15/08/2026
പൊതിച്ചോറ് വിതരണം
ബുധനൂർ വൈഎംസിഎയുടെ ഹംഗർ ഫ്രീ പ്രോജക്ടിന്റെ ഭാഗമായി പേരിശ്ശേരി ശാന്തിതീരം, പുലിയൂർ കാൽവറി എന്നിവിടങ്ങളിൽ പൊതിച്ചോറ് വിതരണം നടത്തി.
വൈഎംസിഎ പ്രസിഡണ്ട് ശ്രീ. വർഗ്ഗീസ് ഡാനിയേൽ, പ്രാർത്ഥനാ യോഗം കോർഡിനേറ്റർ ശ്രീ. ടി. പി. മാത്യു, ജോയിന്റ് സെക്രട്ടറി ശ്രീമതി ഓമന ജേക്കബ്, ട്രഷറർ ശ്രീ. ജേക്കബ് എബ്രഹാം, വൈഎംസിഎ അംഗം ഷാരോൺ സൈമൺ വർഗീസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വൈഎംസിഎ ഡയറക്ടർ ബോർഡ് അംഗവും ഹംഗർ ഫ്രീ പ്രോജക്ടിന്റെ കോർഡിനേറ്ററുമായ ശ്രീമതി ഷെറിൻ സാറാ സൈമൺ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.
പൊതിച്ചോറും ആവശ്യമായ സാമ്പത്തിക സഹായങ്ങളും നൽകി ഈ സ്നേഹപദ്ധതിയോട് സഹകരിച്ച എല്ലാ നല്ലവരായ വ്യക്തിത്വങ്ങൾക്കും ബുധനൂർ വൈഎംസിഎയുടെ പേരിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.
നിങ്ങളുടെ ഒരു പൊതിച്ചോറ്… ഒരാളുടെ വിശപ്പ് അകറ്റുന്ന സ്നേഹത്തിന്റെ കൈത്താങ്ങാണ്.