പുസ്തകലോകം

പുസ്തകലോകം എഴുത്തിൻ്റെയും വായനയുടെയും ലോകം
(1)

"അൽഗോരിതമല്ല, അക്ഷരങ്ങളാണ് താരം! സ്മാർട്ട്ഫോൺ കൊണ്ട് വിസ്മയം തീർക്കുന്ന പുസ്തകവിൽപ്പനക്കാരൻ. 💡""വെറുമൊരു സ്മാർട്ട്ഫോൺ കൊ...
13/04/2026

"അൽഗോരിതമല്ല, അക്ഷരങ്ങളാണ് താരം! സ്മാർട്ട്ഫോൺ കൊണ്ട് വിസ്മയം തീർക്കുന്ന പുസ്തകവിൽപ്പനക്കാരൻ. 💡"

"വെറുമൊരു സ്മാർട്ട്ഫോൺ കൊണ്ട് ലോകം കീഴടക്കാമെന്ന് നൗഷാദ് തെളിയിച്ചു! 2000 വാട്സ്ആപ്പ് ഗ്രൂപ്പുകൾ, 6.5 ലക്ഷം അംഗങ്ങൾ, ലക്ഷക്കണക്കിന് പുസ്തകങ്ങൾ. ചെറുനാരങ്ങ വിറ്റു തുടങ്ങിയ ബാല്യം മുതൽ മലയാളികളുടെ അക്ഷരമുറ്റമായി മാറിയ പുസ്തകലോകം വരെയുള്ള ഈ ജീവിതം ഒരു സിനിമയെക്കാൾ ത്രില്ലിംഗാണ്. വായന മരിക്കുന്നില്ല, അത് പുതിയ രൂപം പ്രാപിക്കുകയാണ്! ❤️📖"

ഇംഗ്ലീഷിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും സഹരണപരിശീലന കോഴ്സായ HDC ഡിപ്ലോമയും പാസായശേഷം കൊല്ലം പ്രാഥമികസഹകരണകാർഷിക ഗ്രാമവികസനബാങ്കിലെ സ്ഥിരം ജോലി ഉപേക്ഷിച്ച് പുസ്തകവിൽപ്പന തിരഞ്ഞെടുത്ത അക്ഷരമനുഷ്യൻ

💈പുസ്തക പരിചയപ്പെടുത്തലിനായി 2000ലധികംസമൂഹമാധ്യമകൂട്ടായ്മകൾ
💈പുസ്തകങ്ങളെ സ്നേഹിക്കുന്ന 6.5/ആറര ലക്ഷം ലോകമലയാളികൾ പുസ്തകലോകം ഗ്രൂപ്പിലെ അംഗങ്ങൾ
💈1999-2000 മുതൽ പുസ്തകവിൽപ്പനക്കാരനും, 2019 മുതൽ പ്രസാധകനും (450ലധികം അക്കാദമികവൈജ്ഞാനികഗ്രന്ഥങ്ങൾ പ്രസാധനം ചെയ്തു.)
അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഹൃദയത്തിലൊളിപ്പിച്ച പുസ്തകവിൽപ്പനക്കാരൻ്റെ യാത്രാവഴികൾ.............................
കശുവണ്ടിയുടെയും കയറിൻ്റെയും കരിമീനിൻ്റെയും നഗരമായ കൊല്ലത്തു നിന്നും പത്മനാഭൻ്റെ മണ്ണായ അനന്തപുരിയിൽ നിന്നും ഏകദേശം 55 കിലോമീറ്റർ കിഴക്കുമാറി മലയോരകാർഷികഗ്രാമമായ മടത്തറയിൽ ചുമട്ടുതൊഴിലാളിയായ അബ്ദുൽഖരീമിൻ്റെയും വീട്ടമ്മയായ നസീമയുടെയും പുത്രനായി 1981 മെയ് 4 ന് വെളുപ്പിന് 4.30 ജനിച്ച നൗഷാദ്, പി.എൻ പണിക്കർ ഗ്രന്ഥശാലാപ്രസ്ഥാനത്തെ കേരളത്തിൽ പ്രചരിപ്പിച്ചതുപോലെ സ്മാർട്ടുഫോണുകളുടെയും മറ്റും അമിതോപയോഗത്തിലൂടെ തളർന്നുകൊണ്ടിരിക്കുന്ന പുസ്തകവായനയെ അതേ മാധ്യമങ്ങളുപയോഗിച്ച് ആഗോളമലയാളികളുടെ ദൃഷ്ടിപഥത്തിൽ പുസ്തക പുറംചട്ടകളെത്തിക്കുകയും അവരറിയാതെ അവരെ വായനയിലേക്കു ക്ഷണിക്കുകയും ചെയ്യുകയാണ് പുസ്തകലോകത്തിൻ്റെ 2000 ഓളം വരുന്ന സമൂഹമാധ്യമകൂട്ടായ്മകളിലൂടെ. പുതിയതും പഴയതുമായ പുസ്തകങ്ങളെയും പുസ്തകവാർത്തകളെയും എഴുത്തുകാരെയും എഴുത്തിടങ്ങളെയും ലോകമലയാളികളുടെ വിരൽത്തുമ്പിലെത്തിച്ച് വായനയിൽ നിന്നും പിൻതിരിഞ്ഞവരെ വായനയിലേക്ക് തിരികെ കൊണ്ടുവന്ന് വിസ്മയം തീർക്കുകയാണ് നൗഷാദ്.

കഴിഞ്ഞ കാൽനൂറ്റാണ്ടാലേറെയായി പുസ്തകങ്ങളും പുസ്തകവായനക്കാരുമാണ് നൗഷാദിൻ്റെ സൗഹൃദവഴികൾ. അക്ഷരക്കൂട്ടുകാരായ 6.5 ലക്ഷത്തിലധികം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദിൻ്റെ പുസ്തകലോകത്തിലെ നിത്യസന്ദർശകർ. വിദേശത്തും സ്വദേശത്തുമുള്ള മലയാളി വായനക്കാരന് പുസ്തകങ്ങൾ പരിചയപ്പെടാനും അവ അവർക്കെത്തിച്ചു നൽകാനും പുസ്തകലോകമെന്ന സൈബർചുമരുകളെ ഭംഗിയിൽ ഉപയോഗിച്ചുകൊണ്ട് നൗഷാദ് കൊല്ലമെന്ന പുസ്തകവിൽപ്പനക്കാരൻ അക്ഷരങ്ങൾക്കിടയിൽ ജീവിക്കുകയാണ്. 15000 രൂപയിൽ താഴെ വിലയുളള സാംസംഗിൻ്റെ ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചുകൊണ്ടാണ് ലോകരാജ്യങ്ങളിലെല്ലാമുള്ള മലയാളി വായനക്കാരൻ്റെയരികിലേക്കും ഈ പുസ്തകവിൽപ്പനക്കാരൻ എത്തുന്നത്. അക്ഷരങ്ങളോടും പുസ്തകങ്ങളോടുമുള്ള അടങ്ങാത്ത ഇഷ്ടം ഒന്നുമാത്രമാണ് ഇത്തരമൊരു പ്രവർത്തനത്തിന് നൗഷാദിനുള്ള ഊർജ്ജം.

ഒന്നുമുതൽ എട്ടാം തരം വരെ തിരുവനന്തപുരം ജില്ലയിലെ മടത്തറക്കാണി GHSലും 9,10 ക്ലാസുകളിൽ കൊല്ലം, ചിതറ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം കൊട്ടാരക്കര താലൂക്കിലെ 'എ'ഗ്രേഡ് റഫറസ് ഗ്രന്ഥശാലയായ വളവുപച്ച #സികേശവൻഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലൂടെ അക്ഷരലോകത്തേക്കു നടന്നുകയറിയ നൗഷാദ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല നാട്ടിൻപുറത്തെ അതിജീവനങ്ങളും തൊഴിലിടങ്ങളും കൊണ്ട് ചെറിയ ജീവിത ചുറ്റുപാടുകളിലൂടെ ജീവിച്ച് തീർക്കേണ്ട തൻ്റെ ജീവിതം കേവലമൊരു സ്മാർട്ട് ഫോൺ കൊണ്ട് അക്ഷരചങ്ങാതിമാരായ ലോകമലയാളികളെ ഒറ്റക്കണ്ണിയിൽ കൂട്ടിയിണക്കുന്ന ലോകമറിയുന്ന ഒരു പുസ്തകവിൽപ്പനക്കാരനായി പരിവർത്തനം ചെയ്യപ്പെടുമെന്ന്. അല്ലെങ്കിലും യാദൃച്ഛികതകളുടെ ഒരു തുരുത്താണല്ലോ ജീവിതം, മിക്കപ്പോഴും നമ്മളാഗ്രഹിക്കുന്നതല്ലല്ലോ നടക്കുക. ലോകത്തിൻ്റെ ഏതു കോണിലുമുള്ള പുസ്തകക്കൊതിയന്മാരുടെ മനസിലും കൈവശമുള്ള മൊബൈൽ സ്ക്രീനിലും ഏറ്റവും മനോഹരമായ അക്ഷരങ്ങൾ കൊണ്ട് കൊത്തിവച്ച പേരാണ് 'പുസ്തകലോകം നൗഷാദ് കൊല്ലം' എന്നത്.

