Lekhram Foundation

Lekhram Foundation The main objective of this page is to promote the study and research in oriental learning with speci

വേദഗുരുകുലത്തിന്റെയും ലേഖരാം കന്യാഗുരുകുലത്തിന്റെയും സംയുക്ത ഓണാഘോഷം 2026 ആഗസ്റ്റ്‌ 28 വെള്ളിയാഴ്ച സാമൂഹ്യ സമരസതാദിനമായി...
25/08/2026

വേദഗുരുകുലത്തിന്റെയും ലേഖരാം കന്യാഗുരുകുലത്തിന്റെയും സംയുക്ത ഓണാഘോഷം 2026 ആഗസ്റ്റ്‌ 28 വെള്ളിയാഴ്ച

സാമൂഹ്യ സമരസതാദിനമായി ആചരിക്കുന്നു.

സമാനീ പ്രപാ സഹ വോऽന്നഭാഗഃ
സമാനേ യോക്ത്രേ സഹ വോ യുനജ്മി ।
സമ്യഞ്ചോऽഗ്നിം സപര്യതാരാ നാഭിമിവാഭിതഃ ॥
(അഥർവവേദം 3.30.6)

ഭാവാർത്ഥം: എങ്ങനെ ഒരു ചക്രത്തിന്റെ നാഭിയിൽ ചേർന്ന് കിടക്കുന്ന ആരക്കാലുകൾ രഥത്തിന്റെ ഭാരം സുഗമമായി വഹിക്കാൻ സഹായിക്കുന്നുവോ, അതുപോലെ മനുഷ്യരും വേദാനുസൃതമായ ധാർമ്മിക ജീവിതരീതി പിന്തുടർന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, ഒരുമിച്ച് ജീവിക്കുകയും, ഒരുമിച്ച് അഗ്നിയെ (പരമേശ്വരനെ) ഉപാസിക്കുകയും വേണം.

കാലത്ത് 7:30 ന് ബൃഹത് അഗ്നിഹോത്രം

9ന് ഉദ്‌ഘാടന സഭ

വിശിഷ്ടാതിഥി : ശ്രീ.രാജീവ് കാറൽമണ്ണ (മുൻ പ്രിൻസിപ്പാൽ,TRKHSS, വാണിയംകുളം)

അധ്യക്ഷൻ : ശ്രീ. ടി. എം. ഭവദാസൻ മാസ്റ്റർ

ആശംസകൾ : ശ്രീ. കെ. എം. ഇസ്ഹാഖ് (ചെർപ്പുളശ്ശേരി നഗരസഭാംഗം)

വിദ്യാർത്ഥികളുടെ കലാ - കായിക പ്രകടനം

ഓണസദ്യ

ഏവർക്കും സ്വാഗതം 🙏
TEAM VEDA GURUKULAM & LEKHRAM KANYA GURUKULAM

📞 9497525923 | 9446575923
📧 [email protected]

🌐 www.vedagurukulam.org

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸🌼സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണാഘോഷത്തിലേക്ക് ഏവർക്കും ഹൃദയപൂ...
24/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸🌼

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണാഘോഷത്തിലേക്ക് ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം! 🌾✨

🌸 അന്നദാനം മഹാദാനം 🙏

അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ ।
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവതി ॥

“അന്നം ബ്രഹ്മ” — അന്നദാനം മഹത്തായ ധർമ്മസേവയാണ്. അന്നം നൽകുന്നത് ഈശ്വരസേവയാണ് ❤️

ഈ അന്നദാന മഹായജ്ഞത്തിൽ പങ്കാളികളായി വേദഗുരുകുലത്തിന്റെയും ലേഖരാം കന്യാഗുരുകുലത്തിന്റെയും വിദ്യാർത്ഥികൾക്കും അന്തേവാസികൾക്കും അന്നം നൽകാൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

🙏 “ഈ ഓണാഘോഷത്തിനൊപ്പം ഒരു ധർമ്മസമർപ്പണം കൂടി — ഗുരുകുലത്തിലെ ഒരു വിദ്യാർത്ഥിയുടെ അന്നത്തിനായി നിങ്ങളും കൈത്താങ്ങാകൂ.”

