15/07/2026
ഗണക മഹാസഭയുടെ സംസാരിക്കുന്ന തെളിവുകൾ!
ഇൻഡ്യൻ കമ്പനീസ് ആക്ടിൽ സെക്ഷൻ 8 പ്രകാരം നോൺ ട്രേഡിംഗ് കമ്പനിയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് കേരള ഗണക മഹാസഭ രജി.നം. 1/1119. ഇത് രജിസ്റ്റർ ചെയ്യപ്പെട്ടത് 21/08/1943 ലാണ് (അതായത് മലയാള വർഷം 1119 ചിങ്ങം 5 ന്). കമ്പനീസ് ആക്ടിനു കീഴിൽ ഇതിന്റെ CIN No. U91990KL1943GAT001195 ആണ്.
സെക്ഷൻ 8 കമ്പനിയുടെ വിവരങ്ങൾ താഴെ പറയുന്നു :-
A Section 8 Company under the Companies Act, 2013, is a legal structure for non-profit organizations focused on promoting commerce, art, science, education, charity, or social welfare. All profits must be reinvested into the organization's goals, and paying dividends to members is strictly prohibited.
No Minimum Capital: There is no requirement for minimum paid-up share capital.
Limited Liability: Members enjoy limited liability.
Omission of "Limited": The Central Government grants a license allowing these companies to omit the words "Limited" or "Private Limited" from their names.
Credibility: Being incorporated under the Companies Act, 2013 provides higher legal credibility with donors, investors, and regulatory bodies compared to standard societies or trusts.
Tax Exemptions: They are eligible to apply for income tax exemptions under Sections 12A and 80G of the Income Tax Act.
Objective: The entity must prove its primary objective is the promotion of art, science, education, charity, environment protection, or religion.
ഈ മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടാണ് 2017 ൽ പുനഃസംഘടനയ്ക്കു ശേഷം ഈ പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നത്.
Ministry of Corporate Affairs (MCA) യിൽ ഒരു കമ്പനിക്കുമേൽ രജിസ്ട്രാർ ഓഫ് കമ്പനീസിനുള്ള അധികാരമാണ് സ്റ്റേറ്റിൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കുമേൽ നോൺ ട്രേഡിംഗ് കമ്പനി രജിസ്ട്രാർക്ക് ഉള്ളത്. ആ രജിസ്ട്രാർ നൽകിയ കത്തിന്റെ പകർപ്പാണ് ഇതിലെ അറ്റാച്മെന്റ് 1. അതിന്റെ നോട്ടറി അറ്റെസ്റ്റെഡ് ഇംഗ്ളീഷ് പരിഭാഷാ വേർഷനാണ് അറ്റാച്മെന്റ് 2 ആയി ഇവിടെ നൽകിയിരിക്കുന്നത് (ഇതൊന്നും ഒരു ഫാബ്രിക്കേറ്റഡ് വ്യാജ രേഖയല്ല, അംഗീകൃത, ഔദ്യോഗിക, ആധികാരിക രേഖയാണ്).
അതിൽ പറയുന്നത് ശ്രദ്ധിക്കൂ. കേരള ഗണക മഹാസഭയുടെ 2016-17 സാമ്പത്തിക വർഷത്തെ റിട്ടേൺസ് നിയമാനുസൃതമായ 400 രൂപ ഫീസ് ഈടാക്കി ഫയൽ ചെയ്തിരിക്കുന്നു എന്നും സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഉത്തരവിൻ പടി കമ്പനിയുടെ രജിസ്ട്റേഷൻ ക്രമപ്പെടുത്തിയിരിക്കുന്നു എന്നുമാണ്. ഇതൊരു വ്യാജ (കൃത്രിമമായി സൃഷ്ടിച്ച) രേഖയൊന്നുമല്ലെന്ന് ഏവർക്കും ബോദ്ധ്യമാണല്ലോ (അങ്ങനെ കരുതുന്നവർക്ക് അത് പരിശോധിക്കാവുന്നതാണ്)? അതായത് 2016-17 വരെയുള്ള ഗണക മഹാസഭയെന്ന കമ്പനിയുടെ രജിസ്ട്രേഷൻ അതുവരെയുള്ള വാർഷിക റിട്ടേണുകൾ സമർപ്പിച്ചും ഫീസ് ഒടുക്കിയും ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാണ്. ഫീസും ഉത്തരവിൻ പ്രകാരമുള്ള ഫൈനും ഒടുക്കിയ രസീത് (TR5) അറ്റാച്മെന്റ് 3 ആയി നൽകുന്നു.
ഇത്രയും വ്യക്തമായി രേഖകൾ ഉള്ളപ്പോഴാണ് മഹാസഭയ്ക്കെതിരെ ബഹു. കോടതികളിൽ കേസ് നൽകിയിരിക്കുന്നവർ സഭയുടെ വാർഷിക റിട്ടേണുകൾ ഇതുവരെ ഫയൽ ചെയ്തിട്ടില്ല എന്ന് സമുദായാംഗങ്ങളോടും ബഹു. കോടതികളോടും പച്ചയായ കളവു പറഞ്ഞിരിക്കുന്നത്.
എല്ലാ കമ്പനികൾക്കും വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുക എന്നതല്ലാതെ രജിസ്ട്രേഷൻ ‘പുതുക്കുക’ എന്നൊരു നടപടിക്രമം കമ്പനീസ് ആക്ടിൽ ഇല്ല. റിട്ടേൺസ് ഫയൽ ചെയ്ത് ഫീസ് ഒടുക്കുന്നതോടെ ആ ഒരു പ്രോസസ് അവിടെ പൂർണ്ണമാകുകയാണ് ചെയ്യുന്നത്. ഒരു കത്തിലൂടെയാണ് അത് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തുന്നത്. ആ കത്താണ് അറ്റാച്മെന്റ് 1. അതറിയാതെ, അത്തരമൊരു റിക്വസ്റ്റ് നടത്തിയ ഗണക മഹാസഭയുടെ പ്രസിഡണ്ട് ഡോ. ഷാജികുമാറിന് ബഹു. നോൺ ട്രേഡിംഗ് കമ്പനി രജിസ്ട്റാർ നൽകിയ കത്താണ് അറ്റാച്മെന്റ് 3. അതിലും പറയുന്നത് “2016-17 ലെ വാർഷിക റിടേണുകൾ ഈ ഓഫീസിൽ ഫയൽ ചെയ്ത് നടപടിക്രമങ്ങൾ ക്രമപ്പെടുത്തിയതായി കാണുന്നു” എന്നാണ്. എടുത്തു പറയേണ്ട ഒരു കാര്യം അതിൽ ഡോ. ഷാജികുമാറിനെ കേരള ഗണക മഹാസഭയുടെ പ്രസിഡണ്ട് എന്നാണ് അഡ്രസ് ചെയ്തിരിക്കുന്നത്. അതായത് ഇതുമായി ബന്ധപ്പെട്ട കേരളത്തിലെ പരമാധികാരിയായ രജിസ്ട്രാർ ഓഫ് നോൺ ട്രേഡിംഗ് കമ്പനിക്ക് മഹാസഭയുടെ പ്രസിഡണ്ട് ഡോ. ഷാജികുമാർ എന്ന വ്യക്തിയാണ്. അല്ലാതെ മറ്റൊരാളല്ല, ഒരു ജയസൂര്യയുമല്ല, ഒരു പൃഥ്വിരാജുമല്ല!
അറ്റാച്മെന്റ് 4 എന്നത് സംഘടനയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് പോലെ ഉപയോഗിക്കാവുന്ന രജിസ്ട്രാറുടെ സാക്ഷ്യപത്രമാണ്. അത് കേരള ഗണക മഹാസഭയുടെ ജനറൽ സെക്രട്ടറിയായ നിശീകാന്തിന് 12/04/2018 ൽ രജിസ്ട്രാർ നൽകിയതാണ്. വിവിധ ലീഗൽ / ഒഫീഷ്യൽ ആവശ്യങ്ങൾക്കായി ഇത് സംഘടന ഉപയോഗിച്ചുവരുന്നു.
അവസാനമായി നൽകുന്ന 5-ആം അറ്റാച്മെന്റ് 2024 – 25 ലെ അവസാന റിട്ടേൺസ് സമർപ്പിച്ച് ഫീസ് അടച്ചതിന്റെ ചെലാനാണ്. 25-26 ലെ ഈ വർഷം സെപ്തംബറിൽ സമ്മേളനം നടത്തി റിടേൺസ് സമർപ്പിക്കാൻ പോകുന്നതേയുള്ളൂ. ഇങ്ങനെ 2017 മുതലുള്ള മുഴുവൻ രേഖകളും സമർപ്പിക്കാൻ സാധിക്കും. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ആഡിറ്റിംഗ് നടത്താതെയും വാർഷിക പൊതുയോഗം (AGM) നടത്താതെയും കമ്പനി ആക്ട് പ്രകാരമുള്ള 20 ൽ പരം രേഖകൾ സമർപ്പിക്കാതെയും റിട്ടേൺസ് സമർപ്പിക്കാൻ സാധിക്കില്ല. അവർ സ്വീകരിക്കില്ല. അത് സ്വീകരിച്ചാൽ മാത്രമേ ഫീസ് സ്വീകരിച്ച് അതിനു രസീത് ലഭിക്കൂ. 2016-17 മുതൽ 2024-25 വരെ ഇത് സമയബന്ധിതമായി നിർവ്വഹിക്കപ്പെട്ടിട്ടുണ്ടെന്നതിനു തെളിവായാണ് ഈ രേഖകൾ ഏവർക്കും നൽകുന്നത്. ഏതെങ്കിലും വർഷത്തെ പെൻഡിംഗ് ഇട്ട് മറ്റൊരു വർഷത്തെ ഫീസ് അടയ്ക്കാൻ സാധിക്കില്ല എന്നറിയുമല്ലോ. സമാന സമുദായ സംഘടനകൾ ഒന്നും തന്നെ ചെയ്യാത്ത രീതിയിൽ അത്രമാത്രം കൃത്യതയോടെയാണ് കേരള ഗണക മഹാസഭ ഇത് ചെയ്തുപോരുന്നത്. ഇനിയും വിശ്വാസം പോരാത്തവർക്കായി ആ ഡോക്യുമെന്റുകൾ അവിടെ സമർപ്പിക്കുന്നു എന്നതിന്റെ ഒരു കൈപ്പറ്റ് രസീതു് സാമ്പിൾ അറ്റാച്മെന്റ് 6 ആയി നൽകുന്നു.
ഇതാണിതിന്റെ യാഥാർത്ഥ്യവും സത്യാവസ്ഥയും. പലവട്ടം ഇത് അറിയിച്ചിട്ടും അതിലൊന്നും വിശ്വസിക്കാത്ത ആളുകളെ ബോധവത്കരിക്കാൻ ആരും അശക്തരാണ്. അവർക്ക് വിവാദങ്ങളിൽ മാത്രമാണ് താത്പര്യം. സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാതിരിക്കാനുള്ള കാരണങ്ങൾ അന്വേഷിക്കുന്ന അവർ അവരുടെ വഴി തേടട്ടെ. നമ്മൾക്ക് പരാതികളില്ല, അവരെക്കുറിച്ച് ഖേദമേയുള്ളൂ. പക്ഷേ സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സമുദായാംഗങ്ങൾ നിജസ്ഥിതി മനസ്സിലാക്കുകയും നിങ്ങളെ സമീപിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന, ഗണക മഹാസഭ തകർക്കാനും അത് നേടിയെടുത്ത സൗജന്യ വിദ്യാഭ്യാസമടക്കമുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന, ഇത്തരം ഉപജാപക - ഛിദ്രശക്തികൾക്ക് വഴിപ്പെടാതെ ഈ തെളിവുകൾ കാണിച്ച് ചോദ്യങ്ങൾ ചോദിക്കുകയും പടിക്കു പുറത്താക്കുകയും ചെയ്യാനുള്ള ആർജ്ജവം കാണിച്ചേ മതിയാകൂ. ഇത് നമ്മുടെ പ്രസ്ഥാനമാണ്. അതിനെ ചിതറിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ഒരു നീക്കങ്ങൾക്കും ആരും നിന്നുകൊടുക്കരുതെന്നാണ് വിനീതമായ അഭ്യർത്ഥന.
സ്നേഹപൂർവ്വം
ജി. നിശീകാന്ത്
ജനറൽ സെക്രട്ടറി
കേരള ഗണക മഹാസഭ
പിന്നാമ്പുറം : 2017 വരെയുള്ള രജിസ്ട്റേഷൻ ക്രമപ്പെടുത്തപ്പെട്ടു എന്ന് ബഹു. കമ്പനി രജിസ്ട്രർ സാക്ഷ്യപത്രം നൽകിയ ഡോ. ഷാജികുമാർ പ്രസിഡണ്ടായും ജി. നിശീകാന്ത് ജനറൽ സെക്രട്ടറിയായുമുള്ള സംഘടന നിലനിൽക്കെ, 2020 ൽ കൊവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ ആരുമറിയാതെ ഒരു തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിലവിൽ വന്നെന്നും അതിന്റെ പ്രസിഡണ്ട് ഒരു എം ബി ജയസൂര്യയും ജനറൽ സെക്രട്ടറി മറ്റൊരു എസ് കെ വിജയനുമാണെന്നും അവകാശപ്പെടാൻ ഏത് നിയമം വഴി, ആരുടെ ഉത്തരവ് വഴി, അതായത് അത്തരത്തിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടക്കം തികയ്ക്കാൻ കഴിയാത്ത കുറച്ചു പേർക്ക് നടത്താമെന്ന് ബഹു. ഏതെങ്കിലും കോടതിയുടേയോ ബഹു. സർക്കാരിന്റേയോ നിർദ്ദേശത്തിന്റെയോ വിധിയുടേയോ ഒരു ശകലം തെളിവ് എങ്കിലും കൊണ്ടുവരാൻ വിനയപൂർവ്വം വെല്ലുവിളിക്കുന്നു. അക്ഷരാഭ്യാസമില്ലാത്ത കുറച്ചുപേരെ പറ്റിക്കാൻ നിങ്ങൾക്ക് ആയേക്കാം. എല്ലാ ഗണകരും അങ്ങനെയല്ലെന്ന് ഓർക്കുന്നത് നന്ന്! വാദിയാര്, പ്രതിയാര് എന്ന് നിയമവും കാലവും തെളിയിക്കും. സ്വയം പ്രഖ്യാപിത പ്രസിഡണ്ടുമാരും സെക്രട്ടറിമാരും അനുചരന്മാരും ഇവിടൊക്കെത്തന്നെ കാണണം.
Please share maximum