നമ്മളൊരു പുസ്തകം തേടി നടക്കുകയാണ് പുസ്തകത്തിൻ്റെ പേര് മാത്രമേ അറിയുള്ളു ആരാണ് എഴുതിയതെന്നോ എന്നാണ് പ്രസിദ്ധീകരിച്ചതെന്നോ, ആരാണ് പ്രസാധനം ചെയ്തതെന്നോ ഒന്നും തന്നെ നമുക്കറിയില്ല. എന്നാൽ ആ പുസ്തകം നമുക്ക് അത്യാവശ്യമായി കിട്ടുകയും വേണം. അങ്ങനെയുള്ളപ്പോൾ +918848663483 / +919496105082 എന്ന നൗഷാദിന്റെ നമ്പരുകളിലേക്ക് ഒരൊറ്റ വാട്സ്ആപ് സന്ദേശം മതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാമന്വേഷിക്കുന്ന പുസ്തകം നമ്മുടെ കൈകളിലെത്തും. അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കുമൊരു സർവകലാശാലയുണ്ടെങ്കിൽ ആ സർവകലാശാലയുടെ വൈസ് ചാൻസലറാണ് പുസ്തകലോകം നൗഷാദ് കൊല്ലമെന്ന് നമുക്ക് സംശയലേശമന്യേ പറയാം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, മലയാളികളെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പുസ്തകലോകവും നൗഷാദ് കൊല്ലവും സമൂഹമാധ്യമങ്ങളിലൂടെ ഏഴു കടലും ആകാശങ്ങളും കടന്നെത്തുന്നു.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ അബ്ദുൽഖരീമിനെ കണ്ടാണ് ചെറുപ്പത്തിലേ സ്വന്തമായി അധ്വാനിച്ചു ജീവിക്കുക എന്ന ഉൾപ്രേരണ നൗഷാദിന് കിട്ടിയത്. ചുമട്ടുതൊഴിലിൽനിന്ന് ചെറുനാരങ്ങവിപണനത്തിലേക്കു തിരിഞ്ഞ ബാപ്പയുടെ കൈയിൽ നിന്ന് വളരെ ചെറുപ്പത്തിൽതന്നെ ചെറുനാരങ്ങ വാങ്ങി നൗഷാദ് സൈക്കിളിൽ വെച്ചുകെട്ടി കിലോമീറ്ററുകൾ താണ്ടി ഓരോ ചെറുകവലകളിലെയും മുറുക്കാൻ കടകളിലും (Pan Shopes) കന്നുകാലിചന്തയിലും ഉത്സവപ്പറമ്പുകളിലും കച്ചവടം ചെയ്തു തൻ്റേതായ ആവശ്യങ്ങൾക്കുള്ള പണം സമ്പാദിച്ചുകൊണ്ട് തൊഴിലിടങ്ങളിലേക്കിറങ്ങി. പഠനത്തോടൊപ്പം വിവിധങ്ങളായ കൂലിപ്പണികൾ ചെയ്തു, കെട്ടിട നിർമ്മാണ തൊഴിലാളിയായി,ടിപ്പർ ലോറി ക്ലീനറായി, പത്രങ്ങളുടെ ഫീൽഡ് സ്റ്റാഫായി, ബസിലും ട്രെയിനിലും സമ്മേളനനഗരികളിലും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റു. ഇടയ്ക്കെപ്പഴോ സൗദിയിലെ റിയാദിലെത്തി. തനിക്കിണങ്ങുന്ന ജീവിതചുറ്റുപാടുകളല്ല വിദേശത്തെന്ന ബോദ്ധ്യത്തിൽ അവിടമുപേക്ഷിച്ച് നാട്ടിലെത്തി. കൊല്ലം പ്രാഥമിക കാർഷിക ഗ്രാമവികസനബാങ്കിൽ ജോലി ലഭിച്ചുവെങ്കിലും പലിശ പിരിവും ജപ്തിനടപടികളും അടവു മുടങ്ങിയവരുടെ വീടുകളിൽ നോട്ടീസ് പതിക്കുന്നതുമൊക്കെ മനസിനെ മുറിവേൽപ്പിച്ചപ്പോൾ ആ ജോലിയും ഇടവും ഉപേക്ഷിച്ചു.

പ്രാഥമികവിദ്യാദ്യാസത്തിനു ശേഷം ചെറിയ തൊഴിലുകളോടൊപ്പം തന്നെ പ്രീഡിഗ്രിയും, ബി.എ ഇംഗ്ലീഷും പ്രൈവറ്റായി പഠിച്ച് പാസായി. തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും കൊട്ടാരക്കര സഹകരണപരിശീലന കേന്ദ്രത്തിൽ നിന്ന് എച്ച്.ഡി.സിയും കരസ്ഥമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ കച്ചവടം ചെയ്തു. ക്ഷേത്രങ്ങളിലെ സപ്താഹവേദികളിലും പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരങ്ങളിലും ക്രിസ്ത്യൻ പള്ളികളിലെ കൂട്ടപ്രാർത്ഥനകളിലും തോൾസഞ്ചിയിൽ പുസ്തകം നിറച്ച് നിറഞ്ഞചിരിയോടെ പുസ്തകവിൽപ്പനക്കാരനായി നൗഷാദ് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ തൻ്റെ പുസ്തക വിപണനത്തിനായി പുസ്തകസഞ്ചികളുമായി ട്രയിനിലും ബസിലും സ്കൂളുകളിലും സമ്മേളനനഗരികളിലും ഓഫീസുകളിലുമെല്ലാം അലഞ്ഞു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരളസാഹിത്യ അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നിവയുടെ പുസ്തക പ്രമോട്ടറായി. സർക്കാർ ഓഫീസുകളിൽ കച്ചവടം അനുവദിക്കാതായതോടെ പുസ്തകവിൽപ്പന പരുങ്ങലിലായി. എങ്കിലും പരിചയക്കാർ ഫോണിലൂടെ പുസ്തകം ആവശ്യപ്പെടാൻ തുടങ്ങി.

വിവാഹാനന്തരം ഭാര്യയ്ക്ക് കുഞ്ഞുണ്ണി മാഷ് ജോലി ചെയ്തിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ ഹയർ സെക്കൻ്ററി സ്കൂളിൽ ജോലി ലഭിക്കുകയും, അങ്ങിനെ യാദൃശ്ചികമായി സാഹിത്യനഗരിയായ കോഴിക്കോടെത്തിച്ചേർന്നതുമാണ് നൗഷാദിൻ്റെ അക്ഷരജീവിതത്തെ അടപടലം മാറ്റി മറിച്ചത്. കോഴിക്കോട് മലപ്പുറം കണ്ണൂർ, പാലക്കാട് ജില്ലകളുടെ മുക്കിലും മൂലയിലും നൗഷാദ് പുസ്തകച്ചുമടുമായി എത്തി. സ്‌കൂളുകളിലും, കോളേജുകളിലും, ഓഫീസുകളിലും, പാർട്ടി സമ്മേളനങ്ങളിലും സംഘടനാസമ്മേളനങ്ങളിലുമെല്ലാം നൗഷാദിനെയും നൗഷാദിൻ്റെ പുസ്തകക്കെട്ടുകളെയും കാണാത്ത വായനക്കാർ ചുരുക്കമായിരിക്കും. വളരെപ്പെട്ടെന്ന് കോഴിക്കോടിന്റെ വായനസംസ്കാരത്തിന്റെ ഭാഗമായി നൗഷാദ് മാറി.
കോഴിക്കോട് സർവകലാശാല ക്യാംപസിൽ വച്ചാണ് സർവകലാശാലയിലെ ഫോക് ലോര്‍ ഗവേഷകവിദ്യാർത്ഥി റോവിത്ത് കുട്ടോത്തിനെ പരിചയപ്പെടുന്നത്. റോവിത്താണ് പുസ്തകവിൽപ്പനയ്ക്ക് വാട്സ്ആപ്പ് കൂട്ടായ്മയുടെ സാധ്യതയെപ്പറ്റി പറഞ്ഞത്. ഇതോടെ 2017 ൽ 'പുസ്തകലോകം' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. തുടക്കത്തിൽ 25 പേരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്. പുസ്തകങ്ങളുടെ പുറംചട്ടയും പുസ്തകത്തെപ്പറ്റിയുള്ള ചെറിയ കുറിപ്പുകളുമായി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഗ്രൂപ്പിലുള്ളവർ വായനയിൽ താൽപ്പര്യമുള്ള അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും ഒന്നൊന്നായി പുസ്തകലോകം ഗ്രൂപ്പിലേക്ക് ചേർക്കാൻ തുടങ്ങി. ഗ്രൂപ്പുകൾ വലുതായി. 250 പേർ വീതം നിറയുമ്പോൾ ഓരോ പുതിയ വാട്സ്ആപ് ഗ്രൂപ്പുകളും കൂടിക്കൂടി വന്നു. വാട്സ്ആപ്പിൽ നിന്ന് ഫേസ്ബുക്കിലേക്കും ടെലിഗ്രാമിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും കൂട്ടായ്മകൾ വളർന്നു. 2024ലെത്തുമ്പോൾ 2000 ഗ്രൂപ്പുകളിലായി 6.5 ലക്ഷത്തോളം അംഗങ്ങളുള്ള വലിയൊരു കൂട്ടായ്മയായി പുസ്തകലോകം മാറി. സമൂഹമാധ്യമങ്ങൾ പുസ്തകവായനയ്ക്ക് ഭീഷണിയാകുന്നുവെന്ന് നമ്മൾ മുറവിളി നടത്തുമ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദ് പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നത്. മൂന്ന് ലക്ഷത്തോളം പുസ്തകങ്ങളാണ് നൗഷാദ് സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് ലോകത്തുള്ള വായനക്കാരുടെ കൈകളിൽ എത്തിച്ചത്.

അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ലോക മലയാളികൾക്കിടയിൽ 'പുസ്തകലോകം' നിരവധി ചില്ലകളുള്ള മഹാവൃക്ഷമായി പടർന്നു പന്തലിച്ചുനിൽക്കുന്നു. ആ അക്ഷരമരത്തിൻ്റെ ചില്ലകൾക്കുള്ളിൽ മലയാളി വായനക്കാർ തങ്ങളുടെ അറിവിന്റെ ലോകം വിപുലപ്പെടുത്താനായി കൂട്ടമായി പറന്നിറങ്ങി കൂടുകൂട്ടിയിരിക്കുന്നു. ഒരു ചെറുവിരൽസ്പർശനത്തിൽ നമ്മുടെ വായനയെ ലഹരിപിടിപ്പിക്കുന്ന പുസ്തകങ്ങൾ നമ്മളിരിക്കുന്നിടത്തേക്ക് നൗഷാദിൻ്റെ പുസ്തകലോകത്തിലൂടെ കടന്നുവരുന്നു. പുത്തൻ സാങ്കേതികവിദ്യയെ പാരമ്പര്യ പുസ്തകവിൽപ്പനകളുടെ അനുഭപാഠങ്ങളുമായി കൂട്ടിയിണക്കി വായനയുടെ പുതിയൊരു ലോകത്തെയാണ് നൗഷാദ് അക്ഷരമുറ്റത്തേക്ക് തുറന്നിട്ടത്. പി.എൻ.പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചതു പോലെ നൗഷാദ് കൊല്ലം ആധുനികകാലത്തിൻ്റെ യാത്രയ്ക്കിണങ്ങുംവിധം ഒറ്റയാൾ പുസ്തകപ്രചാരകനായി മാറി. പുസ്തകവായനയിൽ നിന്ന് അകന്നു തുടങ്ങിയ മലയാളിയെ വായനയുടെയും അറിവുതേടലിൻ്റെയും സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്ന് പുതിയൊരു സാംസ്കാരികവിപ്ലവത്തിനാണ് നൗഷാദും നൗഷാദിന്റെ പുസ്തകലോകം കൂട്ടായ്മയും തുടക്കമിട്ടത്.

വിപണിയിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകം കണ്ടെത്തുക. അതിനെപ്പറ്റി ചെറിയ കുറിപ്പ് തയ്യാറാക്കുക. ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുക. അതിൽ വരുന്ന ഓർഡറുകൾ എടുക്കുക, പുസ്തകം വൃത്തിയിൽ പൊതിയുക, പോസ്റ്റോഫീസിൽ കൊണ്ടുപോയി ആവശ്യക്കാർക്ക് അയയ്ക്കുക. പുസ്തകത്തിന്റെ പണം സ്വീകരിക്കുക തുടങ്ങിയ മുഴുവൻ പ്രവൃത്തികളും നൗഷാദ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒഴിവുസമയം കിട്ടുമ്പോഴൊക്കെ തെരുവുകളിലും ബുക് സ്റ്റാറ്റാളുകളിലും പഴയ പുസ്തകങ്ങൾ തേടിയിറങ്ങും. ഔട്ട് ഓഫ് പ്രിന്റായ പല പുസ്തകങ്ങളും ആവശ്യക്കാർക്ക് തേടിപ്പിടിച്ച് നൗഷാദ് എത്തിച്ചു കൊടുക്കാറുണ്ട്.

കോവിഡ് വരുന്നതിന് മുമ്പ് പുസ്തകശാലകളെയായിരുന്നു വായനക്കാർ ആശ്രയിച്ചിരുന്നത്. കോവിഡ് കാലത്ത് കടകൾ തുറക്കാൻ കഴിയാതെ വന്നപ്പോൾ മുഖ്യധാരാ പ്രസാധകരും തൊഴിൽ നഷ്ടപ്പെട്ട ചില പുസ്തക കച്ചവടക്കാരും ഓൺലൈൻ വിപണനം ആരംഭിച്ചു. മിക്കയാളുകളും വിലക്കിഴിവുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഇതോടെ 35% വിലക്കിഴിവിൽ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങി വിൽപ്പന നടത്തി ഉപജീവനം നടത്തിയിരുന്ന പലരും പ്രതിസന്ധിയിലായി. പുത്തൻകച്ചവടക്കാർ പുസ്തകകച്ചവടത്തെക്കാൾ 'ഓഫർ' വില്ക്കുന്നവരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പുസ്തക വിപണനത്തിലെ ഇത്തരം അനാരോഗ്യ പ്രവണതകളും അച്ചടിയിലും അസംസ്കൃത വസ്തുക്കളിലും നേരിട്ട ക്രമാതീതമായ വിലവർധനവുമൂലം പുസ്തക വിലയിൽ വന്ന വർദ്ധനവും പ്രസാധകരെയും പാരമ്പര്യമായിപുസ്തക വിൽപ്പനതൊഴിലാക്കിയവരെയും നന്നായി വലച്ചു. എന്നാൽ നൗഷാദിനെ ഇതൊന്നും ബാധിച്ചതേയില്ല. മുറിവാടക കൊടുക്കാതെ, ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ, ഏകാംഗപടയാളിയായി നൗഷാദും പുസ്തകലോകവും കുതിച്ചു.

മിക്ക പുസ്തകശാലകളിലും ഗവേഷണ സംബന്ധിയായ പുസ്തകങ്ങൾ കഥകളും നോവലുകളും ഇതര സർഗാത്മക രചനകളും പോലെ ലഭ്യമായിരുന്നില്ല. അക്കാദമികഗ്രന്ഥങ്ങളുടെ എഴുത്തും അച്ചടിയും വിപണനവും അധികം സാമ്പത്തികനേട്ടമോ പ്രശസ്തിയോ ഉണ്ടാക്കുന്നതല്ല. അതുകൊണ്ടുതന്നെ മുഖ്യധാരാ പ്രസാധകർ അത്തരം ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യാൻ വിമുഖത കാട്ടി. പുസ്തകശാലകളിൽ ഇത്തരം പുസ്തകങ്ങൾ ഏതേലും ഒഴിഞ്ഞ മൂലകളിലാണ് സ്ഥാനം പിടിക്കുക. അക്കാദമിക-ഗവേഷണ-വൈജ്ഞാനിക പുസ്തകങ്ങളെപ്പറ്റി ധാരാളം അന്വേഷണം വരാൻ തുടങ്ങിയയതോടെ അത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി നൗഷാദ് ഗൗരവമായി ആലോചിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള കപ്പുച്ചിൻ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള ആത്മ ബുക്സുമായി സഹകരിച്ച് അത്തരം പുസ്തകങ്ങൾ പ്രസാധനം ചെയ്യാനുള്ള വലിയൊരു വെല്ലുവിളി 2019 ൽ നൗഷാദ് ഏറ്റെടുത്തു. മലയാള സർവകലാശാലയിലെ അധ്യാപകൻ ഡോ. അശോക് ഡിക്രൂസിന്റെ 'ഗവേഷണത്തിന്റെ രീതിയും നീതിയും' എന്ന റഫറൻസ് പുസ്തകമായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ആ പുസ്തകമുൾപ്പെടെ പുസ്തകലോകം പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങൾ നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ 2019 ഡിസംബറിൽ കോഴിക്കോട് പ്രകാശനം ചെയ്തു. തുടർന്ന് നാനൂറ്റിയമ്പതോളം ഗവേഷണ-പഠന- വൈജ്ഞാനിക പുസ്തകങ്ങൾ ഇത്തരത്തിൽ നൗഷാദ് പുറത്തിറക്കി. റോയൽട്ടിയോ, എഴുത്തുകാർക്കുള്ള അധികംകോപ്പികളോ നൽകാതെ, ഉടമ്പടികളോ ഉപാധികളോ ഒന്നും തന്നെയില്ലാതെ പകർപ്പവകാശം എഴുത്തുകാരനിലും അവരുടെ അവകാശികളിലും മാത്രം നിലനിർത്തി പുസ്തകങ്ങൾ പുറത്തിറക്കി. പലതിനും ഒട്ടേറെ പതിപ്പുകൾ വന്നു.

