26/05/2023
ഓർഫനേജ് തുടക്കതിന്റെ രണ്ടാംഭാഗം ആദ്യത്തെ മദ്രസാ കെട്ടിടവും മൊയ്ദീൻ കോയ ഹാജിയുടെ വ്യക്തിജീവിതവും
കാരശ്ശേരിയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനുമായിരുന്നു മർഹൂം: എൻ.സി. കോയക്കുട്ടിഹാജി മദ്രസ്സാ കെട്ടിടത്തിനുള്ള സ്ഥലം മുക്കം അങ്ങാടിക്കടുത്തു നൽകുകയുണ്ടായി, കെട്ടിട നിർമ്മ ണത്തിനാവശ്യമായ മരങ്ങൾ, മുക്കത്തിന്റെ കണ്ണിലുണ്ണിയും പൗര പ്രധാനിയും ധർമ്മിഷ്ഠനുമായിരുന്ന മർഹും: വയലിൽ മോയിഹാജി നൽകുകയുണ്ടായി. 1952 അവസാനം മദ്രസ്സാ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്തി. ഉദ്ഘാടനത്തിൽ 'ശംസുൽ - ഉല മാ' ഇ.കെ. അബൂബക്കർ മുസ്ല്യാർ, കോഴിക്കോട് വലിയ ഖാസി: സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയതങ്ങൾ, ഫാറൂഖ് കോളേജിലെ എം.എ. ശുക്കൂർ സാഹിബ്. ബി.വി. ഇമ്പിച്ചാലി, മൊയ്തീൻ മാസ്റ്റർ മുതലായവരെ പങ്കെടുപ്പിക്കാൻ സാധിച്ചു. യോഗങ്ങളിൽ രണ്ടുവി ഭാഗം പണ്ഡിതന്മാരെ ഒരേ വേദിയിലേക്ക് ക്ഷണിക്കരുതെന്നു ഞ ങ്ങൾക്ക് മനസ്സിലായി. യോഗത്തിന് ഏർപ്പാട് ചെയ്തിരുന്ന സ്പീക്കർ പ്രവർത്തിച്ചില്ല. ഇന്നത്തെപ്പോലെ യാത്ര സൗകര്യം ഇല്ലാതിരുന്ന അന്ന് കോഴിക്കോട്ട് പോയി മറ്റൊരു സെറ്റ് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ധാരാളം ആളുകൾ പങ്കെടുത്തയോഗം സ്പീക്കറില്ലാതെ ല്ലാതെതന്നെ നടത്തേണ്ടിവന്നു.
ഞങ്ങളുടെ പ്രവർത്തനം നാൾക്കുനാൾ മുന്നേറിക്കൊണ്ടിരുന്നു - കമ്മറ്റിയോഗങ്ങളിലെ ചർച്ചകൾ സജീവമായിരുന്നു. ഒരു ഉദാഹരണം ഓർമ്മവരികയാണ്. 17 തേങ്ങ സംഭാവനയായിക്കിട്ടി. അത് എങ്ങിനെ വിൽക്കണമെന്നായിരുന്നു ചർച്ച. ചർച്ചകൂടിക്കൂടി,ബഹു മാനപ്പെട്ട ഒരു മെമ്പർ 17 തേങ്ങ കൊപ്രയാക്കി ആട്ടി വെളിച്ചെ ണ്ണയാക്കി വിൽക്കുകയാണെങ്കിൽ ചകിരിയും ചിരട്ടയും പിണ്ണാക്കും വിറ്റ് പരമാവധി വില ലഭിക്കുമല്ലൊ എന്നു സമർത്ഥിച്ചതിന്റെ പേരിൽ, മാർക്കറ്റ് വിലയിൽ അല്പം കൂടിയ വിലക്ക് തേങ്ങ വില ക്കെടുത്ത് മൊയ്തീൻകോയ ഹാജി ആ ചർച്ച അവസാനിപ്പിച്ചു.
ഞങ്ങളുടെ പ്രവർത്തനം നേരായ മാർഗത്തിൽ പുരോഗമിച്ച് കണ്ടപ്പോൾ ആനയാം കുന്നിലെയും കാരശ്ശേരിയിലെയും നിവാസി കളും അവരെക്കൂടി ഉൾപ്പെടുത്തി അവിടുത്തെ പ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന ആവശ്യം ഞങ്ങൾ സസന്തോഷം സ്വീകരിച്ച് അവരെക്കൂടി ഉൾപ്പെടുത്തി കമ്മറ്റി വിപുലീകരിച്ചു. പ്രസിഡണ്ടിനും സെക്രട്ടറിക്കും മാറ്റമുണ്ടായിരുന്നില്ല.
