29/07/2026
AIKMCC തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റിയുടെ 'റിസപ്ഷൻ ഓഫ് ഓണർ '26' പ്രൗഢഗംഭീരമായി സമാപിച്ചു.
ചെന്നൈ,
28/07/2026
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിസ്ഥാനത്തെത്തിയ ഷാജഹാൻ സാഹിബ്, എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് ഭാഷ, കൂടാതെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച AIKMCC തമിഴ്‌നാട് കമ്മിറ്റിയിലെ പ്രിയ അംഗങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി AIKMCC തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി വൻ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും അവിസ്മരണീയമായ അനുഭവമായി മാറി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) ദേശീയ പ്രസിഡന്റും 'മുനീറെ മില്ലത്തു'മായ പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പാർട്ടി തമിഴ്‌നാട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബൂബക്കർ സാഹിബ്, വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ, msf പ്രമുഖ നേതാവ് പുളിയൻകുടി അമീൻ എന്നിവരുൾപ്പെടെ AIKMCC- ദേശീയ .പ്രസിഡന്റ് കുഞ്ഞിമോൻ ഹാജി, ദേശീയ വൈസ് പ്രസിഡന്റ് kp മുഹമ്മദ് ഹാജി, സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദുപ്പ, aikmcc തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് പോക്കർ ഹാജി, ജനറൽ സെക്രട്ടറി ഷാഫി പുതിയടം, ട്രഷറർ റഹീം ചാച്ചു, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശംസുദ്ധീൻ സാഹിബ് എന്നിവരും,
മുസ്ലിം ലീഗിലെയും kmcc യിലെയും നിരവധിയായ പ്രഗത്ഭ നേതാക്കളും പ്രവർത്തകരും പരിപാടിക്ക് മാറ്റുകൂട്ടി.
ജനസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച പ്രിയ ജനപ്രതിനിധികൾക്കുള്ള ആദരവും ഉപഹാരസമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. പാർട്ടിയുടെയും പോഷക സംഘടനകളുടെയും മുന്നേറ്റത്തിന് കരുത്തുപകരുന്ന വാക്കുകളോടെ മുതിർന്ന നേതാക്കൾ ചടങ്ങിനെ അഭിസംബോധന ചെയ്തു.