മലയാളത്തിൽ ഏതൊക്കെ പുതിയ പുസ്തകങ്ങൾ ഇറങ്ങുന്നു എന്നറിയാൻ 'പുസ്തകലോകം' നോക്കിയാൽ മതി എന്ന സാമാന്യവത്ക്കരണത്തിലേക്കും പറച്ചിലുകളിലേക്കും കാര്യങ്ങൾ എത്തി. ഇതോടെ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ കൂട്ടത്തോടെ പുസ്തകലോകത്തിന്റെ കൂട്ടുകാരായി. ഇതിനിടെ ഏറ്റവും മികച്ച അക്കാദിമ- വൈജ്ഞാനികഗ്രന്ഥങ്ങൾക്ക് വർഷം തോറും പുസ്തകലോകം 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ഡോ.ജി ശ്രീജിത് സ്മാരക വൈജ്ഞാനികപുരസ്കാരവും ഏർപ്പെടുത്തി.

സ്വന്തമായി പുസ്തകലോകത്തിന് എന്തുണ്ട് എന്നു ചോദിച്ചാൽ 15000 രൂപയ്ക്ക് താഴെ വിലവരുന്ന ഒരു സ്മാർട്ട് ഫോൺ മാത്രമാണുള്ളത് എന്ന് നൗഷാദും നൗഷാദിനെ ഏറ്റവും അടുത്തറിയുന്നവരും പറയും. രാഷ്ട്രീയ-മതനേതൃത്വങ്ങളുടെ പിന്തുണകളോ,ഗോഡ്ഫാദർമാരോ, ഉപജാപകരോ വാഴ്ത്തുപാട്ടുകാരോ,സ്വന്തമായി ഓഫീസോ കമ്പ്യൂട്ടറോ തലമുറകളായി കൈമാറി വന്ന സ്ഥാവരജംഗമസ്വത്തോ മറ്റ് പാരമ്പര്യങ്ങളോ, കുടുംബപാരമ്പര്യങ്ങളോ ഒന്നും തന്നെയില്ല നൗഷാദിനും നൗഷാദിൻ്റെ പുസ്തകലോകത്തിനും. യാതൊരു ഉപാധികളും ഉടമ്പടികളുമില്ലാതെ പണമോ പദവികളോ മറ്റൊന്നുമോ പ്രതീക്ഷിക്കാതെ എഴുത്തുകാർ ഏൽപ്പിച്ച ,അവരുടെ മനുഷ്യധ്വാനത്തിന്റെ എഴുത്തുകളും തന്നെ വിശ്വസിച്ച തൻ്റെ വായനക്കാരും മാത്രമാണ് തന്റെ മൂലധനമെന്ന് നൗഷാദ് ഉറപ്പിച്ചു പറയും. പുസ്തകലോകത്തിന് കിട്ടുന്ന സ്വീകാര്യതയും അംഗീകാരവും തൻ്റെ എഴുത്തുകാരും വായനക്കാരും സഹൃദയരുമടങ്ങുന്ന എല്ലാവർക്കും കൂടിയുള്ളതാണ് എന്ന് നൗഷാദ് കരുതുന്നു. പുസ്തകലോകം = ആത്മബുക്സ് +പുസ്തകലോകത്തിന്റെ എഴുത്തുകാർ + വായനക്കാർ + പുസ്തക വിൽപ്പനക്കാരൻ എന്ന നിലയിൽ ഞാനും > ഇതാണ് നൗഷാദിന്റെ സമവാക്യം.

ആരെയും പ്രചോദിപ്പിക്കുന്നതാണ് നൗഷാദ് കൊല്ലത്തിന്റെ ജീവിതകഥ. അക്ഷരങ്ങളാണ് നൗഷാദിന് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്തത്. പുസ്തക വിൽപ്പനക്കാരൻ എന്ന് തന്നെ മരണം വരെ അടയാളപ്പെടുത്താനാഗ്രഹിക്കുന്ന നൗഷാദ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും കോഴിക്കോട് കല്ലായിയിലുള്ള തന്റെ ഭാര്യവീട്ടിലെ കിടപ്പുമുറിയിലിരുന്ന് പിറ്റേ ദിവസം വായനക്കാർക്ക് തപാലിൽ അയയ്ക്കാനുള്ള പുസ്തകങ്ങൾ പൊതിയുകയായിരുന്നു. പുസ്തകങ്ങളോടൊപ്പമുള്ള യാത്രയിൽ നൗഷാദിന് തോളോടുതോൾ ചേർന്ന് ഉറച്ച പിന്തുണയുമായി കോഴിക്കോട് മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അറബി അധ്യാപികയായ ഭാര്യ ജംഷീറയും മക്കൾ അൻജും കരീമും അനുംഹസനും അജൽമുഹമ്മദും ഒരേ മനസ്സോടെ ഒപ്പമുണ്ട്.

മുഴുവൻസമയരാഷ്ട്രീയക്കാരൻ, ബാങ്ക് ജീവനക്കാരൻ, പ്രവാസി, നാരങ്ങവിൽപ്പനക്കാരൻ കൂലിപ്പണിക്കാരൻ തുടങ്ങിയ വിവിധവേഷങ്ങളിലൂടെയും കർമ്മമണ്ഡലങ്ങളിലൂടെയും നൗഷാദ് കൊല്ലം പൂർവ്വാശ്രമജീവിതത്തിൽ സഞ്ചരിച്ചിരുന്നു. ഇന്ന് എഴുത്തുകാരും അക്ഷരങ്ങളും പുസ്തങ്ങളും വായനക്കാരുമല്ലാത്ത മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനോ പറയാനോ ആകാത്ത നിലയിൽ നൗഷാദ് തൻ്റെ ജീവിതപ്പടവുകൾ താണ്ടി അടുത്തവായനക്കാരനരികിലേക്ക് യാത്രചെയ്യുകയാണ്. തൻ്റെ ചുമലിൽ തൂക്കിയ തുണിസഞ്ചിയിലെ പുസ്തകക്കെട്ടുകളും, തൻ്റെ കൈവശമുള്ള സ്മാർട്ട് ഫോണിലൂടെ വായനക്കാരനെ വായിക്കാൻ പ്രേരിപ്പിക്കുന്ന ചെറുപുസ്തക വിവരണങ്ങളൊളിപ്പിച്ചും.

വായന നമുക്ക് ലഹരിയെന്നപോലെ പുസ്തകവിൽപ്പനയും ലഹരിയാക്കിയ ഒരാൾ നൗഷാദ് കൊല്ലം."പോക്കറ്റിലൊരു ലൈബ്രറി; കൈയിലൊരു സ്മാർട്ട്ഫോൺ! മലയാള വായനയുടെ 'ഗെയിം ചേഞ്ചർ'. 🚀" താൻ വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ പുസ്തകക്കെട്ടുകളും ചുമലേറ്റി തൻ്റെ വായനക്കാർക്കരികിലേക്ക് .......

 &_Rewarded! 🗳️📚ജനാധിപത്യം ശരിക്കുമൊരു Vibe ആണ്! കന്നി വോട്ട് രേഖപ്പെടുത്തി, വിരലിലെ കറുത്ത മഷിയുമായി നിൽക്കുന്ന ആ ഗമയുണ...
09/04/2026

&_Rewarded! 🗳️📚
ജനാധിപത്യം ശരിക്കുമൊരു Vibe ആണ്! കന്നി വോട്ട് രേഖപ്പെടുത്തി, വിരലിലെ കറുത്ത മഷിയുമായി നിൽക്കുന്ന ആ ഗമയുണ്ടല്ലോ... അത് വേറെ തന്നെ! അതിനൊപ്പം പ്രിയപ്പെട്ട പുസ്തകങ്ങൾ കൂടി സമ്മാനമായി കിട്ടിയാലോ? Double Happiness!✨
2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മലയാളത്തിലെ പ്രമുഖ പുസ്തകപ്രചരണ ഇടമായ 'പുസ്തകലോകം' ഒരുക്കിയ "കന്നി വോട്ടിന് പുസ്തകം" ചലഞ്ചിലെ വിജയികളെ പ്രഖ്യാപിക്കുന്നു. വോട്ടിംഗിലൂടെ മാറ്റം കുറിക്കാൻ മുന്നിട്ടിറങ്ങിയ നമ്മുടെ 'ഗെത്തു' പിള്ളേർ ഇതാ:
🏆 വിജയികൾ:
1. അരുന്ധതി എസ്
* ഒന്നാം വർഷ BSc Maths, ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ്, കൊണ്ടോട്ടി.
* കോഴിക്കോട് തിരുവമ്പാടി നിയോജകമണ്ഡലം.
* (സുധീർ ജി, ഹെഡ്മാസ്റ്റർ P.T.M.H.S.S കൊടിയത്തൂർ & ദീപ്തി എം.പി, പ്രിൻസിപ്പൽ G.H.S.S കൊയ്യം കണ്ണൂർ എന്നിവരുടെ മകൾ).
2. സിയാൻ ഫാത്തിമ എം.എസ്
* എൻ്റർപ്രണർ (MAC Media Hub, Aluva).
* എറണാകുളം ആലുവ നിയോജകമണ്ഡലം.
* (മേത്തിരിപ്പറമ്പിൽ സുബൈർ എം.കെ (Late) & വീനസ് സി.എസ് എന്നിവരുടെ മകൾ).
3. സച്ചു സായന്ത്
* ഒന്നാം വർഷ BCA, SNES College of Arts and Commerce, കുന്ദമംഗലം.
* കോഴിക്കോട് മലാപ്പറമ്പ് പാറോപ്പടി.
* (പ്രവാസിയായ ഗണേശ് എം.കെ & റീന യു.പി എന്നിവരുടെ മകൻ).
പുത്തൻ വോട്ടർമാർക്ക് ഇതിലും മികച്ചൊരു ഗിഫ്റ്റ് വേറെന്തുണ്ട്? വായനയിലൂടെ അറിവ് നേടാനും ജനാധിപത്യ പ്രക്രിയയിൽ ക്രിയാത്മകമായി പങ്കാളികളാവാനും ഈ വിജയികൾക്ക് സാധിക്കട്ടെ! 📖
"ചുമ്മാ വോട്ട് ചെയ്താൽ പോരാ, അറിവ് കൂടി നേടണം" എന്ന വലിയ സന്ദേശം ഏറ്റെടുത്ത് മത്സരത്തിൽ പങ്കെടുത്ത 700-ലധികം വരുന്ന പുസ്തകലോകം കുടുംബത്തിലെ എല്ലാ കന്നിവോട്ടർമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌹🌹

Voted & Rewarded! 🗳️📚​ജനാധിപത്യം ശരിക്കും ഒരു വൈബ് ആണ്! 💫 കന്നി വോട്ടും ചെയ്ത്, വിരലിലെ മഷിയുമായി നിൽക്കുന്ന ആ ഗമയ്ക്കൊപ...
09/04/2026

Voted & Rewarded! 🗳️📚
​ജനാധിപത്യം ശരിക്കും ഒരു വൈബ് ആണ്! 💫 കന്നി വോട്ടും ചെയ്ത്, വിരലിലെ മഷിയുമായി നിൽക്കുന്ന ആ ഗമയ്ക്കൊപ്പം കുറച്ച് പുസ്തകങ്ങൾ കൂടി കയ്യിൽ വന്നാലോ? കിടുക്കില്ലേ! 🔥
​2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'പുസ്തകലോകം' സംഘടിപ്പിച്ച "കന്നി വോട്ടിന് പുസ്തകം" ചലഞ്ചിലെ വിജയികൾ ഇതാ:
​🏆 The Big Winners:
1️⃣ അരുന്ധതി എസ് (BSC Maths, കൊണ്ടോട്ടി ആർട്സ് കോളേജ്)
2️⃣ സിയാൻ ഫാത്തിമ എം.എസ് (Entrepreneur, MAC Media Hub ആലുവ)
3️⃣ സച്ചു സായന്ത് (BCA Student, SNES കുന്ദമംഗലം)
​വോട്ട് ചെയ്ത് മാറ്റം കുറിച്ചതിനൊപ്പം വായനയെ ചേർത്തുപിടിച്ച 700-ലധികം കന്നിവോട്ടർമാർക്കും അഭിനന്ദനങ്ങൾ! 🌹
​ചുമ്മാ വോട്ട് ചെയ്താൽ പോരാ, അറിവ് കൂടി നേടണം! 📖✨

50 ലക്ഷം പേരിലെത്തിയ കുറിപ്പ്
19/02/2026

50 ലക്ഷം പേരിലെത്തിയ കുറിപ്പ്

എൻ്റെ പേര് നൗഷാദ് കൊല്ലം
കഴിഞ്ഞ 27 വർഷമായി പുസ്തകവിൽപ്പന തൊഴിലായി സ്വീകരിച്ചു മുന്നോട്ടു പോകുന്നു. എന്നെക്കുറിച്ച് പല വ്യക്തികൾ പല മധ്യമങ്ങളിൽ എഴുതിയവ കൂട്ടിചേർത്ത ഒരു ജീവിതക്കുറിപ്പ് പങ്കുവെക്കുന്നു. അല്പം നീണ്ടതാണ് ക്ഷമയോടെ മുഴുവൻ വായിക്കാൻ പറ്റുന്നവർ വായിക്കുക. സഹൃദയരിലേക്ക് പങ്കുവെക്കുക

#സ്മാർട്ട്ഫോൺകൊണ്ട്സ്മാർട്ടായിലോകമലയാളികൾക്കിടയിൽസുപരിചിതനായപുസ്തകവിൽപ്പനക്കാരനുംഅയാളുടെപുസ്തകലോകവും.

തോളിൽ തൂക്കിയ തുണിസഞ്ചി നിറയെ സാഹിത്യ-വൈജ്ഞാനികപുസ്തകങ്ങളുമായി സാഹിത്യനഗരിയായ കോഴിക്കോട്ടങ്ങാടിയിലൂടെ വായനക്കാരെത്തേടി സഞ്ചരിക്കുന്ന പുസ്തകവിൽപ്പനക്കാരൻ

💈ഇംഗ്ലീഷ് ഭാഷാ-സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദവും സഹരണപരിശീലന കോഴ്സായ HDC ഡിപ്ലോമയും വിദ്യാഭ്യാസയോഗ്യത നേടിയ ശേഷം കൊല്ലം പ്രാഥമികസഹകരണകാർഷിക ഗ്രാമവികസനബാങ്കിലെ ജോലി ഉപേക്ഷിച്ച് പുസ്തകവിൽപ്പന തിരഞ്ഞെടുത്തു.
💈പുസ്തക പരിചയപ്പെടുത്തലിനായി 2000ലധികംസമൂഹമാധ്യമകൂട്ടായ്മകൾ
💈പുസ്തകങ്ങളെ സ്നേഹിക്കുന്ന 6.5/ആറര ലക്ഷം ലോകമലയാളികൾ പുസ്തകലോകം ഗ്രൂപ്പിലെ അംഗങ്ങൾ
💈1999-2000 മുതൽ പുസ്തകവിൽപ്പനക്കാരൻ, 2019 മുതൽ പ്രസാധകൻ (420ലധികം അക്കാദമികവൈജ്ഞാനികഗ്രന്ഥങ്ങൾ പ്രസാധനം ചെയ്തു.)
അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഹൃദയത്തിലൊളിപ്പിച്ച പുസ്തകവിൽപ്പനക്കാരൻ്റെ യാത്രാവഴികൾ.............................
കശുവണ്ടിയുടെയും കയറിൻ്റെയും കരിമീനിൻ്റെയും നഗരമായ കൊല്ലത്തു നിന്നും ഏകദേശം 55 കിലോമീറ്റർ കിഴക്കുമാറി മലയോരകാർഷികഗ്രാമമായ മടത്തറയിൽ ചുമട്ടുതൊഴിലാളിയായ അബ്ദുൽഖരീമിൻ്റെയും വീട്ടമ്മയായ നസീമയുടെയും പുത്രനായി 1981 മെയ് 30 ന് ജനിച്ച നൗഷാദ് പി.എൻ പണിക്കർ ഗ്രന്ഥശാലാപ്രസ്ഥാനത്തെ കേരളത്തിൽ പ്രചരിപ്പിച്ചതുപോലെ സ്മാർട്ടുഫോണുകളുടെയും മറ്റും അമിതോപയോഗത്തിലൂടെ തളർന്നുകൊണ്ടിരിക്കുന്ന പുസ്തകവായനയെ അതേ മാധ്യമങ്ങളുപയോഗിച്ച് ആഗോളമലയാളികളുടെ ദൃഷ്ടിപഥത്തിൽ പുസ്തക പുറംചട്ടകളെത്തിക്കുകയും അവരറിയാതെ അവരെ വായനയിലേക്കു ക്ഷണിക്കുകയും ചെയ്യുകയാണ് പുസ്തകലോകത്തിൻ്റെ 2000 ഓളം വരുന്ന സമൂഹമാധ്യമകൂട്ടായ്മകളിലൂടെ. പുതിയതും പഴയതുമായ പുസ്തകങ്ങളെയും പുസ്തകവാർത്തകളെയും എഴുത്തുകാരെയും എഴുത്തിടങ്ങളെയും ലോകമലയാളികളുടെ വിരൽത്തുമ്പിലെത്തിച്ച് വായനയിൽ നിന്നും പിൻതിരിഞ്ഞവരെ വായനയിലേക്ക് തിരികെ കൊണ്ടുവന്ന് വിസ്മയം തീർക്കുകയാണ് നൗഷാദ്.

