Changaramkulam Pravasi Koottayma

Call Directions Website Contact the organization

Changaramkulam Pravasi Koottayma An association for the welfare of pravasis at Changaramkulam

നാടിന്റെ അഭിമാനമായ താമറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായ ഫെമിന...
22/09/2026

നാടിന്റെ അഭിമാനമായ താമറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയുടെ നിർമ്മാതാക്കളെ പ്രതിനിധീകരിച്ച് രാഷ്ട്രപതിയിൽ നിന്ന് രജത കമൽ പുരസ്കാരം ഏറ്റുവാങ്ങിയ താമറിന് അഭിനന്ദനങ്ങൾ.

#താമർ #ഫെമിനിച്ചിഫാത്തിമ #ദേശീയചലച്ചിത്രപുരസ്കാരം #രജതകമൽ #മലയാളസിനിമ #ചങ്ങരംകുളം

നാടിന്റെ നന്മയും സ്നേഹവും ഒരുമയും ഓർമ്മിപ്പിച്ച് വീണ്ടും ഒരു പൊന്നോണം കൂടി… 🌼എല്ലാ മനസ്സുകളിലും സന്തോഷവും എല്ലാ കുടുംബങ്...
25/08/2026

നാടിന്റെ നന്മയും സ്നേഹവും ഒരുമയും ഓർമ്മിപ്പിച്ച് വീണ്ടും ഒരു പൊന്നോണം കൂടി… 🌼

എല്ലാ മനസ്സുകളിലും സന്തോഷവും എല്ലാ കുടുംബങ്ങളിലും സമാധാനവും സമൃദ്ധിയും നിറയട്ടെ.

ഏവർക്കും ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼

#ഓണാശംസകൾ #ഓണം2026

🇮🇳 സ്വാതന്ത്ര്യത്തിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ട്…നമുക്ക് ഇന്ന് അഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കിയ ഒരുപാട് ...
14/08/2026

🇮🇳 സ്വാതന്ത്ര്യത്തിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ട്…

നമുക്ക് ഇന്ന് അഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കിയ ഒരുപാട് പേരുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും നന്ദിയോടെ ഓർക്കാം. ❤️

വ്യത്യാസങ്ങൾക്കപ്പുറം ഒരുമയോടെ, പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും, നമ്മുടെ നാടിന്റെ നല്ലൊരു നാളേക്കായി ഒരുമിച്ച് മുന്നോട്ട് പോകാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳

Happy Independence Day!
Jai Hind! 🇮🇳

#സ്വാതന്ത്ര്യദിനം #സ്വാതന്ത്ര്യദിനാശംസകൾ

പ്രിയരേ..ചങ്ങരംകുളം പ്രവാസി കൂട്ടായ്മ മെമ്പർമാരുടെ   SSLC, പ്ലസ് 2 പരീക്ഷകളിൽ വിജയിച്ച മക്കളെ 01 ഓഗസ്റ്റ് 2026 ഉച്ചക്ക് ...
29/07/2026

പ്രിയരേ..

ചങ്ങരംകുളം പ്രവാസി കൂട്ടായ്മ മെമ്പർമാരുടെ SSLC, പ്ലസ് 2 പരീക്ഷകളിൽ വിജയിച്ച മക്കളെ 01 ഓഗസ്റ്റ് 2026 ഉച്ചക്ക് 3:30 PM നു ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ വെച്ച് ആദരിക്കുന്നു. എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ഇന്നത്തെ സാഹചര്യത്തിൽ നിർമിത ബുദ്ധി (Artificial Intelligence - AI) യുടെ പ്രാധാന്യം എന്താണെന്ന് നമുക്ക് പലർക്കും അറിയാം. നമ്മുടെ മക്കൾക്ക് അല്ലെങ്കിൽ നമുക്ക് തന്നെ ഉണ്ടായേക്കാവുന്ന പല സംശയങ്ങളും ഈ വിഷയത്തിൽ ഉണ്ടാകാം. അവ ദൂരീകരിക്കാനും മക്കൾക്ക് ഭാവിയിൽ ഉപകാരമായേക്കാവുന്ന പല കാര്യങ്ങളും ചർച്ച ചെയ്യാനുള്ള ഒരു വേദി നാം ഒരുക്കാൻ ശ്രമിക്കുന്നു.

