17/08/2024
*89-ാം മത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്*
മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെയും ആയുർവേദ അസോസിയേഷൻ ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന 89 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 17/08/2024 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ സാന്ത്വനം അങ്കണത്തിൽ വച്ച് നടന്നു. ശ്രീമതി മണി വിശ്വനാഥൻ (ചെയർപേഴ്സൺ, മിൽമ TRCMPU Ltd) ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 85-ഓളം രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകി. ഡോക്ടർ ഗംഗ ബി.എസ്, ഡോക്ടർ ദീപ്തി കെ ബി, ഡോക്ടർ സൽമാൻ കെ.എ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.