DYFI എലത്തൂർ സൗത്ത് മേഖല

DYFI എലത്തൂർ സൗത്ത് മേഖല വരിക സുഹൃത്തേ..
ഈ നാടിൻ കനൽപാതകളിൽ പു?

മുഖ്യമന്ത്രി വി ഡി സതീശന്റെ  സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായി  കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ യുവതിക...
29/07/2026

മുഖ്യമന്ത്രി വി ഡി സതീശന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായി കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യുവതികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു മുതലക്കുളത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു പരിപാടി ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ എം നിനു ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം ദിൽഷിദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എം അജിഷ, കീർത്തന എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ശാരുതി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഖദീജ ഹിബ നന്ദിയും പറഞ്ഞു

‘നീറ്റ്’ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ര...
19/07/2026

‘നീറ്റ്’ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന മുദ്രാവാക്യമുയർത്തി പോരാടുന്ന സോനം വാങ്ചുകിനും വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം.

ഡിവൈഎഫ്ഐ
ഐക്യദാർഢ്യ സദസ്സ്
2026 ജൂലൈ 20
ജില്ലാ കേന്ദ്രങ്ങളിൽ

  എലത്തൂർ സൗത്ത് മേഖല #പ്രതിഭാസംഗമം 2025-26 വർഷത്തെ SSLC/+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയ വരെയും, All...
19/07/2026

എലത്തൂർ സൗത്ത് മേഖല

#പ്രതിഭാസംഗമം

2025-26 വർഷത്തെ SSLC/+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയ വരെയും, All India Archery Competition
Under 13
Best 8th position ലഭിച്ച ബർസ ജിജേഷിനെയും,
കോട്ടയത്ത് വെച്ച് നടന്ന കാർട്ടൂൺ അക്കാദമിയുടെ സംസ്ഥാനതല കാർട്ടൂൺ മത്സരത്തിൽ 2nd പ്രൈസ് കരസ്ഥമാക്കിയ Devangana Aneesh എന്നിവരെ ഡിവൈഎഫ്ഐ എലത്തൂർ സൗത്ത് മേഖല അനുമോദിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ബിജീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മേഖല സെക്രട്ടറി സ: മനു സ്വാഗതം പറഞ്ഞു മേഖലാ പ്രസിഡൻ്റ് സ: അനഘ് അധ്യക്ഷനായി ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി സ : സബിൻ , എലത്തൂർ സൗത്ത് മേഖല എക്സിക്യൂട്ടീവ് അംഗം സ: അനഘ എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗം സഖാവ് ഷഹബിന നന്ദി പറഞ്ഞു

ഇന്ന് നടക്കാനിരുന്ന പി എസ്‌ സി  10 th പ്രിലിമിനറി പരീക്ഷ റദ്ദാക്കി എന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്‌. ഉദ്യോഗാർത്ഥികൾ നാ...
18/07/2026

ഇന്ന് നടക്കാനിരുന്ന പി എസ്‌ സി 10 th പ്രിലിമിനറി പരീക്ഷ റദ്ദാക്കി എന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്‌. ഉദ്യോഗാർത്ഥികൾ നാൽപ്പതും അമ്പതും കിലോ മീറ്റർ യാത്ര ചെയ്ത്‌ പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോഴാണ്‌ പരീക്ഷ റദ്ദാക്കി എന്ന വിവരം അറിയുന്നത്‌.

ഉച്ചയ്ക്‌ ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ പൊട്ടിച്ചു എന്നാണ്‌ വാർത്തകൾ.കുറ്റകരമായ അനാസ്ഥ ആണ്‌ നടന്നിരിക്കുന്നത്‌.

സംഭവത്തിൽ ക്യത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക്‌ എതിരെ കർശ്ശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പവർ കട്ട്‌ നമുക്ക് വേണ്ട..വൈദ്യുതി വിതരണത്തിൽ udf സർക്കാർ സമ്പൂർണ പരാജയം.Dyfi എലത്തൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത...
18/07/2026

പവർ കട്ട്‌ നമുക്ക് വേണ്ട..
വൈദ്യുതി വിതരണത്തിൽ udf സർക്കാർ സമ്പൂർണ പരാജയം.
Dyfi എലത്തൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

18/07/2026
*നീണ്ട 10 വർഷത്തിന് ശേഷം കേരളത്തെ വീണ്ടും ഇരുട്ടിൽ ആക്കിയ പൂക്കി സർക്കാരിന് അഭിവാദ്യങ്ങൾ❤️‍🔥* കേരളം വീണ്ടും ഇരുണ്ട കാലത്...
17/07/2026

*നീണ്ട 10 വർഷത്തിന് ശേഷം കേരളത്തെ വീണ്ടും ഇരുട്ടിൽ ആക്കിയ പൂക്കി സർക്കാരിന് അഭിവാദ്യങ്ങൾ❤️‍🔥*

കേരളം വീണ്ടും ഇരുണ്ട കാലത്തേക്ക് കടന്നിരിക്കുന്ന ഈ അവസരത്തിൽ DYFI എലത്തൂർ സൗത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവചനമത്സരത്തിൽ നിങ്ങൾക്കും പങ്കു ചേരാം....

*▫️ഇന്നത്തെ പവർ കട്ട്‌ സമയം പ്രവചിക്കൂ...*

▫️കൃത്യമായി പ്രവചിക്കുന്ന ആൾക്ക് ഒരു പാക്കറ്റ് മെഴുകുതിരി സമ്മാനം 🎁

▫️ഇന്ന് രാത്രി 8 മണി വരെ പ്രവചിക്കാം. 8 മണിക്ക് ശേഷം ആദ്യം കറന്റ്‌ പോവുന്ന സമയം പ്രവചിക്കുന്നയാൾ ആണ് വിജയി

▫️ഈ ഗ്രൂപ്പിൽ നിങ്ങളുടെ പ്രവചനം നടത്താം.പ്രവചനത്തോടൊപ്പം പേരും ഫോൺ നമ്പറും കൊടുക്കുക.

_*DYFI എലത്തൂർ സൗത്ത് മേഖല കമ്മിറ്റി*_

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതി...
27/06/2026

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ പ്രസ്താവന പ്രതിഷേധാർഹമാണ്.

ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നത് ഗുണഭോക്താക്കളുടെ അപമാനിക്കുന്നതാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ കാലത്ത് കേരളം നിലപാട് സ്വീകരിക്കുകയും ആ നിലയിൽ മുന്നോട്ടു പോവുകയും ചെയ്തിരുന്നതാണ്.എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇത്തരം വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ്.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ പ്രത്യേകം എംബ്ലം സ്ഥാപിച്ചു വിവേചനത്തോടുകൂടി വേർതിരിക്കുന്നത് ശരിയായ രീതിയല്ല.
കേന്ദ്രസർക്കാറിന്റെ വിവേചനപരമായ ഈ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന യുഡിഎഫ് സർക്കാറിന്റെ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് അപമാനമാണ്. യുഡിഎഫ് സർക്കാറിന്റെ ഈ നിലപാടിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

27/06/2026

Address

Calicut
673303

Telephone

+919526865296

Website

Alerts

Be the first to know and let us send you an email when DYFI എലത്തൂർ സൗത്ത് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share