Cules of Kerala

Cules of Kerala ഫുട്ബോൾ ക്ലബ്‌ ബാഴ്സലോണ എന്ന ഐതിഹാസിക ക്ലബ്ബിന്റെ കേരള ആരാധക വൃന്ദത്തിലേക്ക് സ്വാഗതം!
(1777)

1899ന്റെ തുടക്കം, ഹാൻസ് ഗമ്പെർ എന്നൊരാൾ സ്വിറ്റ്സർലന്റിൽ നിന്നും ആഫ്രികയിലേക്ക് ചില ട്രെയിടിംഗ് കമ്പനികളെ സഹായിക്കാനായി ഒരു യാത്ര പുറപ്പെടുന്നു.എന്നാൽ ആ യാത്ര കാറ്റ്ലുണിയൻ സിറ്റിയായ ബര്സലോനയിൽ വെച്ച് അവസാനിക്കുകയും ,അവിടുത്തെ സൌന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം ഇനിയുള്ള കാലം മുഴുവൻ അവിടെ തങ്ങുവാൻ തീരുമാനിക്കുകയും ചെയ്തു.

അവിടെ തുടങ്ങുന്നു "Futbol Club Barcelona" എന്ന കാറ്റലൻ ക്ലബ്ബിന്റെ ഉത്ഭവത്തിന്റെ

കഥ.
ബര്സലോനയിൽ ജീവിതം തുടര്ന അദ്ദേഹം ഒരു sports columnist ആയി വർക്ക്‌ ചെയ്തു പോന്നു.എന്നാലും അദ്ധേഹത്തിന്റെ മനസ്സിൽ എപ്പോഴും കാല്പന്തു കളിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹം ജോലിക്കിടയിൽ സമയം കണ്ടെത്തി അവിടെയുള്ള ഒരു ലോക്കൽ ക്ലബ്ബിൽ ഫുട്ബാൾ കളിയ്ക്കാൻ പോയിരുന്നു .അങ്ങിനെയാണ് അദ്ദേഹത്തിന് കാറ്റലുനിയൻ രാജ്യത്തെ പ്രെധിനിതീകരിച്ചു കൊണ്ട് ഒരു ക്ലബ്‌ എന്ത് കൊണ്ട് തുടങ്ങിക്കുടാ എന്ന ആശയം തോന്നി തുടങ്ങിയത് .അത് അവിടുത്തെ ഒരു പത്രത്തിൽ ഒരു പരസ്യമായി കൊടുക്കുകയും ചെയ്തു.അദ്ധേഹത്തെ പോലും ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു അതിനു Response കിട്ടിയത്.കല്പന്തുകളിയെ നെജോട് ചേർത്ത് വെച്ച ഒരു കൂട്ടം ആളുകള് തങ്ങള്ക്കും ആ ക്ലബ്ബിന്റെ ഭാഗം ആവണമെന്ന് പറഞ്ഞു മുന്നോട്ടു വന്നു.അങ്ങിനെ 29 November 1899 നു ഒരു കൂട്ടം കായിക പ്രേമികളുടെ പ്രയത്ന ഫലമായി FC ബാർസിലോന എന്ന കാറ്റലുനിയൻ ക്ലബ്‌ രൂപം കൊള്ളപ്പെട്ടു.
കുറച്ചു കാലങ്ങള്ക്കു ശേഷം 1908ൽ ഹാൻസ് ഗമ്പെർ(ബര്സലോനയിൽ വന്നതിനു ശേഷം അദ്ദേഹം "ജോണ്‍ ഗമ്പെർ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ) FC ബര്സലോനയുടെ ആദ്യ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു .

സ്വാഗതം ഗോർഡൻ
29/05/2026

സ്വാഗതം ഗോർഡൻ

ഫുൾ ടൈംവലൻസിയ 3 - 1 ബാഴ്‌സസീസണിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാൻ സാധിച്ചില്ല. എങ്കിലും കിരീടം നേടിയ സന്തോഷത്തോട...
23/05/2026

ഫുൾ ടൈം

വലൻസിയ 3 - 1 ബാഴ്‌സ

സീസണിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാൻ സാധിച്ചില്ല. എങ്കിലും കിരീടം നേടിയ സന്തോഷത്തോടെ മടങ്ങാം. സംഭവബഹുലമായ ഒരു സീസൺ കൂടി കടന്ന് പോകുന്നു. വരും സീസണുകളിൽ കൂടുതൽ കിരീടങ്ങൾ നേടാനാകുമെന്ന്‌ പ്രത്യാശിക്കാം.

4 ഗോളുകളുടെ മിഴിവിൽ 4മത് വിമൻസ് ചാമ്പ്യൻസ് ലീഗ്.    💙❤️
23/05/2026

4 ഗോളുകളുടെ മിഴിവിൽ 4മത് വിമൻസ് ചാമ്പ്യൻസ് ലീഗ്.