*അജ്മാൻ യൂണിവേഴ്സിറ്റിയിലെ സീനിയർ ഫാക്കൽറ്റി ആയ ഡോക്ടർ മുജീബ് റഹ്മാൻ നമ്മുടെ മക്കളോട് സംവദിക്കുന്നു.* യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ ഫാക്കൽറ്റി അംഗമായ ഡോ. മുജീബ് റഹ്മാൻ കെ. കെ., ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, മെഡിക്കൽ ഇമേജിംഗ്, ഇന്റലിജന്റ് ഹെൽത്ത്‌കെയർ സിസ്റ്റങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണം നടത്തുന്ന പ്രമുഖ അക്കാദമിക് ഗവേഷകനാണ്. 30-ലധികം അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രമുഖ ശാസ്ത്ര ജേർണലുകളുടെ റിവ്യൂവറായും പ്രവർത്തിക്കുന്നു.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ മക്കളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നും എല്ലാ കുടുംബാംഗങ്ങളോടും ഉണർത്തുന്നു.

അത് പോലെ നമ്മുടെ പരിപാടിയിലെ മുഖ്യാതിഥിയായി എത്തുന്നത് നമ്മുടെ ചങ്ങരംകുളത്തിന്റെ അഭിമാനമായ ശ്രീ താമർ കെ വി ആണ്. *ആയിരത്തി ഒന്ന് നുണകൾ*, *സർക്കീട്ട്* എന്നീ സിനിമകളുടെ സംവിധായകനും *ഫെമിനിച്ചി ഫാത്തിമ* യുടെ നിർമാതാവുമായ അദ്ദേഹം നമുക്കേവർക്കും ഇതിനോടകം സുപരിചിതനുമാണ്.

മറ്റു വിശിഷ്യ വ്യക്തികളും നമ്മുടെ പരിപാടിയെ ഹൃദ്യമാക്കാൻ നമ്മോട് കൂടെയുണ്ടാകും. നാട്ടിലുള്ള എല്ലാ മെമ്പർമാരും പങ്കെടുക്കണം എന്നും സംഘാടനത്തിൽ കൂടെയുണ്ടാകണമെന്നും അത് പോലെ നമ്മുടെ മക്കളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്നും ഒരിക്കൽ കൂടെ ഓർമിപ്പിച്ച് കൊണ്ട്..

നന്ദി
*പ്രവർത്തക സമിതി*
*ചങ്ങരംകുളം പ്രവാസി കൂട്ടായ്മ*

കണ്ണീർ പ്രണാമം... മലയാളത്തിന്റെ പ്രിയപ്പെട്ട സലിം കുമാറിന് വിട! ദശാബ്ദങ്ങളായി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും...
06/06/2026

കണ്ണീർ പ്രണാമം...

മലയാളത്തിന്റെ പ്രിയപ്പെട്ട സലിം കുമാറിന് വിട!

ദശാബ്ദങ്ങളായി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ വലിയ കലാകാരൻ ഇനി ഓർമ്മ. വെള്ളിത്തിരയിലെ പകരക്കാരനില്ലാത്ത പ്രതിഭയ്ക്ക് ആദരാഞ്ജലികൾ. നിങ്ങളുടെ ചിരിയും കഥാപാത്രങ്ങളും എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും.

