SSF Govt. Arts & Science College Kozhikode

SSF Govt. Arts & Science College Kozhikode SSF aims to uplift the students community
especially by educating the students about the moral values

സർഗാത്മക വിദ്യാർത്ഥിത്വം അവശേഷിക്കും :രാജ്യം ബാക്കിയാകുംവിദ്യാർത്ഥിത്വത്തിന്റെ പുതിയ ചുവടു വയ്ക്കുന്ന എല്ലാ വിദ്യാർത്ഥി ...
05/08/2023

സർഗാത്മക വിദ്യാർത്ഥിത്വം അവശേഷിക്കും :
രാജ്യം ബാക്കിയാകും

വിദ്യാർത്ഥിത്വത്തിന്റെ പുതിയ ചുവടു വയ്ക്കുന്ന എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് ആർട്സിലേക്ക് സ്വാഗതം

💫💫💫

01/05/2023

രാഷ്ട്രത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്, അന്യോന്യം സഹോദരന്മാരുമാണ്
ഡോ: കെ. എം. അനിൽ
GOLDEN FiFTY

01/05/2023

ആരാഷ്ട്രീയവത്കരിക്കപ്പെട്ട സമൂഹം എന്നും പ്രതിസന്ധികളിലായിരിക്കും. പ്രതികരണ ശേഷിയുള്ളവരാവുക.
🎤കെ.ബി ബശീർ
____________________________________
നമ്മൾ ഇന്ത്യൻ ജനത
‎SSF Golden Fifty
‎കേരള വിദ്യാർഥി സമ്മേളനം
‎ഏപ്രിൽ 23-29 • കണ്ണൂർ
‎𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀
‎⁦‪ ‬⁩ ⁦‪ ‬⁩

ചരിത്രത്തിൻ്റെ നിറംമാറ്റങ്ങൾ;വ്യാജനിർമിതികളുടെ ബദൽഏപ്രിൽ 27 | 7PM • കണ്ണൂർ----------------------------------------നമ്മൾ ...
27/04/2023

ചരിത്രത്തിൻ്റെ നിറംമാറ്റങ്ങൾ;
വ്യാജനിർമിതികളുടെ ബദൽ
ഏപ്രിൽ 27 | 7PM • കണ്ണൂർ
----------------------------------------
നമ്മൾ ഇന്ത്യൻ ജനത
SSF Golden Fifty
കേരള വിദ്യാർഥി സമ്മേളനം
ഏപ്രിൽ 23-29 • കണ്ണൂർ
𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀

🎤കാമ്പസ്; ഈ ചുവരുകൾ രാജ്യത്തെ നിർമിക്കും‎ഏപ്രിൽ 27 • 5.00PM | നെഹ്റു കോർണർ________________________________________നമ്മൾ...
26/04/2023

🎤കാമ്പസ്; ഈ ചുവരുകൾ രാജ്യത്തെ നിർമിക്കും
‎ഏപ്രിൽ 27 • 5.00PM | നെഹ്റു കോർണർ
________________________________________
നമ്മൾ ഇന്ത്യൻ ജനത
‎SSF Golden Fifty
‎കേരള വിദ്യാർഥി സമ്മേളനം
‎ഏപ്രിൽ 23-29 • കണ്ണൂർ
‎𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀

‎⁦‪ ‬⁩ ⁦‪ ‬⁩

عيد مبارك
22/04/2023

عيد مبارك

സംഘപരിവാറിന്റെ സങ്കുചിതമായ ലോകവീക്ഷണം നട്ടുപിടിക്കാൻ ഏറ്റവും ഫലഭൂയിഷ്ഠമായ നിലം ചരിത്രം തന്നെയാണ്. വർഗീയ രാഷ്ട്രീയത്തെ നി...
16/04/2023

സംഘപരിവാറിന്റെ സങ്കുചിതമായ ലോകവീക്ഷണം നട്ടുപിടിക്കാൻ ഏറ്റവും ഫലഭൂയിഷ്ഠമായ നിലം ചരിത്രം തന്നെയാണ്. വർഗീയ രാഷ്ട്രീയത്തെ നിലപാടുകൾ കൊണ്ടും ഇടപെടലുകൾ കൊണ്ടും സാരമായി അസ്ഥിരപ്പെടുത്തിയ വ്യക്തികളെയും ചരിത്ര സന്ദർഭങ്ങളെയും അതിനായി ഔപചാരിക ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റുകയാണ്, ഭരണകൂടം വിലക്കുവാങ്ങിയ ഫാസിസ്റ്റ് സൈദ്ധാന്തികർ. നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി ) ആണ് അവരുടെ ചരിത്ര വേട്ടയുടെ പ്രധാന ഇര. പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര സമര സേനാനിയുമായ അബുൽ കലാം ആസാദിനെയും നിഷ്കരുണം വെട്ടിയിരിക്കുന്നു. ഭരണഘടനാ അസംബ്ലിയിലെ എട്ട് പ്രധാന കമ്മിറ്റികളെ വിവരിക്കുന്ന ഭാഗത്തുനിന്നാണ് അബ്ദുൽ കലാം ആസാദിന്റെ പേര് വെട്ടിമാറ്റിയത്. ദിവസങ്ങൾക്കു മുന്നെയാണ് മുഗർ ചരിത്രവും ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങളും പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയത്.

