Dyfi north block kozhikode

Dyfi north block kozhikode യുവതയുടെ സർഗ്ഗാത്മകമായ ഒരു സൈബറിടം

സഖാവ് സുർജിത്തിന്റെ ഓർമ്മദിനം കടന്നുപോകുന്നത്ഭരണകൂട ഭീകരത അഴിഞ്ഞാടുന്ന വളരെ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ്..കോർപ്പറേറ്റ് ...
01/08/2026

സഖാവ് സുർജിത്തിന്റെ
ഓർമ്മദിനം കടന്നുപോകുന്നത്
ഭരണകൂട ഭീകരത അഴിഞ്ഞാടുന്ന
വളരെ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ്..
കോർപ്പറേറ്റ് വർഗീയകൂട്ടുകെട്ടിനെതിരായ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പോരാട്ടങ്ങൾ, ചരിത്രം സൃഷ്ടിച്ച ജന്തർ മന്ദർ സമരം എല്ലാവരിലേക്കും പ്രത്യാശ പകരുന്നു....

സുർജിതിന്റെ ജീവിതവും
സമരങ്ങളും പുതുതലമുറക്കും
അവരുടെ പോരാട്ടങ്ങൾക്കും കരുത്തും ആത്മവിശ്വാസവും
പകർന്നു നൽകും....
സൂര്യനസ്തമിക്കാത്ത
ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിനിന്ന
ഒരു തലമുറയുടെ പ്രതീകമാണ് സുർജിത്.
സാഹസികതയും ധീരതയും കൊണ്ട് സാമ്രാജ്യവാദികളെ വിറപ്പിച്ച
ബാല്യവും യൗവ്വനവും.
ത്യാഗപൂർണ്ണമായ
പോരാട്ടങ്ങളുടേതുമായിരുന്നു ആ ജീവിതം...

ഹോഷിയാപൂരിലെ കോടതി വളപ്പിലുയർത്തിയ യൂണിയൻ ജാക്ക് വലിച്ചു താഴെയിറക്കി ത്രിവർണ്ണ പതാക ഉയർത്തി കെട്ടിയ 14 വയസ്സുകാരനെ ബ്രിട്ടീഷ് പോലീസ് പിടിച്ചു കൊണ്ടുപോയി കോടതിയിൽ ഹാജരാക്കിയപ്പോൾ,
ജഡ്ജി ആ ബാലനോട്
എന്താ പേര് എന്ന് ചോദിച്ചു;
മറുപടി ലണ്ടൻ തോഡ്സിങ്ങ് എന്നായിരുന്നു. അതായത് ലണ്ടനെ തകർക്കുന്ന സിങ്ങെന്ന്.
ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ സുർജിത്തിന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ ഇരുട്ടുമുറിയിൽനിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ അന്ധത ബാധിക്കുമായിരുന്നു.
പത്തുവർഷം ജയിലറയ്ക്കുള്ളിലും എട്ട് വർഷം ഒളിവിലും കഴിഞ്ഞുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലേക്ക് സഖാവ് വളർന്നത്

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി കത്തിജ്യലിച്ച് നിന്ന സ്വാതന്ത്ര്യസമര സേനാനികളുടെ തലമുറയിൽ
നിന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നു വന്ന മഹാവിപ്ലവകാരി ...
നവലിബറൽ നയങ്ങൾക്കും
ആർ എസ് എസിന്റെ മതരാഷ്ട്രസ്ഥാപന നീക്കങ്ങൾക്കുമെതിരായ
ജനകീയ മുന്നേറ്റങ്ങൾക്ക്
കരുത്ത് പകരുന്ന സ്മരണ ...
ലാൽസലാം സഖാവെ...

Aug 15 Young India DYFI kozhikode north block kunduparamb
29/07/2026

Aug 15
Young India
DYFI kozhikode north block
kunduparamb

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ
18/07/2026

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

08/07/2026

Address

Calicut
673303

Telephone

+918606093273

Website

Alerts

Be the first to know and let us send you an email when Dyfi north block kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi north block kozhikode:

Shortcuts

Share