🌼 അന്നദാന മഹായജ്ഞത്തിൽ നിങ്ങളും ഒരു പങ്കാളിയാകൂ

വേദപഠനത്തിനും ധർമ്മസംരക്ഷണത്തിനും ഒപ്പം — അന്നദാനത്തിലും പങ്കാളികളാകാം.

📲 Donate Now / Scan & Pay
📞 9497525923 | 9446575923

📧 [email protected]
🌐 www.vedagurukulam.org

Veda Gurukulam & Lekhram Kanya Gurukulam
📍 Karalmanna (P.O.), Palakkad – 679506

🙏 അന്നദാനം ചെയ്യൂ — അനുഗ്രഹത്തിന്റെ ഭാഗമാകൂ.
🌺 ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 🌺

#അന്നദാനം

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚👉 Visit and Order Now: http://www.storearyasamajamkeralam.org📚 *മ...
24/08/2026

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚
👉 Visit and Order Now: http://www.storearyasamajamkeralam.org

📚 *മനുസ്മൃതിയെ അറിയുക*

ലോകത്തിൽ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ ഗ്രന്ഥമേതെന്ന് ചോദിച്ചാൽ മനുസ്‌മൃതി എന്നായിരിക്കും ഉത്തരം. അയിത്തം, ജാതീയത, ധർമ്മകാര്യങ്ങളിൽ സ്ത്രീകളോട് വിവേചനം തുടങ്ങിയവയുടെ ആണിവേര് മനുസ്മൃതിയാണെന്ന് ആരോപിക്കപ്പെടുന്നു. മനുസ്മൃ‌തി കത്തിക്കാനുള്ള ആഹ്വാനങ്ങൾ ഏറിവരുന്നു. ഇത്രയും വിമർശിക്കപ്പെടുന്ന ഈ ഗ്രന്ഥത്തെ സാമാന്യ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണോ എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയുമാണ് ഈ ഗ്രന്ഥത്തിൽ.
മനുസ്‌മൃതിയെക്കുറിച്ച് ബൃഹത് ഭാഷ്യമെഴുതിയ ഡോ. സുരേന്ദ്രകുമാറിൻ്റെ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ആര്യജഗത്തിലെ ഡോ. വിവേക് ആര്യ എഴുതിയ “മനുസ്‌മൃതി കോ ജാനേ" എന്ന ഗ്രന്ഥത്തിൻ്റെ മലയാള തർജ്ജമ തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്. (തപാൽ ചെലവ് പുറമെ)

📲 Google Pay: 9562529095

🌐 For Book Orders:
👉 http://www.storearyasamajamkeralam.org

📞 Booking & Queries:
+91 94975 25923 / +91 94465 75923

📧 Email:
[email protected]

💬 Join Our WhatsApp Group:
https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🌍 Official Website:
https://aryasamajkerala.org.in

23/08/2026

🙏 Traditional Kerala Martial Art – Kalaripayattu

Yesterday, Kalaripayattu training was conducted at Lekhram Kanya Gurukulam at 3:00 PM.

A beautiful glimpse of Kerala’s traditional martial art, discipline, strength, and heritage. 🙏

Join our Whatsapp Group:
https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

Email: [email protected]

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚👉 Visit and Order Now: http://www.storearyasamajamkeralam.orgആര്യ...
22/08/2026

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚
👉 Visit and Order Now: http://www.storearyasamajamkeralam.org

ആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും

മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കേട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത് ശരിയല്ല. ആര്യസമാജത്തിന്റെ അനേകം പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ശുദ്ധി പ്രവർത്തനം. അപൗരുഷയമായ വേദവാണിയെ പ്രചരിപ്പിക്കുകയും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവാന്മാരാക്കുകയും തദ്വാരാ രാഷ്ട്രത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് വേണ്ടി കർമ്മനിരതരാവൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് ആര്യസമാജത്തിന്റെ മുഖ്യ ലക്ഷ്യം. ഈ പുസ്തകത്തിൽ ആര്യസമാജത്തിന്റെ 10 നിയമങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം, മഹർഷി ദയാനന്ദന്റെ സംക്ഷിപ്ത ജീവചരിത്രം, ആര്യസമാജം മുന്നോട്ട് വെക്കുന്ന വൈദിക സിദ്ധാന്തങ്ങളുടെയും സാഹിത്യങ്ങളുടെയും വിവരണം. ആര്യസമാജത്തിന്റെ ചരിത്രതാളുകൾ (പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളുടെ വിവരണവും) എന്നിവ നൽകിയിട്ടുണ്ട്.

ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 45 രൂപയാണ്. ഇപ്പോള്‍ ഇതിന്റെ ഓഫര്‍ തുക 25 രൂപയാണ്. (പോസ്റ്റല്‍ ചാര്‍ജ്ജ് പുറമെ)

​ഗു​ഗിൾ പേ നമ്പർ: 9562529095
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9497525923, +91 9446575923

📲 Google Pay: 9562529095

🌐 For Book Orders:
👉 http://www.storearyasamajamkeralam.org

📞 Booking & Queries:
+91 94975 25923 / +91 94465 75923

📧 Email:
[email protected]

💬 Join Our WhatsApp Group:
https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🌍 Official Website:
https://aryasamajkerala.org.in

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚👉 Visit and Order Now: http://www.storearyasamajamkeralam.orgവേദങ...
21/08/2026

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚
👉 Visit and Order Now: http://www.storearyasamajamkeralam.org

വേദങ്ങളെ അറിയുക

മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുര്‍വേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഏതാനും തത്പരകക്ഷികള്‍ നമ്മുടെ പരമപ്രമാണങ്ങളായ ചതുര്‍വേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീര്‍ത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളില്‍ സ്ത്രീവിരുദ്ധത, വര്‍ണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മാനവര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സംഘടിതമായ ഒരു ശ്രമം നടക്കുന്നുണ്ട്. വിദേശികളും സ്വദേശികളുമായ ഏതാനും വേദവ്യാഖ്യാതാക്കള്‍ വേദങ്ങളെ വെറും കന്നുകാലിപ്പാട്ടുകളാക്കി മാറ്റാന്‍ പണ്ടുകാലം മുതല്‍ ശ്രമിക്കുകയും ഒരുപരിധിവരെ അതില്‍ വിജയിക്കുകയും ചെയ്തു എന്നു പറയാം.

എന്നാല്‍ വേദങ്ങളില്‍ ഇത്തരത്തിലുള്ള തെറ്റായ വിവരണങ്ങളോ, മനുഷ്യജീവിതത്തെ തെറ്റിലേക്ക് ചിന്തിപ്പിക്കുന്ന ഒന്നും തന്നെ ഇല്ലെന്നു പ്രമാണസഹിതം വ്യക്തമാക്കുന്നുണ്ട് ഈ പുസ്തകത്തില്‍.

മേല്‍പറഞ്ഞ രീതിയിലുള്ള അപകീര്‍ത്തികള്‍ക്കും ദുഷ്പ്രചരണങ്ങള്‍ക്കും ചുട്ടമറുപടിയാണ് ശിശുരോഗവിദഗ്ധനും ധര്‍മ്മപ്രേമിയുമായ ഡോ. വിവേക് ആര്യയുടെ വേദോം കോ ജാനേ എന്ന ഹിന്ദി പുസ്തകം. ഈ പുസ്തകം മലയാളത്തില്‍ വേദങ്ങളെ അറിയുക എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറല്‍മണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജന്‍ മീമാംസക് ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 135/ രൂപയാണ് (തപാല്‍ ചെലവ് പുറമെ).

കൂടുതല്‍ വിവരങ്ങള്‍ക്ക് 9497525923, 9446575923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക (കാലത്ത് 9 മുതല്‍ വൈകുന്നേരം 5 വരെ)

📲 Google Pay: 9562529095

🌐 For Book Orders:
👉 http://www.storearyasamajamkeralam.org

📞 Booking & Queries:
+91 94975 25923 / +91 94465 75923

📧 Email:
[email protected]

💬 Join Our WhatsApp Group:
https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🌍 Official Website:
https://aryasamajkerala.org.in

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚👉 Visit and Order Now: http://www.storearyasamajamkeralam.orgവേദപ...
20/08/2026

📚✨ First Ever Malayalam Arya Samaj Online Bookstore! ✨📚
👉 Visit and Order Now: http://www.storearyasamajamkeralam.org

വേദപ്രകാശം പാഠാവാലി

അപൗരുഷേയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്.