വർഷംതോറും മതപ്രസംഗപരമ്പരകളും വാർഷികയോഗങ്ങ ളും സംഘടിപ്പിച്ചു കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിത ന്മാരെയും വാഗ്മികളെയും പങ്കെടുപ്പിക്കാറുണ്ടായിരുന്നു. വാർഷി കയോഗങ്ങൾ മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും മഹല്ലുകളിൽ ഒരു ഉത്സവ പ്രതീതിതന്നെ ഉളവാക്കുമായിരുന്നു. അടുത്ത മഹല്ലുകളിൽനിന്ന് ജാഥകളും വരവുകളും സംഭാവനകളും വാർഷി കസമ്മേളനത്തിൽ എത്തുക പതിവായിരുന്നു. ഞങ്ങളോട് നിസ്സഹ കരിച്ച പലരും സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. ബഹു: വീ രാൻകുട്ടിഹാജി അവർകളുടെ വിലപ്പെട്ട ഉപദേശങ്ങളും നിർദ്ദേശ ങ്ങളും സാമ്പത്തിക സഹായങ്ങളും ഞങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകി.
ഓരോ കൊല്ലവും ഒരു പുതിയ പ്രവർത്തനമെന്നനിലയക്ക് ആദ്യമായി താഴക്കോട് മദ്രസ്സയും പിന്നീട് ആനയാംകുന്ന് മദ്രസ്സ, പാഴൂർതോട്ടം പള്ളി, താഴക്കോട് മുക്കം പള്ളി, കാരശ്ശേരി മദ്രസ്സ ഇവകൾ നിർമ്മിക്കുവാനും ഇവകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മൂലധന സ്വത്തുക്കളുണ്ടാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. മുക്ക ത്തിന്റെ എല്ലാമായിരുന്ന മർഹും. മോയിഹാജി പാട്ടം കിട്ടുന്ന 100 ഏക സ്ഥലം 'വഖ്ഫ്' ചെയ്തുതരികയും ചെയ്തു.
നുസ്രത്തിന്റെ പ്രവർത്തനത്തിൽ സാമ്പത്തികമായും ശാരീരികമായും സഹായിച്ചവരുടെ പേരുകൾ നിരവധിയാണ്. ബഹു: മർഹും പറവണ്ണ മഹയുദ്ദീൻകുട്ടി മുസ്ല്യാരുടെ നിരന്തരമായ ഉപദേ ശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് 1956 - ൽ ചേർന്ന വാർഷിക യോഗത്തിൽ വെച്ച് മുക്കം മുസ്ലീം യത്തീംഖാന സ്ഥാപിക്കാൻ തീ രുമാനിച്ചു. അതിനുശേഷം മദ്രസ്സാ പ്രവർത്തനങ്ങളിൽനിന്നും വിരമിച്ച് കൂടുതൽ സമയവും ഇതിനുവേണ്ടി പ്രവർത്തിക്കുകയാണു ണ്ടായത്. വിഷമംപിടിച്ച നുസ്രത്തിന്റെ കാലഘട്ടത്തിൽ മൊയ്തീൻ കോയ ഹാജിയോടൊപ്പം സഹകരിച്ച് പ്രവർത്തിച്ചവരിൽ ചിലരുടെ പേരുകൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ജനാബുമാർ കെ.പി.മ മ്മത്, ബി.പി.കുഞ്ഞഹമ്മദ്, മർഹും: എം.മമ്മത് കുട്ടി, കെ.സി.മുഹമ്മദ്, വി.പി.വീരാൻ, പി.അബുബക്കർ, എ.പി.കുഞ്ഞഹമ്മദ്, യു.പി.കുഞ്ഞിമൊയ്തീൻ, വി.എം.ഉണ്ണിമോയി, പി.എം.ഉസ്സൻകുട്ടി, മർഹും പി.എം.കുഞ്ഞാലൻ കുട്ടി, പി.പി.ഉണ്ണിമോയി, വി.സി.മോയിഹാജി, എം.പി.സി.അബ്ദു തുടങ്ങിയവർ.
