DYFI Poonoor

DYFI Poonoor ലാൽസലാം സഖാക്കളെ... �

പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച ന...
27/02/2026

പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026.

ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും, അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസ്സാക്കിയത്.

സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും.

ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ.

നമ്മളെ നയിക്കാൻ
22/10/2025

നമ്മളെ നയിക്കാൻ

19/09/2025
19/09/2025

കെ.ജെ ഷൈൻ ടീച്ചർക്കെതിരെ നടക്കുന്ന അപവാദ പ്രചരണവും സൈബർ അക്രമണവും കോൺഗ്രസ് - യുഡിഎഫ് ലാബോറട്ടറിയിൽ ചുട്ടെടുത്തത്.

അപവാദ പ്രചാരകരായ സൈബർ പെർവേട്ടുകളെ അർഹിക്കുന്ന വിധം നേരിടും.

ലൈംഗിക ക്രിമിനലിനെ എം.എൽ.എ ആയി ചുമക്കുന്ന കോൺഗ്രസ് പാർടി ആ ലൈംഗീക ക്രിമിനലിനെ സംരക്ഷിക്കാൻ പൊതുസമൂഹത്തിൽ മാന്യതയോടെ സാമൂഹിക - രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇടത് പക്ഷ വനിതാ നേതാക്കളെ കുറിച്ച് അപവാദ പ്രചരണം നടത്തി തേജോവധം ചെയ്ത് വിഷയം മാറ്റാൻ ശ്രമിക്കുകയാണ്.
വിലക്കെടുത്ത ചില യൂ ട്യൂബ് ചാനലുകളും ഓൺലൈൻ മഞ്ഞപ്പത്രങ്ങളും വഴി നടത്തുന്ന ഈ അപവാദ പ്രചരണവും സൈബർ ആക്രമണവും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതാണ്.

യുഡിഎഫ് എയർ ചെയ്യാൻ പോവുന്ന ഈ അപവാദ പ്രചാരണത്തെ കുറിച്ച് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ മുൻകൂട്ടി വിവരം ലഭിച്ചിരുന്നു എന്നത് ഇത് അങ്ങേയറ്റം പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷൻ ആണെന്നത് വ്യക്തമാണ്.
കോൺഗ്രസിന്റെ മുൻനിര ചാനൽ വക്താക്കൾ മുതൽ സൈബർ വെട്ടുകിളി കൂട്ടങ്ങൾ വരെ അശ്ലീലപരവും അധിക്ഷേപപരവുമായ ഈ വ്യാജ പ്രചരണം ഏറ്റെടുത്തതിലൂടെ ഇത് ഷാഫി പറമ്പിലും വിഡി സതീശനും അറിഞ്ഞു കൊണ്ടുള്ള അപവാദ പ്രചരണം ആണെന്നത് നിസംശയമാണ്.

പൊതുസമൂഹത്തിൽ അന്തസ്സോടെ ജീവിക്കുന്ന സ്ത്രീകൾക്ക് നേരെ അപവാദ പ്രചരണം നടത്തുന്ന സാമൂഹ്യ മാലിന്യങ്ങളെ മര്യാദ പഠിപ്പിക്കാൻ ജനങ്ങളെ അണിനിരത്തും.

ഇന്റർനെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോണിന്റെ ബലത്തിൽ യൂ ട്യൂബ് ചാനൽ തുടങ്ങി, കോൺഗ്രസ് - യുഡിഎഫ് അധമ സംഘത്തിന്റെ അച്ചാരവും വാങ്ങി ഇടത് പക്ഷത്തെ വനിതാ നേതാക്കളെയും, സ്ത്രീകളെയും അധിക്ഷേപിക്കാമെന്ന് കരുതുന്ന യൂ ട്യുബിലും അല്ലാതെയും വിഹരിക്കുന്ന എല്ലാ മഞ്ഞച്ചാനലുകാരെയും ഓർമപ്പെടുത്താനുള്ളത് മൊബൈൽ ക്യാമറ ഓഫ് ചെയ്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുമെന്ന ബോധം അത്തരക്കാർക്ക് ഉണ്ടാവുന്നത് നല്ലതാണെന്നാണ്.

സൈബറിടത്തിൽ ആക്രമണം നേരിടുന്ന സ്ത്രീകൾക്ക് ഡിവൈഎഫ്ഐ പിന്തുണയും സംരക്ഷണവും ഒരുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സൈബർ ആക്രമണം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയമപരമായും അല്ലാതെയും നേരിടാൻ
ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു

  സ്നേഹപ്പൊതികൾ നിറച്ച പൂനൂരിലെ നന്മകൾക്ക് ❤️
18/09/2025

സ്നേഹപ്പൊതികൾ നിറച്ച പൂനൂരിലെ നന്മകൾക്ക് ❤️

വയയെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയപൂർവ്വം പൊതിച്ചോർ ...
18/09/2025

വയയെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം DYFI പൂനൂർ മേഖലയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സ:രമേശൻ മാസ്റ്റർ ഫ്ലാഗ്ഓഫ്‌ ചെയ്തു, DYFI മേഖലാ സെക്രട്ടറി സ:വിവേക് പൊതിച്ചോർ വിതരണ ഉദ്ഘാടനവും ചെയ്തു.

16/09/2025

ഇന്ന് മടവൂരിലെ ഡിവൈഎഫ്ഐ സഖാക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ചെയ്യുമ്പോൾ അതിൽ സജീവമായി ഇടപെട്ട പൈമ്പാലിശ്ശേരി യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ ഷിനോൺ ദാസിന്റെയും അഖിലയുടെയും മകൻ കൊച്ചു മിടുക്കൻ ഏദൻ റോഷ് . ❤️‍🩹

തലമുറകളിലേക്ക്
ഹൃദയപൂർവ്വം 🤍

Address

POONOOR
Calicut
673574

Website

Alerts

Be the first to know and let us send you an email when DYFI Poonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Poonoor:

Share