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40 രൂപയാണ്. (പോസ്റ്റൽ ചാർജ്ജ് പുറമെ)

ഗൂഗിൾപേ നമ്പർ: 9562529095

📲 Google Pay: 9562529095

🌐 For Book Orders:
👉 http://www.storearyasamajamkeralam.org

📞 Booking & Queries:
+91 94975 25923 / +91 94465 75923

📧 Email:
[email protected]

💬 Join Our WhatsApp Group:
https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🌍 Official Website:
https://aryasamajkerala.org.in

https://vedagurukulam.orgKRISHNAYANAM 2026 FREE ONLINE COMPETITION FOR SCHOOL STUDENTS ON 30TH AUGUST 2026കൃഷ്ണായനം 2026...
19/08/2026

https://vedagurukulam.org

KRISHNAYANAM 2026 FREE ONLINE COMPETITION FOR SCHOOL STUDENTS ON 30TH AUGUST 2026

കൃഷ്ണായനം 2026 വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ മത്സരം 2026 ആഗസ്റ്റ് 30 ന്

നമസ്തേ

കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് 2026 ആഗസ്റ്റ് 30 ന് ഞായറാഴ്ച്ച സ്കൂൾ വിദ്യാർത്ഥികൾക്കായി
യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി വർഷം തോറും നടത്തിവരാറുള്ള ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ കൃഷ്ണായനം 2026 എന്ന പേരിൽ 2026 ആഗസ്റ്റ് 30 ന് വൈകുന്നേരം 3 മണിമുതൽ നടത്തുന്നു. 3 മണി മുതൽ 3.30 വരെ എൽ.പി സെക്ഷൻകാർക്കും (ക്ലാസ് 1 മുതൽ 4 വരെ), യു പി (ക്ലാസ് 5 മുതൽ 7 വരെ), ഹൈസ്കൂൾ സെക്ഷൻകാർക്ക് (ക്ലാസ് 8 മുതൽ 10 വരെ) 3 മണി മുതൽ 4 മണിവരെയും നടക്കുന്നതാണ്.

എൽ പി, യു പി, ഹൈസ്കൂൾ എന്നീ മൂന്ന് വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം.
പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.
യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവചരിത്രത്തേയും ഉപദേശങ്ങളെയും അധികരിച്ചായിരിക്കും പരീക്ഷ.
ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടാകും .
ഒരു ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ നൽകിയിട്ടുണ്ടാവും. അതിൽ നിന്ന് ശരിയുത്തരം കണ്ടെത്തി ബട്ടൻ അമർത്തുകയാണ് വേണ്ടത്. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചും ഈ പരീക്ഷയിൽ ഓൺലൈനായി പങ്കെടുക്കുവാൻ കഴിയും.
പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ട്രോഫിയും വേദഗുരുകുലം നൽകുന്ന പ്രമാണപത്രവും നൽകുന്നതാണ്. കൂടാതെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് തൊട്ടുതാഴെ മാർക്ക് ലഭിച്ച ക്രമത്തിൽ 25 പേർക്കും വേദഗുരുകുലം നൽകുന്ന പ്രമാണപത്രം ലഭിക്കുന്നതാണ്.

മത്സരം സമനിലയിൽ വരികയാണെങ്കിൽ വിജയികളെ നിശ്ചയിക്കുന്നതിനായി വേണ്ടിവന്നാൽ പുനഃപരീക്ഷ, പരീക്ഷ എഴുതാൻ എടുത്ത സമയം, കുട്ടികളുടെ പ്രായം എന്നിവ കണക്കിലെടുത്ത് നിർണ്ണയത്തിലെത്തുന്നതാണ്. പരീക്ഷയുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം, സമ്മാനദാനം തുടങ്ങിയവയിൽ വേദഗുരുകുലത്തിലെ ആചാര്യന്മാരുടെ നിർണ്ണയം അന്തിമമായിരിക്കും. തികച്ചും സൗജന്യമായി പ്രചാരണോദ്ദേശ്യത്തോടെയാണ് ഈ മത്സരം നടത്തുന്നത്.

