LIONS CLUB of Gulmohar

LIONS CLUB of Gulmohar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LIONS CLUB of Gulmohar, Nonprofit Organization, 4RQQ+F2C, 4RQQ+MGQ, Kottakkadave - Kadalundi Rd, Kozhikode, Kerala 673302, Calicut.

പ്രിയ ലയൺ ഷാഹുൽ ഹമീദ്,താങ്കൾ ഒരുക്കിയ സ്നേഹവിരുന്ന് Lions Gulmohar-ന്റെ ചരിത്രത്തിലെ മറ്റൊരു മനോഹരമായ സായാഹ്നമായി മാറി.ഒ...
26/07/2026

പ്രിയ ലയൺ ഷാഹുൽ ഹമീദ്,

താങ്കൾ ഒരുക്കിയ സ്നേഹവിരുന്ന് Lions Gulmohar-ന്റെ ചരിത്രത്തിലെ മറ്റൊരു മനോഹരമായ സായാഹ്നമായി മാറി.

ഒരു സന്തോഷകരമായ വ്യക്തിപരമായ അവസരത്തെ, സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു കാരുണ്യ പ്രവർത്തനവുമായി ചേർത്തത് താങ്കളുടെ വിശാലമായ മനസ്സിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും തെളിവാണ്. വള്ളിക്കുന്ന് പാലിയേറ്റീവ് സെന്ററിന് വീൽചെയർ സമർപ്പിച്ചതിലൂടെ താങ്കൾ നൽകിയ സന്ദേശം ഏവർക്കും പ്രചോദനമാണ്.

താങ്കളുടെ എളിമയും, ആതിഥ്യമര്യാദയും, സ്നേഹപൂർവമായ സ്വീകരണവും ഈ സംഗമത്തെ കൂടുതൽ ഹൃദ്യമാക്കി. കുടുംബാംഗങ്ങളോടൊപ്പം പങ്കുവെച്ച ഈ മനോഹര നിമിഷങ്ങൾ എന്നും ഹൃദയത്തിൽ നിറഞ്ഞുനിൽക്കും.

ഈ സ്നേഹവിരുന്ന് അവിസ്മരണീയമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജീവിതത്തിൽ ഇനിയും ഒരുപാട് വിജയങ്ങളും സന്തോഷങ്ങളും കൈവരിക്കട്ടെ എന്നും, സേവനത്തിന്റെയും സൗഹൃദത്തിന്റെയും ഈ മനോഭാവം എന്നും നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

ലയൺ ഷാഹുൽ ഹമീദിന് Lions Club of Calicut Gulmohar-ന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും.

പരിക്കേറ്റ് കോമയിൽ കഴിയുന്ന ധർമ്മരാജന് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹറിന്റെ ധനസഹായംലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോ...
09/07/2026

പരിക്കേറ്റ് കോമയിൽ കഴിയുന്ന ധർമ്മരാജന് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹറിന്റെ ധനസഹായം

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോമയിൽ കഴിയുന്ന വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശിയായ ധർമ്മരാജന് ധനസഹായം നൽകി.

മുണ്ടിയൻകാവിലെ ധർമ്മരാജന്റെ വസതിയിൽ വച്ച് ക്ലബ് പ്രസിഡന്റ് കോട്ടാക്കളത്തിൽ കൃഷ്ണൻകുട്ടി ധനസഹായം കൈമാറി. ചടങ്ങിൽ ക്ലബ് സെക്രട്ടറി നന്ദൻ കാക്കാത്തിരുത്തി, വൈസ് പ്രസിഡന്റ് വേലായുധൻ പറമ്പിൽ, ട്രഷറർ പുതുവായി രാജേഷ്, അപ്പൂട്ടി പുതുക്കുളങ്ങര, സുനിൽ ബാബു പനേങ്ങൽ എന്നിവർ പങ്കെടുത്തു.

അപകടത്തെ തുടർന്ന് ചികിത്സയിലും തുടർപരിചരണത്തിലുമുള്ള ധർമ്മരാജന്റെ കുടുംബത്തിന് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ ഈ ധനസഹായം നൽകിയത്.

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ കൈവല്യത്തിന് ആൻഡ്രോയിഡ് ടിവി സമ്മാനിച്ചുലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ കോഴിക്കോ...
09/07/2026

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ കൈവല്യത്തിന് ആൻഡ്രോയിഡ് ടിവി സമ്മാനിച്ചു

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ കൈവല്യത്തിന് ₹45,000 വിലവരുന്ന ആൻഡ്രോയിഡ് ടിവി കൈമാറി. കുട്ടികളുടെ നൈപുണ്യ വികസനത്തിനും പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുമായി ആവശ്യപ്പെട്ട സൗകര്യങ്ങളോടുകൂടിയ ആൻഡ്രോയിഡ് ടിവിയാണ് ക്ലബ് നൽകിയത്.

