ALL INDIA KMCC Bengaluru

ALL INDIA KMCC Bengaluru BENGALURU AIKMCC


Shihab Thangal Center For Humanity , Bengaluru Kmcc
8th Main Rd, Jaya Nagar 1st Block, Someshwara Nagar, Jayanagar, Bengaluru, Karnataka 5

KERALA MUSLIM CULTURAL CENTRE which known popularly as KMCC among the whole expatriates in the world, is an organization beyond expectation. It does not necessitate an introduction at all. Formed by expatriate Muslims League’
Well-wishers from Kerala in Gulf countries, KMCC Today, has became the largest cultural groups in the world. It has been preserving the entire interests of expatriates from I

ndia as well as Kerala for some decades. It is one of the best cultural groups among the expatriate Indians, promoting Muslim folklore, other artistically performance of Kerala Muslims and Islamic culture and heritage. Besides this, it is noteworthy that KMCC stands in order to preserve the communal harmony and to promote the peace and tolerance among the society. KMCC firmly bears in mind that the most attracted part of its activities is our generosity and magnanimity. KMCC workers are ever so glad to state that KMCC has done so many charitable activities in its past. KMCC has given our helping hands to poor families for marriage of their daughters and education of their children. Together with this, KMCC has declared our solid solidarity to Palestinian Mujahideen who have been fighting for noble cause for many years and to Bosnian Muslims when they were attacked by Serbian aggressors. More over this, as a part of a minority political party, KMCC spends the time to strengthen the Indian Union Muslim League which formed in 1948 by Qaede Millath Muhammed Ismael Sahib. Because, KMCC believes that the honorable existence of Indian Muslims is syrongly related with their political strength. That is the only reason why KMCC listen to words League’s leaders when they are in need. So, the KMCC make strenuous efforts to make the mass politically aware and vigilant always

19/08/2026
ഈ കണക്കുകൾ വെറും അക്കങ്ങളല്ലആയിരക്കണക്കിന് മനുഷ്യജീവിതങ്ങളിൽ പകരുന്ന സാന്ത്വന പരിചരണത്തിന്റെ സാക്ഷ്യമാണ്. ബാംഗ്ലൂർ ആസ്ഥാ...
19/08/2026

ഈ കണക്കുകൾ വെറും അക്കങ്ങളല്ല

ആയിരക്കണക്കിന് മനുഷ്യജീവിതങ്ങളിൽ പകരുന്ന സാന്ത്വന പരിചരണത്തിന്റെ സാക്ഷ്യമാണ്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി – പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് 31.07.2026 വരെ നടത്തിയ സേവനങ്ങളുടെ റിപ്പോർട്ടാണിത്.

🏥 6 കേന്ദ്രങ്ങൾ
📝 4,461 രജിസ്ട്രേഷനുകൾ
🚑 65,027 ഹോം വിസിറ്റുകൾ
❤️ 71,712 സേവനങ്ങൾ
🕊️ 1,614 പേർക്ക് വീടുകളിൽ മരണം
🕊️ 188 പേർക്ക് മറ്റ് ഇടങ്ങളിൽ മരണം
🎓 8 പരിശീലന ക്ലാസുകൾ
🤝 293 പരിശീലനം നേടിയ വളണ്ടിയർമാർ

ഇത് ഒരു സ്ഥാപനത്തിന്റെ മാത്രം നേട്ടമല്ല.
വേദനിക്കുന്നവരുടെ വേദന സ്വന്തം വേദനയായി കണ്ട ഒരു സമൂഹത്തിന്റെ വിജയമാണ്.

രോഗത്തിന്റെ കിടക്കയിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക്
ഒരു കൈത്താങ്ങ്…
ഒരു സാന്ത്വനവാക്ക്…
ഒരു കരുതലിന്റെ സ്പർശം…
അതിലുപരി, “നിങ്ങൾ ഒറ്റയ്ക്കല്ല” എന്ന ഉറപ്പ്.

അതുതന്നെയാണ് ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റിയുടെ യാത്ര.

സേവനം തുടരുകയാണ്…
അണിയറക്കാരുടെ ശ്വാസം അവസാനിക്കുന്നതുവരെ.
മാനവികതയുടെ ഈ വലിയ മുന്നേറ്റത്തിൽ പങ്കാളികളായ എല്ലാ സഹകാരികൾക്കും പ്രവർത്തകർക്കും നന്ദി!

