Sevabharathi Panavally സേവാഭാരതി പാണാവള്ളി

  • Home
  • India
  • Cherthala
  • Sevabharathi Panavally സേവാഭാരതി പാണാവള്ളി
Directions Website

Sevabharathi Panavally സേവാഭാരതി പാണാവള്ളി Desseya Seva Bharathi Keralam is an NGO, committed to catering to the unity, integrity, and self-reliance of the nation.

Sevabharathi Panavally; Village chapter of a National NGO with strong field presence across India is a prominent name in the arena of Social Service in Kerala with more than a hundred thousand committed volunteers and sustainable projects. We have been active in all the fields of social development since 1982 with a mission to serve the poor and the marginalised segments of society like tribal and indigenous communities. Veteran social activist Shri Balasaheb Deoras motivated the audience to act for the welfare of the marginalised segments of society in 1978 in a huge gathering of volunteers in Ambedkar stadium at Delhi. He motivated the audience to support the weaker sections of Indian society to up-bring their self-respect. This historical address inspired the formation of Rashtreeya Sevabharathi in 1979, which switched to Deseeya Sevabharathi by 1982. Our parent organisation has a pan-India presence today, with a broad spectrum of community services numbering above 157000 and service organisations in more than 602 districts.

25/08/2026
*_ഓണക്കിറ്റിലൂടെ സ്നേഹത്തിന്റെ കരുതൽ ❤️_**നമസ്തേ 🙏**_ഈ ഓണക്കാലത്ത്, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന 28 അർഹരായ ക...
25/08/2026

*_ഓണക്കിറ്റിലൂടെ സ്നേഹത്തിന്റെ കരുതൽ ❤️_*

*നമസ്തേ 🙏*

*_ഈ ഓണക്കാലത്ത്, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന 28 അർഹരായ കുടുംബങ്ങളിലേക്ക് ഓണക്കിറ്റുകൾ എത്തിച്ചുനൽകാൻ സേവാഭാരതി പാണാവള്ളിക്ക് സാധിച്ചു._*

_നമ്മുടെ ചുറ്റുപാടുകളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ വിവരങ്ങൾ സേവാഭാരതി പാണാവള്ളിയുടെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.🙏_

_ഈ സ്നേഹസേവന പ്രവർത്തനത്തിന് പിന്തുണയും സഹകരണവും നൽകി, നേരിട്ടും അല്ലാതെയും പങ്കാളികളായ ഓരോരുത്തരുടെയും സാന്നിധ്യവും സഹായവും ഈ പ്രവർത്തനത്തിന്റെ വിജയത്തിന് വലിയ കരുത്തായി._

_ഒരു കുടുംബത്തിന്റെ ഓണസന്തോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞത് ഞങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു._
_*ഇനിയും സമൂഹത്തിലെ അർഹരായവരിലേക്ക് കരുതലിന്റെ കൈത്താങ്ങുമായി എത്തിച്ചേരാൻ നിങ്ങളുടെ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.*_

_സ്നേഹപൂർവ്വം,_
*_സേവാഭാരതി പാണാവള്ളി 🙏_*

⚠️ തൈക്കാട്ടുശ്ശേരിയിൽ നിന്ന് തെക്കേ തൃക്കയിൽ ക്ഷേത്രത്തിലേക്ക് വരുന്ന മെയിൻ റോഡിലെ വളവിനോട് ചേർന്നുള്ള മതിൽ അപകടകരമായ ര...
20/08/2026

⚠️ തൈക്കാട്ടുശ്ശേരിയിൽ നിന്ന് തെക്കേ തൃക്കയിൽ ക്ഷേത്രത്തിലേക്ക് വരുന്ന മെയിൻ റോഡിലെ വളവിനോട് ചേർന്നുള്ള മതിൽ അപകടകരമായ രീതിയിൽ തകർന്ന നിലയിലാണ്. റോഡിനോട് ചേർന്നുള്ള പോസ്റ്റിൽ ചാരി നിൽക്കുന്ന മതിൽ എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.

കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയായതിനാൽ അപകടസാധ്യത കൂടുതലാണ്.

ഇന്ന് രാവിലെ സേവാഭാരതി പാണാവള്ളി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻ വാർഡ് മെമ്പറും നിലവിലെ ബ്ലോക്ക് മെമ്പറുമായ ശ്രീ. വിമൽ രവീന്ദ്രനെ വിവരം അറിയിച്ചു. മതിൽ ഉടൻ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

❤️ ❤️കൂടെ ഉണ്ട് സേവാഭാരതി പാണാവള്ളി ❤️❤️

*_സ്നേഹവും സന്തോഷവും നിറച്ച് ഓണം ആഘോഷം_*_സേവാഭാരതി പാണാവള്ളിയുടെ നേതൃത്വത്തിൽ കരുണ സ്പെഷ്യൽ സ്കൂൾ പാണാവള്ളി, അംഗനവാടി നമ...
18/08/2026

