20/10/2024
ഹാൾ (Auditorium) നവീകരണം
----------------------------
എസ് എൻ ഡി പി യോഗം ശാഖാ നമ്പർ 646 ഇലഞ്ഞിമേൽ.
------------***---------
ക്വട്ടേഷൻ ഫോറം വിതരണം.
--------------
ബഹുമാന്യരേ,
നമ്മുടെ ശാഖയിൽ ഹാൾ നവീകരണവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. സാധനങ്ങൾ സംഘടന നേരിട്ട് ഇറക്കി നല്കി ജോലി പൂർത്തീകരണത്തിനായി "ലേബർ കോൺട്രാക്ട്" വ്യവസ്ഥകളാണ് ക്വട്ടേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിചയസമ്പന്നരുടെ ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷൻ ഫോറം 18/10/2024 മുതൽ 28/10/2024 വരെ എല്ലാ ദിവസവും വൈകിട്ട് 06.00 മണി മുതൽ 07.00 മണിവരെ ശാഖ കമ്മിറ്റി ആഫീസിൽ നിന്നും ആവശ്യാനുസരണം വിതരണം ചെയ്യുന്നതാണ്.
ക്വട്ടേഷനുമായി ബന്ധപ്പെട്ട് സംശയം ഉള്ളവർക്ക് ആയാത് നിവാരണം വരുത്തുവാൻ നിശ്ചിത തീയതിക്ക് മുമ്പേ അവസരം നല്കുന്നതാണ്.
ക്വട്ടേഷന് ആവശ്യമായ പ്രചാരണം നല്കുവാൻ ബഹുമാന്യശാഖാംഗങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
സെക്രട്ടറി.