കഴിഞ്ഞ കാൽനൂറ്റാണ്ടാലേറെയായി പുസ്തകങ്ങളും പുസ്തകവായനക്കാരുമാണ് നൗഷാദിൻ്റെ സൗഹൃദവഴികൾ. അക്ഷരക്കൂട്ടുകാരായ 6.5 ലക്ഷത്തിലധികം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദിൻ്റെ പുസ്തകലോകത്തിലെ നിത്യസന്ദർശകർ. വിദേശത്തും സ്വദേശത്തുമുള്ള മലയാളി വായനക്കാരന് പുസ്തകങ്ങൾ പരിചയപ്പെടാനും അവ അവർക്കെത്തിച്ചു നൽകാനും പുസ്തകലോകമെന്ന സൈബർചുമരുകളെ ഭംഗിയിൽ ഉപയോഗിച്ചുകൊണ്ട് നൗഷാദ് കൊല്ലമെന്ന പുസ്തകവിൽപ്പനക്കാരൻ അക്ഷരങ്ങൾക്കിടയിൽ ജീവിക്കുകയാണ്. 15000 രൂപയിൽ താഴെ വിലയുളള സാംസംഗിൻ്റെ ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചുകൊണ്ടാണ് എല്ലാ ലോകരാജ്യത്തുമുള്ള മലയാളി വായനക്കാരൻ്റെയുമരികിലേക്ക് ഈ പുസ്തകവിൽപ്പനക്കാരൻ എത്തുന്നത്. അക്ഷരങ്ങളോടും പുസ്തകങ്ങളോടുമുള്ള അടങ്ങാത്ത ഇഷ്ടം ഒന്നുമാത്രമാണ് ഇത്തരമൊരു പ്രവർത്തനത്തിന് നൗഷാദിനുള്ള ഊർജ്ജം.

ഒന്നുമുതൽ എട്ടാം തരം വരെ തിരുവനന്തപുരം ജില്ലയിലെ മടത്തറക്കാണി GHSലും 9,10 ക്ലാസുകളിൽ കൊല്ലം, ചിതറ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം കൊട്ടാരക്കര താലൂക്കിലെ 'എ'ഗ്രേഡ് റഫറസ് ഗ്രന്ഥശാലയായ വളവുപച്ച #സികേശവൻഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലൂടെ അക്ഷരലോകത്തേക്കു നടന്നുകയറിയ നൗഷാദ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല നാട്ടിൻപുറത്തെ അതിജീവനങ്ങളും തൊഴിലിടങ്ങളും കൊണ്ട് ചെറിയ ജീവിത ചുറ്റുപാടുകളിലൂടെ ജീവിച്ച് തീർക്കേണ്ട തൻ്റെ ജീവിതം കേവലമൊരു സ്മാർട്ട് ഫോൺ കൊണ്ട് അക്ഷരചങ്ങാതിമാരായ ലോകമലയാളികളെ ഒറ്റക്കണ്ണിയിൽ കൂട്ടിയിണക്കുന്ന ലോകമറിയുന്ന ഒരു പുസ്തകവിൽപ്പനക്കാരനായി പരിവർത്തനം ചെയ്യപ്പെടുമെന്ന്. അല്ലെങ്കിലും യാദൃച്ഛികതകളുടെ ഒരു തുരുത്താണല്ലോ ജീവിതം, മിക്കപ്പോഴും നമ്മളാഗ്രഹിക്കുന്നതല്ലല്ലോ നടക്കുക. ലോകത്തിൻ്റെ ഏതു കോണിലുമുള്ള പുസ്തകക്കൊതിയന്മാരുടെ മനസിലും കൈവശമുള്ള മൊബൈൽ സ്ക്രീനിലും ഏറ്റവും മനോഹരമായ അക്ഷരങ്ങൾ കൊണ്ട് കൊത്തിവച്ച പേരാണ് 'പുസ്തകലോകം നൗഷാദ് കൊല്ലം' എന്നത്.

ഒരു പുസ്തകം തേടി നടക്കുകയാണ് നമ്മൾ, പുസ്തകത്തിൻ്റെ പേരു മാത്രമേ അറിയുള്ളു ആരാണ് എഴുതിയതെന്നോ എന്നാണ് പ്രസിദ്ധീകരിച്ചതെന്നോ, ആരാണ് പ്രസാധനം ചെയ്തതെന്നോ ഒന്നും തന്നെ നമുക്കറിയില്ല. എന്നാൽ ആ പുസ്തകം നമുക്ക് അത്യാവശ്യമായി കിട്ടുകയും വേണം. അങ്ങനെയുള്ളപ്പോൾ +918848663483 / +919496105082 എന്ന നൗഷാദിന്റെ നമ്പരുകളിലേക്ക് ഒരൊറ്റ വാട്സ്ആപ് സന്ദേശം മതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാമന്വേഷിക്കുന്ന പുസ്തകം നമ്മുടെ കൈകളിലെത്തും. അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കുമൊരു സർവകലാശാലയുണ്ടെങ്കിൽ ആ സർവകലാശാലയുടെ വൈസ് ചാൻസിലറാണ് പുസ്തകലോകം നൗഷാദ് കൊല്ലമെന്ന് നമുക്ക് സംശയലേശമന്യേ പറയാം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, മലയാളികളെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പുസ്തകലോകവും നൗഷാദ് കൊല്ലവും സമൂഹമാധ്യമങ്ങളിലൂടെ ഏഴു കടലും ആകാശങ്ങളും കടന്നെത്തുന്നു.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ അബ്ദുൽഖരീമിനെ കണ്ടാണ് ചെറുപ്പത്തിലേ സ്വന്തമായി അധ്വാനിച്ചു ജീവിക്കുക എന്ന ഉൾപ്രേരണ നൗഷാദിന് കിട്ടിയത്. ചുമട്ടുതൊഴിലിൽനിന്ന് ചെറുനാരങ്ങവിപണനത്തിലേക്കു തിരിഞ്ഞ ബാപ്പയുടെ കൈയിൽ നിന്ന് വളരെ ചെറുപ്പത്തിൽതന്നെ ചെറുനാരങ്ങ വാങ്ങി നൗഷാദ് സൈക്കിളിൽ വെച്ചുകെട്ടി കിലോമീറ്ററുകൾ താണ്ടി ഓരോ ചെറുകവലകളിലെയും മുറുക്കാൻ കടകളിലും (Pan Shopes) കന്നുകാലിചന്തയിലും ഉത്സവപ്പറമ്പുകളിലും കച്ചവടം ചെയ്തു തൻ്റേതായ ആവശ്യങ്ങൾക്കുള്ള പണം സമ്പാദിച്ചുകൊണ്ട് തൊഴിലിടങ്ങളിലേക്കിറങ്ങി. പഠനത്തോടൊപ്പം വിവിധങ്ങളായ കൂലിപ്പണികൾ ചെയ്തു, കെട്ടിട നിർമ്മാണ തൊഴിലാളിയായി,ടിപ്പർ ലോറി ക്ലീനറായി, പത്രങ്ങളുടെ ഫീൽഡു സ്റ്റാഫായി, ബസിലും ട്രെയിനിലും സമ്മേളനനഗരികളിലും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റു. ഇടയ്ക്കെപ്പഴോ സൗദിയിലെ റിയാദിലെത്തി. തനിക്കിണങ്ങുന്ന ജീവിതചുറ്റുപാടുകളല്ല വിദേശത്തെന്ന ബോദ്ധ്യത്തിൽ അവിടമുപേക്ഷിച്ച് നാട്ടിലെത്തി.

പ്രാഥമികവിദ്യാദ്യാസത്തിനു ശേഷം ചെറിയ തൊഴിലുകളോടൊപ്പം തന്നെ പ്രീഡിഗ്രിയും, ബി.എ ഇംഗ്ലീഷും പ്രൈവറ്റായി പഠിച്ച് പാസായി. തുടർന്ന് കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും മധുര കാമരാജ് സർവകലാശാലയിൽ നിന്നും ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും കൊട്ടാരക്കര സഹകരണപരിശീലന കേന്ദ്രത്തിൽ നിന്നും എച്ച്.ഡി.സിയും കരസ്ഥമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ കച്ചവടം ചെയ്തു. ക്ഷേത്രങ്ങളിലെ സപ്താഹവേദികളിലും പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരങ്ങളിലും ക്രിസ്ത്യൻ പള്ളികളിലെ കൂട്ടപ്രാർത്ഥനകളിലും തോൾസഞ്ചിയിൽ പുസ്തകം നിറച്ച് നിറഞ്ഞചിരിയോടെ പുസ്തകവിൽപ്പനക്കാരനായി നൗഷാദ് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ തൻ്റെ പുസ്തക വിപണനത്തിനായി പുസ്തകസഞ്ചികളുമായി ട്രയിനിലും ബസിലും സ്കൂളുകളിലും സമ്മേളനനഗരികളിലും ഓഫീസുകളിലുമെല്ലാം അലഞ്ഞു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരളസാഹിത്യ അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നിവയുടെ പുസ്തക പ്രമോട്ടറായി. സർക്കാർ ഓഫീസുകളിൽ കച്ചവടം അനുവദിക്കാതായതോടെ പുസ്തകവിൽപ്പന പരുങ്ങലിലായി. എങ്കിലും പരിചയക്കാർ ഫോണിലൂടെ പുസ്തകം ആവശ്യപ്പെടാൻ തുടങ്ങി.