Eid Mubarak
26/05/2026

Eid Mubarak

🌙✨ ഈദ് മുബാറക് ✨🌙ചങ്ങരംകുളം പ്രവാസി കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഈദ് ആൽ ഫിത്തർ ആശംസകൾ 🤍ഏവരുടെയും ...
19/03/2026

🌙✨ ഈദ് മുബാറക് ✨🌙

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഈദ് ആൽ ഫിത്തർ ആശംസകൾ 🤍

ഏവരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള സ്നേഹനിമിഷങ്ങൾ കൂടുതൽ മനോഹരമായി തീരട്ടെ..
�ദൂരെയായിരുന്നാലും, നമ്മൾ പ്രവാസികളെ ഒന്നിപ്പിക്കുന്നത് നമ്മുടെ മനസ്സും നാട്ടിനോടുള്ള സ്നേഹവുമാണ്. എല്ലാവർക്കും സമൃദ്ധിയും ആരോഗ്യവും അനുഗ്രഹങ്ങളും നിറഞ്ഞ ഈദ് ആശംസകൾ ഒരിക്കൽ കൂടി നേരുന്നു.

🌙 Eid Mubarak to all! 🌙



fans

*Heartiest Congratulations to our advisory board member Dr. Said Mohamed Al Taqwa on being conferred the honorary Doctor...
09/02/2026

*Heartiest Congratulations to our advisory board member Dr. Said Mohamed Al Taqwa on being conferred the honorary Doctorate.*

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗവും അൽ തക് വാ ഗ്രൂപ്പ് ചെയർമാനുമായ *ശ്രീ. സൈദ് മുഹമ്മദ് അൽ തക് വയെ* യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ഫ്രാൻസ് (European International University, France) ആദരപൂർവ്വം *ഹോണററി ഡോക്ടറേറ്റ്* *(Honorary Doctorate)* നൽകി ആദരിച്ചു.

അദ്ദേഹത്തിന്റെ മേഖലയിൽ വർഷങ്ങളായി നടത്തിയ മികച്ച സേവനങ്ങൾക്കും സാമൂഹിക, വിദ്യാഭ്യാസ, പൊതുപ്രവർത്തന രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾക്കും ഉള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകപ്പെട്ടിരിക്കുന്നത്.

പ്രവാസി സമൂഹത്തിനും പ്രത്യേകിച്ച് ചങ്ങരംകുളം പ്രവാസി കൂട്ടായ്മയ്ക്കും അഭിമാനകരമായ ഈ നേട്ടത്തിൽ, സംഘടനയുടെ ഉപദേശക സമിതി അംഗമായ ഡോക്ടർ സൈദ് മുഹമ്മദ് അൽ തക് വയെ ചങ്ങരംകുളം പ്രവാസി കൂട്ടായ്മ കുടുംബാംഗങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഇത്തരം അന്താരാഷ്ട്ര അംഗീകാരങ്ങൾ പ്രവാസി സമൂഹത്തിന് പ്രചോദനമാകുന്നതോടൊപ്പം യുവതലമുറയ്ക്ക് മാതൃകയും ആണ്.

ഇനിയും അനേകം നേട്ടങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ എന്നും, ആരോഗ്യവും ദീർഘായുസും സഹിതം സമൂഹത്തിനും പ്രവാസി സമൂഹത്തിനും കൂടുതൽ പ്രചോദനമാകുന്ന പ്രവർത്തനങ്ങൾ തുടരാൻ കഴിയട്ടെ എന്നും ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ആശംസിക്കുന്നു.

*പ്രവർത്തക സമിതി*
*ചങ്ങരംകുളം പ്രവാസി കൂട്ടായ്മ*










Proud to be an Indian. Grateful for our Constitution and the freedom it guarantees.Happy Republic Day! 🇮🇳
26/01/2026

Proud to be an Indian. Grateful for our Constitution and the freedom it guarantees.
Happy Republic Day! 🇮🇳

Merry Christmas
25/12/2025

Merry Christmas

Address

Calicut Trichur Highway
Changaramkulam

Alerts

Be the first to know and let us send you an email when Changaramkulam Pravasi Koottayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Changaramkulam Pravasi Koottayma:

Shortcuts

Share