11/06/2026
പ്രിയ സുഹൃത്തേ,
മഴക്കാലം എത്തി… വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ വീണ്ടും ആശങ്കയിൽ
വയനാട്ടിലെ നിരവധി ആദിവാസി കുടുംബങ്ങളുടെ വീടുകൾ ഇന്ന് ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ ഉണ്ടായിട്ടും, പല കുടുംബങ്ങളിലേക്കും അവയുടെ ഗുണഫലങ്ങൾ ഇന്നും എത്തിച്ചേരാത്തതിന്റെ നിസ്സഹായ ചിത്രമാണ് ഇത്.
വയനാട്ടിലെ ചില ആദിവാസി ഗ്രാമങ്ങളിൽ അഭ്യുദയകാംക്ഷികളായ വോളണ്ടിയർമാർ നടത്തിയ അന്വേഷണത്തിൽ, അടിയന്തര സഹായം ആവശ്യമായ 35 കുടുംബങ്ങളെ കണ്ടെത്താൻ കഴിഞ്ഞു. മഴ ശക്തമാകുന്ന ഈ സമയത്ത്, അവരുടെ വീടുകളുടെ ചോരുന്ന മേൽക്കൂരകൾക്ക് താത്കാലിക സംരക്ഷണം ഒരുക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകളും ടാർപോളിനുകളും വാങ്ങി നൽകാൻ ആഗ്രഹിക്കുന്നു.
*ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായി മഴക്കാലം അതിജീവിക്കാൻ നിങ്ങളുടെ കരുണയും സഹകരണവും അനിവാര്യമാണ്*.
ഒരു ചെറിയ സഹായം പോലും ഒരു കുടുംബത്തിന് വലിയ ആശ്വാസമാകും.
കൂടുതൽ വിവരങ്ങൾക്ക്
📞 9847314856
📞 9497694417
📞 8593971545
*"നാം നൽകുന്ന ചെറിയ സഹായം, ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയായി മാറാം."*
🙏🙏🙏