Nair Service Society

  • Home
  • Nair Service Society

Nair Service Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nair Service Society, .

കേരളത്തിലെ നായർ സമുദായത്തിന്റെ ഉന്നമനത്തിനായി 1914 ഒക്ടോബർ 31-ൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ രൂപീകൃതമായ സാമൂഹിക സംഘടനയാണ് നായർ സർവീസ് സൊസൈറ്റി (NSS). കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുന്നയിലാണ് ഇതിന്റെ ആസ്ഥാനം.

19/08/2026
*എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ വൈവാഹിക സംഗമം നടത്തി*വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി ...
19/08/2026

*എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ വൈവാഹിക സംഗമം നടത്തി*

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി *മംഗല്യവേദി* എന്ന പേരിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ മംഗല്യ വേദിയിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡൻ്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന യുവതീ-യുവാക്കളുടെ രക്ഷകർത്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. അനുയോജ്യരായ വധു വരന്മാരെ കണ്ടെത്താൻ സംഗമം സഹായകരമായതായി പങ്കെടുത്തവർ അറിയിച്ചു.
ഇടനിലക്കാരില്ലാതെ വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുണപ്രദമാകുന്ന ഈ പ്രോഗ്രാം തുടർ പ്രവർത്തനമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ പി എൻ രാധാകൃഷ്ണൻ ,യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, ശ്രീകലാ ദിലീപ്, ജയ രാജശേഖരൻ,ശോഭ കുമാരി, സി എൻ ഓമന, രമ്യ ശിവദാസ്, സിന്ധു അനിൽകുമാർ, ശ്രീലേഖ ഷാജി, അഡ്വ കെ ശ്രീകല, എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.

രാമായണ മാസാചരണം സംഘടിപ്പിച്ചുചടയമംഗലം: ചടയമംഗലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു...
19/08/2026

രാമായണ മാസാചരണം സംഘടിപ്പിച്ചു

ചടയമംഗലം: ചടയമംഗലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു. താലൂക്കിലെ വിവിധ കരയോഗങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രാമായണ പാരായണ മത്സരം, പാരായണ പ്രശ്നോത്തരി, ആത്മീയ അവബോധന ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

എച്ച്.ആർ. സെൽ കോഡിനേറ്റർ മുരളീധരൻ നായർ അധ്യക്ഷത വഹിച്ച യോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. ചിതറ എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി സി. ജയപ്രകാശ് സ്വാഗതം ആശംസിച്ചു.

താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ, താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ വി. വിപിൻകുമാർ എന്നിവർ സംസാരിച്ചു. വിവിധ കരയോഗങ്ങളിലെ ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ, വനിതാ സ്വയംസഹായ സംഘം ഭാരവാഹികൾ, ബാലസമാജം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പാരായണ മത്സരത്തിൽ തീർത്ഥ സതീഷ് ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി രണ്ടാം സ്ഥാനവും ശ്രീനന്ദ് മൂന്നാം സ്ഥാനവും നേടി.

പാരായണ പ്രശ്നോത്തരി മത്സരത്തിൽ നക്ഷത്ര എം ഒന്നാം സ്ഥാനം നേടി. തീർത്ഥ എസ്. നായരും ശ്രീലക്ഷ്മിയും രണ്ടാം സ്ഥാനം പങ്കിട്ടു.

രാമായണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും ആവേശവും ശ്രദ്ധേയമായി.

ഓണത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് എൻഎസ്എസ് വനിതാ യൂണിയന്റെയും സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഓണം എക്...
18/08/2026

ഓണത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് എൻഎസ്എസ് വനിതാ യൂണിയന്റെയും സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഓണം എക്സ്പോ വിപണനമേള മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിനീഷ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ അധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, സെക്രട്ടറി അനിതാ ശങ്കർ, ഖജാൻജി വത്സല ശ്രീകുമാർ, വൈസ് പ്രസിഡന്റ് രാജേശ്വരി ടീച്ചർ, ജോയിന്റ് സെക്രട്ടറി വത്സല പ്രഭാകർ, യൂണിയൻ ഭാരവാഹികളായ വി നളിനി, എസ് സ്മിത, സുനിത ശിവദാസ്, സുധ വിജയകുമാർ, സിന്ധു രമേഷ്, ജയന്തി മധുസൂദനൻ,പി സന്തോഷ് കുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, ആർ ബാബു സുരേഷ്, സി വിപിന ചന്ദ്രൻ, പി പി ദിനേശ് കുമാർ, എം വത്സകുമാർ എന്നിവർ പ്രസംഗിച്ചു

