* കായികവും വിദ്യാഭ്യാസപരവും നൈസർഗികവുമായ
കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ
സഹായങ്ങൾ നൽകുകയും ചെയ്യുക.
* കായികമേഖലയിലുള്ള കുട്ടികൾക്കും യുവാക്കൾക്കും
യുവതികൾക്കും വിദഗ്‌ധപരിശീലനം ലഭ്യമാക്കുക.
* കായിക പരിശീലനത്തിനായി ഉന്നത
ഗുണനിലവാരമുള്ള കളിസ്ഥലങ്ങളും, യോഗ
കേന്ദ്രങ്ങളും, ജിംനേഷ്യം തുടങ്ങിയവയും
സ്ഥാപിക്കുകയും, അതുവഴി മികച്ച പരിശീലനവും
ഏറ്റവും പുതിയ
കായികഉപകരണങ്ങൾ എല്ലാവർക്കും
ലഭ്യമാക്കുക.
* ജാതി മത വർണ ഭേദമില്ലാതെ എല്ലാവർക്കും
സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ കായിക
അക്കാദമികൾ സ്ഥാപിക്കുക.
* കായികതാരങ്ങൾക്കും അർഹരായ മറ്റു
വിദ്യാർത്ഥികൾക്കും തൊഴിൽപരമായ
മാർഗ്ഗനിർദ്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും
ലഭ്യാമാക്കുക.
* അന്താരാഷ്ട്ര ക്ലബ്ബുകളെയും ഇന്ത്യയിലെ മികച്ച
സ്പോർട്സ് അക്കാദമികളെയും പങ്കെടുപ്പിച്ചുകൊണ്ട്
വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ചർച്ചകളും മത്സരങ്ങളും
ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുക.
* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻധാരയിലേൽക്കും
കായികരംഗത്തേക്കു കൊണ്ടുവരുകയും അവർക്കു
ആവശ്യമായ
സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.
* സമൂഹത്തിൽ പിന്നോക്ക അവസ്ഥയിൽ
കഴിയുന്നവർക്കായി സാമ്പത്തിക സഹായങ്ങൾ
ലഭ്യമാക്കുക, മരുന്നും ഭക്ഷണവും
അവശ്യസേവനങ്ങളും ലഭിക്കുന്നതിനായി പദ്ധതികൾ രൂപീകരിക്കുകയും ചെയുക.
* നിർധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുക
* സമൂഹത്തിനു പ്രേയോജനകരമായ വ്യത്യസ്തങ്ങളായ
കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും
ചെയുക.
* പകർച്ചവ്യാധികളുടെയും പ്രകൃതിദുരന്തങ്ങളുടെയും
സമയങ്ങളിൽ അർഹരായവർക്ക് സാമ്പത്തികം, മരുന്നുകൾ, ഭക്ഷണം തുടങ്ങിയ
സഹായങ്ങൾ ലഭ്യമാക്കുക.