വിവാഹാനന്തരം ഭാര്യയ്ക്ക് കുഞ്ഞുണ്ണി മാഷ് ജോലി ചെയ്തിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ ഹയർ സെക്കൻ്ററി സ്കൂളിൽ ജോലി ലഭിക്കുകയും, അങ്ങിനെ യാദൃശ്ചികമായി സാഹിത്യനഗരിയായ കോഴിക്കോടെത്തിച്ചേർന്നതുമാണ് നൗഷാദിൻ്റെ അക്ഷരജീവിതത്തെ അടപടലം മാറ്റി മറിച്ചത്. കോഴിക്കോട് മലപ്പുറം കണ്ണൂർ, പാലക്കാട് ജില്ലകളുടെ മുക്കിലും മൂലയിലും നൗഷാദ് പുസ്തകച്ചുമടുമായി എത്തി. പാർട്ടി സമ്മേളനങ്ങളിലും സംഘടനാസമ്മേളനങ്ങളിലുമെല്ലാം നൗഷാദിനെയും നൗഷാദിൻ്റെ പുസ്തകക്കെട്ടുകളെയും കാണാത്തവർ ചുരുക്കമായിരിക്കും. വളരെപ്പെട്ടെന്ന് കോഴിക്കോടിന്റെ വായനസംസ്കാരത്തിന്റെ ഭാഗമായി നൗഷാദ് മാറി.
കോഴിക്കോട് സർവകലാശാല ക്യാംപസിൽ വച്ചാണ് സർവകലാശാലയിലെ ഫോക് ലോര്‍ ഗവേഷകവിദ്യാർത്ഥി റോവിത്ത് കുട്ടോത്തിനെ പരിചയപ്പെടുന്നത്. റോവിത്താണ് പുസ്തകവിൽപ്പനയ്ക്ക് വാട്സ്ആപ്പ് കൂട്ടായ്മയുടെ സാധ്യതയെപ്പറ്റി പറഞ്ഞത്. ഇതോടെ 2017 ൽ 'പുസ്തകലോകം' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. തുടക്കത്തിൽ 25 പേരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്. പുസ്തകങ്ങളുടെ പുറംചട്ടയും പുസ്തകത്തെപ്പറ്റിയുള്ള ചെറിയ കുറിപ്പുകളുമായി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഗ്രൂപ്പിലുള്ളവർ വായനയിൽ താൽപ്പര്യമുള്ള അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും ഒന്നൊന്നായി പുസ്തകലോകം ഗ്രൂപ്പിലേക്ക് ചേർക്കാൻ തുടങ്ങി. ഗ്രൂപ്പുകൾ വലുതായി. 250 പേർ വീതം നിറയുമ്പോൾ ഓരോ പുതിയ വാട്സ്ആപ് ഗ്രൂപ്പുകളും കൂടിക്കൂടി വന്നു. വാട്സ്ആപ്പിൽ നിന്ന് ഫേസ്ബുക്കിലേക്കും ടെലിഗ്രാമിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും കൂട്ടായ്മകൾ വളർന്നു. 2024ലെത്തുമ്പോൾ 2000 ഗ്രൂപ്പുകളിലായി 5 ലക്ഷത്തോളം അംഗങ്ങളുള്ള വലിയൊരു കൂട്ടായ്മയായി പുസ്തകലോകം മാറി. സമൂഹമാധ്യമങ്ങൾ പുസ്തകവായനയ്ക്ക് ഭീഷണിയാകുന്നുവെന്ന് നമ്മൾ മുറവിളി നടത്തുമ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദ് പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നത്. മൂന്ന് ലക്ഷത്തോളം പുസ്തകങ്ങളാണ് നൗഷാദ് സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് ലോകത്തുള്ള വായനക്കാരുടെ കൈകളിൽ എത്തിച്ചത്.

അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ലോക മലയാളികൾക്കിടയിൽ 'പുസ്തകലോകം' നിരവധി ചില്ലകളുള്ള മഹാവൃക്ഷമായി പടർന്നു പന്തലിച്ചുനിൽക്കുന്നു. ആ അക്ഷരമരത്തിൻ്റെ ചില്ലകൾക്കുള്ളിൽ മലയാളി വായനക്കാർ തങ്ങളുടെ അറിവിന്റെ ലോകം വിപുലപ്പെടുത്താനായി കൂട്ടമായി പറന്നിറങ്ങി കൂട്ടുകൂട്ടിയിരിക്കുന്നു. ഒരു ചെറുവിരൽസ്പർശനത്തിൽ നമ്മുടെ വായനയെ ലഹരിപിടിപ്പിക്കുന്ന പുസ്തകങ്ങൾ നമ്മളിരിക്കുന്നിടത്തേക്ക് നൗഷാദിൻ്റെ പുസ്തകലോകത്തിലൂടെ കടന്നുവരുന്നു. പുത്തൻ സാങ്കേതികവിദ്യയെ പാരമ്പര്യ പുസ്തകവിൽപ്പനകളുടെ അനുഭപാഠങ്ങളുമായി കൂട്ടിയിണക്കി വായനയുടെ പുതിയൊരു ലോകത്തെയാണ് നൗഷാദ് തുറന്നിട്ടത്. പി.എൻ.പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചതു പോലെ നൗഷാദ് കൊല്ലം ആധുനികകാലത്തിൻ്റെ യാത്രയ്ക്കിണങ്ങുംവിധം ഒറ്റയാൾ പുസ്തകപ്രചാരകനായി മാറി. പുസ്തകവായനയിൽ നിന്ന് അകന്നു തുടങ്ങിയ മലയാളിയെ വായനയുടെയും അറിവുതേടലിൻ്റെയും സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്ന് പുതിയൊരു സാംസ്കാരികവിപ്ലവത്തിനാണ് നൗഷാദും നൗഷാദിന്റെ പുസ്തകലോകം കൂട്ടായ്മയും തുടക്കമിട്ടത്.

വിപണിയിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകം കണ്ടെത്തുക. അതിനെപ്പറ്റി ചെറിയ കുറിപ്പ് തയ്യാറാക്കുക. ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുക. അതിൽ വരുന്ന ഓർഡറുകൾ എടുക്കുക, പുസ്തകം വൃത്തിയിൽ പൊതിയുക, പോസ്റ്റോഫീസിൽ കൊണ്ടുപോയി ആവശ്യക്കാർക്ക് അയയ്ക്കുക. പുസ്തകത്തിന്റെ പണം സ്വീകരിക്കുക തുടങ്ങിയ മുഴുവൻ പ്രവൃത്തികളും നൗഷാദ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒഴിവുസമയം കിട്ടുമ്പോഴൊക്കെ തെരുവുകളിലും ബുക് സ്റ്റാറ്റാളുകളിലും പഴയ പുസ്തകങ്ങൾ തേടിയിറങ്ങും. ഔട്ട് ഓഫ് പ്രിന്റായ പല പുസ്തകങ്ങളും ആവശ്യക്കാർക്ക് തേടിപ്പിടിച്ച് നൗഷാദ് എത്തിച്ചു കൊടുക്കാറുണ്ട്.

കോവിഡ് വരുന്നതിന് മുമ്പ് പുസ്തകശാലകളെയായിരുന്നു വായനക്കാർ ആശ്രയിച്ചിരുന്നത്. കോവിഡ് കാലത്ത് കടകൾ തുറക്കാൻ കഴിയാതെ വന്നപ്പോൾ മുഖ്യധാരാ പ്രസാധകരും തൊഴിൽ നഷ്ടപ്പെട്ട ചില പുസ്തക കച്ചവടക്കാരും ഓൺലൈൻ വിപണനം ആരംഭിച്ചു. മിക്കയാളുകളും വിലക്കിഴിവുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഇതോടെ 35% വിലക്കിഴിവിൽ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങി വിൽപ്പന നടത്തിയിരുന്ന പലരും പ്രതിസന്ധിയിലായി. പുത്തൻകച്ചവടക്കാർ പുസ്തകകച്ചവടത്തെക്കാൾ 'ഓഫർ' വില്ക്കുന്നവരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പുസ്തക വിപണനത്തിലെ ഇത്തരം അനാരോഗ്യ പ്രവണതകളും അച്ചടിയിലും അസംസ്കൃത വസ്തുക്കളിലും നേരിട്ട ക്രമാതീതമായ വിലവർധനവുമൂലം പുസ്തക വിലയിൽ വന്ന വർദ്ധനവും പ്രസാധകരെയും പാരമ്പര്യമായിപുസ്തക വിൽപ്പനതൊഴിലാക്കിയവരെയും നന്നായി വലച്ചു. എന്നാൽ നൗഷാദിനെ ഇതൊന്നും ബാധിച്ചതേയില്ല. മുറിവാടക കൊടുക്കാതെ, ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ, ഏകാംഗപടയാളിയായി നൗഷാദും പുസ്തകലോകവും കുതിച്ചു.

