18/07/2025
ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..❤
നമുക്ക് ഏവർക്കും പ്രിയങ്കരനായ മുൻ വാർഡ് മെമ്പർ ഹർഷേട്ടൻ നമ്മെ വിട്ട് പിരിഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ സ്മരണാർത്ഥം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച ആർ. എം. ഹർഷ വർദ്ധനൻ ഫൗണ്ടേഷൻ ഒന്നാം വാർഡിൽ വളരെ മികച്ച രീതിയിൽ പ്രവർത്തികൊണ്ടിരിക്കുന്നു.
കോവിഡ് കാലത്തും അതിനു ശേഷവും ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ ആർ. എം ഹർഷവർദ്ധനൻ ഫൗണ്ടേഷൻ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്.. വിദ്യാഭ്യാസസഹായം, പാവപ്പെട്ട രോഗികൾക്ക് ധനസഹായം, രോഗിക ൾക്ക് വീൽചെയർ, മെഡിക്കൽ ബെഡ്, രോഗികൾക്ക് ആംബുലൻസ് സഹായം, ദുരിതാശ്വാസ സഹായം, എന്നിവ ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ അർഹരായവർക്ക് നൽകി വരുന്നു...
ആർ. എം. എച്ച് ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് സഹായവും പ്രോത്സാഹനവും നൽകി കൊണ്ട്, കേരള ജനതയുടെ ഹൃദയത്തിലിടം നേടിയ മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി സാറിന്റെ രണ്ടാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി ഒരു വീൽ ചെയർ ആർ. എം. എച്ച് ഫൗണ്ടേഷന് കൈമാറിയിരിക്കുകയാണ്. നമ്മുടെ പ്രദേശത്തെ
രോഗികൾക്കും, പ്രയാസപ്പെടുന്നവർക്കും, മെഡിക്കൽ ഉപകരണങ്ങളോ, മറ്റു സഹായങ്ങളോ ആവശ്യമായി വന്നാൽ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവർക്കും
ആർ. എം. എച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെടാവുന്നതാണ്
എ. ടി റബീഷ്
75591923196
കിഷോർ മേലേടത്ത് 7907795475
ആദർശ് കാഞ്ഞോളി 8547324098