Pookoya Thangal Hospice

Pookoya Thangal Hospice Pookoya Thangal Hospice palliative care is a purely charity based organisation under the initiative of Kerala State Indian Union Muslim League.

we are focusing to ensure palliative and home care for the needy at free of cost all over kerala.

15/08/2026

*നടന്നു തീർത്ത വഴികൾ .....*

പൂക്കോയതങ്ങൾ ഹോസ്പിസ് !
2020 ആഗസ്ത് 15ന്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ച
മലയാളത്തിന്റെ കരുണയുടെ തണലിടം !

- 6 വർഷങ്ങൾ പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക്‌
* 52 സെന്ററുകൾ (4 ഐപി യൂണിറ്റുകൾ, 2 സൈക്യാട്രി യൂണിറ്റുകൾ, 7 എമർജൻസി നൈറ്റ് ഹോം കെയർ ഉൾപ്പെടെ)
* 8 ജില്ലകളിൽ സജീവ സാന്നിധ്യം.
* ലോകാരോഗ്യസംഘടനയുടെ ഗൈഡ് ലൈൻ അനുസരിച്ച് പൂർത്തീകരിച്ച 118 പതിനാറ് മണിക്കൂർ പരിശീലന ക്യാമ്പുകൾ .
* 5839 വളണ്ടിയർമാർ
* 954 സ്റ്റുഡന്റ്‌സ് വളണ്ടിയർമാർ.
* 11 അക്കാദമിക് സെഷനുകൾ.
* ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെ 200 ലധികം ജീവനക്കാർ.
* 2026 ജൂലൈ 31 വരെ 65952 രോഗികളെ രജിസ്റ്റർ ചെയ്തു. പരിചരണ കാലയളവിൽ ആകെ മരിച്ച 9296 ആളുകളിൽ 7890 ആളുകൾക്ക് വീടുകളിൽ തന്നെ അന്ത്യപരിചരണം നൽകി.
* സംസ്ഥാനതല വളണ്ടിയർ സംഗമം

* തിരുവനന്തപുരം പാലിയം ഇന്ത്യയുമായി സഹകരിച്ച് നഴ്‌സുമാർക്കായി 4 ഭാഷകളിലായി (മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ്) ഫൗണ്ടേഷൻ കോഴ്‌സ്!
* ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ഒരു വർഷത്തെ തുടർചികിത്സാ പദ്ധതി!
* രോഗീപരിചരണത്തിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളിത്തം!
* ബേബി മെമ്മോറിയൽ ആശുപത്രിയുടെ സങ്കേതിക സഹായത്തോടെ സ്തനാർബുദ രഹിത ഗ്രാമങ്ങൾ ക്യാംപയിൻ.
* കോയമ്പത്തൂർ ആസ്ഥാനമായുള്ള ദി ഐ ഫൗണ്ടേഷനുമായി സഹകരിച്ച് തമസോമാ ജ്യോതിർഗമയ നേത്രപരിരക്ഷാ കാമ്പയിൻ

നാടിനെയറിഞ്ഞ് നാടിന്റെ നൊമ്പരങ്ങൾ അറിഞ്ഞ്
സമാനതകളില്ലാത്ത കാരുണ്യയാത്ര തുടരുകയാണ് ....

പുതിയ ഉയരങ്ങളിലേക്ക്
പുതിയ ലക്ഷ്യങ്ങളിലേക്ക്
കൂടെയുണ്ടാവണം നിങ്ങൾ ഓരോരുത്തരും.

ടീം പി ടി എച്ച്

14/08/2026
STIMS VILLAGE ഉൽഘാടനത്തിന് ഒരുങ്ങുകയാണ്നിർമ്മാണം പൂർത്തിയായി വരുന്ന പൊട്ടങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ മെമ്മോറിയൽ ഡയാലിസിസ് ...
14/08/2026

STIMS VILLAGE ഉൽഘാടനത്തിന് ഒരുങ്ങുകയാണ്
നിർമ്മാണം പൂർത്തിയായി വരുന്ന പൊട്ടങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ മെമ്മോറിയൽ ഡയാലിസിസ് സെൻ്റെർ ബിൽഡിംഗിൽ പ്രവാസി കുടുംബങ്ങളും പാർട്ടി പ്രവർത്തകരും PTH വളണ്ടിയർമാരും STIMS അഭ്യുദയകാംക്ഷികളും ഒത്തുചേരുകയാണ്

ആഗസ്‌ത് 18 ചൊവ്വ വൈകുന്നേരം 3 30 ന് എല്ലാവരെയും STIMS VILLAGE ലേക്ക് സദയം ക്ഷണിക്കുന്നു

പ്രിയപ്പെട്ടവരേ,     പി ടി എച്ചിൻ്റെ സാന്ത്വന പരിചരണ യാത്ര ആരംഭിച്ചിട്ട് നാളെ 6 വർഷം പൂർത്തിയാകുന്നു. ഇതിനിടയിൽ നമ്മൾ നട...
14/08/2026

പ്രിയപ്പെട്ടവരേ,
പി ടി എച്ചിൻ്റെ സാന്ത്വന പരിചരണ യാത്ര ആരംഭിച്ചിട്ട് നാളെ 6 വർഷം പൂർത്തിയാകുന്നു. ഇതിനിടയിൽ നമ്മൾ നടന്നു തീർത്ത വഴികൾ തികച്ചും വ്യത്യസ്തമാണ്. ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച് പതിനായിരങ്ങൾക്ക് സാന്ത്വനത്തിൻ്റെ തൂവൽ സ്പർശമേകിയ കൂട്ടായ്മയുടെ പേരായി പൂക്കോയ തങ്ങൾ ഹോസ്‌പിസ് മാറിയിട്ടുണ്ട്. ജൂലൈ 31 വരെയുള്ള രോഗീ പരിചരണ റിപ്പോർട്ടിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ അക്കാര്യം ബോധ്യപ്പെടും.....

അൽഹംദുലില്ലാഹ്… ❤️ജോഹോർ കെ.എം.സി.സി ഏർപ്പെടുത്തിയ പ്രഥമ ഡാത്തോ ഹാജി എം.ടി.പി ഷാഹുൽ ഹമീദ് മെമ്മോറിയൽ പുരസ്കാരം Dr. അമീർ അ...
14/08/2026

അൽഹംദുലില്ലാഹ്… ❤️

ജോഹോർ കെ.എം.സി.സി ഏർപ്പെടുത്തിയ പ്രഥമ ഡാത്തോ ഹാജി എം.ടി.പി ഷാഹുൽ ഹമീദ് മെമ്മോറിയൽ പുരസ്കാരം Dr. അമീർ അലിക്ക് ലഭിച്ചതിൽ PTG ന്റെ അതിയായ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നു.

സാമൂഹിക, ജീവകാരുണ്യ, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങളെ പരിഗണിച്ച് ലഭിച്ച ഈ അംഗീകാരം അദ്ദേഹത്തിന് വ്യക്തിപരമായ ഒരു പുരസ്കാരമെന്നതിലുപരി, പൂക്കോയ തങ്ങൾ ഹോസ്പീസിന്റെയും അതുമായി ചേർന്ന് പ്രവർത്തിക്കുന്ന മുഴുവൻ സഹപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനങ്ങൾക്കുള്ള ആദരവായി കാണുന്നു.

പാണക്കാട് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷങ്ങൾ PTH പ്രവർത്തകർക്ക് ഏറെ സന്തോഷകരമായ അനുഭവമായി.

ജോഹോർ കെ.എം.സി.സി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഈ സ്നേഹാദരവിന് ഹൃദയം നിറഞ്ഞ നന്ദി.
ഈ അംഗീകാരം കൂടുതൽ ഉത്തരവാദിത്വത്തോടെ അദ്ദേഹത്തിന് തന്റെ സേവനരംഗത്ത് മുന്നോട്ട് പോകാനുള്ള പ്രചോദനമാവും.

അല്ലാഹു നമ്മുടെ എല്ലാ സേവനങ്ങളും സ്വീകരിക്കട്ടെ. 🤲

Address

Red Cross Road
Calicut
673032

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Pookoya Thangal Hospice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share