1932 - ൽ വയലിൽ വീരാൻകുട്ടി (ഹാജി)യുടെയും മറിയം (ഹജ്ജമ്മ)യുടെയും ദ്വിതീയ പുത്രനായി ബേപ്പൂരിൽ ജനിച്ച മൊയ്തീൻകോയയുടെ ബാല്യകാലജീവിതം പുലൂത്തേടത്തും മുക്കത്തും വെച്ചാണ്. ആനയാംകുന്ന് എൽ.പി.സ്കൂൾ, മലപ്പുറം ഗവ: ഹൈസ്കൂൾ, മദ്രസ്സത്തുൽ മുഹമ്മദിയ്യ: ഹൈസ്കൂൾ, ചാലപ്പുറം ഗണപതി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാ ഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസകാലത്ത് തന്നെ കൃഷിയിലും ടിമ്പർ വ്യവസായത്തിലും താരനായിരുന്നു. നൂറുകണക്കിനു ഏക്ര റബ്ബർ പ്ലാന്റേഷനും ചെയ്തിട്ടുണ്ട്. അതോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും മുഴുകി. കോഴിക്കോട്ടെ പൗര പ്രധാനിയായ പാല ക്കണ്ടി അഹമ്മദ്കോയ ഹാജിയുടെ മകൾ ഫാത്തിമബീയെ 1951-ൽ വിവാഹം കഴിച്ചു. വിവാഹ പരിപാടി ഗംഭീരമായിരുന്നു. സു ഹൃത്തുക്കൾ കോഴിക്കോട്ട് ബാബുരാജ് & പാർട്ടിയുടെ പാട്ടുകച്ചേ രിയും മറ്റും ഏർപ്പാടു ചെയ്തെങ്കിലും അന്നത്തെ ചുറ്റുപാടിൽ ആ പരിപാടികൾ കല്യാണസദസ്സിൽ വെച്ച് നടത്താൻ കഴിഞ്ഞില്ല. എങ്കിലും മംഗളപ്രതം ഒരുവിധം വായിച്ചു സമർപ്പിക്കുവാൻ കഴിഞ്ഞു. ഈ വിവാഹത്തിൽ 5 പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ടായ ശേഷം ഒരസൂഗം പിടിപെട്ട് സൽസ്വഭാവി നിയും മാതൃകാവനിതയുമായിരുന്ന സഹധർമ്മിണി ഫാത്തിമാബീ മരണപ്പെട്ടു. സാധ്യമായ എല്ലാ ചികിത്സകളും ചെയ്തിരുന്നെങ്കിലും വൈദ്യശാസ്ത്രത്തിനു അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രിയപ്പെട്ട സഹധർമ്മിണിയുടെ അകാല ചരമത്തിൽ അദ്ദേഹം വള രെയധികം ദുഃഖിതനായിരുന്നു. അവരുടെ സ്മാരകമായി കൂമ്പാറ യിൽ ഫാത്തിമബീ മെമ്മോറിയൽ എന്നപേരിൽ ഹൈസ്കൂൾ നിർമിച്ചു..
പ്രിയപ്പെട്ട മാതാവിന്റെ വിയോഗവും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നു ആദ്യഭാര്യയുടെ മരണശേഷം ഏറനാട്ടിലെ ആക്കോട്ടുനിന്നും പൂളക്കൽ തറവാട്ടിലെ കുഞ്ഞാമിന ഹജ്ജുമ്മയെ വിവാഹം ചെയ്തു. അവരൊന്നിച്ചും അല്ലാതെയും പല തവണ ഹജ്ജ് കർമ്മം നിർവ്വഹിച്ചിട്ടുണ്ട്. ഈ ഭാര്യയിൽ ജനിച്ച 3 പെൺകുട്ടികളും 4 ആൺമക്കളും അടക്കം 13 സന്താനങ്ങളുടെ പി താവാണ് പരേതൻ. കോയമ്പത്തൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടും മറ്റും അദ്ദേഹത്തെ രോഗശയ്യയിൽ ശുശ്രൂഷിക്കുവാനു ള്ള ഭാഗ്യം കുഞ്ഞാമിനാ ഹജ്ജുമ്മക്കുണ്ടായിട്ടുണ്ട്. 