Shihab Thangal Centre for Humanity
Palliative Home Care Unit
An initiative of AIKMCC Bengaluru Central Committee

“ അറിയാം, സഹായിക്കാം, കൂടെയുണ്ട് “   AIKMCC BENGALURU ഇന്ന് മുതൽ ആരംഭിക്കുന്ന 0530 PM ആലപ്പുഴ - ബാംഗ്ലൂർ എക്സിക്യൂട്ടീവ്...
18/08/2026

“ അറിയാം, സഹായിക്കാം, കൂടെയുണ്ട് “
AIKMCC BENGALURU

ഇന്ന് മുതൽ ആരംഭിക്കുന്ന
0530 PM ആലപ്പുഴ - ബാംഗ്ലൂർ
എക്സിക്യൂട്ടീവ് ക്ലാസ്സ് സെമി സ്ലീപ്പർ എസി വോൾവോ സർവീസ്
ആലപ്പുഴയിൽ നിന്നും 0530 PM
ബാംഗ്ലൂരിൽ നിന്നും 0800 PM

ഓൺലൈൻ ബുക്കിങ് : onlineksrtcswift.com

അന്വേഷണങ്ങൾക്ക് (ALP) : 9188933748

ടെലഗ്രാം ചാനൽ : https://t.me/ksrtcalp

വാട്ട്സാപ്പ് ചാനൽ : https://whatsapp.com/channel/0029Va9j0GpJpe8bHG0Qph3m

അർഹതയുടെ ഉറപ്പിലേക്ക് പ്രസിഡന്റിന്റെ ആശിർവാദത്തോടെ അന്വേഷണയാത്ര ആരംഭിച്ചു...ഓൾ ഇന്ത്യാ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്...
17/08/2026

അർഹതയുടെ ഉറപ്പിലേക്ക് പ്രസിഡന്റിന്റെ ആശിർവാദത്തോടെ
അന്വേഷണയാത്ര ആരംഭിച്ചു...

ഓൾ ഇന്ത്യാ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം സീസൺ-9 അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്.

വധൂവരന്മാരെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കുന്ന എൻക്വയറി ടീം ഇന്നുമുതൽ യാത്ര ആരംഭിച്ചു.

കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച്, ഓരോ അപേക്ഷയും സൂക്ഷ്മമായി പരിശോധിച്ച്, അപേക്ഷകളിലെ വിവരങ്ങളുടെയും രേഖകളുടെയും ആധികാരികത ഉറപ്പുവരുത്തി, കുടുംബങ്ങളെ നേരിൽ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ടോക്കൺ അനുവദിക്കുക.

അർഹതയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ, സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അന്വേഷണ യാത്ര.

റഹീം ചാവശേരി ടി.സി. മുനീർ, ഹാജിബ, നജീബ് , റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് എൻക്വയറി ടീം മുന്നോട്ട് പോകുന്നത്.

ഇനി ഒരാഴ്ച എൻക്വയറികളുടെ കാലം.
രേഖകളുടെ പരിശോധനയുടെ കാലം.
നേരിട്ടുള്ള അന്വേഷണത്തിന്റെ കാലം.
അർഹത ഉറപ്പാക്കുന്ന കാലം.

നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി, കരുണയുടെ കൈത്താങ്ങ് അർഹരായവരിലേക്ക് എത്തിക്കുന്ന ഈ യാത്രയ്ക്ക് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാകട്ടെ...

“അറിയാം… സഹായിക്കാം… കൂടെയുണ്ട്!AIKMCC ബെംഗളൂരു കാത്തിരിപ്പിന് വിരാമം!KSRTC യുടെ ബാംഗ്ലൂർ എയർപോർട്ട്- കോഴിക്കോട് സർവീസ് ...
17/08/2026

“അറിയാം… സഹായിക്കാം… കൂടെയുണ്ട്!

AIKMCC ബെംഗളൂരു

കാത്തിരിപ്പിന് വിരാമം!
KSRTC യുടെ
ബാംഗ്ലൂർ എയർപോർട്ട്- കോഴിക്കോട് സർവീസ് ആരംഭിച്ചു 😍
ബാംഗ്ലൂർ എയർപോർട്ട് നിന്നും രാത്രി 10.40 ന് പുറപ്പെട്ട് മൈസൂർ മാനന്തവാടി വഴി അടുത്ത ദിവസം രാവിലെ 7.15നോട് കൂടി കോഴിക്കോട് എത്തുന്നു!
കോഴിക്കോട് നിന്നും രാത്രി 7.30 ന് പുറപ്പെട്ട് പുലർച്ച 4.15ആകുമ്പോൾ ബാംഗ്ലൂർ എയർപോർട്ടിൽ എത്തുന്ന രീതിയിൽ ആണ് സർവീസ്!
1500 രൂപ ആണ് ചാർജ്!
WASHROOM സൗകര്യം ഉള്ള Flybus Volvo B11R i-shift 14.5 ആണ് സർവീസ് നടത്തുന്നത്!