*_സ്നേഹവും സന്തോഷവും നിറച്ച് ഓണം ആഘോഷം_*

_സേവാഭാരതി പാണാവള്ളിയുടെ നേതൃത്വത്തിൽ കരുണ സ്പെഷ്യൽ സ്കൂൾ പാണാവള്ളി, അംഗനവാടി നമ്പർ 53 (വാർഡ് 8) എന്നിവിടങ്ങളിലെ കുട്ടികളും അംഗങ്ങളും ചേർന്ന് സ്നേഹവും സന്തോഷവും പങ്കുവെച്ച് *2026 ഓണം ആഘോഷിച്ചു.* ഓണപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും നൃത്തച്ചുവടുകളുമായി ആഘോഷത്തിന് മാറ്റുകൂട്ടിയും എല്ലാവരും ഒരുമിച്ച് ഓണത്തിന്റെ സന്തോഷം പങ്കിട്ടു. കരുണ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും അംഗനവാടി കുട്ടികൾക്കും സ്നേഹപൂർവ്വം *ഓണസദ്യയും സ്നേഹസമ്മാനങ്ങളും നൽകി.* ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ സംഘടന സെക്രട്ടറി *ജയകൃഷ്ണൻ ജി*, പാണാവള്ളി ഖണ്ഡ് സേവാ പ്രമുഖ് *ഷാജി കേശവൻ ജി*, സേവാഭാരതി പാണാവള്ളി പ്രസിഡന്റ് *അഖിൽ പി. എസ്.*, സെക്രട്ടറി *അഭിലാഷ് പി. എം*., ട്രഷറർ *ഗിരീഷ് കുമാർ*, മറ്റ് സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങൾ, മുതിർന്ന കാര്യകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് കുട്ടികളോടൊപ്പം ഓണസന്തോഷം പങ്കുവെച്ചു. *സ്നേഹവും സഹോദര്യവും സമത്വവും നിറഞ്ഞ ഈ ഓണാഘോഷം എല്ലാവർക്കും മനോഹരമായൊരു ഓർമ്മയായി മാറി._*

പാണാവള്ളി പഞ്ചായത്തിൽ 18 വാർഡിൽ താമസിക്കുന്ന നീതു പ്രശോഭിന് കാലിനു പറ്റിയ പരികിനെ തുടർന്ന്  ഒരു വാക്കിങ് സ്റ്റിക്ക് നൽകി...
15/08/2026

പാണാവള്ളി പഞ്ചായത്തിൽ 18 വാർഡിൽ താമസിക്കുന്ന നീതു പ്രശോഭിന് കാലിനു പറ്റിയ പരികിനെ തുടർന്ന് ഒരു വാക്കിങ് സ്റ്റിക്ക് നൽകി..

*ഹൃദയം നിറഞ്ഞ നന്ദി*_നമസ്തേ 🙏__കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ ഇന്നുവരെ നാൽപ്പത്തെണ്ണീശ്വരം ശ്രീ മഹാദേ...
15/08/2026

*ഹൃദയം നിറഞ്ഞ നന്ദി*

_നമസ്തേ 🙏_

_കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ ഇന്നുവരെ നാൽപ്പത്തെണ്ണീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ സേവാഭാരതി പാണാവള്ളി സംഘടിപ്പിച്ച ഔഷധക്കഞ്ഞി വിതരണത്തിന്റെ സമാപന ദിവസമാണിന്ന്._

_ഈ സേവനപ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ നേരിട്ടും അല്ലാതെയും സഹകരിച്ച സേവാഭാരതി പാണാവള്ളിയുടെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും, പച്ചമരുന്നുകൾ എത്തിച്ച് നൽകിയ സുമനസ്സുകളായ അമ്മമാർക്കും, ഈ പുണ്യകർമ്മത്തിന് അവസരമൊരുക്കിയ ക്ഷേത്ര ഭരണസമിതി അംഗങ്ങൾക്കും, സ്നേഹപൂർവ്വം ഔഷധക്കഞ്ഞി പാകം ചെയ്ത് നൽകിയ ശങ്കരൻകുട്ടി ചേട്ടനും സഹപ്രവർത്തകർക്കും, കൂടാതെ ഈ പ്രവർത്തനത്തിന് സാമ്പത്തികമായും മറ്റ് വിവിധ രീതികളിലും സഹായവും പിന്തുണയും നൽകിയ എല്ലാ നല്ല മനസ്സുകൾക്കും സേവാഭാരതി പാണാവള്ളിയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു._

_നമ്മുടെ ചെറിയൊരു സേവനത്തിന് പിന്നിൽ നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവും സഹകരണവും സമർപ്പണവുമാണ് ഉണ്ടായിരുന്നത്. ഈ കൂട്ടായ്മയാണ് ഈ സേവനപ്രവർത്തനത്തെ വിജയകരമാക്കിയത്._

*ഇനിയും കൂടുതൽ സേവനപ്രവർത്തനങ്ങളുമായി സമൂഹത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് മുന്നോട്ട് പോകുവാൻ എല്ലാവരുടെയും സഹകരണവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.*

_സ്നേഹപൂർവ്വം,_

_അഖിൽ പി. എസ്._
_പ്രസിഡന്റ്_
_സേവാഭാരതി പാണാവള്ളി_

🌿 ഔഷധക്കഞ്ഞി വിതരണം 🌿നാല്പത്തെണ്ണീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ ഒന്നാം ദിവസമായ...
10/08/2026

🌿 ഔഷധക്കഞ്ഞി വിതരണം 🌿
നാല്പത്തെണ്ണീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ ഒന്നാം ദിവസമായ ഇന്ന്, സേവാഭാരതി പാണാവള്ളിയുടെ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി.
ക്ഷേത്രം മേൽശാന്തി ശ്രീ. പ്രകാശൻ എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു
തുടർന്ന് സേവാഭാരതി പ്രവർത്തകർ ഭക്തജനങ്ങൾക്കായി ഔഷധക്കഞ്ഞി വിതരണം ചെയ്തു.

Address

Cherthala
688526

Alerts

Be the first to know and let us send you an email when Sevabharathi Panavally സേവാഭാരതി പാണാവള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share