SYS Kozhikode

SYS Kozhikode SYS KOZHIKODE DISTRICT OFFICIAL PAGE

20/02/2026

നാടെങ്ങും ഇഫ്താർ ഖൈമകൾജില്ലാ ഉദ്ഘാടനം ഓമശ്ശേരിയിൽഓമശ്ശേരി: ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾ, കൂട്ടിയിരിപ്പുകാർ, ദീർ...
19/02/2026

നാടെങ്ങും ഇഫ്താർ ഖൈമകൾ
ജില്ലാ ഉദ്ഘാടനം ഓമശ്ശേരിയിൽ

ഓമശ്ശേരി: ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾ, കൂട്ടിയിരിപ്പുകാർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്ക് ഇഫ്താർ സൗകര്യം ലഭ്യമാക്കാൻ എസ്.വൈ.എസ്. സംസ്ഥാന വ്യാപമായി സ്ഥാപിക്കുന്ന ഇഫ്താർ ഖൈമകൾ കോഴിക്കോട് ജില്ലയിലും പ്രവർത്തനമാരംഭിച്ചു. വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ ഹോസ്പിറ്റൽ പരിസരങ്ങൾ, ബസ് സ്റ്റാൻ്റുകൾ, പാതയോരങ്ങൾ തുടങ്ങിയയിടങ്ങൾ കേന്ദ്രീകരിച്ചാണ് റമളാൻ ഒന്ന് മുതൽ തന്നെ ഇഫ്താർ ഖൈമകൾ സേവന നിരതമായത്. പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം ഓമശ്ശേരിയിൽ ലിൻ്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഒ.ടി. ശഫീഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. അബൂബക്ർ നിസാമി പദ്ധതി അവതരപ്പിച്ചു. മജീദ് പൂത്തൊടി, ഒ. എം. ബശീർ സഖാഫി, അബ്ദുനാസ്വിർ സഖാഫി കരീറ്റിപ്പറമ്പ്, നിശാദ് കാരമൂല, റശീദ് അഹ്സനി, റഫീഖ് സഖാഫി, സലാം പുല്ലൂരാംപാറ തുടങ്ങിയവർ സംബന്ധിച്ചു.

19/02/2026

17/02/2026

17/02/2026

പലിശ, സാമ്പത്തിക ചൂഷണം: പണ്ഡിതന്മാർ ദൗത്യം നിർവഹിക്കണം: എസ്.വൈ.എസ്.കോഴിക്കോട്: പലിശ സാർവ്വത്രികമാകുകയും സാമ്പത്തിക ചൂഷണങ...
13/02/2026

പലിശ, സാമ്പത്തിക ചൂഷണം: പണ്ഡിതന്മാർ ദൗത്യം നിർവഹിക്കണം: എസ്.വൈ.എസ്.

കോഴിക്കോട്: പലിശ സാർവ്വത്രികമാകുകയും സാമ്പത്തിക ചൂഷണങ്ങൾ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മതവിധികൾ പകർന്നുകൊടുത്തും ചതികൾ ബോധ്യപ്പെടുത്തിയും പണ്ഡിതൻമാർ ദൗത്യം നിർവഹിക്കണമെന്ന് എസ്.വൈ.എസ്. കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരന്തൂർ മർകസിൽ സംഘടിപ്പിച്ച ഹിക്മ: അക്കാദമിക് കോൺഫ്രൻസ് ആഹ്വാനം ചെയ്തു.
ഇസ് ലാമിക കർമശാസ്ത്രം അംഗീകരിക്കാത്ത നിരവധി സാമ്പത്തിക വ്യവഹാരങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നു. ഇ.എം.ഐ., ഓൺലൈൻ കോയിൻ, ഇൻഷൂറൻസ് തുടങ്ങി പല പദ്ധതികളും മതവിധികൾ പരിഗണിക്കാതെ ഏറ്റെടുക്കപ്പെടുന്നു. തട്ടിപ്പിൻ്റെ വഴികളും നഷ്ട സാധ്യതകളുമറിയാതെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് തലവെക്കുന്നു. സകാത് പോലെയുള്ള ആരാധനകൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോകുന്നു. ഈ സാഹചര്യത്തിൽ പള്ളികൾക്കും മഹല്ല് സംവിധാനങ്ങൾക്കും നേതൃത്വം നൽകുന്ന ഖത്വീബുമാരും മുദരിസുമാരും ഉൾപ്പെടെയുള്ള പണ്ഡിതന്മാർ ഉത്തരവാദിത്വം നിർവഹിക്കാൻ മുന്നോട്ടുവരണമെന്ന് ഹിക്മ: കോൺഫ്രൻസ് കൂട്ടിച്ചേർത്തു

