Sevabharathi Pandanad

Sevabharathi Pandanad “സേവാ ഹി പരമോ ധർമ്മ”

15/05/2026
അടിച്ചിക്കാവ് ദേവീക്ഷേത്രത്തിലെ 101 കലം വഴിപാട് ഘോഷയാത്രയോടു അനുബന്ധിച്ച് ശ്രീദുർഗ്ഗാഗ്രാമസേവാ സമിതിയുടെയും സേവാഭാരതിയുട...
23/03/2026

അടിച്ചിക്കാവ് ദേവീക്ഷേത്രത്തിലെ 101 കലം വഴിപാട് ഘോഷയാത്രയോടു അനുബന്ധിച്ച് ശ്രീദുർഗ്ഗാഗ്രാമസേവാ സമിതിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തിൽ കുടിവെള്ള വിതരണം നടന്നു

അടിച്ചിക്കാവ് ദേവീക്ഷേത്രത്തിലെ 101 കലം വഴിപാട് ഘോഷയാത്രയോടു അനുബന്ധിച്ച് പാണ്ടനാട് സേവാഭാരതിയുടെ നേതൃത്വത്തിൽ കുടിവെള്ള...
23/03/2026

അടിച്ചിക്കാവ് ദേവീക്ഷേത്രത്തിലെ 101 കലം വഴിപാട് ഘോഷയാത്രയോടു അനുബന്ധിച്ച് പാണ്ടനാട് സേവാഭാരതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടന്നു

*മാനവ സേവാ മാധവ സേവാ*തൃക്കണ്ണപുരം സേവാ സമിതി ചികിത്സ സഹായവും ഓണക്കൊടിയും നൽകി.സ്കൂട്ടറിൽ സഞ്ചരിക്കവേ നായയുടെ അക്രമത്തിൽ ...
07/09/2025

*മാനവ സേവാ മാധവ സേവാ*

തൃക്കണ്ണപുരം സേവാ സമിതി ചികിത്സ സഹായവും ഓണക്കൊടിയും നൽകി.

സ്കൂട്ടറിൽ സഞ്ചരിക്കവേ നായയുടെ അക്രമത്തിൽ നിയന്ത്രണം നഷ്ടപെട്ട് സ്കൂട്ടർ അപകടത്തിൽ പെട്ട് കാലിന് ഗുരുതരമായി പരിക്ക്പറ്റിയ കിഴ് വന്മഴി കടയ്‌ക്കേത് വീട്ടിൽ ടിജോതോമസിന്
അപകടം ശേഷം ശസ്ത്രക്രിയ നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജിൽ അവശ്യമായ എല്ലാ സഹായവും സേവാ സമിതി പ്രവർത്തകർ ചെയ്തു. ഇന്ന് ഓണക്കോടിയും തുടർചികിത്സക്ക് അവശ്യമായ സാമ്പത്തിക സഹായവും നല്കി. രാഷ്രീയ സ്വയംസേവക സംഘം ജില്ല ബൗദ്ധിക്ക് പ്രമുഖ് ആർ രാജീവ്‌, ഖണ്ഡ് കാര്യവാഹ് ഗോവിന്ദ്, മണ്ഡൽ കാര്യവാഹ് എസ് സജിത്ത് ആർ വിഘ്‌നേഷ്, മനോജ്‌, പി ആർ അനിൽ, സന്തോഷ്‌, പി ജി സുജിത്ത്, പ്രശാന്ത് എന്നിവർ പങ്കെടുത്തു

അണ്ടർ 14 കായിക മേളയിൽ സംസ്ഥാന തലത്തിൽ  ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ ( സ്വർണ്ണ മെഡൽ )  കീഴ്‌വന്മഴി പ്ലാക്കീഴിൽ വീട്ട...
22/08/2025

അണ്ടർ 14 കായിക മേളയിൽ സംസ്ഥാന തലത്തിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ ( സ്വർണ്ണ മെഡൽ ) കീഴ്‌വന്മഴി പ്ലാക്കീഴിൽ വീട്ടിൽ ഉദയന്റേയും, രജിതയുടേയും മകൻ അബിക്ക് രാഷ്ട്രീയ സ്വയംസേവക സംഘം മിത്രമഠംശാഖയുടെ അനുമോദനം മണ്ഡൽ കാര്യവാഹക് എസ് സജിത്ത് ,വിദ്യാർത്ഥിപ്രമുഖ് ഗൗരിശങ്കർ, മിലൻ പ്രമുഖ് അനന്തു,ക്ഷേത്ര സംരക്ഷണസമിതിശ്രീകുളങ്ങരതൃക്കയിൽ ക്ഷേത്രം സെക്രട്ടറി രഞ്ചിത്ത് മാഷ്, വി ജി മനേഷ് എന്നിവർ ചേർന്ന് നല്കി.
പാണ്ടനാട് svhss ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്.

പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കൃഷ്ണപ്രിയ ബാലാശ്രമത്തിൻ്റെ പ്രവർത്തനം രണ്ടാം ഘട്...
14/05/2025

പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കൃഷ്ണപ്രിയ ബാലാശ്രമത്തിൻ്റെ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പകൽവീട്, വയോജന സംരക്ഷണ കേന്ദ്രം, പാലിയേറ്റീവ് കെയർ പ്രവർത്തനം, തൊഴിൽ നൈപുണ്യവികസനകേന്ദ്രം, സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി തൊഴിൽ സംരഭങ്ങൾ പരിശീലിപ്പിക്കുക, കായിക പഠനകേന്ദ്രം എന്നിവ ഉൾപ്പെടുന്ന "നരേന്ദ്രം" പദ്ധതിക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ദക്ഷിണ പ്രാന്തപ്രചാരക് മാന്യ എസ് സുദർശൻജി ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം നമ്മുടെ ദർശന ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമാണെന്നും അതിൻ്റെ സാരം നമ്മുടെ ജീവിതം മറ്റുള്ളവരുടെ നന്മക്ക് വേണ്ടി സമർപ്പിക്കുക എന്നതാ ണെന്നും അത് തന്നെയാണ് സംഘപ്രവർത്തനം എന്നും പറയുകയുണ്ടായി നരേന്ദ്രം പദ്ധതി അത്തരത്തിൽ ഒരു കാഴ്ചപാടാണ് നാടിൻ്റെ സാമൂഹിക,സംസ്കാരിക, സാമ്പത്തിക ഉന്നതിയാണ് ലക്ഷ്യം അതിനെ നാം എല്ലാവരും എൻ്റെ കാര്യം ആണെന്ന ചിന്തയിൽ ഈ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് പ്രവർത്തിക്കണമെന്നും പറഞ്ഞു. സംഘത്തിൻ്റെ നൂറാം ജന്മദിന വർഷമായ 2025 ൽ തന്നെ പദ്ധതി പൂർത്തിയാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

കാടുവെട്ടൂർ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച്  സേവാഭാരതിയുടെ മെഡിക്കൽ ഹെല്പ് ഡസ്ക്  റവ: ഫാദർ   പി.ജി മാത്യൂസ് ഭദ്രദീപം ക...
26/03/2025

കാടുവെട്ടൂർ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സേവാഭാരതിയുടെ മെഡിക്കൽ ഹെല്പ് ഡസ്ക് റവ: ഫാദർ പി.ജി മാത്യൂസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കാടുവെട്ടൂർ പള്ളി ഭരണ സമിതി അംഗങ്ങൾ ആയ ജിജി കാടുവെട്ടൂർ, ഷൈൻ കാടുവെട്ടൂർ എന്നിവർ പങ്കെടുത്തു. ഡോ.അഞ്ജലി കർത്താ പാലിയേറ്റിവ് സ്റ്റാഫുകളായ ലതാ ഷാജൻ, സത്യപാലൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി വാർഡ് മെമ്പർ വിജയകുമാർ മൂത്തേടത്, എം.വി ഗോപകുമാർ, ബി.കൃഷ്ണ കുമാർ, ജയകുമാർ ബി, കൃഷ്ണകുമാർ കൃഷ്ണവേണി, എൻ ശ്യാം , കിരൺ കുമാർ,സജിത്ത് മംഗലത്ത്, അഭിജിത് എന്നിവർ നേതൃത്വം നൽകി.തീർത്ഥാടകർക്ക് ദാഹ ജലവിതരണവും നടന്നു..

01/03/2025

പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമം പെയിൻആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഏറ്റവും കൂടുതൽ ഫോൺ കോൾ വരുന്നത് ബെഡ് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ കയ്യിൽ സ്റ്റോക്ക് കുറവുള്ളതും കിടപ്പുരോഗികൾക്ക് കിടക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ബെഡിന്റെ കുറവ് തന്നെയാണ് ഇങ്ങനെ ഒരു ആവശ്യം ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം വി ഗോപകുമാറിനോട് പറയുകയും അദ്ദേഹം പറഞ്ഞത് അനുസരിച്ച് ചേർത്തലയിലുള്ള അരുൺ പണിക്കർ ബാലാശ്രമത്തിലേക്ക് ഒരു ബെഡ് സംഭാവന ചെയ്യുകയുണ്ടായി അദ്ദേഹത്തിന് എല്ലാവിധ നന്ദിയും കൃഷ്ണപ്രിയ ബാലാശ്രമത്തിന്റെ പേരിൽ പേരിൽ അറിയിച്ചുകൊള്ളുന്നു പാലിയേറ്റീവ് യൂണിറ്റ് കൺവീനർ കെ എൻ പുരുഷോത്തമൻ എം വി ഗോപകുമാർ സെക്രട്ടറി വിജി മനോഹരൻ ട്രഷറർ എൻ ശ്യാം ജോയിൻ സെക്രട്ടറി അജിത് കുമാർ രക്ഷാധികാരി ടി സി സുരേന്ദ്രൻ വാർഡൻമാരായ രാജേഷ് എന്നിവർ പങ്കെടുത്തു

അടിച്ചിക്കാവ് ശാഖയുടെ സേവാനിധി ശേഖരണം ശ്രീഅടിച്ചിക്കാവ് ദേവി ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.എം ഗോപിനാഥനായരിൽ നിന്ന് ജില്ല...
23/02/2025

അടിച്ചിക്കാവ് ശാഖയുടെ സേവാനിധി ശേഖരണം ശ്രീഅടിച്ചിക്കാവ് ദേവി ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.എം ഗോപിനാഥനായരിൽ നിന്ന് ജില്ലാ ബൗദ്ധിക്ശിക്ഷൺ പ്രമുഖ് ആർ. രാജീവ് ഏറ്റുവാങ്ങുന്നു.

Address

Chengannur
689506

Alerts

Be the first to know and let us send you an email when Sevabharathi Pandanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Pandanad:

Share