7 പെൺകുട്ടിക ളെയും വിദ്യാസമ്പന്നരും ഉന്നതരുമായ വ്യക്തികൾക്ക് വിവാഹം കഴിച്ചുകൊടുത്തിട്ടുണ്ട്. മൂത്ത മകൻ ബീരാൻ കോയയെക്കൊണ്ടും വിവാഹം കഴിപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രത്യുൽപന്നമതിത്വം തെളിയിച്ച് ഒന്നുരണ്ടു കാര്യങ്ങൾ ഓർമ്മയിൽ വരുന്നു. 1952 ൽ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ ആദ്യത്തെ മദ്രസ കെട്ടിടത്തിന്റെ നിർമ്മാണപ്രവൃത്തി ശ്രമദാനമായി ഞങ്ങൾ തന്നെ ചെയ്യുകയായിരുന്നു. പ്രസ്തുത കെട്ടിട പണിക്ക് കല്ലുവെട്ടിനുള്ള തൊഴിലാളികൾ ഫറോക്കിനടുത്ത അഴിഞ്ഞിലത്തുകാരായിരുന്നു. ഒരു ദിവസം കൂലി കൊടുത്തതിനു ശേഷം ആവശ്യമായ പറ്റുകളും കൊടുത്തു. അന്നു രാത്രി അവരിൽ ചിലരുടെ സ്വകാര്യം പറച്ചിലുകൾ കശുക്കുശുക്കലും മറ്റും എന്റെ ശ്രദ്ധയിൽ പെട്ടത് ഞാൻ ഹാജിയോട് പറഞ്ഞു. അവരുടെ പ്രവർ ത്തനങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിന്നു. അഡ്വാൻസ് വാങ്ങി ഞങ്ങളെ കബളിപ്പിച്ച് സ്ഥലം വിടാനായിരുന്നു അവരുടെ പരിപാടി അവരെ പിടിക്കാനുള്ള കെണി ഞങ്ങളും ഒരുക്കി. അവർ 9 പേരു ണ്ടായിരുന്നു. അവരെ 9 പേരെയും സ്ഥലത്ത് വെച്ചു പിടിക്കാൻ പ്ലാൻ ചെയ്തു. മണാശ്ശേരി വഴിയാണ് അവർക്ക് പോകേണ്ടിയിരുന്നത്. ഞങ്ങളിൽ അവസാനത്തെ പാർട്ടി മണാശ്ശേരിയിലും അങ്ങിനെ ക്രമപ്രകാരം മാമ്പറ്റ അഗസ്ത്യമുഴി മുതലായ സ്ഥലങ്ങളിലും റോഡിൽ അവരെ കാത്തിരുന്നു. ഇവർ രാത്രി 2 മണിക്ക് ശേഷം ഓരോരുത്തരായി സ്ഥലം വിട്ടുകൊണ്ടിരുന്നു. ആദ്യത്തെ പാർട്ടിയെ ആരും ശ്രദ്ധിച്ചില്ല. അങ്ങിനെ ഓരോരുത്തരായി രക്ഷപ്പെട്ടെന്നു കരുതി സ്ഥലം വിട്ടുകൊണ്ടിരുന്നു. ആദ്യം പുറപ്പെട്ട പാർട്ടിയെ മാണാശ്ശേരിവെച്ചും മറ്റുള്ളവരെ വഴിക്കുവഴി, ക്രമപ്രകാരം 8 സ്ഥലത്ത് വെച്ചും പിടിച്ചു മൂക്കത്ത് കൊണ്ടുവന്നു പറ്റ് കൊടുത്ത സംഖ്യ തി രിച്ചുവാങ്ങി പിറ്റെ ദിവസം തന്നെ അവരെ പണിയിൽനിന്നും പിരി ച്ചുവിട്ടു.