കൈവല്യത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ പ്രസിഡന്റ് കോട്ടാക്കടത്തിൽ കൃഷ്ണൻകുട്ടി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതയ്ക്ക് ആൻഡ്രോയിഡ് ടിവി കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ലയൺസ് ക്ലബ് സെക്രട്ടറി നന്ദൻ കാക്കാത്തിരുത്തി, വൈസ് പ്രസിഡന്റ് വേലായുധൻ പറമ്പിൽ, അപ്പൂട്ടി പുതുക്കുളങ്ങര, സജിൽ കുമാർ കാക്കാത്തിരുത്തി, സുനിൽ ബാബു പനേങ്ങൽ, ഉണ്ണികൃഷ്ണൻ അത്തോളി, പ്രഭു പനേങ്ങൽ, പ്രവീൺ, വെങ്കിടേഷ്, റീജ നന്ദകുമാർ, റിൻസാ പ്രഭു, മനോജ്‌കുമാർ, സാന്ത്വന, ഷീജ ഭായ് എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും സഹായകമാകുന്ന ആധുനിക പഠനസൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈവല്യത്തിന്റെ അഭ്യർഥന മാനിച്ച് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ ഈ സേവന പ്രവർത്തനം ഏറ്റെടുത്തത്.

Lion Lohithaksan Daughter engagement
07/07/2026

Lion Lohithaksan Daughter engagement

07/07/2026
*അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: തുണിസഞ്ചി വിതരണം നടത്തി*അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്...
07/07/2026

*അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: തുണിസഞ്ചി വിതരണം നടത്തി*

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ സംഘടിപ്പിച്ച തുണിസഞ്ചി വിതരണ പരിപാടി അവോക്കി ഓഡിറ്റോറിയത്തിൽ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് സെക്രട്ടറി കെ. നന്ദകുമാർ തുണിസഞ്ചി കടലുണ്ടി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ശ്രീജയ്ക്ക് നൽകി നിർവഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും തുണിസഞ്ചികളുടെ ഉപയോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ക്ലബ് വൈസ് പ്രസിഡന്റ് പറമ്പിൽ വേലായുധൻ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ചടങ്ങിനോടനുബന്ധിച്ച് ലയൺസ് ക്ലബ് അംഗങ്ങൾക്കും തുണിസഞ്ചികൾ വിതരണം ചെയ്തു.

ചടങ്ങിൽ ട്രഷറർ രാജേഷ് പുതുവായി, ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ പുതുക്കുളങ്ങര അപ്പൂട്ടി, ഉണ്ണികൃഷ്ണൻ അത്തോളി, എ. പി. ബാബുരാജൻ, പ്രഭു, റീജ നന്ദകുമാർ, റിൻഷ പ്രഭു, സിജിഷ എന്നിവർ പങ്കെടുത്തു.

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കടലുണ്ടികടവ് സ്നേഹാലയം ഓൾഡ് ഏജ് ഹോമിന് സാമ്പത്ത...
07/07/2026

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കടലുണ്ടികടവ് സ്നേഹാലയം ഓൾഡ് ഏജ് ഹോമിന് സാമ്പത്തിക സഹായം നൽകി.

സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി നന്ദൻ കാക്കാത്തിരുത്തി, സ്നേഹാലയം ചെയർപേഴ്സൺ മാരീയത്തിന് സാമ്പത്തിക സഹായം കൈമാറി.

ചടങ്ങിൽ ക്ലബ് അംഗങ്ങളായ രാജശേഖർ, സജിൽ കുമാർ കാക്കാത്തിരുത്തി, പ്രഭു പയനിങ്ങൾ, സുരേഷ് കുമാർ, റീജ നന്ദകുമാർ, റിൻഷ് പ്രഭു, ഷീബ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

07/07/2026
ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ നവധാര പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി*സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി...
07/07/2026

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ നവധാര പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി*

സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ, കടലുണ്ടി നവധാര പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്കായി മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
വാട്ടർ ബെഡ്, എയർ ബെഡ്, ഓക്സിമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലയൺസ് ക്ലബ് സെക്രട്ടറി നന്ദൻ കാക്കാതിരുത്തി കൈമാറി. നവധാര പാലിയേറ്റീവ് കെയർ സെക്രട്ടറി യൂനസ് കടലുണ്ടി ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ചീഫ് കോർഡിനേറ്റർ ഉദയൻ കാർക്കോളി അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് അംഗങ്ങളായ ഇ. രാജശേഖർ, പ്രഭു പനയങ്ങൾ, വി. സുരേഷ് കുമാർ, റിൻഷ പ്രഭു, ഷീബ ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അബൂബക്കർ പഴയില്ലത്ത് സ്വാഗതവും റീജ നന്ദകുമാർ നന്ദിയും രേഖപ്പെടുത്തി.

Received best President, Secretary and treasurer Award
27/06/2026

Received best President, Secretary and treasurer Award

Address

4RQQ+F2C, 4RQQ+MGQ, Kottakkadave - Kadalundi Rd, Kozhikode, Kerala 673302
Calicut
673328

Website

Alerts

Be the first to know and let us send you an email when LIONS CLUB of Gulmohar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share