KSRTC started Bangalore airport- KOZHIKODE with Flybus!
10.40pm from airport to Kozhikode
7.30pm from KOZHIKODE to airport!

Ticket cost 1500 rs!

റഹ്മാ പുരസ്കാരം മനുഷ്യ സ്നേഹത്തിന് ലഭിച്ച മനോഹരമായ അംഗീകാരം...!ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ AlFouz Group ഏർപ്പെടുത്ത...
17/08/2026

റഹ്മാ പുരസ്കാരം മനുഷ്യ സ്നേഹത്തിന് ലഭിച്ച മനോഹരമായ അംഗീകാരം...!

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ AlFouz Group ഏർപ്പെടുത്തിയ പ്രഥമ “റഹ്മ പുരസ്കാരത്തിന്” ജീവകാരുണ്യ-സാമൂഹിക സേവനരംഗത്ത് നിസ്വാർത്ഥമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഓൾ ഇന്ത്യാ കെ.എം.സി.സി.നാഷണൽ & ബാംഗ്ലൂർ ജനറൽ സെക്രട്ടറി എം. കെ. നൗഷാദ് അർഹനായി.

മനുഷ്യന്റെ വേദനയ്ക്ക് മുന്നിൽ നിൽക്കുക, ഒരു കുടുംബത്തിന്റെ കണ്ണീരിന് കൈത്താങ്ങാവുക, പ്രതിസന്ധിയിലായ ഒരാൾക്ക് പ്രതീക്ഷയുടെ വാതിൽ തുറക്കുക ഇതൊന്നും നൗഷാദിന് കേവലം സാമൂഹിക പ്രവർത്തനങ്ങളല്ല; ജീവിതത്തിന്റെ തന്നെ ഒരു ദൗത്യമാണ്.

വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളെയും സാമൂഹിക സേവനങ്ങളെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ എം. കെ. നൗഷാദ്, അർഹരായവരെ കണ്ടെത്തുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും നിരന്തരം മുന്നിട്ടിറങ്ങിയ വ്യക്തിയാണ്. ചികിത്സാ സഹായം, നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ്, പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിലുള്ള ഇടപെടലുകൾ, വിവാഹസഹായം, വിദ്യാഭ്യാസ സഹായം, അപകടങ്ങളിലെ ഇടപെടലുകൾ, മറ്റ് അടിയന്തര ഘട്ടങ്ങളിലെ സഹായ പ്രവർത്തനങ്ങൾ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ സേവനസാന്നിധ്യം ശ്രദ്ധേയമാണ്.

പദവികൾക്കപ്പുറം മനുഷ്യനെ ചേർത്തുപിടിക്കുന്ന ഒരു മനസ്സാണ് നൗഷാദിന്റെ ഏറ്റവും വലിയ ശക്തി. പ്രശസ്തിക്കോ അംഗീകാരത്തിനോ വേണ്ടിയല്ലാതെ, സഹായം ആവശ്യമുള്ളിടത്ത് സാന്നിധ്യമാകുക എന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

ഈ പ്രവർത്തനങ്ങളെ ഏകദേശം ഒരു വർഷത്തോളം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷമാണ് എം. കെ. നൗഷാദിനെ പ്രഥമ “റഹ്മ പുരസ്കാരത്തിനായി” തിരഞ്ഞെടുത്തതെന്ന് AlFouz Hypermarket മാനേജിങ് ഡയറക്ടർ അൻവർ അമ്പീക അറിയിച്ചു.

മനുഷ്യസ്നേഹത്തിനും നിസ്വാർത്ഥ സേവനത്തിനുമുള്ള ആദരമായി നൽകുന്ന റഹ്മ പുരസ്കാരത്തിൽ ₹25,000യുടെ പാരിതോഷികവും പ്രത്യേക ശിലാഫലകവും ഉൾപ്പെടുന്നു.