മറ്റൊന്ന് ഒരു രാമസ്വാമി നായ്ക്കനിൽ നിന്നു റോഡ്പണിക്ക് അഡ്വാൻ കൊടുത്ത സംഖ്യ തിരിച്ചുവാങ്ങിതാണ്. അദ്ദേഹത്തിനു സ്വന്തമായി മണ്ണാർക്കാട്ട് കൂപ്പ് പ്രവൃത്തിക്ക് റോഡ് വെട്ടാൻ ബുൾഡോസർ കിട്ടാതെ വന്നപ്പോൾ രാമസ്വാമിനായ്ക്കന് 500 ക ഡ്വാൻസ് കൊടുത്ത് പണിക്കാരെ ഏർപ്പാട് ചെയ്യാൻ ഏൽപിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ബുൾഡോസർ കിട്ടിയ വിവരം ലഭിച്ചു. ഉടനെ രാസ്വാമിയെ വിളിക്കാൻ ആളെ അയച്ചു. സംഖ്യ തിരിയെ വാങ്ങാനുള്ള ശ്രമം മുഴുവനും വിഫലമായി. പണി ക്കാർക്ക് പറ്റ് കൊടുത്തെന്നും ആയുധം വാങ്ങിയെന്നും വീട്ടിൽ അരിസാമാനങ്ങൾ വാങ്ങിക്കൊടുത്തെന്നും മറ്റുമുള്ള കണക്കുക ളാണ് എങ്ങിനെ ചോദിച്ചാലും സ്വാമി പറയുന്നത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒരു പൊടിക്കൈ പ്രയോഗിക്കാൻ തീരുമാനിച്ചു. കാലത്ത് എല്ലാവരും പണിക്ക് പോകാൻ തക്കവിധം വരണമെന്നും നിങ്ങൾക്ക് തന്നെ നോട്ടിൽ കുറച്ച് കള്ളനോട്ട് പെട്ടിട്ടുണ്ട ന്നും അവിടെവെച്ചു പിടിച്ചാൽ എനിക്ക് രക്ഷപ്പെടുത്താൻ സാധി ക്കുകയില്ലെന്നും ഇവിടെ വെച്ചാണെങ്കിൽ എന്തെങ്കിലും പറഞ്ഞു നോക്കാമെന്നും അതുകൊണ്ടാണ് സംഖ്യ തിരിച്ചുചോദിക്കുന്നതെ ന്നും പറഞ്ഞപ്പോൾ, അയ്യോ! മുതലാളീ, സംഖ്യ ഞാൻ അമ്മയുടെ കയ്യിലാണ് കൊടുത്തത്. ആർക്കൊക്കെയാണ് അമ്മ കൊടുത്തത് എന്ന് എനിക്കറിയില്ല. അമ്മയോടു ചോദിച്ചുവരട്ടെ എന്നു പറഞ്ഞ് ഉടനെ പോയി അമ്മയെകുട്ടി 400 ക. യുമായി തിരിച്ചുവന്നു. നല്ല നോട്ടുവാങ്ങിയശേഷം വിവരം അറിയിക്കാമെന്നു പറഞ്ഞു സ്വാമി യെ പറഞ്ഞയച്ചു.
1956-ലെ നൂസ്രത്തുൽ ഇസ്ലാം സംഘം വാർഷികയോഗത്തിലെ പ്രഖ്യാപനമനുസരിച്ച് സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ട് പ്രകാരം മുക്കം മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ ഭരണഘടന രജിസ്റ്റർ ചെയ്തു. മർഹൂം: വയലിൽ കുഞ്ഞാലിഹാജി പ്രസിഡണ്ടും. ബി. പി. കുഞ്ഞാലിഹാജി, എം. പി. മമ്മത് ഹാജി വൈസ് പ്രസിഡണ്ടുമാരായും, ജനാബ് വി. വീരാൻകുട്ടിഹാജി ട്രഷറർ, മൊയ്തീന കോയ ഹാജി ജനറൽ സെക്രട്ടറിയായും 21 അംഗ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. 3 വർഷമാണ് കമ്മറ്റിയുടെ കാലാവധി എങ്കിലും വീണ്ടും വീണ്ടും മൊയിതീൻകോയ ഹാജിത്തന്നെ മരണം വരേക്കും ജനറൽ സെക്രട്ടറിയായി തുടർന്നുപോന്നു. സൗജന്യമായി മൊയ്തീൻകോയ ഹാജി വിട്ടുതന്നെ തയ്യിൽ പറമ്പിലെ (ഇപ്പോൾ മുക്കം ഓൾഡ് സ്റ്റുഡന്റസ്കൾ ഉണ്ടാക്കിയ ഓഡിറ്റോറിയതിന്റെ പറമ്പിൽ) കെട്ടിടത്തിൽ 22 കുട്ടികളെ ചേർത്തു മുക്കം യതീംഖാവന 1950 -ൽ മർഹും പറവണ്ണ മുഹ്യദ്ദീൻ കുട്ടിമുസ്ല്യാർ ഉദ്ഘാടനം ചെയ്തു. യതീംഖാനയിലെ ആദ്യത്തെ പ്രധാന സന്ദർശകൻ മദ്രാസ് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന എ. ബി. ഷെട്ടിയായിരുന്നു. അദ്ദേഹത്തി ന്റെ സന്ദർശനം പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി. മതവിദ്യാഭ്യാസത്തിനു നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലും ഭൗതികവിദ്യാഭ്യാ സത്തിനു താഴെക്കോട് ജി.