Ashraya Kidney Patients Association - AKPA

Ashraya Kidney Patients Association - AKPA AKPA is an All kerala oragnisation for kidney patients. Regd No:KKD/CA/300/2020 contact No:9447445351,9048323556,9847641320

23/10/2025
13/03/2025
17/01/2025

വൃക്ക രോഗത്തിന്റെ കാണാപുറങ്ങൾ
ഈ അടുത്ത കാലത്തായി മിക്ക പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും മാരകമായ അസുഖങ്ങൾ പിടിപെട്ടു ചികിൽസിക്കാൻ പണമില്ലാതെയും, സാമ്പത്തികമായി സഹായിക്കാൻ മാറ്റാരുമില്ലാതത്തിനെയും തുടർന്ന് പൊതു ജനങ്ങളിൽ നിന്നും സഹായം തേടി കമ്മിറ്റികൾ രൂപീകരിച്ചു വാർത്തകൾ നൽകുന്നതിൽ ഏറ്റവും കൂടുതൽ വൃക്ക രോഗികളാണെന്നുള്ളത് ഒരു യഥാർത്ഥമാണ് .പ്രായഭേദമന്യേ വൃക്ക രോഗം നാട്ടിൽ വ്യാപകമായി വർദ്ധിച്ചു വരുന്നു എന്നുള്ളതിന്റെ ഒരുദാഹരണം മാത്രമാണിത്.
കുറച്ചു കാലം മുമ്പ് വരെ ഡയാലിസിസ് ചെയ്യുന്നതിനും, വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ ചെയ്യുന്നതിനും വളരെ കുറച്ചു ആശുപത്രികൾ മാത്രമാണ്നാട്ടിൽ ഉണ്ടായിരുന്നത് എന്നാൽ ഈ അടുത്ത കാലത്തായി നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലെ മുക്കിലും, മൂലയിലും ഡയാലിസിസ് സെന്ററുകളും, വൃക്ക മാറ്റിവെക്കൽ സർജറി നടത്തുന്ന മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികളും കൂൺ മുളക്കുന്നത് പോലെ വർദ്ധിച്ചു വരുന്നു.ഈ അസുഖം വന്നു പെടുന്ന വ്യക്തിയെ സംമ്പന്ധി ത്തിച്ചിടത്തോളം വലിയ ഒരു സാമ്പത്തിക ബാധ്യത നേരിടുക എന്ന് മാത്രമല്ല, കുടുംബത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുകയും, ജീവിത അവസാനം വരെ ഈ അസുഖത്തോട് യുദ്ധം ചെയ്യണ്ട ഗതികേട് കൂടിയാണ് വന്നു ചേരുന്നത്.
ഈ രോഗികളെ സംബന്ധിച്ചുള്ള യാതൊരു സ്ഥിതി വിവര കണക്കുകളും ഇന്ന് സർക്കാരിന്റെ കൈവശമില്ല. ഏറ്റവും കൂടുതൽ വൃക്ക രോഗികളുള്ളത് കേരള സംസ്ഥാനത്താണെന്നുള്ള വർഷങ്ങൾ മുമ്പുള്ള കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ അതെത്ര ശതമാനമാണെന്നോ,ഈ അസുഖം പ്രായ ഭേദമന്യേ വ്യാപകമായി വർധിക്കുവാനുള്ള കാരണങ്ങളെ സംബന്ധിച്ച് സർക്കാർ തലത്തിൽ ഒരു പഠനം നടത്തുന്നതിനോ,വൃക്ക രോഗം തടയുന്നതിനും,മുൻ കരുതലുകളെ കുറിച്ച് പൊതു ജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള കർമ്മ പദ്ധതികൾ കേരളത്തിലെ ആരോഗ്യ വകുപ്പും, സർക്കാരും ചെയ്യേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്.വർദ്ധിച്ചു വരുന്ന രോഗികൾക്ക് വേണ്ടി സർക്കാർ തലത്തിലും പ്രൈവറ്റ് മേഖയിലും പഞ്ച നക്ഷത്ര ആശുപത്രികൾ പണിതു ചികിത്സ നടത്തുന്നതിലും ഉചിതം രോഗം വരാതിരിക്കുന്നതിനു വേണ്ടിയുള്ള അസൂത്രണമാണ്.
ഇന്ന് ഈ രോഗം സമൂഹത്തിലെ എല്ലാ മേഖലയിലും പെട്ടവർ നേരിടുന്നുണ്ടെങ്കിലും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നിരവധി ആളുകൾ ചികിൽസിക്കാനാകാതെ മരണ പെടുകയും,മറ്റുള്ളവരുടെ സഹായത്തിനായി കൈയ് നീട്ടുന്നവരുമുണ്ട്.
വൃക്ക രോഗം മൂലം കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടി നിരവധി സംഘടനകൾ പല പേരിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി സേവനം നടത്തുന്ന സംഘടനയാണ്‌ 'ആശ്രയ കിഡ്‌നി പെഷ്യന്റസ് അസോസിയേഷൻ ' (AKPA)പാവപ്പെട്ട രോഗികൾക്ക് സാമ്പത്തികമായി സഹായങ്ങൾ നൽകിയും വിലകൂടിയ മരുന്നുകളും, ഇൻജക്ഷനുകളും സൗജന്യമായി അവരുടെ കൈകളിൽ എത്തിച്ചും വർഷങ്ങൾക്കു മുമ്പുള്ള കോവിഡ് കാലത്തു രൂപപ്പെട്ട ആയിരത്തോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ ഇതുവരെ രോഗികൾക്ക് വലി യൊരാശ്വാസമായി പ്രവർത്തിച്ചു വരുന്നു. അംഗങ്ങളുടെ പരസ്പര സഹായങ്ങളും,ഉദാരമതി കളും, സന്മനസ്സുള്ള വരുടെയും സഹായങ്ങളു മാണ് സംഘടനയുടെ ശക്തി. സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന ഈ സംഘടനയുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച്സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ നിന്നും വലിയൊരു ശതമാനം ചികിത്സാ ഇളവ് നേടിയെടുക്കാൻസംഘടനയെ നയിക്കുന്നവരുടെ ആശുപത്രി മാനേജ്മെന്റ്മായുള്ളആത്മാർത്ഥ ബന്ധം മൂലം കഴിഞ്ഞുവരുന്നു.രോഗത്തിന്റെ തീവ്രത നേരിട്ടനുഭവുച്ച കല ർപ്പില്ലാത്ത സേവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് ഈ സംഘടനയെ നയിക്കുന്നത്.
സംഘടനയുടെ അംഗബലം വർധിപ്പിക്കുക എന്നുള്ളതല്ല ലക്ഷ്യം. ഈ വിപത്തു ഇല്ലാതാക്കുക എന്നുള്ളതാണ്.മാറിവരുന്ന കാലാവസ്ഥയും, ജീവിത ശൈലി രോഗങ്ങളും , ക്രമം തെറ്റിയുള്ള ഭക്ഷണ രീതികളും,വിഷാംശം കലർന്ന ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗവുമാണ് കിഡ്‌നി രോഗത്തിന്റെ മുഖ്യ കാരണമെന്നു ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നവർ അഭിപ്രായ പെടുമ്പോഴും ജനങ്ങൾ അത് വേണ്ട വിധത്തിൽ ഉൾക്കൊള്ളുന്നില്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത.
ഈ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങൾ ഡയാലിസിസ് ചെയ്തുവരുന്നതയാണ് വ്യക്തമാകുന്നത്. ജീവിതം മുന്നോട്ടു പോകാമെങ്കിലും മറ്റു ബുദ്ധിമുട്ടുകൾ
ഇല്ലാത്തവർ ട്രാൻസ്പ്ലാന്റ് ചെയ്യുക തന്നെ വേണം.അവയവ ദാനത്തിന്റെ മഹത്വം നേരിട്ടറിയാവുന്നതിനാൽ'അവയവ ദാനം മഹാ ദാനം ' എന്ന സന്ദേശം എല്ലാവരിലും എത്തിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

പ്രേംകുമാർ നാറാണത്തു
സെക്രട്ടറി. AKPA

Address

Calicut
673001

Telephone

+919495222205

Website

Alerts

Be the first to know and let us send you an email when Ashraya Kidney Patients Association - AKPA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share