💙❤️

ഫുൾ ടൈംബാഴ്‌സ 3 - 1 റയൽ ബെറ്റിസ്ഹോം ഗ്രൗണ്ടിൽ മികച്ച വിജയത്തോടെ ലെവക്ക് വിടവാങ്ങൽ.
18/05/2026

ഫുൾ ടൈം

ബാഴ്‌സ 3 - 1 റയൽ ബെറ്റിസ്

ഹോം ഗ്രൗണ്ടിൽ മികച്ച വിജയത്തോടെ ലെവക്ക് വിടവാങ്ങൽ.

ലൈൻ അപ്
17/05/2026

ലൈൻ അപ്

മാച്ച് ഡേബാഴ്‌സ vs റയൽ ബെറ്റിസ്ഇന്ത്യൻ സമയം രാത്രി 12:45ലീഗിലെ അവസാന ഹോം മത്സരത്തിന് ബാഴ്‌സ ഇന്നിറങ്ങുന്നു. ലീഗ് ഇതിനോടക...
17/05/2026

മാച്ച് ഡേ

ബാഴ്‌സ vs റയൽ ബെറ്റിസ്

ഇന്ത്യൻ സമയം രാത്രി 12:45

ലീഗിലെ അവസാന ഹോം മത്സരത്തിന് ബാഴ്‌സ ഇന്നിറങ്ങുന്നു. ലീഗ് ഇതിനോടകം നേടി എന്നത് കൊണ്ട് ഒട്ടും അപ്രസക്തമല്ല ഈ മത്സരം. ഇന്നത്തെ മത്സരം കൂടി വിജയിച്ചാൽ, സീസണിലെ എല്ലാ ഹോം മത്സരങ്ങളും വിജയിച്ച ഖ്യാതി നേടാം. 20 ടീമുകൾ ഉൾപ്പെടുന്ന ഫോർമാറ്റിൽ ഇത് വരെ ആർക്കും നേടാനാവാത്ത ഒരു നാഴികക്കല്ലാണ് ആ നേട്ടം. ഒപ്പം ഈ സീസൺ ഒടുവിൽ ടീമിനോട് വിട പറയുന്ന ലെവന്റോസ്കിക്ക് ഹോമിൽ ഒരു മികച്ച വിട പറയാൻ കൂടി ലഭിക്കുന്ന അവസരമാണ്. ടീം മികവോടെ കളിച്ചു ലക്ഷ്യങ്ങൾ സാധൂകരിക്കും എന്ന് പ്രതീക്ഷിക്കാം.

ബാക്ക് ടു ബാക്ക് ചാമ്പ്യൻസ്!! 💙❤️
10/05/2026

ബാക്ക് ടു ബാക്ക് ചാമ്പ്യൻസ്!! 💙❤️

ഫുൾ ടൈംബാഴ്‌സ 2 - 0 റയൽ മാഡ്രിഡ്‌ആ ലാലിഗ കിരീടം തൂക്കിയിട്ടുണ്ടേ!
10/05/2026

ഫുൾ ടൈം

ബാഴ്‌സ 2 - 0 റയൽ മാഡ്രിഡ്‌

ആ ലാലിഗ കിരീടം തൂക്കിയിട്ടുണ്ടേ!

മാച്ച് ഡേബാഴ്‌സ vs റയൽ മാഡ്രിഡ്‌ഇന്ത്യൻ സമയം രാത്രി 12:30 ന് ഈ സീസണിലെ അവസാന എൽ ക്ലാസിക്കോ വന്നെത്തിയിരിക്കുന്നു. കേവലം ...
10/05/2026

മാച്ച് ഡേ

ബാഴ്‌സ vs റയൽ മാഡ്രിഡ്‌

ഇന്ത്യൻ സമയം രാത്രി 12:30 ന്

ഈ സീസണിലെ അവസാന എൽ ക്ലാസിക്കോ വന്നെത്തിയിരിക്കുന്നു. കേവലം ഒരു വിജയമോ സമനിലയോ സ്വന്തമാക്കിയാൽ തന്നെ ലീഗ് കിരീടം, എൽ ക്ലാസിക്കോയിലൂടെ നേടാം എന്ന സുവർണ്ണാവസരം ആണ് ബാഴ്‌സക്ക് ലഭിച്ചിരിക്കുന്നത്. പക്ഷെ യമാൽ പരിക്കിലാണ് എന്നത് ബാഴ്‌സക്ക് തലവേദന തന്നെയാണ്. എങ്കിലും ഇന്ന് വിനയത്തോടെ ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

യുവേഫ വിമൻസ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക്. 💙❤️
03/05/2026

യുവേഫ വിമൻസ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക്. 💙❤️

Address

Cules Of
Calicut
673003

Alerts

Be the first to know and let us send you an email when Cules of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cules of Kerala:

Share