എൽ.പിസ്കൂളിലുമായിരുന്നു ആദ്യത്തിൽ കുട്ടികളെ അയച്ചിരുന്നത്. എൽ.പി,പഠനം കഴിഞ്ഞപ്പോൾ മു ക്കം ഹൈസ്കൂളിലും കുട്ടികളെ അയച്ചു പഠനം തുടർന്നു. അനാ ഥശാലക്ക് സ്വന്തമായി 1961-ലാണ് 1 മുതൽ 4 ക്ലാസ്സുള്ള എൽ. പി. സ് കൂൾ ശ്രീ.പി. പി. ഉമ്മർകോയ സാഹിബ് മന്ത്രിയായപ്പോൾ അനുവദിച്ചുതന്നത്. ആദ്യത്തെ നാമമാത്രമായ ബോർഡിംഗ് ഗ്രാന്റ് 2000ക അനുവദിച്ചു തന്നതു ശ്രീശങ്കർ ധനകാര്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. പിന്നീട് ഓർഫനേജ് ഹൈസ്കൂളും മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ബേസിക്ക് ട്രൈനിങ്ങ് സ്കൂളും അനുവദിച്ചു തന്നതും ശ്രീ ശങ്കർ തന്നെയാണ്. ആശാരിപ്പണി, കൊല്ലപ്പണി, ടൈ ലറിംഗ് മുതലായ തൊഴിൽ പരിശീലനകേന്ദ്രങ്ങൾ അനുവദിച്ചതും ഈ കാലഘട്ടത്തിലാണ്. കുട്ടികൾക്ക് തല എണ്ണി ബോർഡിംഗ് ഗ്രാന്റ് അനുവദിച്ചതും ശങ്കർ മന്ത്രിസഭ തന്നെയാകുന്നു. ശ്രീമാൻ ഷൺമുഖദാസ് മന്ത്രിയായപ്പോഴാണ് ഐ.ടി.സി. ലഭിച്ചത്. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് ആർട്സ് & സയൻസ് കോളേജും മണാശ്ശേരി എൽ.പി.സ്കൂളും അനുവദിച്ചുതന്നതു ശ്രീ മാൻ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയാണ്. ഇതിനെല്ലാം പിന്നിൽ മൊയ്തീൻകോയ ഹാജിയുടെ സ്വാധീനം ഉണ്ടെന്നു പറയേണ്ടതില്ലല്ലോ.
1956 - ൽ *യാതൊരു മൂലധനവും കൂടാതെ* 22 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനത്തെ പടിപടിയായി ഉയർത്തി ഇന്ത്യയിലെ വിവിധ മതസ്ഥർ നടത്തുന്ന ആയിരക്കണക്കിനു സ്ഥാപനങ്ങളിൽ നിന്നും ശിശുക്ഷേമ പ്രവർത്തനത്തിനുള്ള ദേശീയ അവാർഡിന് അർഹമാക്കിത്തീർത്തതും യൂനിയൻ പ്രസിഡണ്ടിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങിയതും, മൊയ്തീൻ കോയ ഹാജി തന്നെയാണ്. കൂടാതെ കേരളത്തിലെ വിവിധ സമുദായക്കാർ നടത്തുന്ന 400-ൽ പരം അനാഥ ശാലകളുടെ മത്സരങ്ങളിൽ തുടർച്ചയായി 3 കൊല്ലവും വിദ്യാഭ്യാസം, സ്പോർട്ട്സ്, പുനരധിവാസം, തൊഴിൽ പരിശീലനം,
ബെസ്റ്റ് - ഓർഫനേജ് മുതലായ എല്ലാ ട്രോഫികളും നേടിത്തന്നതിന്റെ പിന്നിലും അദ്ദേഹമായിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ സ്ഥലവും സ്വത്തുക്കളുമുള്ള സ്ഥാപനമാക്കി മാറ്റിയതിലും മണാശ്ശേരിയിലും (mamo കോളേജും) മുക്കത്തും (ഓർഫാനെജും )സ്വന്തം സ്ഥലങ്ങൾ ദാനമായി കൊടുത്ത് മാതൃകാപരമായി പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു.