26/05/2026
പരുത്തിപ്പാറ സ്‌നേഹതീരത്ത് മൈഭാരത് എക്സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാം
ഫറോക്ക്:
മൈഭാരത് കോഴിക്കോടിൻ്റെയും ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പരുത്തിപ്പാറയിലെ സ്‌നേഹതീരം ഭവനത്തിൽ എക്സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാമിന് തുടക്കമായി. മെയ് 26 മുതൽ 29 വരെ നടക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ 20 എൻ.എസ്.എസ് വളണ്ടിയർമാരും കോഴിക്കോട് മൈഭാരത് വളണ്ടിയർമാരും പങ്കെടുക്കും. അന്തേവാസികളുടെ ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും മാനവിക മൂല്യങ്ങളും പകർന്നു നൽകുകയും, അനുഭവപാഠങ്ങളിലൂടെ പഠനരീതികളെ കൂടുതൽ സമ്പന്നമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സ്‌നേഹതീരത്ത് നടന്ന ഉദ്ഘാടന പരിപാടി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ടി. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. മൈഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ഫസീൽ അഹമ്മദ്, സ്‌നേഹതീരം ചെയർമാൻ സിദ്ദീഖ് കോടമ്പുഴ, മാനേജർ എം. പി. ആവണി, വളണ്ടിയർ സെക്രട്ടറി ഷിയാദ് ഹസ്സൻ, എം. പി. മുഹമ്മദ് സിബിൽ, എം.ഫിദ, കെ.ഫാത്തിമ, സി. വിപിൻ, പി. നൗഷിദ എന്നിവർ സംസാരിച്ചു.