Beauty Arts and Sports Club

Beauty Arts and Sports Club BASC Mokavoor...A rural Arts and Sports Club

മൊകവൂർ : ബാസ്ക്ക് മൊകവൂരിൻ്റെ കുടുംബ സംഗമം കോഴിക്കോട് കോർപ്പറേഷൻ മേയർ  ഒ.സദാശിവൻ  ഉദ്ഘാടനം ചെയ്തു. സംഗമവേദിയിൽ ഫ്ലവേർസ് ...
02/02/2026

മൊകവൂർ : ബാസ്ക്ക് മൊകവൂരിൻ്റെ കുടുംബ സംഗമം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. സംഗമവേദിയിൽ ഫ്ലവേർസ് ടോപ്പ് സിങ്ങർ ഫെയിം കുമാരി പാർവ്വണ സനീഷിനെ ആദരിച്ചു. ചടങ്ങിൽ ആഘോഷ കമ്മറ്റി കൺവീനർ അനിൽ കുമാർ എ.കെ സ്വഗതമാശംസിക്കുകയും ക്ലബ് പ്രസിഡണ്ട് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. സെക്രട്ടറി അജിത്ത്കുമാർ കുടുംബിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർ എസ്. എം തുഷാര ,പ്രമോദ് പുറത്തിനാവിൽ , വനിതാ വിംഗ് പ്രസിഡണ്ട് ദീപാ സുധിർ, വനിതാ വിംഗ് സെക്രട്ടറി സുഷമ വിനോദ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് വൈസ് പ്രസിഡണ്ട് വിനോദ് കുമാർ നെടുളി നന്ദിരേഖപ്പെടുത്തി. തുടർന്ന് ബാസ്ക്ക് കുടുബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,നാടകം തുടങ്ങിയവ അരങ്ങേറി.

19/01/2026

BASC Family Meet 2026

കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഇൻ്റർനാഷണൽ ഡിസാസ്റ്റർ റിഡക്ഷൻ ദിനാചരണത്തിന്റെ ഭാഗമായി മൊകവൂർ ബ്യൂട്ടി ആർട...
13/10/2024

കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഇൻ്റർനാഷണൽ ഡിസാസ്റ്റർ റിഡക്ഷൻ ദിനാചരണത്തിന്റെ ഭാഗമായി മൊകവൂർ ബ്യൂട്ടി ആർട്സ് & സ്പോർട്സ് ക്ലബ് സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. സെമിനാർ കോഴിക്കോട് അഞ്ചാം ഡിവിഷൻ കൗൺസിലർ ശ്രീമതി എസ്.എം .തുഷാര ഉദ്ഘാടനം ചെയ്തു. വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ കെ.ടി.സാലിഹ് മുഖ്യപ്രഭാഷണവും അഗ്നി സുരക്ഷ ,ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയിൽ ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. ചടങ്ങിൽ അജിത് കുമാർ.കെ ,സത്യൻ.എം, സൂരജ്.എം.കെ എന്നിവർ സംസാരിച്ചു.

23/12/2023

BASC Karoke Singing Competition - 2023 December 24 - Sunday - 3 pm@Basc Hall..

22/12/2023

BASC Karoke Singing Competition - 2023 December 24 - Sunday - 3 pm@Basc Hall.

Address

Calicut
673303

Telephone

9544202050

Website

Alerts

Be the first to know and let us send you an email when Beauty Arts and Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share