മുനീർ സഅദി പൂലോട് അധ്യക്ഷത വഹിച്ചു. ​വള്ളിയാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.
​ശുകൂർ സഖാഫി വെണ്ണക്കോട്,
​ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, അലവി സഖാഫി കായലം വിഷയാവതരണം നടത്തി. പി വി അഹ്മദ് കബീർ, സ്വാദിഖ്‌ സഖാഫി പൂനൂർ പ്രസംഗിച്ചു.
ഇബ്റാഹിം സഖാഫി താത്തൂർ, മജീദ് പൂത്തൊടി, എം ടി ശിഹാബുദ്ദീൻ സഖാഫി, അബ്ദുസമദ് സഖാഫി മായനാട്, ഒ. ടി. ശഫീഖ് സഖാഫി, ബശീർ പുല്ലാളൂർ, സ്വാദിഖ് അറപ്പീടിക, നിശാദ് കാരമൂല സംബന്ധിച്ചു. ഡോ. അബൂബക്കർ നിസാമി സ്വാഗതവും ഹാഫിള് ഹസീബ് സഖാഫി നന്ദിയും പറഞ്ഞു.

കോഴിക്കോട് മേയറെ എസ് വൈ എസ് അനുമോദിച്ചു.കോഴിക്കോട്: നഗരപിതാവായി തിരഞ്ഞെടുക്കപ്പെട്ട ഒ സദാശിവനെ എസ് വൈ എസ് കോഴിക്കോട് ജില...
27/01/2026

കോഴിക്കോട് മേയറെ എസ് വൈ എസ് അനുമോദിച്ചു.
കോഴിക്കോട്: നഗരപിതാവായി തിരഞ്ഞെടുക്കപ്പെട്ട ഒ സദാശിവനെ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജനറൽ സെക്രട്ടറി പി വി അഹമ്മദ് കബീർ, ഓർഗനൈസേഷൻ സെക്രട്ടറി മജീദ് പൂത്തൊടി എന്നിവർ പങ്കെടുത്തു. കോഴിക്കോട് കല്ലായി വുഡ്ഡീസ് ഹോട്ടലിൽ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിലാണ് എസ് വൈ എസ് അനുമോദനമറിയിച്ച് ഷാൾ അണിയിച്ചത്.

തിരുനബി(സ്വ) വായന തുടരുന്നു #തിരുവസന്തം_1500
25/01/2026

തിരുനബി(സ്വ) വായന തുടരുന്നു
#തിരുവസന്തം_1500

Congratulations   #തിരുവസന്തം_1500
25/01/2026

Congratulations
#തിരുവസന്തം_1500

23/01/2026

ബുക്ക് ടെസ്റ്റ് ലെവൽ 1 I ഫലപ്രഖ്യാപനം I എസ്.വൈ.എസ്. കോഴിക്കോട് സൗത്ത് I അലവി സഖാഫി കായലം

01/01/2026

#മനുഷ്യർക്കൊപ്പം

Address

Kozhikode
Calicut
673004

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when SYS Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SYS Kozhikode:

Share