17/08/2026
പ്രിയപ്പെട്ടവരെ!
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ശേഷാദ്രിപുരത്തുള്ള അഡ്മിൻ ഓഫീസിൽ സ്വാതന്ത്യ ദിനത്തിൽ നമ്മൾ സംഘടിപ്പിച്ച മെഗാ ഹെൽത്ത് / ബ്ലഡ് ഡൊണേഷൻ ക്യാമ്പ് അക്ഷരാർത്ഥത്തിൽ വൻ വിജയമായി.
രാവിലെ 9.30നു പതാക ഉയർത്തലിനു ശേഷം ചെയർമാൻ ശ്രീ. ആർ. മനോഹരക്കുറുപ്പ് ഭദ്രദീപം കൊളുത്തി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ടി. വി. നാരായണൻ, ട്രഷറര്‍ ശ്രീ. എൻ. വിജയകുമാർ എന്നിവരോടൊപ്പം മറ്റു ഭാരവാഹികളും, എല്ലാ സബ് കമ്മിറ്റികളുടെ പ്രതിനിധികളും, മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗളയുടെ പ്രവർത്തകരും, ലയൻസ് ക്ലബ്, സ്പർശ ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
150 ഇൽ പരം ആൾക്കാർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ, ജനറൽ, ഡെന്റൽ, നേത്ര, സ്പീച് ആൻഡ് ഹിയറിങ്ങ് വിഭാഗങ്ങളിൽ വൈദ്യ സഹായം തേടുവാൻ എത്തിയിരുന്നു. 30 പെർ രക്ത ദാനത്തിൽ പങ്കെടുത്തു.
39 യുവജന വളന്റിയർമാർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ആ യുവജനങ്ങളെ ഈ ക്യാമ്പിലേക്ക് യഥാ സമയത്തു അയച്ചു നമ്മുടെ ക്യാമ്പ് ഒരു വൻ വിജയം ആക്കി തീർത്ത അതാതു കരയോഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.നമ്മുടെ ഏറ്റവും പുതിയ കരയോഗം ആയ അരീക്കരെ കരയോഗം ഒരു ടെമ്പോ ട്രാവലർ വാഹനത്തിൽ 9 യുവജനങ്ങൾ അടക്കം 17 പുരുഷന്മാരും സ്ത്രീകളും എത്തിച്ചേർന്നത് ഈ ക്യാമ്പിന്റെ സവിശേഷതകളിൽ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.
ഈ ക്യാമ്പിന്റെ വിജയം യുവജനങ്ങളുടെ വിജയം ആണ്, നമ്മുടെ ഓരോ കരയോഗങ്ങളുടെയും വിജയമാണ്, ദീർഘ വീക്ഷണം ഉള്ള നേതാക്കളുടെ വിജയം ആണ്. ഈ ക്യാമ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ ഓരോ വ്യക്തികളോടും ഓരോ കരയോഗങ്ങളോടും നന്ദി അറിയിക്കുന്നു. അതുപോലെ തന്നെ നല്ല ഉപദേശങ്ങളും സഹായങ്ങളുമായി എത്തിയ ഓരോരുത്തർക്കും പ്രത്യേകിച്ച് നമ്മുടെ ഓഫീസ് മാനേജർ ശ്രീ. കൃഷ്ണ കുമാറിന്റെ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നു.
യുവജന വിഭാഗത്തിന്റെ തുടർച്ചയായുള്ള സജീവ പ്രവർത്തനങ്ങൾക്ക് ഈ ക്യാമ്പിന്റെ വിജയം ഒരു നല്ല തുടക്കം ആകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 🙏
സസ്നേഹം
C. G. Harikumar
Jt. General Secretary II & Youth Wing Co ordinator.