Shihab Thangal Charitable Trust

Shihab Thangal Charitable Trust To ensure a better life for the marginalized includes the Differently abled by fulfilling their basic necessities Non profit Organization

വാർഷിക റിപ്പോർട്ട് 2025-26
25/02/2026

വാർഷിക റിപ്പോർട്ട് 2025-26

💠 സേവനവഴിയിൽ സുതാര്യതയോടെ: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാർഷിക റിപ്പോർട്ട് (01.02.2025 മുതൽ 31.01.2026 വരെ) പാണ...
24/02/2026

💠 സേവനവഴിയിൽ സുതാര്യതയോടെ: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാർഷിക റിപ്പോർട്ട് (01.02.2025 മുതൽ 31.01.2026 വരെ) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ട്രസ്റ്റ് മെമ്പർമാരായ സക്കീർ പാറാളി,വാഹിദ് കല്ലംപാറ, അബ്ദുൾ സലാം പി കെ, മൊയ്തീൻ കോയ എം, സബീർ കെ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

🏥• പെയ്‌ൻ & പാലിയേറ്റീവ് കെയർ: കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി ₹10,99,368.72 വിനിയോഗിച്ചു.
• ഫിസിയോ തെറാപ്പി സെന്റർ: ചികിത്സാ സൗകര്യങ്ങൾക്കായി ₹7,65,952.00 ചെലവഴിച്ചു. (ഇതിൽ നിന്നും ₹3,02,134.00 വരുമാനമായി തിരികെ ലഭിച്ചിട്ടുണ്ട്).
• അടിയന്തിര ചികിത്സാ സഹായം: പെട്ടെന്നുണ്ടാകുന്ന രോഗാവസ്ഥകളിൽ സഹായിക്കാൻ ₹55,002.36 നൽകി.
📚 വിദ്യാഭ്യാസവും പെൻഷനും
• സ്കോളർഷിപ്പ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി ₹1,73,800.00 നൽകി.
• മാസാന്ത പെൻഷൻ:വിധവകൾ, അനാഥ-അഗതികൾ,നിത്യരോഗികൾ തുടങ്ങിയവർക്ക് മാസാന്ത പെൻഷനായി ₹84,550.00 വിതരണം ചെയ്തു.
• ⁠🏠 വീട് നിർമ്മാണം ₹22,00,096.76 ആണ് വീട് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് ചിലവഴിച്ചത്.
• ഒപ്പം (Project for Differently Abled): ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പ്രത്യേക പദ്ധതിക്കായി ₹7,933.00 വിനിയോഗിച്ചു.
• ആകെ വരവ്: ₹46,75,853.14
• ആകെ ചെലവ്: ₹44,69,831.84

സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയാണ് ഈ പ്രവർത്തനങ്ങളുടെ പിന്നിലെ കരുത്ത്. വരും വർഷങ്ങളിലും കൂടുതൽ പേരിലേക്ക് സഹായഹസ്തവുമായി എത്താൻ നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്
📍 കല്ലമ്പാറ, ഫറോക്ക്
(Reg No: 185/2015/IV)

CRC കോഴിക്കോടിൻ്റെ സ്നേഹ സൽക്കാരം❤️❤️❤️
19/02/2026

CRC കോഴിക്കോടിൻ്റെ സ്നേഹ സൽക്കാരം❤️❤️❤️

💜 സ്നേഹപൂർവ്വം ഒരു വലിയ നന്ദി! 💜കഴിഞ്ഞ ഫെബ്രുവരി 13, 14 തീയതികളിൽ വയനാട് പിണങ്ങോട് വെച്ച് നടന്ന 'Purple Fair' എന്ന മഹത്ത...
18/02/2026

💜 സ്നേഹപൂർവ്വം ഒരു വലിയ നന്ദി! 💜
കഴിഞ്ഞ ഫെബ്രുവരി 13, 14 തീയതികളിൽ വയനാട് പിണങ്ങോട് വെച്ച് നടന്ന 'Purple Fair' എന്ന മഹത്തായ സംരംഭത്തിൽ പങ്കാളികളാകാൻ കഴിഞ്ഞത് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് (കല്ലമ്പാറ, ഫറോക്ക്) ഒരു വലിയ ഭാഗ്യമായി കരുതുന്നു.
നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും തുല്യരായി കണ്ട്, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഒരു സഹായമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും സാമൂഹികമായ ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് ഞങ്ങളെ നയിക്കുന്നത്. ആ ഉത്തരവാദിത്തം നിറവേറ്റാൻ ശ്രമിച്ച ഞങ്ങളുടെ വൊളന്റിയർമാരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചു നൽകിയ ഈ സ്നേഹാദരം ഏറെ വിനയത്തോടെ സ്വീകരിക്കുന്നു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തണലാകാനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുമുള്ള ഇത്തരം പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി നിലകൊള്ളാൻ ഈ അംഗീകാരം ഞങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്.
സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ച് CRC കോഴിക്കോടിനും ഞങ്ങളുടെ പ്രിയപ്പെട്ട വൊളന്റിയർമാർക്കും സ്നേഹം നിറഞ്ഞ നന്ദി. 🤝✨

അംഗീകാരത്തിന്റെ നിറവിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്സാന്ത്വന പരിചരണ മേഖലയിൽ (Palliative Care) ശിഹാബ് തങ്ങൾ ചാരിറ്റബി...
15/02/2026

അംഗീകാരത്തിന്റെ നിറവിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്

സാന്ത്വന പരിചരണ മേഖലയിൽ (Palliative Care) ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിൽ ലഭിച്ച ഈ അംഗീകാരം ഏറെ സന്തോഷം നൽകുന്നതാണ്.
2026-ലെ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ കളക്ടറും ചേർന്ന് നൽകിയ ഈ സർട്ടിഫിക്കറ്റ്, സേവനവഴിയിൽ ഞങ്ങൾക്ക് ലഭിച്ച വലിയൊരു ഊർജ്ജമാണ്. കേരള പാലിയേറ്റീവ് കെയർ ഗ്രിഡ് സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ഈ യാത്രയിൽ ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

14/02/2026

വയനാടിനെ വിസ്മയിപ്പിച്ച 'Purple Fair': പരിമിതികളെ തോൽപ്പിച്ച ആ വലിയ സ്വപ്നം സഫലമായി! 💜✨
വയനാട് പിണങ്ങോട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഭിന്നശേഷി കലോത്സവം 'Purple Fair' വലിയ വിജയത്തോടെ സമാപിച്ചിരിക്കുകയാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ച് നൂറുകണക്കിന് പ്രതിഭകൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചപ്പോൾ, അത് കാണികളായ ഓരോരുത്തർക്കും പുതിയൊരു കാഴ്ചപ്പാടും ഊർജ്ജവുമാണ് പകർന്നുനൽകിയത്.
CRC കോഴിക്കോട് (Composite Regional Centre) ൻ്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, സഹാറ ഭാരത് ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെഒരുക്കിയ ഈ മഹാമേളയുടെ ഭാഗമാവാൻ സാധിച്ചതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.

രാവും പകലും പരിപാടിക്കായി അധ്വാനിച്ച വൊളന്റിയർമാർ,കുട്ടികളെ വേദിയിലെത്തിച്ച മാതാപിതാക്കൾ അധ്യാപകർ,എല്ലാറ്റിനുമുപരി, തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ച കൊച്ചു കൂട്ടുകാർ തുടങ്ങി ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു:
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് അർഹമായ അംഗീകാരങ്ങൾ നൽകാനും ഇത്തരം വേദികൾ എന്നും കരുത്തുപകരും. നന്ദി വയനാട്, ഈ ചേർത്തുപിടിക്കലിന്!
Team Shihab Thangal Charitable Trust Fair

13/02/2026

Fair

12/02/2026

Purple Fair

Address

RAMEEZ BUILDING, KALLAMPARA, FEROKE
Calicut
673631

Alerts

Be the first to know and let us send you an email when Shihab Thangal Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shihab Thangal Charitable Trust:

Share