🧡രാമായണ മാസാചരണം🧡           തിരുവല്ല താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി യൂണ...
17/08/2026

🧡രാമായണ മാസാചരണം🧡
തിരുവല്ല താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി യൂണിയന്റെ പരിധിയിലെ കരയോഗങ്ങളിലെ വിദ്യാർത്ഥികളയും വനിതകളേയും പങ്കെടുപ്പിച്ചു കൊണ്ട് രാമായണ പാരയണ മൽസരവും രാമായണ പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. യൂണിയൻ ആസിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ശ്രീ. ആർ. മോഹൻ കുമാർ നിർവ്വഹിച്ചു. യൂണിയൻ വൈ.പ്രസിഡന്റ് കെ.കെ.നാരായണൻ നായർ യൂണിയൻ സെക്രട്ടറി വി.ആർ. സുനിൽ യൂണിയൻ ഭരണ സമിതി അംഗങ്ങളായ കെ.എൻ. അശോക് കുമാർ , റ്റി.ആർ. വിനോദ് കുമാർ , ജെ.ജയകൃഷ്ണൻ ഇൻസ്പെക്ടർ റ്റി.ജി. അനിൽകുമാർ എന്നിവർ നേതൃത്വം നല്കി യൂണിയനിലെ കരയോഗങ്ങളിൽ നിന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളും വനിതകളും പങ്കെടുത്തു.

ചേർത്തല താലൂക്കിലെ പട്ടണക്കാട് NSS കരയോഗത്തിൻ്റെ നവതി ആഘോഷ സമാപന സമ്മേളനം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്ക...
17/08/2026

ചേർത്തല താലൂക്കിലെ പട്ടണക്കാട് NSS കരയോഗത്തിൻ്റെ നവതി ആഘോഷ സമാപന സമ്മേളനം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തിൽ നവതി സ്മരണികയുടെ പ്രകാശന കർമ്മവും നിർവ്വഹിച്ചു.

ബി. ഗോപകുമാർ എൻ.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റായി ബി. ഗോപകുമാ...
17/08/2026

ബി. ഗോപകുമാർ എൻ.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ്

എൻ.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റായി ബി. ഗോപകുമാറിനെ ഐക്യകണ്ഠേന രണ്ടാംവട്ടവും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി പി. മധു (പള്ളിക്കത്തോട്), ട്രഷററായി എസ്. ജയചന്ദ്രൻ (മണർകാട്) എന്നിവരെയും താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പൊതുയോഗം തിരഞ്ഞെടുത്തു.

മൂന്നു വർഷമാണ് ഭരണസമിതിയുടെ കാലാവധി.

എൻ.എസ്.എസ്. പ്രതിനിധിസഭാംഗമായ ബി. ഗോപകുമാർ കോട്ടയം നഗരസഭാ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡംഗം, തിരുനക്കര മഹാദേവ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം. ബി. അനിൽകുമാർ, കെ. ആർ. ഗോപകുമാർ, കെ. എം. ശശിധരൻനായർ, ആർ. കൃഷ്ണകുമാർ, സുധ എം. നായർ, എസ്. മോഹൻകുമാർ, ഡോ. ആർ. ശിവപ്രകാശ്, എസ്. അനിൽകുമാർ, എം. ബി. ശ്രീകുമാർ, ബി. ശശികുമാർ, അഡ്വ. എം. ഗോപാലകൃഷ്ണൻ, വി. ജി. ബിനു എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.

മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി കെ. എൻ. സുരേഷ്കുമാർ ഇലക്ഷൻ ഓഫീസറായിരുന്നു.

Address


Website

Alerts

Be the first to know and let us send you an email when Nair Service Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Non Profit Organization?

Share