Malabar Muslim Association, MMA Chennai

Malabar Muslim Association, MMA Chennai The MMA, a charitable institution in centrally located at Egmore, Chennai consisting of Juma Masjid

06/11/2021
*കടന്നു പോയ നാൾ വഴികൾ (6)*കേരളം പുരോഗതിയുടേയും വികസനത്തിന്റേയും മാതൃകയാണെന്ന സ്വകാര്യ അഹങ്കാരത്തിൽ ആയിരുന്നു നാം മലയാളിക...
04/11/2021

*കടന്നു പോയ നാൾ വഴികൾ (6)*

കേരളം പുരോഗതിയുടേയും വികസനത്തിന്റേയും മാതൃകയാണെന്ന സ്വകാര്യ അഹങ്കാരത്തിൽ ആയിരുന്നു നാം മലയാളികൾ . എന്നാൽ അടുത്ത കാലത്താണ് ഭൂരഹിതരും , വീട് രഹിതരുമായ ഒരു വലിയ സമൂഹം നമ്മുടെ ചുറ്റും ഉണ്ടെന്ന് നാം അറിയുന്നത് . എന്നാൽ 15 വർഷം മുന്നേ 2006 ൽ മലബാർ മുസ്ലിം അസോസിയേഷൻ വയനാട്ടിലുള്ള വെങ്ങുംപ്പള്ളി പഞ്ചായത്തിൽ മൂരിക്കാപ്പ് പ്രദേശത്ത് ഒരു ഏക്കർ പത്ത് സെന്റ് സ്ഥലം വാങ്ങി എം.എം.എ നഗർ എന്ന പേരിൽ ഒരു കോളനി നിർമ്മിക്കുകയും അതിൽ വീടില്ലാത്ത 20 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു .

ഇന്ന് സർക്കാറും സന്നദ്ധ സംഘടനകളും ഈ മേഖലയിൽ വലിയ പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്

*Facebook*
https://tinyurl.com/yb7hxp89

*Youtube*
https://tinyurl.com/3krkwfn8

*MMA Platinum Jubilee*
*Campaign Convener*

കടന്നു പോയ നാൾ വഴികൾ (5)ഏതൊരു സേവനത്തെയും അളക്കുന്നത്  ആ കാലഘട്ടത്തിൽ ആ സമൂഹം അനുഭവിക്കുന്ന എന്ത് വേദനക്കുള്ള  പരിഹാരമായ...
03/11/2021

കടന്നു പോയ നാൾ വഴികൾ (5)

ഏതൊരു സേവനത്തെയും അളക്കുന്നത് ആ കാലഘട്ടത്തിൽ ആ സമൂഹം അനുഭവിക്കുന്ന എന്ത് വേദനക്കുള്ള പരിഹാരമായിരുന്നു ആ പ്രവർത്തനം എന്നതിനെ ആശ്രയിച്ചാണ് .

മലബാർ മേഖലയിലുള്ളവർക്ക് അന്ന് കാലത്ത് ഉപരി പഠനം സാധ്യമാകുന്ന ഒരേ ഒരു ഇടം ആയിരുന്നു ചെന്നൈ . ആ കാലത്ത് തന്നെ ചെന്നൈയിൽ ഒരു ഹോസ്റ്റൽ സംവിധാനം ഒരുക്കിയ നമ്മുടെ മുൻഗാമികൾ എന്ത് മാത്രം ദീർഘവീക്ഷണത്തിന്റെ മാതൃകകളാണ് . ജസ്റ്റിസ് ശംസുദ്ധീൻ സാഹിബിന്റെ കുറിപ്പിൽ സൂചിപ്പിച്ച ചില വരികൾ ഇവിടെ പകർത്തുകയാണ് .

" അന്നത്തെ അസോസിയേഷൻ സിക്രട്ടറി മുഹമ്മദ് ഹാജിക്ക് ഔപചാരിക വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ല . എങ്കിലും എന്നെ കാണുമ്പോൾ എപ്പോഴും പറയുമായിരുന്നു നിങ്ങൾ ഒരു ജസ്റ്റിസ് ആകുമെന്ന് "
ഇതായിരുന്നു നേതൃത്വം കൊടുത്തവരുടെ സ്വപ്നങ്ങൾ .

തുടക്കം മുതലേ അന്തേവാസികളുടെ ദീനി ചിട്ടയിലുള്ള ധാർമിക ജീവിതത്തിന് ഉതകുംവിധം ശിക്ഷണം നൽകുന്നതും , പള്ളി അങ്കണത്തിൽ ആയത് കൊണ്ടും രക്ഷിതാക്കളും കുട്ടികളും ഏറെ ഇഷ്ടപ്പെടുന്ന സ്ഥാപനമായി ഇത് മാറി .

കെട്ടിടം പുതുക്കി പണിയുന്നതിന് മുമ്പ് 140 പേർക്കുള്ള സൗകര്യമാണ് ഉണ്ടായിരുന്നത് . പുതുക്കി പണിത ശേഷം കെട്ടിടത്തിൽ 250 വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കാൻ പോകുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ കേവലം താമസം സൗകര്യം ഒരുക്കുക എന്നത് മാത്രമല്ല ഹോസ്റ്റലിന്റെ ലക്ഷ്യം . അതിനുമപ്പുറം സമുദായ ശാക്തീകരണത്തിന് ഉതകുംവിധം ക്രിയാത്മകമായ ആലോചനയോടെ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

MMA Platinum Jubilee
Campaign Convener

*കടന്നു പോയ നാൾ വഴികൾ (4)**ജസ്റ്റിസ് (റിട്ട) പി.കെ ഷംസുദ്ധീൻ സാഹിബ് എഴുതുന്നു*എന്റെ കോളേജ് വിദ്യാഭ്യാസം മുഴുവൻ മദിരാശിയി...
03/11/2021

*കടന്നു പോയ നാൾ വഴികൾ (4)*

*ജസ്റ്റിസ് (റിട്ട) പി.കെ ഷംസുദ്ധീൻ സാഹിബ് എഴുതുന്നു*

എന്റെ കോളേജ് വിദ്യാഭ്യാസം മുഴുവൻ മദിരാശിയിൽ തന്നെയായിരുന്നു. മദിരാശിയിലെ വളരെ പ്രശസ്തമായ ലൊയോള കോളേജിലാണ് ഞാൻ ഇന്റെർമീഡിയറ്റിനും ബി.എ.യ്ക്കും പഠിച്ചത്.

അവിടുത്തെ പഠനം പൂർത്തിയാക്കി മദ്രാസ് ലോ-കോളേജിൽ ചേർന്നപ്പോഴാണ് മലബാർ മുസ്ലിം അസോസിയേഷൻ ഹോസ്റ്റലിലെ അന്തേവാസിയായത്. സാമ്പത്തികമായ ബുദ്ധിമുട്ടുള്ള ഏതാനും വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ സൌജന്യ താമസം അനുവദിച്ചിരുന്നു. ആ സൌജന്യം എനിക്കും അനുവദിച്ചു തന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ ആശ്വാസമായിരുന്നു. മെസ്സ് ചാർജ്ജ് മാത്രം കൊടുത്താൽ മതിയായിരുന്നു. ഇ ക്കാര്യം ഞാനിപ്പോൾ നന്ദിപൂർവ്വം സ്മരിക്കുകയാണ് .

നിയമബിരുദമെടുത്ത ശേഷം ഒരുവർഷത്തെ അപ്പറെന്റ്ഷിപ്പ് പൂർത്തിയാക്കുകയും ബാർ-കൗൺസിൽ പരീക്ഷ പാസ്സാകുകയും ചെയ്താൽ മാത്രമേ അക്കാലത്ത് അഡ്വക്കെറ്റായി എൻറോൾ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ . അപ്പറെന്റ്ഷിപ്പ് ബഹുമാന്യനായ ബി.പോക്കാർ സാഹിബിന്റെ കീഴിലാണ് ചെയ്തത് .
എൻറോൾമെൻറു കഴിഞ്ഞു ഒരു വർഷം അദ്ദേഹത്തിന്റെ തന്നെ ജൂനിയറായി മദിരാശി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലമത്രയും ഷാദിമഹലിൽ തന്നെയാ ണ് താമസിച്ചത്. സംഘടനാകാര്യങ്ങളിലുള്ള എന്റെ താൽപര്യവും പ്രസംഗിക്കാനുള്ള എന്റെ അൽപ സ്വൽപ കഴിവും കണക്കിലെടുത്തു കൊണ്ടാവണം അവിടെ താമസിക്കുമ്പോൾ തന്നെ എന്നെ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗമാക്കി. അസോസിയേഷൻ പ്രവർത്തനങ്ങളുമായ ബന്ധപ്പെടാൻ അതെന്നെ ഏറെ സഹായിച്ചു.

02/11/2021

മുഹാജിറുകൾ ചരിത്രത്തിൽ അല്ലാഹുവിന്റ പ്രീതി ലക്ഷ്യം വെച്ച് സർവ്വതും ത്യജിച്ച് യാത്ര പോയവരാ ണ് . അൻസ്വാറുകൾ സ്വന്തത്തെ മുഴുവൻ മുഹാജിറുകൾക്കായി സമർപ്പിച്ച ത്യാഗികളും ആയിരുന്നു .

1987 മുതൽ കേരളത്തിലെ ഹാജിമാർ യാത്ര ചെയ്തിരുന്നത് ചെന്നൈ വഴിയായിരുന്നു . തുടർന്ന് 12 വർഷം 1999 വരെ ചരിത്രത്തിലെ അൻസ്വാറുകളെ അനുസ്മരിക്കും വിധമായിരുന്നു ഹാജിമാർക്ക് എം.എം .എ പാഥേയം ഒരുക്കിയത് .

അതിസമ്പന്നരും സാധാരണക്കാരും ഉൾപ്പെട്ട ഒരു സംഘം പൂർണ്ണമായും ഒരു കർമ്മ സേനയായി രൂപം കൊണ്ടു . വിഭവങ്ങൾ ഹാജിമാർക്ക് ഏറെ ഒരുക്കി. പക്ഷേ അവരുടെ ആവശ്യം വളരെ പരിമിതമായിരുന്നു .

ലബ്ബൈക്ക ചൊല്ലി നാഥന്റെ വിളിക്കുത്തരം നൽകി പുറപ്പെട്ടവർക്ക് അവരുടെ ഭാണ്ഡങ്ങൾ ഒന്നും ഭാരമായില്ല . സ്വന്തത്തിന് പോലും ചുമലുകളിൽ ഭാണ്ഡങ്ങൾ ഏറ്റാത്തവർ ഹാജിമാർക്ക് പാഥേയം ഒരുക്കാനുള്ള മത്സരമായിരുന്നു.

Address

14, Kennet Lane, Egmore
Chennai
600008

Alerts

Be the first to know and let us send you an email when Malabar Muslim Association, MMA Chennai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malabar Muslim Association, MMA Chennai:

Share