പാഠപുസ്തകങ്ങളും ക്ലാസ്മുറികളും പ്രതിനിധീകരിക്കുന്നത് ജനാധിപത്യത്തെയും ജനാധിപത്യ സമൂഹത്തെയുമാണ്. അതിനാൽ ഇത്തരം ചെയ്തികളിലൂടെ ജനാധിപത്യത്തെ തന്നെയാണ് എൻ.സി.ഇ.ആർ.ടി
റദ്ദ് ചെയ്യുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം സ്കൂൾ ബോർഡുകൾക്കും പാഠ്യപദ്ധതി ക്രമീകരിക്കാനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഉത്തരവാദിത്തമുള്ള NCERT യുടെ ഈ നീക്കം ഭരണകൂട അജണ്ടകളുടെ ആയുധ പ്രയോഗമാണ്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരം അജണ്ടകളുടെ ഭാഗമാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ഇന്ത്യയിലെ പാഠപുസ്തക വിപണിയുടെ ഒരു വലിയ ഭാഗം എൻ.സി.ഇ.ആർ.ടിയുടെ കീഴിലാണ്. രാജ്യത്തൊട്ടാകെയുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ സ്കൂളുകളും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഭൂരിപക്ഷം വരുന്ന സ്വകാര്യ സ്കൂളുകളിലും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളാണ് പഠിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഹിമാചൽ പ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങൾക്കും വേണ്ടി പ്രത്യേകമായി പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും ഇവരാണ്.

ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരകരായി പ്രത്യക്ഷത്തിൽ തന്നെ എൻസിഇആർടി മാറുകയാണ്. മഹാത്മാഗാന്ധി, അദ്ദേഹത്തിൻ്റെ ഘാതകൻ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർ.എസ്.എസ്) നിരോധനം എന്നിവയെ കുറിച്ചുള്ള ഉള്ളടക്കം ഈ അധ്യായന വർഷത്തെ ഏറ്റവും പുതിയ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് & ഹിസ്റ്ററി പാഠപുസ്തക പതിപ്പുകളിൽ നിന്ന് നീക്കം ചെയ്തത് അതിൻ്റെ ഭാഗമാണ്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.

ഒട്ടും ജനാധിപത്യപരമല്ല എൻ.സി.ഇ.ആർ.ടിയുടെ ഈ നീക്കങ്ങൾ. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ടീമിലെ അംഗങ്ങളായ ചരിത്രകാരന്മാരോടും സ്കൂൾ അധ്യാപകരോടും കൂടിയാലോചിക്കാതെയാണ് ഇത്തരം വെട്ടിമാറ്റലുകൾ നടന്നിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെയും അതിന്റെ അനുബന്ധ കോളേജുകളിലെയും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെയും ജാമിയ മില്ലിയ ഇസ്‌ലാമിയയിലെയും അലിഗഡിലെയും പ്രൊഫസർമാരുൾപ്പെടെ ഒരാളുമായും കൂടിയാലോചന നടത്താൻ ശ്രമിച്ചിട്ടില്ലെന്ന് പരാതികളുണ്ട്. ഭരണകൂട പ്രത്യയശാസ്ത്രവുമായി യോജിച്ചുപോകാത്ത റോമില ഥാപ്പർ, ബിപിൻ ചന്ദ്ര, സതീഷ് ചന്ദ്ര എന്നീ ചരിത്രകാരന്മാരെ എൻ.സി.ഇ.ആർ.ടി ബോർഡിൽ നിന്ന് ഒഴിവാക്കിയതും ചേർത്തുവായിക്കുക. സംഘപരിവാർ അജണ്ടകൾ കാലങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭാരതീയ വിദ്യാഭവൻ, ശിശുമന്ദിരങ്ങൾ തുടങ്ങിയവയുടെ പ്രത്യക്ഷ ദൗത്യ നിർവഹണമാണ് എൻ.സി.ഇ.ആർ.ടി നിർവഹിക്കുന്നത്.

General Secretary • SSF Kerala

01/04/2023
*CAMPUS IFTAR MEET🌙* 31 MARCH 2023, FRIDAY📍Govt Arts and Science College, Kozhikode_________________________ *SSF GASC U...
31/03/2023

*CAMPUS IFTAR MEET🌙*

31 MARCH 2023, FRIDAY

📍Govt Arts and Science College, Kozhikode
_________________________
*SSF GASC UNIT*

26/03/2023
24/03/2023

വിയോജിപ്പുകൾ യോഗ്യതയാണ്
ജനാധിപത്യത്തിന്

Address

Meenchanda
Calicut

Telephone

+919961605789

Website

Alerts

Be the first to know and let us send you an email when SSF Govt. Arts & Science College Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SSF Govt. Arts & Science College Kozhikode:

Share