മിക്ക പുസ്തകശാലകളിലും ഗവേഷണ സംബന്ധിയായ പുസ്തകങ്ങൾ കഥകളും നോവലുകളും ഇതര സർഗാത്മക രചനകളും പോലെ ലഭ്യമായിരുന്നില്ല. അക്കാദമികഗ്രന്ഥങ്ങളുടെ എഴുത്തും അച്ചടിയും വിപണനവും അധികം സാമ്പത്തികനേട്ടമോ പ്രശസ്തിയോ ഉണ്ടാക്കുന്നതല്ല. അതുകൊണ്ടുതന്നെ മുഖ്യധാരാ പ്രസാധകർ അത്തരം ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യാൻ വിമുഖത കാട്ടി. പുസ്തകശാലകളിൽ ഇത്തരം പുസ്തകങ്ങൾ ഏതേലും ഒഴിഞ്ഞ മൂലകളിലാണ് സ്ഥാനം പിടിക്കുക. അക്കാദമിക-ഗവേഷണ-വൈജ്ഞാനിക പുസ്തകങ്ങളെപ്പറ്റി ധാരാളം അന്വേഷണം വരാൻ തുടങ്ങിയയതോടെ അത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി നൗഷാദ് ഗൗരവമായി ആലോചിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള കപ്പൂച്ചിൻ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള ആത്മ ബുക്സുമായി സഹകരിച്ച് അത്തരം പുസ്തകങ്ങൾ പ്രസാധനം ചെയ്യാനുള്ള വലിയൊരു വെല്ലുവിളി 2019 ൽ നൗഷാദ് ഏറ്റെടുത്തു. മലയാള സർവകലാശാലയിലെ അധ്യാപകൻ ഡോ. അശോക് ഡിക്രൂസിന്റെ 'ഗവേഷണത്തിന്റെ രീതിയും നീതിയും' എന്ന റഫറൻസ് പുസ്തകമായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ആ പുസ്തകമുൾപ്പെടെ പുസ്തകലോകം പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങൾ നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ 2019 ഡിസംബറിൽ കോഴിക്കോട് പ്രകാശനം ചെയ്തു. തുടർന്ന് മുന്നൂറോളം ഗവേഷണ-പഠന- വൈജ്ഞാനിക പുസ്തകങ്ങൾ ഇത്തരത്തിൽ നൗഷാദ് പുറത്തിറക്കി. റോയൽട്ടിയോ, എഴുത്തുകാർക്കുള്ള അധികംകോപ്പികളോ നൽകാതെ, ഉടമ്പടികളോ ഉപാധികളോ ഒന്നും തന്നെയില്ലാതെ പകർപ്പവകാശം എഴുത്തുകാരനിലും അവരുടെ അവകാശികളിലും മാത്രം നിലനിർത്തി പുസ്തകങ്ങൾ പുറത്തിറക്കി. പലതിനും ഒട്ടേറെ പതിപ്പുകൾ വന്നു. മലയാളത്തിൽ ഏതൊക്കെ പുതിയ പുസ്തകങ്ങൾ ഇറങ്ങുന്നു എന്നറിയാൽ 'പുസ്തകലോകം' നോക്കിയാൽ മതി എന്ന സാമാന്യവത്ക്കരണത്തിലേക്കും പറച്ചിലുകളിലേക്കും കാര്യങ്ങൾ എത്തി. ഇതോടെ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ കൂട്ടത്തോടെ പുസ്തകലോകത്തിന്റെ കൂട്ടുകാരായി. ഇതിനിടെ ഏറ്റവും മികച്ച അക്കാദിമ- വൈജ്ഞാനികഗ്രന്ഥങ്ങൾക്ക് വർഷം തോറും പുസ്തകലോകം 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡും ഏർപ്പെടുത്തി.

സ്വന്തമായി പുസ്തകലോകത്തിന് എന്തുണ്ട് എന്നു ചോദിച്ചാൽ 15000 രൂപയ്ക്ക് താഴെ വിലവരുന്ന ഒരു സ്മാർട്ട് ഫോൺ മാത്രമാണുള്ളത് എന്ന് നൗഷാദും നൗഷാദിനെ ഏറ്റവും അടുത്തറിയുന്നവരും പറയും. രാഷ്ട്രീയ-മതനേതൃത്വങ്ങളുടെ പിന്തുണകളോ,ഗോഡ്ഫാദർമാരോ, ഉപജാപകരോ വാഴ്ത്തുപാട്ടുകാരോ,സ്വന്തമായി ഓഫീസോ കമ്പ്യൂട്ടറോ തലമുറകളായി കൈമാറി വന്ന സ്ഥാവരജംഗമസ്വത്തോ മറ്റ് പാരമ്പര്യങ്ങളോ, കുടുംബപാരമ്പര്യങ്ങളോ ഒന്നും തന്നെയില്ല നൗഷാദിനും നൗഷാദിൻ്റെ പുസ്തകലോകത്തിനും. യാതൊരു ഉപാധികളും ഉടമ്പടികളുമില്ലാതെ പണമോ പദവികളോ മറ്റൊന്നുമോ പ്രതീക്ഷിക്കാതെ എഴുത്തുകാർ ഏൽപ്പിച്ച ,അവരുടെ മനുഷ്യധ്വാനത്തിന്റെ എഴുത്തുകളും തന്നെ വിശ്വസിച്ച തൻ്റെ വായനക്കാരും മാത്രമാണ് തന്റെ മൂലധനമെന്ന് നൗഷാദ് ഉറപ്പിച്ചു പറയും. പുസ്തകലോകത്തിന് കിട്ടുന്ന സ്വീകാര്യതയും അംഗീകാരവും തൻ്റെ എഴുത്തുകാരും വായനക്കാരും സഹൃദയരുമടങ്ങുന്ന എല്ലാവർക്കും കൂടിയുള്ളതാണ് എന്ന് നൗഷാദ് കരുതുന്നു. പുസ്തകലോകം = ആത്മബുക്സ് +പുസ്തകലോകത്തിന്റെ എഴുത്തുകാർ + വായനക്കാർ + പുസ്തക വിൽപ്പനക്കാരൻ എന്ന നിലയിൽ ഞാനും > ഇതാണ് നൗഷാദിന്റെ സമവാക്യം. ആരെയും പ്രചോദിപ്പിക്കുന്നതാണ് നൗഷാദ് കൊല്ലത്തിന്റെ ജീവിതകഥ. അക്ഷരങ്ങളാണ് നൗഷാദിന് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്തത്. പുസ്തക വിൽപ്പനക്കാരൻ എന്ന് തന്നെ മരണം വരെ അടയാളപ്പെടുത്താനാഗ്രഹിക്കുന്ന നൗഷാദ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും കോഴിക്കോട് കല്ലായിയിലുള്ള തന്റെ ഭാര്യവീട്ടിലെ കിടപ്പുമുറിയിലിരുന്ന് പിറ്റേ ദിവസം വായനക്കാർക്ക് തപാലിൽ അയയ്ക്കാനുള്ള പുസ്തകങ്ങൾ പൊതിയുകയായിരുന്നു. പുസ്തകങ്ങളോടൊപ്പമുള്ള യാത്രയിൽ നൗഷാദിന് പൂർണ്ണ പിന്തുണയുമായി കോഴിക്കോട് മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അറബി അധ്യാപികയായ ഭാര്യ ജംഷീറയും മക്കൾ അൻജും കരീമും അനുംഹസനും അജൽമുഹമ്മദും ഒരേ മനസ്സോടെ ഒപ്പമുണ്ട്.

മുഴുവൻസമയരാഷ്ട്രീയക്കാരൻ, ബാങ്ക് ജീവനക്കാരൻ, പ്രവാസി, നാരങ്ങവിൽപ്പനക്കാരൻ തുടങ്ങിയ വിവിധവേഷങ്ങളിലൂടെയും കർമ്മമണ്ഡലങ്ങളിലൂടെയും നൗഷാദ് കൊല്ലം പൂർവ്വാശ്രമജീവിതത്തിൽ സഞ്ചരിച്ചിരുന്നു. ഇന്ന് എഴുത്തുകാരും അക്ഷരങ്ങളും പുസ്തങ്ങളും വായനക്കാരുമല്ലാത്ത മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനോ പറയാനോ ആകാത്ത നിലയിൽ നൗഷാദ് തൻ്റെ ജീവിതപ്പടവുകൾ താണ്ടി അടുത്തവായനക്കാരനരികിലേക്ക് യാത്രചെയ്യുകയാണ്. തൻ്റെ ചുമലിൽ തൂക്കിയ തുണിസഞ്ചിയിലെ പുസ്തകക്കെട്ടുകളും, തൻ്റെ കൈവശമുള്ള സ്മാർട്ട് ഫോണിലൂടെ വായനക്കാരനെ വായിക്കാൻ പ്രേരിപ്പിക്കുന്ന ചെറുപുസ്തക വിവരണങ്ങളൊളിപ്പിച്ചും.

വായന നമുക്ക് ലഹരിയെന്നപോലെ പുസ്തകവിൽപ്പനയും ലഹരിയാക്കിയ ഒരാൾ നൗഷാദ് കൊല്ലം. താൻ വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ പുസ്തകക്കെട്ടുകളും ചുമലേറ്റി തൻ്റെ വായനക്കാർക്കരികിലേക്ക് .......

Address

Calicut
673003

Telephone

8848663483

Website

Alerts

Be the first to know and let us send you an email when പുസ്തകലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to പുസ്തകലോകം:

Share