സേവനം ജീവിതമാക്കിയ പ്രിയ നേതാവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Media wing

🇺🇸 സൗഹൃദത്തിന്റെ ഒരു മനോഹര നിമിഷം… 🤝ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കൊപ്പംവേൾഡ് കെഎംസിസി ട്രഷറർ യു. എ. നസീർ സാഹിബ്.ന്യൂ...
16/08/2026

🇺🇸 സൗഹൃദത്തിന്റെ ഒരു മനോഹര നിമിഷം… 🤝

ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കൊപ്പം
വേൾഡ് കെഎംസിസി ട്രഷറർ യു. എ. നസീർ സാഹിബ്.

ന്യൂയോർക്കിലെ ക്വീൻസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ,
നസീർ സാഹിബിനായി മേയർ സോഹ്റാൻ മംദാനി സെൽഫിയെടുത്തുകൊടുത്തപ്പോൾ പകർത്തിയ മനോഹര നിമിഷം.

പ്രവാസലോകത്തിന്റെ സൗഹൃദവും ഐക്യവും പ്രതിഫലിപ്പിക്കുന്ന
ഒരു ശ്രദ്ധേയമായ ചിത്രം. 🇺🇸🤝🇮🇳

സ്വാതന്ത്ര്യത്തിന്റെ സന്തോഷം… ജീവന്റെ കരുതലായി 🇮🇳-----------------------❤️സ്വാതന്ത്ര്യദിനം ഒരു രാജ്യത്തിന്റെ അഭിമാനത്തിന...
16/08/2026

സ്വാതന്ത്ര്യത്തിന്റെ സന്തോഷം… ജീവന്റെ കരുതലായി
🇮🇳-----------------------❤️

സ്വാതന്ത്ര്യദിനം ഒരു രാജ്യത്തിന്റെ അഭിമാനത്തിന്റെ ദിനം മാത്രമല്ല; മറ്റൊരു മനുഷ്യന്റെ ജീവിതത്തിന് താങ്ങാകാനുള്ള നമ്മുടെ ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്ന ദിനം കൂടിയാണ്.

ഈ സ്വാതന്ത്ര്യദിനത്തിൽ, ആഘോഷങ്ങളുടെ ആരവങ്ങൾക്കപ്പുറം, ജീവന് വേണ്ടി മല്ലിടുന്ന മനുഷ്യർക്കായി രക്തം ദാനം ചെയ്ത് സ്നേഹത്തിന്റെ കൈത്താങ്ങായി മാറിയിരിക്കുകയാണ് ഓൾ ഇന്ത്യാ കെഎംസിസി ബാംഗ്ലൂർ ഗൗരിപാളയം ഏരിയ കമ്മിറ്റി.

സ്വന്തം ശരീരത്തിൽ ഒഴുകുന്ന രക്തത്തിന്റെ ഒരു തുള്ളി മറ്റൊരാളുടെ ജീവൻ നിലനിർത്താൻ കാരണമാകുമ്പോൾ, അതിനേക്കാൾ മഹത്തായൊരു മനുഷ്യസേവനം മറ്റെന്തുണ്ട്?

സ്വാതന്ത്ര്യത്തിന്റെ ഈ സന്തോഷവേളയിൽ ജീവന്റെ പക്ഷത്ത് ചേർന്നുനിന്ന ഓരോ രക്തദാതാവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

നിങ്ങൾ നൽകിയ രക്തം ഒരു തുള്ളിയല്ല…
ഒരു മനുഷ്യന്റെ പ്രതീക്ഷയാണ്.
ഒരു കുടുംബത്തിന്റെ പ്രാർത്ഥനയാണ്.
ഒരാളുടെ ജീവിതത്തിലേക്ക് നീളുന്ന സ്നേഹത്തിന്റെ കൈയാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തെ മനുഷ്യസ്നേഹത്തിന്റെ ദിനമാക്കി മാറ്റിയ ഗൗരിപാളയം ഏരിയ കമ്മിറ്റിയുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് ഹൃദയാഭിവാദ്യങ്ങൾ.

രക്തം നൽകാം…
ജീവൻ പകരാം…
സ്വാതന്ത്ര്യത്തിന്റെ സന്തോഷം മനുഷ്യസ്നേഹമായി പങ്കിടാം. 🇮🇳

A I K M C C BENGALURU media

Address

Bangalore Central Committee, No. 30. Old Dispensary Road, Kalasipalya . 5
Bangalore
560002

Alerts

Be the first to know and let us send you an email when ALL INDIA KMCC Bengaluru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share