Kollakadavu Cultural Society

Kollakadavu Cultural Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kollakadavu Cultural Society, Community Organization, kollakadavu, Chengannur.

സ്വാതന്ത്രദിനത്തിന്റെ ഭാഗമായി കൊല്ലകടവ് കൾച്ചറൽ സൊസൈറ്റിയുടെ ഓഫീസിൽ പതാക ഉയർത്തൽ ചടങ്ങ്.
15/08/2024

സ്വാതന്ത്രദിനത്തിന്റെ ഭാഗമായി കൊല്ലകടവ് കൾച്ചറൽ സൊസൈറ്റിയുടെ ഓഫീസിൽ പതാക ഉയർത്തൽ ചടങ്ങ്.

വളരെ ദുഃഖകരമായ ഒരു വാർത്തയുമായാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. വേർപാട് എന്നു പറയുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് നൽ...
19/06/2023

വളരെ ദുഃഖകരമായ ഒരു വാർത്തയുമായാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. വേർപാട് എന്നു പറയുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് നൽകുന്നത്. മരണത്തോടുകൂടിയുള്ള വേർപാട് അതിലും എത്രയോ വിഷമം നിറഞ്ഞ വസ്തുതയാണ്. കൊല്ലകടവ് കൾച്ചറൽ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്ന അഡ്വക്കേറ്റ് സുമിത് പ്രസാദ് മരണപ്പെട്ട വിവരം നമുക്കാകെ വലിയ വിഷമം തന്നെയാണ് നൽകുന്നത്. നിഷ്കളങ്കമായ പുഞ്ചിരിയും സൗമ്യത നിറഞ്ഞ പെരുമാറ്റവും കൊണ്ട് ആരുടെ ഹൃദയത്തിലും പെട്ടെന്നു തന്നെ ഇടം പിടിയ്ക്കുന്ന പ്രകൃതക്കാരനായ സുമിത്തിന്റെ മരണം തട്ടിയെടുത്തു എന്നത് അവിശ്വസനീയമായ വാർത്ത തന്നെയാണ്. എങ്കിലും യാഥാർഥ്യത്തോട് നമുക്കു പൊരുത്തപ്പെടേണ്ടിയിരിയ്ക്കുന്നു. തിരിച്ചു വരാൻ കഴിയാത്ത അദ്ദേഹത്തിന്റെ യാത്രയിലൂടെ നമുക്കു നഷ്ടമായിരിയ്ക്കുന്നത് നമ്മുടെ സഹോദരൻ തന്നെയാണ്. സൗഹൃദങ്ങൾക്കും സജീവ ചർച്ചകൾക്കും ഏറെ ആവേശത്തോടെ പ്രാധാന്യം നൽകിയ നിഷ്കളങ്ക വ്യക്തിത്വമാണ് വിട ചൊല്ലി പിരിഞ്ഞത്.
നമ്മുടെ പ്രിയ സുഹൃത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി നമുക്കു പ്രാർത്ഥിയ്ക്കാം. അതോടൊപ്പം ദുഃഖിതരായ കുടുംബാംഗങ്ങൾക്ക്‌ ഈ നിമിഷങ്ങളെ അതിജീവിയ്ക്കുവാൻ കഴിയട്ടെ എന്നും പ്രത്യാശിയ്ക്കാം.🙏

ചെറിയനാട് പഞ്ചായത്തു മേളയിൽ ഓവറോൾ ചമ്പ്യാന്മാരായി കൊല്ലകടവിന്റെ അഭിമാനം വാനോളം ഉയർത്തിയ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്...
20/11/2022

ചെറിയനാട് പഞ്ചായത്തു മേളയിൽ ഓവറോൾ ചമ്പ്യാന്മാരായി കൊല്ലകടവിന്റെ അഭിമാനം വാനോളം ഉയർത്തിയ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് KCS ന്റെ ഓഫിസിൽ സ്വീകരണം നൽകി സ്നേഹോപഹാരം കൈമാറുന്നു..

കൊല്ലകടവ് കൾച്ചറൽ സൊസൈറ്റിയെ ഇനി ഇവർ നയിക്കും..
07/11/2022

കൊല്ലകടവ് കൾച്ചറൽ സൊസൈറ്റിയെ ഇനി ഇവർ നയിക്കും..

Address

Kollakadavu
Chengannur
690509

Website

Alerts

Be the first to know and let us send you an email when Kollakadavu Cultural Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share