25/04/2026
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസര്‍ക്കാര്‍ പകരം കൊണ്ടു വന്ന വിബി ജി ആര്‍എഎം ജി (വി കസിത് ഭാരത്-ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മി ഷന്‍ (ഗ്രാമീണ്‍) പദ്ധതി നടപ്പാ ക്കാത്തതിനാല്‍ ഒരു മാസമായി പണിയില്ലാതെ തൊഴിലുറപ്പ് തൊ ഴിലാളികള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം സംസ്ഥാന സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ലഭിച്ചിട്ടില്ല. നടപടി ക്രമങ്ങളിലും വ്യക്തതയി ല്ല. കേന്ദ്ര നിര്‍ദേശം ലഭിച്ചാല്‍, നടപടിക്രമം പൂര്‍ത്തിയാവാന്‍ കുറഞ്ഞത് ആറുമാസമെങ്കിലുമാകും. പുതിയ പദ്ധതി പ്രാബല്യത്തിലാകുന്നതുവരെ മുന്നോട്ടു കൊണ്ടുപോകാനും കേന്ദ്രം ശ്രമിക്കുന്നില്ല. 2026-27 തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനും ലേബര്‍ ബജറ്റും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
2024 ഏപ്രിലില്‍ 2,81,614 തൊ ഴില്‍ ദിനങ്ങളും 2025 ഏപ്രിലില്‍5,78,705 തൊഴില്‍ദിനങ്ങളും നല്‍ കാന്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ 23വരെ 83,916 തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞവര്‍ഷം അനുവദിച്ച പ്രവൃത്തികളുടെ തുടര്‍ച്ചയും.
തൊഴിലുറപ്പ് പദ്ധതിയുടെ യഥാര്‍ഥ ഉള്ളടക്കം തകര്‍ക്കുന്നതാണ് വിബി ജി ആര്‍എഎം ജി എന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരു
ന്നു. പദ്ധതിയുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം. ഇതു മൂലം വര്‍ഷം 1,600 കോടി രൂപയാ ണ് സംസ്ഥാനത്തിന് നഷ്ടമാ കുക. നേരത്തേ ഇത് 90:10 എന്ന അനുപാതത്തിലായിരുന്നു.