വേദഗുരുകുലം കുലപതിയും വിദ്യാഭാരതി മുൻ അഖിലേന്ത്യാ അധ്യക്ഷനുമായ പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ, വേദഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, വേദഗുരുകുലം ആചാര്യൻ ശ്രീ. അഖിലേഷ് ആര്യ, കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിൻ്റെയും അധിഷ്ഠാതാവായ ശ്രീ.കെ. എം. രാജൻ മീമാംസക് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ഉന്നത സമിതിയാണ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
പരീക്ഷ തീയതി 30 ആഗസ്റ്റ് 2026 (ഞായർ )
ഓൺലൈൻ മത്സരമായതിനാലാൽ പരീക്ഷാർത്ഥികൾ സമയനിഷ്ഠയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.

നമ്മുടെ കൊച്ചുമക്കളിൽ ശ്രീകൃഷ്ണനെ പോലുള്ള മഹാപുരുഷന്മാരെ കുറിച്ച് അറിവ് പകരുന്നതിന് വേണ്ടിയാണ് പ്രചാരണാർത്ഥം ഇത്തരം മത്സര പരീക്ഷകൾ സൗജന്യമായി നടത്തുന്നത്. മാർക്ക് നേടുന്നതിന് വേണ്ടിയല്ല, അറിവ് നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അതിനാൽ അവരെ സ്വയം പരീക്ഷ എഴുതാൻ അനുവദിക്കുക.

പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് 👇
https://forms.gle/2JwXkLo43VvMSUMG6

രജിസ്ട്രേഷൻ അവസാനിക്കുന്ന സമയം: 2026 ആഗസ്റ്റ് 27 ന് 5:00 PM.

പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ വഴിയും നൽകുന്നു 9497525923, 9446575923

വേദഗുരുകുലത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദയാനന്ദസന്ദേശം എന്ന വൈദിക ദാർശനിക മാസികയുടെ ഒരു ഡിജിറ്റൽ കോപ്പി പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 വിദ്യാർത്ഥികൾക്ക് 6 മാസത്തേക്ക് സൗജന്യമായി അവരുടെ രജിസ്ട്ടേർഡ് ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കുന്നതാണ്. (അത് സ്വീകരിക്കാൻ അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം)

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകുന്ന ഇമെയിൽ ഐഡി വഴിയും ഫോൺ നമ്പർ വഴിയും ആയിരിക്കും നൽകുക. അതിനാൽ രജിസ്റ്റർ ചെയ്യുന്നസമയത്ത് നൽകുന്ന വിവരങ്ങൾ വളരെ കൃത്യമായിരിക്കാൻ പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം എന്നോർമ്മിപ്പിക്കുന്നു

TEAM VEDA GURUKULAM

www.aryasamajkerala.org.inദയാനന്ദ സന്ദേശം - വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം)ഒരു ദശാബ്ദത്തിലധികമായി...
19/08/2026

www.aryasamajkerala.org.in

ദയാനന്ദ സന്ദേശം - വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം)

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2026 സെപ്തംബര്‍ ലക്കം അച്ചടിയില്‍.

വായിക്കുക... വരിക്കാരാകുക... പ്രചരിപ്പിക്കുക...
വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.

Google Pay Number : 9562529095

വരിസംഖ്യ അടച്ചതിന്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp 9497525923, 9446575923

👉 For Book Orders: www.storearyasamajamkeralam.org
📞 For Queries: +91 94975 25923 | +91 94465 75923 (9 AM – 5 PM)
📧 Email: [email protected]

(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ)

Address

Vellinezhi
Cherpulassery
679504

Alerts

Be the first to know and let us send you an email when Lekhram Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lekhram Foundation:

Shortcuts

Share