിന്റെ സാമ്പത്തിക വളർച്ചക്കും തൊഴിൽ സാധ്യതകൾക്കും പുതിയ വഴികൾ തുറക്കാമെന്ന വിലയിരുത്തലും ഉണ്ടായി.
നഗരത്തിലെ സ്കൂളുകൾ അടക്കം ഭാവി വികസന പ്രവർത്തനങ്ങൾക്കായി അതത് മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കണമെന്നും നിർദ്ദേശങ്ങൾ ഉയർന്നുവന്നു .
ചേർത്തലയുടെ ഭാവി വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതിൽ ശില്പശാല നിർണായകമായി മാറി.
ഗ്ലോബൽ ടൂറിസം ഭൂപടത്തിൽ
ചേർത്തലയുടെ ഡെസ്റ്റിനേഷനുകളെ ഉൾപ്പെടുത്താനുതകുന്ന കഴമ്പുള്ള നിർദ്ദേശങ്ങളും
തീരുമാനങ്ങളോടെയുമാണ്
ശിൽപ്പശാല അവസാനിച്ചത് .